ഒന്ന്,
മദീനയില്‍ കടുത്ത ജലക്ഷാമം, അവസരം മുതലെടുത്ത് ജൂതന്മാര്‍ അമിതവില ഈടാക്കി വെള്ളം വില്‍പ്പന നടത്തുന്നു, ഈ ചൂഷണം നബിയെ വേദനിപ്പിച്ചു. മദീനയിലെ ഏറ്റവും കൂടുതല്‍ ജലം ചുരത്തിയിരുന്ന ‘റൂമാ’ കിണര്‍ മോഹ വില കൊടുത്ത് വാങ്ങി ദാനം ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രത്യേക പാനീയം ഉണ്ടെന്ന് പ്രവാചകന്റെ ഓഫര്‍. രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല, ഉസ്മാന്‍(റ) വിലക്കു വാങ്ങി ദാനം ചെയ്തു.
രണ്ട്,
പ്രതിസന്ധികളേറെയുള്ള സമയത്ത് തബൂക്ക് യുദ്ധത്തിനായി നബിയുടെ സഹായാഭ്യര്‍ത്ഥന. സിദ്ധീഖ് (റ) മുഴുവന്‍ സമ്പത്തും കൊണ്ടുവന്നു. കുടുംബത്തിന് എന്തു ബാക്കിവെച്ചന്ന തിരുനബിയുടെ ചോദ്യത്തിന് അല്ലാഹുവിനെയും അവന്റെ റസൂലിനെയുമെന്ന് മറുപടി.
നന്മകള്‍ ചെയ്യാന്‍ ‘നാളെ’ കളെ കാത്തിരിക്കാതെ മുന്നില്‍കണ്ട അവസരം പരമാവധി ഉപയോഗപ്പെടുത്തുന്നതിന്റെ ചരിത്രശകലങ്ങളാണിത്.
നിങ്ങള്‍ സല്‍ക്കര്‍മ്മങ്ങളിലേക്ക് മത്സരിച്ചു മുന്നേറുക എന്നതാണ് ഖുര്‍ആനിന്റെ അധ്യാപനം. മുബാദറ അഥവാ നന്‍മകളിലേക്ക് ഉളരുക എന്നത് വിശ്വാസിയുടെ ശീലമാവണം. Procrastination (കാര്യങ്ങള് നീട്ടി വെക്കല്‍) ഇസ്ലാം വലിയ ദോഷമായിട്ടാണ് കാണുന്നത്. സമയം അല്ലാഹു തന്ന അനുഗ്രഹമാണെന്നും അമൂല്യവുമാണെന്നും ഇസ്ലാം പഠിപ്പിക്കുന്നു. പ്രവാചകന്‍ മടി കാരണം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയില്‍ അല്ലാഹുവോട് അഭയം തേടാറുണ്ടായിരുന്നു. മരണത്തെ ഓര്‍ക്കുക; ഏത് നിമിഷവും നമ്മുടെ ജീവിതം അവസാനിക്കാം എന്ന തിരിച്ചറിവ് നമ്മെ സല്‍കര്‍മ്മങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും. നാളെ എന്ന വാക്ക് ജീവിത ഡിക്ഷണറിയില്‍ നിന്നും ഒഴിവാക്കുക. ടൈം മാനേജ്‌മെന്റ് ചെയ്ത് അച്ചടക്കമുള്ള ജീവിതം നയിക്കുക.
ഉമറലി സിദ്ദീഖി കിടങ്ങഴി




