ജനനം
മുഷ്ടി ചുരുട്ടികൊണ്ട്
വാത്സല്യത്തിന്റെ
ലാഞ്ചനയില്‍ നിന്ന്
പതിയെ അവന്
കൗമാരത്തിന്റെ
വാതില്‍ കടന്നു
ചോരത്തിളപ്പുള്ള കാലത്ത്
സ്വചെയ്തികളുടെ
രസമറിഞ്ഞവന്‍ നടന്നു നീങ്ങി.
യുവത്വത്തിന്റെ പ്രസരിപ്പില്‍
എല്ലാം അവനിലാണെന്ന് ധരിച്ചു
വാര്‍ധക്യത്തിന്റെ
അവസരോചിത ഇടപെടലില്‍
ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും
ആത്മാവിന്റെ കരാര്‍
അവസാനിച്ചിരിക്കുന്നു
കൈ വെള്ളയില്‍
ഒന്നുമില്ലെന്ന യാഥാര്‍ത്ഥ്യം
തിരിച്ചറിഞ്ഞപ്പോഴേക്കും
ചുരുട്ടിപ്പിടിച്ച മുഷ്ടികള്‍
നിവര്‍ന്നു പോയിരുന്നു
മുഹമ്മദലി ചട്ടിപ്പറമ്പ്