2023 July - August കവിത

ഉറക്കം

ജീവിതയാത്ര മടുത്തെന്നുറച്ച്
സ്വയം പഴിച്ചിരിക്കുകയാണു
ഞാൻ…

കണ്ട കാഴ്ച്ചകളെല്ലാം
മിഥ്യകളായിരുന്നു,
മോഹങ്ങളെല്ലാം
പാഴായിരിക്കുന്നു,
ആശകളൊക്കെ
നിരാശകളായിരിക്കുന്നു…
തിരിച്ചറിവുകളുടെ
തോരാത്ത മഴ വന്ന്
പൊറുതി മുട്ടിക്കുന്നുണ്ട്.

വയ്യ…,
ഉള്ളിലെ സങ്കടങ്ങൾക്ക്
മറ ചൂടിയിനിയും ചിരിക്കാൻ,
മരിച്ചുജീവിക്കാൻ,
ഇൗ മൈലാഞ്ചിച്ചെടികൾക്കിടയിൽ
ഞാൻ സ്വസ്ഥമായൊന്നുറങ്ങട്ടെ…

 

സഹദ് ആവിലോറ

Leave a Reply

Your email address will not be published. Required fields are marked *