തിരഞ്ഞെടുപ്പിന്റെ ചൂടില്‍ സ്ഥാനാര്‍ത്ഥികള്‍ ഓരോ കുലഗ്രാമങ്ങളിലൂടെയും വീടുകളിലൂടെയും കയറിയിറങ്ങി അവരുടെ പ്രത്യാശകള്‍ക്ക് നിറഞ്ഞ പ്രതീക്ഷകള്‍ പകര്‍ന്ന് മോഹ വാഗ്ദാനങ്ങളുമായി പടിയിറങ്ങുമ്പോള്‍ അതേ പുഞ്ചിരിയോടെ നിറഞ്ഞ മനസ്സോടെ വീണ്ടും അവര്‍ വീടുകളിലേക്ക് കടന്നു വരിക അടുത്ത തെരെഞ്ഞെടുപ്പിന്റെ സമയത്ത് മാത്രമാകുന്നു എന്ന ഖേദകരമായ അവസ്ഥയെ വിസ്മരിക്കാന്‍ സാധിക്കില്ല.
ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തിരെഞ്ഞടുക്കുന്ന ഒരു ഭരണാധികാരി ചുമതലയേറ്റതിന് ശേഷമാണ് വീട് വീടാന്തരം കയറി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനും ക്ഷേമ അന്വേഷണങ്ങള്‍ നടത്താനും മറ്റു വികസനങ്ങള്‍ പ്രാബല്യപ്പെടുത്താനും സജ്ജമാകേണ്ടത്. അത്കൊണ്ടാവണം ഗാന്ധിജി പറഞ്ഞത് ലോകത്തിന് മാതൃകയായ ഉമര്‍ (റ) വിന്റെ ഭരണമാണ് ഇന്ത്യക്ക് അനിവാര്യം. ‘പാലം കടക്കുവോളം നാരായണാ, പാലം കടന്നാല്‍ പിന്നെ കോരായണാ’ എന്ന ദുരവസ്ഥ ഭരണ കര്‍ത്താക്കള്‍ക്ക് വെടിയണം.
ഫവാസ് വാവാട്