Related Articles
നിയോഗം
കപടതകളില്ലാതെ കാരുണ്യ ഹസ്തത്തിന് കാവലായി കരിപിടിച്ച അടുക്കളയില്‍ തിളച്ചിട്ട ജന്മം വാക്കുകളെ കുഴിച്ച് മൂടി നെടുവീര്‍പ്പിന്നാവിയില്‍ അഗ്നി കുടിക്കാന്‍ നിയോഗം എന്നിട്ടും എരിയുന്ന ജീവനില്‍ എങ്ങിനാ മനുഷ്യത്വം പ്രഭയാവുന്നത്? ഇരുള് വീണെന്റെ വ്യര്‍ത്ഥ യാത്രക്ക് നിരൂപകയാവുന്നത്? ഉമ്മാ… ഭാരിച്ച ഭാണ്ഡം പേറി ഇനി മുതല്‍ കുന്നുകയറണ്ട താഴ് വരകളിറങ്ങി സ്വര്‍ഗത്തിലേക്ക് നടക്കാം വിശുദ്ധിയുടെ വെളുപ്പ് തേച്ച യുവത്വത്തിന് ഹൂറിയാവാം കുടിച്ചു തീര്‍ത്ത കണ്ണീരിന് തേനാറില്‍ നുണയാം
കാവ്യ മിഴികളില്‍ മഴപെയ്തു തോരാതെ..
മഴ ഒരു വലിയ പുസ്തകമാണ്… വിശേഷാവസരങ്ങളില്‍ അധികമായി വായിക്കപ്പെടുന്ന വിശുദ്ധ ഗ്രന്ഥമാണ്. അന്നേരങ്ങളില്‍ മേഘത്തട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച മഴപ്പുസ്തകം മെല്ലെപുറത്തേക്കെടുക്കപ്പെടും. പിന്നെ അതിന്റെ പാരായാണമാണ്. മെല്ലെ മെല്ലെ തുടങ്ങി,ഒടുവില്‍ ഉച്ചാസ്ഥിയിലെത്തി വീണ്ടും മന്ദഗതിയിലാവുന്ന ഹിന്ദുസ്ഥാനീ സംഗീതം പോലെ… ഇടക്കാലങ്ങളില്‍ ഓര്‍മ്മപ്പെടുത്തല്‍ പോലെ വീണ്ടും ഒരു പാരായണം… ഈ പുസ്തകപാരായണത്തിലൂടെയാണ് മലയാളി മലയാളത്തില്‍ അലിഞ്ഞു ചേരുന്നത്… പ്രകൃതി ഉള്‍വരമാകുന്നത് മനസ്സ് തളിര്‍ക്കുന്നത്… മഴ, മലയാളിക്ക് അനുഗ്രഹമാകുകയാണ്.” (മഴപ്പുസ്തകം) മഴ! ഈ രണ്ടക്ഷരം കേള്‍ക്കുന്പോഴേക്ക് കരളു കുളിര്‍ക്കും, രോമം എഴുന്നു നില്ക്കും, […]
അകലും മുന്‍പ്
സൂര്യന് തല ഉയര്‍ത്തിത്തുടങ്ങി. സൂര്യനെ കണ്ട് പേടിച്ചായിരിക്കണം, ചന്ദ്രനെവിടെയോ ഓടിയൊളിച്ചു. സൂര്യന് നെയ്തുവിട്ട തൂവെള്ള രേഖകള്‍ ഫ്ളാറ്റുകള്‍ക്കിടയിലൂടെ നുഴഞ്ഞിറങ്ങി. അവ ഫ്ളക്സ് ബോര്‍ഡുകളില്‍ തട്ടി ചിന്നിച്ചിതറി. പുതപ്പുകള്‍ നീക്കി ഭിക്ഷാടന പക്ഷികള്‍ കൂടുവിട്ടിറങ്ങി. ഇടതടവില്ലാതെ ചക്രങ്ങള്‍ ഒഴുകിത്തുടങ്ങി. ഘട്ടംഘട്ടമായി തിരക്കുകകള്‍ വര്‍ദ്ധിച്ച് കൊണ്ടിരുന്നു. അതിവേഗ പാതയില്‍ ജനസമുദ്രം നിറഞ്ഞു. നിശ്ശബ്ദതക്ക് വരന്പിട്ട് ചക്രങ്ങളില്‍ നിന്ന് ഒച്ചപ്പാടുകള്‍ അന്തരീക്ഷം കയ്യടക്കി. ശബ്ദത്തോടുള്ള മത്സരത്തില്‍ പൊടിപടലങ്ങള്‍ പങ്ക്് ചേര്‍ന്നു. കൂലിപ്പണിക്ക് ആയുധമെടുത്തിറങ്ങിയ തമിഴ് അണ്ണന്മാരുടെ കലപിലയും കീഴുദ്യോഗസ്ഥനെ ശകാരിക്കുന്ന മേലുദ്യോഗസ്ഥന്റെ […]