2011 March-April Hihgligts മൊട്ടുകള്‍ സാഹിത്യം

മുസ്ലിം

Muslime Shabdam copy

ജീവിത നെട്ടോട്ടത്തിനിടെ
വിശപ്പിന്‍റെ സമരമുറിയില്‍
പ്രാണവായു ഭക്ഷിച്ചും
വ്രതമെടുത്തും ആയുസ്സ് തള്ളിനീക്കി.

പാറ്റ പൊതിഞ്ഞ തെരുവു വിളക്കിന്‍റെ
അരണ്ട വെളിച്ചത്തിരുന്ന് പഠിച്ചാണ്
റാങ്കു നേടിയത്.
എന്നിട്ടും…

അറിവിന്‍റെ ഭാണ്ഡവുമായി
ജോലി തേടിയ എന്നെ
പുറം തള്ളിയപ്പോഴെല്ലാം
ഭിക്ഷ പെറുക്കുന്ന അപരിചിതന്‍ പോലും
വിളിച്ചു പറയുന്നുണ്ട്:
നീ ഒരു മുസ്ലിമാണ്”

വെടിയൊച്ചകള്‍ക്ക് കാതു കൊടുക്കാതെ
അതിജീവിച്ചു.

നീരൊട്ടിയ കവിളില്‍ താടിക്കാടു വളര്‍ന്നതും
മുണ്ഡനം ചെയ്ത തലയില്‍ മുടിക്കെട്ടു മുളച്ചതും
ക്ഷൗരം ചെയ്യാനുള്ള മടി കൊണ്ടല്ല.
നീ എനിക്കൊരഞ്ചു രൂപ കടം തരുമോ…?

നെറ്റി കറുത്ത നിസ്ക്കാര കുറി കണ്ടും
തലപ്പാവിന്‍റെ തൂവെള്ള കൊണ്ടും
ഭീകരവാദി എന്ന് പറഞ്ഞ്
കോടതിപ്പടി കയറുന്പോഴും,
ജയിലിലടച്ചവര്‍ പുഞ്ചിരിച്ചു പറയുന്നുണ്ട്:
നീ ഒരു മുസ്ലിമാണ് !”

യുവത്വം കെട്ടിയ പെണ്ണിന്‍റെ
അടിവയറു കുത്തിത്തുറന്ന്
ചോരക്കുഞ്ഞിനെ കയ്യിലെടു
ത്തവര്‍ പറഞ്ഞു:
ഇവന്‍ ഒരു മുസ്ലിമാകും…!”

മൃതിയടഞ്ഞിട്ടും
ശവക്കല്ലറക്കുമീതെ കുത്തിയ
മീസാന്‍ കല്ലുകള്‍
ഊരിയെടുത്തിട്ടവര്‍ പറഞ്ഞത്:
ഇവനൊരു മുസ്ലിമായിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *