2019 Nov-Dec Shabdam Magazine തിരിച്ചെഴുത്ത്

നിയമവ്യവസ്ഥിതി വെല്ലുവിളിക്കപ്പെടുമ്പോള്‍

 

നീതിയും നിയമവ്യവസ്ഥകളും പച്ചയായ രീതിയില്‍ ലംഘിക്കപ്പെട്ടാണ് ബാബരി ഭൂമിയുടെ ഉടമസ്ഥാവകാശ കേസില്‍ വിധി പുറത്തുവന്നിരിക്കുന്നത്. ഗാംഗുലി, മാര്‍കണ്ഡേയ കട്ജു തുടങ്ങിയ നിയമജ്ഞര്‍ തന്നെ സുപ്രീം കോടതിയുടെ അപക്വമായ വിധിനിര്‍ണയത്തിനെതിരെ രംഗത്തുവന്നത് ശ്രദ്ധേയമാണ്. നീതിവ്യവസ്ഥകളിലെ അടിസ്ഥാന താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിധിന്യായം ചില സങ്കുചിത താല്‍പര്യസംരക്ഷണമാണെന്നത് വ്യക്തം. ഈ വിധിന്യായത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുകയാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. പ്രഭാത് പട്നായിക്കിന്‍റെ നേതൃത്വത്തില്‍ 48 പ്രമുഖരും ഈ വിധി ന്യായത്തിലെ ഏകപക്ഷീയതക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്. കോടതി ഈ ഹര്‍ജികള്‍ വീണ്ടും പരിഗണിക്കേണ്ടതുണ്ട്. സുപ്രീം കോടതിയിലുള്ള ന്യൂനപക്ഷങ്ങളുടെ വിശ്വാസം സംരക്ഷിക്കപ്പെടല്‍ അനിവാര്യമാണ്. നീതിപൂര്‍വ്വമായ വിധിയാണ് നീതി പീഠത്തില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നത്.

അബൂബക്കര്‍ തോട്ടുമുക്കം

Leave a Reply

Your email address will not be published. Required fields are marked *