2022 march-april Shabdam Magazine ആഖ്യാനം ആത്മിയം

ഇരുട്ട് മുറിയിലെ വെളിച്ചം

ഷുറൈഫ് പാലക്കുളം വരൂ, കടന്നു വരൂ’ അയാള്‍ ചങ്കുപൊട്ടി വിളിച്ചു കൂവിക്കൊണ്ടേയിരുന്നു. ചന്ത ആളനക്കമറിഞ്ഞ് ഉണരുന്ന നേരം. വെറുതെ ഊരുചുറ്റാനായി ഇറങ്ങിത്തിരിച്ച പൗരപ്രധാനികള്‍ കുതിരപ്പുറത്ത് വന്ന് പൊടി പറത്തി ഓടിയകന്നു. കുരുന്നുമക്കളുടെ കുസൃതികളും ഉപ്പ ഉമ്മമാരുടെ ശകാരങ്ങള്‍ക്കും മീതെ കച്ചവടക്കാരുടെ ശബ്ദമുയര്‍ന്നു തുടങ്ങി. ‘കടന്നു വരൂ, നല്ല ഒന്നാന്തരം ഇനം’ നേരത്തെ വിളിച്ചു കൂവിയ അതേ മനുഷ്യന്‍ തന്നെ. അയാളുടെ പരുപരുത്ത തുളഞ്ഞ സ്വരം രംഗം കയ്യടക്കി. അയാള്‍ക്കു ചുറ്റും ആളുകള്‍ പെരുകി. ആജാനുബാഹുവായ അയാളുടെ പ്രാകൃത […]

2022 march-april Shabdam Magazine ആത്മിയം ആദര്‍ശം

പിശാചിന്‍റെ വഴികള്‍

സുഹൈല്‍ കാഞ്ഞിരപ്പുഴ പൈശാചിക ദുര്‍ബോധനങ്ങളാണ് മനുഷ്യചിന്തകളെ നന്മയുടെ നല്ല പാതയില്‍ നിന്ന് വ്യതിചലിപ്പിക്കുന്നത് ഏതൊരു മനുഷ്യനും നന്മയിലായി ജീവിതത്തെ സാര്‍ത്ഥകമാക്കണമെന്നാണ് ആഗ്രഹിക്കാറുള്ളത്. പക്ഷെ മനുഷ്യന്‍റെ ജന്മ ശത്രുവായ പിശാച് നേരിന്‍റെ വഴിയില്‍വിലങ്ങുസൃഷ്ടിച്ച് ഊണിലും ഉറക്കത്തിലും അവന്‍ തന്ത്രങ്ങള്‍ നെയ്തുകൊണ്ടിരിക്കുന്നു. രക്തം സഞ്ചരിക്കുന്നിടങ്ങളിലെല്ലാം പിശാച് സ്വാധീനം സാധ്യമാക്കുന്നുവെന്ന പ്രവാചാകാധ്യാപനം ഏറെ പ്രസക്തമാണ്. ‘ഖരീന്‍’ അഥവാ വേര്‍പിരിയാത്ത സന്തത സഹചാരി എന്നാണ് പിശാചിന് സ്രഷ്ടാവ് നല്‍കിയ വിശേഷണം. മൂസാനബിയുടെ സമൂഹത്തിലെ ഇലാഹി പ്രേമത്തിലായി ജീവിതം നയിച്ച പരിത്യാഗിയും മഹാജ്ഞാനിയുമായിരുന്നു ബര്‍ശ്വിശാ. […]

2022 march-april Hihgligts Latest Shabdam Magazine പഠനം ഫീച്ചര്‍ ശാസ്ത്രം സമകാലികം

സാമ്പത്തിക നയങ്ങള്‍; സുരക്ഷിതത്വമാണ് വേണ്ടത്

അബ്ദുല്‍ ബാസിത് കാണാന്‍ ചെറുതാണെങ്കിലും സാമ്പത്തികമായി അത്ര പിന്നാക്കമായിരുന്നില്ല ശ്രീലങ്ക. 1990കളുടെ അവസാനത്തോടെ ശ്രീലങ്ക ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ (ങശററഹല കിരീാല ഇീൗിൃ്യേ) പട്ടികയിലെത്തിയിട്ടുണ്ട്. ഇന്ന് ശ്രീലങ്ക കടക്കെണിയുടെ വലയില്‍ വരിഞ്ഞ് മുറുകിക്കൊണ്ടിരിക്കുകയാണ്. 2026നുള്ളില്‍ 25 ബില്യണ്‍ ഡോളര്‍ തിരിച്ചടക്കാനുണ്ട് ശ്രീലങ്കക്ക്. അതില്‍ 7 ബില്യണ്‍ 2022ല്‍ നല്‍കാനുള്ളതും. അതിന് ശ്രീലങ്കക്കുള്ളതോ കേവലം 1.5 ബില്യണ്‍ വിദേശ നാണയ കരുതല്‍ (ളീൃലഃ ൃലലെൃ്ല) മാത്രം. കടവും ആഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള അനുപാതം(ഉലയേ ീേ ഏഉജ) നൂറ് ശതമാനത്തിലധികമെത്തി […]

2022 march-april Shabdam Magazine കഥ

വേരറുത്ത ഹൃദയം

മുഹ്സിന കുരുകത്താണി ഇടവഴിലൂടെ സഞ്ചരിക്കുമ്പോള്‍ കാണുന്ന ആ ചെറിയ വീട്ടിലാണ് താമസം. വാര്‍ധക്യത്തിന്‍റെ മുരടിപ്പില്‍ ആ വീട്ടിലെ ഒരു കാവലായി തനിച്ചു കഴിയുന്നു. തോരാത്ത മഴയത്ത് ഓര്‍മയുടെ താളുകള്‍ പിറകോട്ട് മറിച്ചു. അശ്രുക്കളോടെ വേദനിക്കുന്ന ഹൃദയത്തെ സമാധാനിപ്പിക്കാന്‍ ഉറ്റിവീഴുന്ന കണ്ണുനീര്‍ മാത്രം. അന്ന് ഇക്ക മരിച്ചപ്പോള്‍ സല്‍മാനും സലീമും ചെറിയ കുട്ടികളായിരുന്നു. അവര്‍ക്കു വേണ്ട ഭക്ഷണം പോലും കിട്ടാതെ കരയുമ്പോള്‍ അടുത്ത വീട്ടിന്ന് സുബൈദ തന്ന കഞ്ഞി മുക്കിക്കൊടുത്തും വിശപ്പകറ്റിയ കാലം. മറ്റുള്ളവരുടെ വീട്ടിലേക്ക് പണിക്കു പോയി […]

2022 march-april Hihgligts Latest Shabdam Magazine ആരോഗ്യം നിരൂപണം പഠനം ഫീച്ചര്‍ വീക്ഷണം സമകാലികം സംസ്കാരം സാമൂഹികം

സ്വവര്‍ഗരതി സംസ്കാരമായതെങ്ങനെ ?

ജാസിര്‍ മൂത്തേടം പുതിയ കാലത്ത് സ്വവര്‍ഗാനുരാഗികള്‍ക്കുള്ള സ്വീകാര്യത ലോകത്ത് വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കേവല യുക്തിയുടെയും മനുഷ്യാവകാശത്തിന്‍റെയും പേര് പറഞ്ഞ് ഈ വൃത്തികേടിന് പൊതുജനങ്ങളില്‍ നിന്ന് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങളിലാണ് ലിബറല്‍ ചിന്താഗതിക്കാര്‍. ഇതിനായി മുറവിളി കൂട്ടുന്നവരുടെ സംഘടനകളും കൂട്ടായ്മകളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സജീവമാവുകയാണ്. നമ്മുടെ ഗ്രാമങ്ങളിലും സ്വവര്‍ഗാനുരാഗത്തിന്‍റെ അലയൊലികള്‍ കേട്ടുതുടങ്ങിയിട്ടുണ്ട്. 1989ല്‍ ഡെന്‍മാര്‍ക്കിലാണ് സ്വവര്‍ഗ വിവാഹം ആദ്യമായി നിയമമാക്കിയത്. പിന്നീട് നോര്‍വ്വെ, സ്വീഡന്‍, ഐസ്ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്പെയ്ന്‍, അര്‍ജന്‍റീന, ബ്രസീല്‍, അമേരിക്കയിലെ ഇരുപതിലേറെ സ്റ്റേറ്റുകള്‍ […]

2022 march-april Shabdam Magazine അനുസ്മരണം ആത്മിയം സ്മരണ

ഇമാം ഗസാലി; ജ്ഞാന പ്രസരണത്തിന്‍റെ വഴി

ഫവാസ് കെ പി മൂര്‍ക്കനാട് വൈജ്ഞാനിക ചരിത്രത്തില്‍ വീരേതിഹാസം രചിച്ച് വിസ്മയം തീര്‍ത്ത പണ്ഡിതന്മാരില്‍ പ്രധാനിയണ്. ഹുജ്ജതുല്‍ ഇസ്ലാം മുഹമ്മദ് ബ്നു അഹ്മദില്‍ ഗസാലി (റ). കാടും മലകളും താണ്ടി അറിവന്വേഷിച്ചിറങ്ങി സഞ്ചരിച്ച് പതിനായിരങ്ങള്‍ക്ക് വഴികാട്ടിയായ മഹാനെ ലോകമിന്നും പുകഴ്ത്തുന്നു. ഖുറാസാനിലെ തൂസ് ജില്ലയിലുള്ള ആധുനിക ഇറാഖിന്‍റെ വടക്ക് കിഴക്കന്‍ അറ്റത്ത് തുര്‍ക്കുമാനിസ്ഥാനോടും അഫ്ഗാനിസ്ഥാനോടും ചേര്‍ന്ന് കിടക്കുന്ന മശ്ഹദ് പട്ടണത്തിന് സമീപമുള്ള ത്വബ്റാന്‍ എന്ന സ്ഥലത്താണ്, ഹിജ്റ 450ല്‍ ഇമാം ജനിക്കുന്നത്. ഗസ്സാലി എന്ന വിശേഷണം എങ്ങനെ […]

2022 january-february കവിത

കിന്നാരം

മുഹമ്മദ് ഷാഹുല്‍ ഹമീദ് പൊന്മള ജന്മനാ പിടിപെട്ട വിഭ്രാന്തിയാണ് ദിവസങ്ങള്‍ മുന്നോട്ടു കുതിക്കുന്നത് വലയില്‍ ശേഷിച്ച കുഞ്ഞു പരല്‍മീനുകളെപ്പോലെ ഓര്‍മ്മത്തരികള്‍ പിടച്ചിലിലാണ് വേദന തഴുകിയതിനാലാവാം ഇന്ന് ഞാന്‍ മോഹവലയും നെയ്ത് ഓര്‍മ്മത്തെരുവിലെ വില്‍പ്പനക്കാരനാകാന്‍ കാത്തിരിപ്പിലാണ് കുരുങ്ങിയ തരികള്‍ ഒത്തിരിയുണ്ട് . പ്രകാശമെത്താതിടത്ത് സോളാറിനെന്തു മെച്ചം കാറ്റെത്താതിടത്ത് കാറ്റാടിക്കെന്ത് ഫലം, അവരൊക്കെ ചുമതലകളുടെ അങ്ങാടികളില്‍ ഭാണ്ഡം ചുമക്കുകയാണത്രെ ഇനി ഞാന്‍ മരങ്ങളോട് കിന്നരിക്കട്ടെ, പൂവുകളോടും പൂമ്പാറ്റകളോടും ഓര്‍മ്മകളുടെ ചുമടിറക്കി ശുദ്ധവായുവിനെ ഉള്ളിലേക്കാവാഹിക്കണം

2022 january-february കവിത

ഇരുള്‍

അഫ്സല്‍ മണ്ണാര്‍ ദു:ഖം മറക്കാന്‍ ഞാന്‍ ഇരുളിനെ പ്രേമിച്ചു ഇരുളില്‍ എനിക്ക് സ്വൈര്യമുണ്ട് സമാധാനമുണ്ട് സംതൃപ്തിയുണ്ട് പ്രതികാര ദാഹിയായിട്ടും ഇരുളിന്‍റെ യാമങ്ങളിലെനിക്കാശ്വാസമുണ്ട് വിഷമിച്ചിരിക്കുമ്പോള്‍ ഇരുട്ട് എന്നോട് കുശലം പറയാറുണ്ട്. മറന്നുതീരാത്ത ദു:ഖങ്ങള്‍ ഇരുട്ടിന്‍റെ ഇരുളിലെവിടെയോ അകലേക്ക് മറയാറുണ്ട്.

2022 january-february Hihgligts Shabdam Magazine ചരിത്രം ചരിത്ര വായന വായന സ്മരണ

മൈത്ര ഉസ്താദ്; വിനയത്തിന്‍റെ ആള്‍രൂപം

നജീബുല്ല പനങ്ങാങ്ങര പഴങ്ങള്‍ കൊണ്ട് മരച്ചില്ലകള്‍ കനം തൂങ്ങി കുനിയുന്നത് പോലെ സാഗര സമാനം വിജ്ഞാനമുള്ള പണ്ഡിതര്‍ വിനയാന്വിതരായിരിക്കും. വിനയവും ലാളിത്യവും കൈമുതലാക്കി, വിജ്ഞാനത്തിന്‍റെ നിറകുടമായി അരീക്കോട് മജ്മഇന്‍റെ ചൂടും ചൂരുമറിഞ്ഞ് ജീവിച്ചു പോയ മഹാമനീഷിയായിരുന്നു ശൈഖുനാ മൈത്ര അബ്ദുല്ല ഉസ്താദ്. ഉസ്താദിനെ കുറിച്ച് പറയാന്‍ ശിഷ്യന്മാര്‍ക്ക് നൂറ് നാവായിരിക്കും. അവിടുത്തെ ശിഷ്യതം ലഭിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും അവിടുത്തെ ശിഷ്യരില്‍ നിന്നും ഉസ്താദിനെ അനുഭവിക്കാനായിട്ടുണ്ട്. ശിഷ്യന്മാരും ബന്ധുക്കളും നാട്ടുകാരും ജോലിസ്ഥലത്തുള്ളവരും, ആരോട് ഉസ്താദിനെ കുറിച്ച് ചോദിച്ചാലും ആദ്യം പറയുക […]

2022 january-february Hihgligts Shabdam Magazine ആദര്‍ശം കാലികം മതം ലേഖനം വീക്ഷണം സമകാലികം

ചാരിറ്റിയുടെ മതവും രാഷ്ട്രീയവും

സുഹൈല്‍ കാഞ്ഞിരപ്പുഴ വേദനിക്കുന്നവന്‍റെ കണ്ണീരൊപ്പല്‍ പവിത്രമാണെന്നാണ് ഇസ്ലാമിന്‍റെ ഭാഷ്യം. ഒരു കാരക്കയുടെ കീറ് ദാനം ചെയ്തുകൊണ്ടാണെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക എന്നാണ് പ്രവാചകന്‍ (സ്വ)യുടെ അദ്ധ്യാപനം. അപരനെ സന്തോഷിപ്പിക്കുന്ന കേവലം പുഞ്ചിരി പോലും ഇസ്ലാം ദാനദര്‍മ്മമായിട്ടാണ് പരിഗണിക്കുന്നത്. സേവനങ്ങളും ധര്‍മ്മങ്ങളും നിര്‍വ്വഹിക്കുന്നതിലൂടെ അദ്ധ്യാത്മികമായി സൃഷ്ടാവിന്‍റെ സംതൃപ്തി നേടി പാരത്രിക വിജയം സ്വായത്തമാക്കുക എന്ന ലക്ഷ്യം ഉള്‍കൊള്ളേണ്ടതാണ്. വിശ്യാസിയുടെ ചാരിറ്റി ഭൗതികതയുടെ കേവല സുഖാഢംബരങ്ങളിലും സ്ഥാനമാനങ്ങളിലും ഭ്രമിക്കാനല്ല മറിച്ച് സൃഷ്ടാവിന്‍റെ പ്രീതി മാത്രം കാംഷിച്ച് കൊണ്ടായിരിക്കണം സകാത്തും സ്വദഖയുമെല്ലാം […]