2019 Nov-Dec Shabdam Magazine തിരിച്ചെഴുത്ത്

വിധി നിരാശാജനകം

ബാബരി വിധി തികച്ചും നീതി രഹിതമാണ്. നിയമത്തിനു മുമ്പില്‍ എല്ലാവരും സമന്മാരാണെന്ന ഇന്ത്യന്‍ ജുഡീഷ്യറിയുടെ അടിസ്ഥാനത്തെ തച്ചുടച്ച് ന്യൂനപക്ഷമായ മുസ്ലിംകളെ പാടെ അവഗണിച്ചാണ് വിധി തീര്‍പ്പുണ്ടായിരിക്കുന്നത്. തെളിവുകള്‍ക്കപ്പുറം വിശ്വാസത്തെ പിന്താങ്ങിയുള്ള കോടതി നയം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്ല്യ നീതിയെയും തുല്ല്യ സമത്വത്തെയും കാറ്റില്‍ പറത്തുന്നതാണ്. ബാബരി മസ്ജിദ് പടുത്തുയര്‍ത്തുന്നതിന് മുമ്പ് ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രമായിരുന്നു പള്ളി നിന്നിരുന്ന സ്ഥലമെന്ന ആര്‍. എസ്. എസിന്‍റെ വാദത്തെ സ്ഥീരീകരിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും കോടതി അവരുടെ രാമജന്മ ഭൂമി സങ്കല്‍പ്പത്തെ മാത്രം തെളിവായി എടുത്തതിനെ എങ്ങനെ ന്യായീകരിക്കാനാണ്. പള്ളി പണിതതിന് ശേഷം മുസ്ലിംങ്ങള്‍ മുടങ്ങാതെ നിസ്കരിച്ചിരുന്നുവെന്ന് കോടതി ഏറ്റു പറഞ്ഞുവെന്നല്ലാതെ അത് വിധി തീര്‍പ്പില്‍ പ്രതിഫലിച്ചതുമില്ല. ന്യായത്തെയും നീതിയെയും ബലികഴിച്ചുളള കോടതിവിധി രാജ്യത്തിന്‍റെ ഭരണഘടന മൂല്യങ്ങളിലുള്ള നഗ്നമായ ലംഘനമാണ്.

സ്വാലിഹ് മണ്ണാര്‍ക്കാട്

Leave a Reply

Your email address will not be published. Required fields are marked *