ചോക്കും ബോര്‍ഡും,
കഥ പറഞ്ഞിരുന്ന,
ക്ലാസ്സ് മുറിയിലിന്ന്,
ചോരപ്പാടുകള്‍,
കാണാനായതാണ്,
ഞാന്‍ കണ്ട,
പരിണാമം.
മുഹമ്മദ് ഹനാന്
Related Articles
ഖസ്വീദതുല്‍ ബുര്‍ദ ; തിരു സ്നേഹപ്പെയ്ത്ത്
കലിമതുത്വയ്യിബയുടെ പൂര്‍ത്തീകരണം തിരുനബി (സ്വ) അല്ലാഹുവിന്റെ ദൂതനാണെന്ന് സാക്ഷ്യം വഹിക്കലാണ്. മനുഷ്യകുലത്തിന്റെ ജീവിത സന്ധാരണത്തിന്റെ കൃത്യമായ വഴിയെയാണ് ഇതു പ്രകാശിപ്പിക്കുന്നത്. ഈ പ്രപഞ്ച സൃഷ്ടിപ്പിന്റെ നിദാനം മുത്തുനബിയാണെന്ന പച്ചപരമാര്‍ത്ഥം ഗ്രഹിക്കുന്നതോടെ സൃഷ്ടി കുലം തിരുനബി (സ്വ) യോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് ബോധ്യപ്പെടും. ഈ തിരിച്ചറിവാണ് ഒരു വിശ്വാസിക്ക് അവന്റെ സര്‍വ്വതിനേക്കാളും പ്രിയപ്പെട്ടവരാകും ലോകപ്രവാചകരെന്ന ഇലാഹീ വചനത്തിന്റെ അകപ്പൊരുള്‍. പ്രിയ അനുചരരില്‍ നിന്നുള്ള അദമ്യമായ പ്രവാചകസ്നേഹം ലോകമെങ്ങും പരന്നൊഴുകിയതും, ഗദ്യങ്ങളായും പദ്യങ്ങളായും വാമൊഴികളായും അനുരാഗത്തിന്റെ ഊര്‍ജപ്രവാഹങ്ങള്‍ നിര്‍ഗളിച്ചതും ഈ […]
ആറ്റല്‍ നബിയോട് കള്ളം പറയാനില്ല
സായാഹ്ന സൂര്യന് മടിച്ച് മടിച്ച് പടിഞ്ഞാറന്‍ ഗര്‍ത്തത്തിലേക്ക് കുമ്പിടാനൊരുങ്ങുന്നു. അതിന്റെ നനുത്ത രശ്മികള്‍ കൊണ്ട് അത് മദീനയെ ഒന്നാകെ തലോടി. പതിവിലേറെ മദീന ഇന്ന് സജീവമാണ്. മുത്ത് നബിയും സ്വഹാബത്തും ഒരു ദീര്‍ഘയാത്രക്ക് വട്ടം കൂട്ടുന്നു. മദീനയിലെ ഓരോ ഗൃഹങ്ങളും ഒരുക്കങ്ങളില്‍ വ്യാപൃതരാണ്. അതേ സമയം എങ്ങുനിന്നോ വന്ന ഒരു യുവാവ് മദീനയാകെ റോന്തുചുറ്റി ചുറ്റുപാടുകള്‍ നിരീക്ഷിച്ച് വന്ന വഴിയെ ഉള്‍വലിഞ്ഞു. അങ്ങനെ ആ സന്ധ്യാസമയം ഏതാണ്ട് അവസാനിക്കാറായി. പൊടുന്നനെ, രാത്രിയുടെ ഘനാന്ധകാരത്തിന് വിടവുകള്‍ വരുത്തി മാനത്ത് […]
യതീംഖാന
ഉമ്മറത്തിരുന്ന് പൊടിയരിക്കഞ്ഞി കുടിക്കുമ്പോള്‍ മതിലപ്പുറത്തെ യതീംഖാനയില്‍ നിന്ന് ബിരിയാണി മണം കാറ്റില്‍ പരന്ന് വരും. അടുക്കളത്തിണ്ണയില്‍ ഉള്ളിച്ചമ്മന്തിയരക്കുന്ന ഉമ്മച്ചിയോട് ഞാന്‍ പരാതി പറയും നമ്മളെന്നാണ് നെയ്ച്ചോര്‍ വെക്കുകാ…ന്ന്. കണ്ണീരുപ്പില്‍ കഞ്ഞിയൊരുപാട് കുടിച്ച കഥ പറയാന്‍ ഉമ്മൂമ്മ കാത്തിരിപ്പുണ്ടപ്പഴും. മുത്ത് നബി പറഞ്ഞു വെച്ചതാണ് യതീമക്കളെ നോക്കണമെന്നും കുറവുകളില്ലാതെ പോറ്റണമെന്നും. ഉമ്മൂമ്മ പറയും ഓത്തുപള്ളിയിലെ മൊല്ലാക്കയും പറയും ഓരുടെ ഉമ്മച്ചിയുപ്പച്ചികളെല്ലാം സുവര്‍ഗത്തില്‍ പോയതാണെന്ന്. മടച്ചേരിയിലെ മന്നാം തൊടിയിലെ പൈങ്കുന്നാവിലെ ഹാജിയന്മാരെല്ലാം അവര്‍ കണ്ട ഉപ്പൂപ്പകളാണത്രെ. ഉപ്പകളും സ്കൂളിലെ , […]