സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന നരഹത്യയെ അത്ര നിസ്സാരമായി കാണാന്‍ ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു പൗരനും കഴിയില്ല. ‘ ഖായ്കാഗോഷ് ഖാനാവാല'(പശു ഇറച്ചി തിന്നുന്നവന്‍) എന്ന് ആക്രോഷിച്ച് ഏതൊരാളെയും അക്രമിക്കുന്ന ഹിന്ദു ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്തിന് ഇന്നൊരു ഭീഷണിയാണ്. അന്യന്‍റെ വീട്ടില്‍ കയറി ഫ്രിഡ്ജില്‍ ഗോമാംസമുണ്ടോ എന്ന് പരിശോധിക്കുന്ന സ്ഥിതിവിശേഷമാണിന്ന്. 2015 ല്‍ ദാദിയില്‍ മുഹമ്മദ് അഖ്ലാഖ് കൊല്ലപ്പെട്ടതോടെ തുടങ്ങിയ അക്രമം ഒടുവില്‍ ഹാഫിള് ജുനൈദില്‍ എത്തിനില്‍ക്കുന്നു. അക്രമികള്‍ക്കെതിരെ ഗവണ്‍മെന്‍റ് കൈകൊള്ളുന്ന ഉദാസീനമായ നടപടികളാണ് വീണ്ടും വീണ്ടും കൊലപാതകങ്ങള്‍ നടത്താന്‍ ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത്. സമീപകാലത്ത് അരങ്ങേറിയ പഹ്ലുഖാന്‍റെയും ജുനൈദിന്‍റെയും അലീമുദ്ധീന്‍ അന്‍സാരിയുടെയുമൊക്കെ കൊലപാതകങ്ങള്‍ ഇത്തരം ഭരണകര്‍ത്താക്കളുടെ മൗനത്തിന്‍റെ ഫലമായാണ്.
പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപരന്ത്യം തടവു നല്‍കുകയും പശുവിനെ കൊണ്ടുപോയി എന്ന പിന്‍ബലത്തില്‍ തല്ലിക്കൊല്ലുന്നവരെ മാലയിട്ടു സ്വീകരിക്കുകയും ചെയ്യുന്ന അവസ്ഥയാണിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നടന്നുക്കൊണ്ടിരിക്കുന്നത്. ‘ഭീകരവാദം’ ഏതൊരാളെയും തല്ലിക്കൊല്ലാനുള്ള മാര്‍ഗമായി കൈകൊണ്ട പാശ്ചാത്യന്‍ ശക്തികളെ പോലെ, പശുരാഷ്ട്രീയം ഏതൊരു മുസ്ലിമിനെയും ദളിതനെയും തല്ലിക്കൊല്ലാനുള്ള മാര്‍ഗമായി സ്വീകരിച്ചിരിക്കുകയാണിന്ന്. വടക്കേ ഇന്ത്യയില്‍ നന്നായി ചിലവാകുന്ന ഒന്നാണ് പശുരാഷ്ട്രീയം. 1947 ആഗസ്റ്റ് 15 ന് മുസ്ലിമിനും ഹിന്ദുവിനും ക്രൈസ്തവനും ഇന്ത്യയില്‍ നിലനില്‍ക്കുന്ന മറ്റനേകം മതവിഭാഗങ്ങള്‍ക്കും കിട്ടിയ സ്വാതന്ത്ര്യം ഒരു പോലെയാണ്. പശുവിനെ വളര്‍ത്തുന്നവര്‍ക്ക് വളര്‍ത്താനും തിന്നേണ്ടവര്‍ക്ക് തിന്നാനും ആരാധിക്കുന്നവര്‍ക്ക് ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഓരോ പൗരനും നല്‍കുന്നുണ്ട്. അധികാരികള്‍ അക്രമത്തോട് സമീപിക്കുന്ന നിലപാടുകളാണ് ഉള്ളില്‍ അല്‍പ്പമെങ്കിലും ജനാധിപത്യം ശേഷിക്കുന്നവരെ ചൊടിപ്പിക്കുന്നത്. മനുഷ്യന്‍റെ ജീവിതവ്യവഹാരങ്ങളുമായി ബന്ധപ്പെട്ട നോട്ടുനിരോധനത്തിലും ജി.എസ്.ടി നടപ്പില്‍ വരുത്തുന്നതിനും കൈകൊണ്ട ശ്രദ്ധയുടെ അല്‍പ്പം പോലും വര്‍ഗീയ അതിക്രമങ്ങള്‍ തടയുന്നതില്‍ ചെലുത്തിയില്ലാ എന്നത് ഭരണകര്‍ത്താക്കളുടെ ലക്ഷ്യത്തെയും മാര്‍ഗത്തെയും വിളിച്ചോതുന്നതാണ്. രാജ്യം ഓരോ സ്വാതന്ത്ര്യദിനം ആചരിക്കുമ്പോഴും രാജ്യത്ത് ജീവിക്കുന്ന ജനങ്ങളുടെ സ്വാതന്ത്ര്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
നരേന്ദ്ര മോഡി ഗോഭക്തിയുടെ പേരിലുള്ള കൊലയെ അഹമ്മദാബാദില്‍ അപലപിക്കുമ്പോള്‍ ജാര്‍ഗണ്ഡില്‍ റാഞ്ചിക്ക് സമീപം രാംഗഢില്‍ അലീമുദ്ധീന്‍ അന്‍സാരിയെന്ന 49 കാരനെ വി.എച്ച്.സി, ബി.ജെ.പി നേതാക്കള്‍ ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു. മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ മോദി അക്രമത്തെ അപലപിച്ചു. എന്നിട്ടും ഹിന്ദുത്വ തീവ്രവാദികള്‍ അക്രമത്തിന്‍റെ പാത തന്നെ പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നു.
തഴച്ചു വളരുന്ന ഫാസിസം
ഡോ. ലോറെന്‍സ് ബ്രിട്ട് (ഉൃ. ഘമംൃലിരല ആൃശേേ) ഫാഷിസത്തിന് ഒന്നാമതായി നല്‍കുന്ന നിര്‍വചനം ഇപ്രകാരമാണ്. ജീംലൃളൗഹ രീിശേിൗശിഴ ിമശേീിമഹശാഎമെരെശെേ ൃലഴശാലെ ലേിറ ീേ ാമസല രീിമെേിറ ൗലെ ീള ുമൃശേീശേര ാീീേേെ, ഹെീഴഴമിെ, ്യൊയീഹെ, ീിഴെെ മിറ ീവേലൃ ുലൃമുവലൃിമഹശമ (ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിന് ഇതിലും വലിയ ഒരു നിര്‍വചനം നല്‍കാനാവില്ല.) ഗോവധനിരോധനവും രാമക്ഷേത്രവും ഭഗവത്ഗീതയുമെല്ലാം ഇതിന്‍റെ ഭാഗമാണ്. ഫാഷിസ്റ്റ് ചിന്താധാരകളുടെ അടിസ്ഥാനപരമായ സ്വഭാവം, മൗലികമായ വാക്യങ്ങള്‍, ചിഹ്നങ്ങള്‍, മുദ്രാവാക്യങ്ങള്‍ എന്നിവ ദേശീയവല്‍ക്കരിക്കുക എന്നതാണ്.
2014 ന് ശേഷം അഥവാ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തിലേറിയതുമുതല്‍ തന്നെ ഇന്ത്യന്‍ മതേതരത്വത്തിനെ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള നിയമങ്ങള്‍ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. 2014 ഡിസംബറില്‍ വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് ഭഗവത്ഗീത ദേശീയഗ്രന്ഥമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. സുഷമാസ്വരാജിന് പിന്തുണയുമായി അശോക് സിംഗാളും ഇന്ദേശ് കുമാറും കൂടെയുണ്ടായിരുന്നു.. ശ്രമം വിഫലമായെങ്കിലും ഗോവധനിരോധനനിയമം വളരെ തന്ത്രപരമായി നടപ്പിലാക്കാന്‍ മോദി സര്‍ക്കാറിന് കഴിഞ്ഞു. 2016 ല്‍ ഹരിയാനയിലെ ആരോഗ്യമന്ത്രി അനില്‍ വിജ് ബീഫ് കഴിക്കാതെ ജീവിക്കാന്‍ കഴിയാത്തവര്‍ ഹരിയാനയില്‍ പ്രവേശിക്കേണ്ട എന്ന് പ്രഖ്യാപിച്ചു. 2017 ല്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് രാജ്യം മുഴുവന്‍ ഗോഹത്യ നിരോധിക്കണം എന്ന വാദമുഖവുമായി മുന്നോട്ടു വന്നു. അതിനിടെ പല സംസ്ഥാനങ്ങളും ഗോഹത്യ നിരോധിച്ചു. ഒളിഞ്ഞും തെളിഞ്ഞും നടന്ന ഗോവധനരോധനനിയമത്തിന് ഒടുവില്‍ കേന്ദ്രം തന്നെ വളഞ്ഞ വഴിയിലൂടെ ഇടപ്പെട്ടു. വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വക മൃഗപരിപാലന ചട്ടം വന്നതോടെ ബീഫ് നിരോധന നിയമം പ്രധാനമന്ത്രി തന്നെ നടപ്പാക്കി.
ഗോവധസംരക്ഷണ നിയമം മാനവികതയുടെ എല്ലാ അതിര്‍വരമ്പുകളും ഭേദിച്ച് മൃഗങ്ങള്‍ക്ക് വേണ്ടി മനുഷ്യരെ പച്ചക്കുകൊല്ലുന്ന കാഴ്ചയാണു കണ്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യാ രാജ്യത്ത് പശു ഇന്നൊരു വെറും മൃഗമല്ല. പവിത്രതയും ബഹുമതിയും കല്‍പ്പിക്കേണ്ട മനുഷ്യജീവനേക്കാള്‍ നിലയും വിലയുമുള്ള ആരാധ്യവസ്തുവായി പരിണമിച്ചിരിക്കുന്നു. 1800കളുടെ അവസാനത്തിലാണ് ഗോവധനിരോധന രാഷ്ട്രീയ മുദ്രാവാക്യം ആദ്യമായി ഉണരുന്നത്. സനാതന ഹൈന്ദവ പാരമ്പര്യപ്രകാരം പശു ഒരു വിശുദ്ധ മൃഗമാണെന്നും പശുവിനെ വധിക്കുന്നതും മാംസം ഭക്ഷിക്കുന്നതും നിരോധിക്കണമെന്നായിരുന്നു ആവശ്യം. ഗോവധനിരോധനത്തിന്‍റെ മൂല്യഗ്രന്ഥമായി വിശേഷിപ്പിക്കുന്ന ഒന്നാണ് ലാലാല്‍ ചന്ദിന്‍റെ ടലഹള അയിലഴമശേീി ശി ുീഹശശേരെ. ഹിന്ദു മുസ്ലിം സമുദായ ദ്രുവീകരണം രാഷ്ട്രനിര്‍മിതിയുടെ അടിത്തറയാവണമെന്ന വാദം സര്‍വര്‍ക്കും മുന്നേ ഉന്നയിച്ച വ്യക്തിയാണ് ലാലാല്‍ ചന്ദ്. ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യുന്നതിന് പകരം ഗോവധക്കാരായ മുസ്ലിം വിഭാഗത്തോട് യുദ്ധം ചെയ്യണമെന്ന വിചിത്രവാദമുന്നയിച്ച വ്യക്തിയുമാണ് ഇദ്ദേഹം.. സമകാലിക ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത് ലാലാല്‍ ചന്ദ് സ്വപനം കണ്ട സമുദായ ധ്രുവീകരണമാണ്.
സംഘ്പരിവാറിന്‍റെ രാജ്യസ്നേഹം.
സമുദായ ധ്രുവീകരണത്തിലൂടെ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായാണ് ബീഫ് നിരോധനത്തെ സംഘ്പരിവാര്‍ ഇന്നൊരു ആയുധമാക്കിയിട്ടുള്ളത്. ബുദ്ധമതത്തിന്‍റെ വ്യാപനവും സ്വാധീനവും തടയിടാന്‍ കണ്ടെത്തിയ രാഷ്ട്രീയനീക്കമായിരുന്നു ബ്രഹ്മണരുടെ മാംസവര്‍ജ്ജനം. എന്നാല്‍ സമകാലിക ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ തല്ലിച്ചതക്കാനുള്ള ഒരായുധമായാണ് ബീഫ് നിരോധനത്തെ ഉപയോഗിക്കുന്നത്. ബീഫ് കയറ്റുമതിയില്‍ മുന്‍പന്തിയില്‍ നിന്ന ഇന്ത്യ, നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കയറ്റുമതിയില്‍ വര്‍ധനവാണുണ്ടായത്. ദേശീയതലത്തില്‍ ബീഫ് തിന്ന് എന്നാരോപിച്ച് കൊലവിളി നടത്തുമ്പോഴാണ് ഈ വര്‍ധനവ്. ഇന്ത്യയില്‍ മാംസ കയറ്റുമതി നടത്തുന്ന കമ്പനികളില്‍ ഭൂരിഭാഗവും സവര്‍ണ്ണ ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ളതാണ് എന്ന് തിരിച്ചറിയുമ്പോഴാണ് ബീഫ് നിരോധനത്തിന്‍റെ യഥാര്‍ത്ഥ ഒളിയജണ്ടകള്‍ മനസ്സിലാവുക.
കപടരാജ്യസ്നേഹമാണ് സംഘ് പരിവാറിന്‍റേത് എന്ന് അല്‍പ ബുദ്ധിയുള്ള ആര്‍ക്കും ഗ്രഹിക്കാവുന്നതാണ്. അഖില ഭാരതീയ ഹിന്ദുസഭ ഗാന്ധിജിയുടെ ചരമദിനം മധുരം നല്‍കി ആഘോഷിച്ച വാര്‍ത്ത ഠവല ഒശിറൗ അടക്കമുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മീററ്റിലെ തങ്ങളുടെ ഓഫീസില്‍ മധുരം വിതരണം ചെയ്തും ചെണ്ടകൊട്ടിയും പാട്ടുപാടിയും രാഷ്ട്രപിതാവിന്‍റെ ചരമദിനത്തെ ആഘോഷിച്ചവരുടെ രാജ്യസ്നേഹം എത്രത്തോളമുണ്ടെന്ന് ഓരോ രാജ്യസ്നേഹിക്കും ഗ്രഹിക്കാവുന്നതാണ്. ഹിന്ദുമഹാ സഭയുടെ അദ്ധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ്മയുടെ വാക്കുകള്‍ അല്‍പം ഗൗരവമേറിയതാണ്. ‘ഗാന്ധിജിയെ കൊന്ന നാഥൂറാം ഗോഡ്സെക്കുള്ള ആശീര്‍വാദവും ഗാന്ധിജിയെ കൊന്നതിലുള്ള സന്തോഷപ്രകടനവുമാണ് ഈ ആഘോഷം. ഗോഡ്സയെ കൊന്ന ദിവസത്തെ ബലിധാനനമായി ആഘോഷിക്കാനും ഹിന്ദുമഹാസഭ മറന്നില്ല. ന്യൂനപക്ഷങ്ങളെയെല്ലാം അടിച്ചൊതുക്കി ഇന്ത്യയുടെ മഹത്തായ ചരിത്രത്തെയും രാഷ്ട്രനിര്‍മ്മാണത്തില്‍ അഹോരാത്രം പരിശ്രമിച്ച രാഷ്ട്രീയ നേതൃത്വത്തെയും തരംതാഴ്ത്തുന്ന പ്രവണതയാണ് കേന്ദ്രത്തിന്‍റെ മൗനാനുവാദത്തില്‍ സംഘ്പരിവാര്‍ നടത്തി കൊണ്ടിരിക്കുന്നത്. മതേതരകാഴ്ചപ്പാടുകള്‍ പൂര്‍ണ്ണമായും തച്ചുടച്ചുകൊണ്ട് ഹിന്ദുത്വവര്‍ഗീയതയുടെ സങ്കുചിത ചിന്താധാരകളെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണിന്ന് ഇന്ദ്രപ്രസ്ഥം.
നിയാസ് മുണ്ടമ്പ്ര