നബി പ്രവാചകപദം ലേഖനം

കരുണയുടെ പ്രവാചക മാതൃകകൾ

ഒരാൾ നമ്മോട് നന്നായി പെരുമാറുമ്പോൾ തിരിച്ചവനോടും നന്നായി പെരുമാറുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. നമ്മെ സ്നേഹിക്കുന്നവരെ സ്നേഹിക്കാനും നമുക്ക് എളുപ്പമാണ്. എന്നാൽ നമ്മെ വേദനിപ്പിച്ച ഒരാളോട് എങ്ങനെ പെരുമാറണം? നമ്മെ അപമാനിച്ച ഒരാളോട് എങ്ങനെ പ്രതികരിക്കണം? നമ്മോട് അനീതി ചെയ്ത ഒരാളോട് പോലും നന്മ ആഗ്രഹിക്കാൻ നമുക്ക് കഴിയുമോ? ഈ ചോദ്യങ്ങൾക്കെല്ലാം പ്രവാചകൻ മുഹമ്മദ് ﷺയുടെ ജീവിതം വളരെ മനോഹരമായ ഉത്തരങ്ങൾ നൽകുന്നുണ്ട്. പ്രവാചകൻ ﷺയുടെ ജീവിതം മുഴുവനും നിറഞ്ഞ് നിൽക്കുന്ന ഒരു വലിയ ഗുണമാണ് കരുണ എന്നത്. അല്ലാഹു പറയുന്നു: “ലോകർക്കാകമാനം കാരുണ്യമായിട്ടല്ലാതെ തങ്ങളെ നാം അയച്ചിട്ടില്ല.” (ഖുർആൻ 21:107) […]

നബി പ്രവാചകപദം സ്മൃതി

മുഹമ്മദ് നബി ﷺ: പരീക്ഷണങ്ങളിലെ അനുപമ മാതൃക

മുത്ത് നബി ﷺ മക്കയിൽ അല്ലാഹുവിന്റെ സന്ദേശവുമായി വന്നപ്പോൾ എല്ലാവരും അത് സ്വീകരിക്കാൻ തയ്യാറായില്ല. കാലങ്ങളായി തങ്ങൾ കൊണ്ട് നടക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും ഉപേക്ഷിക്കേണ്ടിവരുമെന്ന ഭയവും തങ്ങളുടെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയും ചിലർക്കുണ്ടായി. അതുകൊണ്ട് അവർ പ്രവാചകൻ ﷺയെ എതിർക്കാൻ തുടങ്ങി. ചിലർ മുത്ത് നബിയെ പരിഹാസ കഥാപാത്രമാക്കി, പൊതുയിടങ്ങളിൽ വെച്ച് അപമാനിച്ചു. ചിലർ നബിയെക്കുറിച്ച് പലതരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ ഇതൊന്നും പ്രവാചകൻ ﷺയെ തന്റെ ദൗത്യത്തിൽ നിന്ന് ഒട്ടും പിന്തിരിപ്പിച്ചില്ല. അല്ലാഹു ഖുർആനിൽ പറയുന്നത് നോക്കൂ: […]

ഇസ്ലാം ചരിത്രം റമസാൻ

ഇന്ന് നേടിയാൽ ഇരട്ടി നേടാം

ഒന്ന്, മദീനയില്‍ കടുത്ത ജലക്ഷാമം, അവസരം മുതലെടുത്ത് ജൂതന്മാര്‍ അമിതവില ഈടാക്കി വെള്ളം വില്‍പ്പന നടത്തുന്നു, ഈ ചൂഷണം നബിയെ വേദനിപ്പിച്ചു. മദീനയിലെ ഏറ്റവും കൂടുതല്‍ ജലം ചുരത്തിയിരുന്ന ‘റൂമാ’ കിണര്‍ മോഹ വില കൊടുത്ത് വാങ്ങി ദാനം ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രത്യേക പാനീയം ഉണ്ടെന്ന് പ്രവാചകന്റെ ഓഫര്‍. രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല, ഉസ്മാന്‍(റ) വിലക്കു വാങ്ങി ദാനം ചെയ്തു. രണ്ട്, പ്രതിസന്ധികളേറെയുള്ള സമയത്ത് തബൂക്ക് യുദ്ധത്തിനായി നബിയുടെ സഹായാഭ്യര്‍ത്ഥന. സിദ്ധീഖ് (റ) മുഴുവന്‍ സമ്പത്തും കൊണ്ടുവന്നു. […]

2015 Nov-Dec അനുസ്മരണം ചരിത്ര വായന നബി

ഈ സ്നേഹം നിഷ്കപടമാണ്

മുത്ത് നബിയുടെ സ്നേഹം വിശാലമാണ്. അറബിയും അനറബിയും കറുത്തവനും വെളുത്തവനും ഉന്നത കുലജാതനും താഴ്ന്നവനുമെല്ലാം ആ സ്നേഹവ്യത്തത്തിലുണ്ട്. മനഷ്യന് പുറമെ പക്ഷി മ്യഗാദിികളും സസ്യലതാദികളുമെല്ലാം അവിടുത്തെ സ്നേഹത്തിന്‍റെയും കരുണയുടേയും ആഴവും പരപ്പും ഉള്‍കൊണ്ടവരാണ്. ആ സ്നേഹത്തെ ഉള്ളറിഞ്ഞ് മനസ്സിലാക്കുമ്പോഴാണ് ഓരോ വിശ്വാസിയുടേയും ഹ്യത്തടം തുടിക്കുന്നത്. ആ കാരുണ്യത്തെ തുറന്ന ഹ്യദയത്തോടെ സ്വീകരിക്കുമ്പോഴാണ് ഇതര മതസ്ഥര്‍ക്ക് പോലും മുത്ത് നബി സ്നഹക്കടലാകുന്നത്. സത്യത്തോടു കണ്ണടച്ചിരിക്കുന്നവരും ആ മഹത് ചരിത്രത്തെ തിരസ്കരിക്കുന്നവരുമാണ് തിരുഹബീബിനെ ഇകഴ്ത്തിക്കാണിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നത്. പാരാവാരം കണക്കെ […]