2019 Nov-Dec Shabdam Magazine തിരിച്ചെഴുത്ത്

സമൂഹ മന:സാക്ഷി ഉണരട്ടെ…

പെട്ടെന്ന് പണം കണ്ടെത്താനുള്ള എളുപ്പവഴികള്‍ തേടുകയാണ് പുതിയ സമൂഹം. സോഷ്യല്‍ സൈറ്റുകളിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും നിരന്തരം പുതുമകളുമായെത്തി കാഴ്ച്ചക്കാരെ സ്വീകരിക്കാനുള്ള വ്യഗ്രതയിലാണവര്‍. സാഹസികതകളും പുതിയ കണ്ടുപിടുത്തങ്ങളും സമൂഹമധ്യേ പ്രദര്‍ശിപ്പിക്കുന്നതിലാണ് എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പക്ഷേ ഇതൊരു തെറ്റായ പ്രവണതയിലേക്ക് നീങ്ങുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അതിസാഹസികതകളില്‍ ജീവന്‍ നഷ്ടപെടുന്നതും സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിക്കുന്നതുമാണ് ഫലം. അമേരിക്കയില്‍ രണ്ടു കുഞ്ഞുങ്ങളെ ദത്തെടുത്ത് അവരില്‍ ക്രൂരവിനോദം നടത്തി അത് ചാനല്‍ റേറ്റിംഗിന് വേണ്ടി ഉപയോഗപ്പെടുത്തിയ വാര്‍ത്ത ഈ പ്രവണതയെ സൂചിപ്പിക്കുന്നു. കാഴ്ചക്കാരുണ്ടാക്കുക എന്നതിനപ്പുറം സാമൂഹ്യ നൈതികത ഒട്ടും കാത്തുസൂക്ഷിക്കാത്ത ചെയ്തികള്‍ റേറ്റിംഗിന് ഉപയോഗപ്പെടുത്തുന്നുവെന്നത് ഖേദകരമാണ്. ഇതിനെതിരെ ഗവണ്‍മെന്‍റുകളും സാമൂഹ്യ മാധ്യമ ശൃംഖലകളും രംഗത്തുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സ്വഫ്വാന്‍ കൂരിയാട്

Leave a Reply

Your email address will not be published. Required fields are marked *