2021 January- February എഴുത്തോല കവിത മൊട്ടുകള്‍

പരിണാമം

കവിത/ഫവാസ് മൂര്‍ക്കനാട്

ജീര്‍ണത ബാധിച്ച
ചുറ്റുപാടുകള്‍
ബാല്യം കീഴടക്കി
നോക്കാന്‍
ആളില്ലാത്തത് കൊണ്ട്
നിശാചന്ദ്രന്‍
മേഘങ്ങള്‍ക്കിടയിലൊളിച്ചു
കുട്ടിക്കഥകളും പഞ്ചതന്ത്രങ്ങളും
പൊടിപിടിച്ച് കിടന്നു
ഒന്നിച്ച് ഉണ്ടും ഉറങ്ങിയും
കഴിച്ച് കൂട്ടിയ
സൗഹൃദ ദിനരാത്രങ്ങള്‍
പക പോക്കലിന്‍റേയും
പ്രതികാര വെറിയുടേയും
പകലന്തികളിലേക്ക്
പരിണമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *