2022 Nov-Dec കവിത

രോദനം

അഫ്സൽ കോട്ടോപാടം

ജനനം മുതൽക്കെ
അടിമത്വത്തിലായുറഞ്ഞ ബാല്യം
അവകാശങ്ങളൊന്നായ്
പൊലിഞ്ഞ് പോയൊരു കാലം
ജീവിത സ്വപ്നങ്ങൾ ഒാരോന്നായ്
അറുത്തു മാറ്റിയ നേരം
ബിലാൽ തേങ്ങി കരഞ്ഞു
ചുടുമണലിൽ നൊന്ത പ്രാണൻ
വ്യഥ പറയാതെ മൗനം മൊഴിഞ്ഞുനിന്നു
ഉമയ്യത്തിന്റെ കൊടും പീഡനങ്ങളെ
അവശതയറിയാതെ നേരിട്ട ബിലാലോരെ
അങ്ങ് താണ്ടിയ
സഹനത്തിന്റെ ഗിരിപർവ്വങ്ങളാരു
മിവിടെ താണ്ടിയിട്ടില്ല
ആ പോരാട്ട കഥകൾ ആരും മറക്കുകില്ല,
സ്വാതന്ത്ര്യമെന്ന സൗഖ്യത്തിനു മുന്നിൽ
അടിയറ വെക്കാത്ത
വിശ്വാസ ദാർഢ്യത്തെ
ആരുമോർക്കാതിരിക്കുകില്ല
അടിമത്വത്തിൻ ചങ്ങലകളെ
അറുത്തു മാറ്റിയ ധീരരേ
അങ്ങേക്കു സലാം..

Leave a Reply

Your email address will not be published. Required fields are marked *