ഹൃദയസ്‌പര്‍ശിയായ പ്രഭാഷണം കേട്ടാണ് ആ സ്‌ത്രീ ഉസ്‌താദിന്റെ അടുക്കല്‍ വന്നത്. ഉസ്‌താദേ, ഞാനെന്റെ ആരാദനകളില്‍ ഒരു ശ്രദ്ധയും നല്‍കാറില്ല. നിസ്‌ക്കാരം ഖളാആക്കുന്നതിലോ മറ്റോ എനിക്കൊരു ഭയവുമില്ല. കല്ല്യാണവും മറ്റു പരിപാടികളും ഉള്ള ദിവസങ്ങളില്‍ ഞാന്‍ നിസ്‌ക്കാരങ്ങളെ കുറിച്ചോ മറ്റോ ചിന്തിക്കാറേയില്ല. അല്ലാത്ത ദിവസങ്ങളില്‍ അസ്വറിനോട് ചേര്‍ത്താണ് ഞാന്‍ ളുഹ്‌ര്‍ നിസ്‌ക്കരിക്കാറ്. ഇങ്ങനെ നീളുന്നു അവളുടെ പരിഭവങ്ങള്‍.. നിസ്‌ക്കാരത്തെ അതിന്റെ സമയത്തെ വിട്ട് പിന്തിക്കുന്നവര്‍ ഇന്നു ധാരാളമാണ്. ചെറിയൊരു പരിപാടിയുടെയോ മറ്റോ പേരില്‍ നിസ്‌ക്കാരം ഖളാആക്കുന്നവര്‍ അതിന്റെ ഭയാനകതയെ […]
അനുഷ്ഠാനം
അനുഷ്ഠാനം
റമളാന്‍ വിശുദ്ധിയുടെ വസന്തം
വിശുദ്ധ റമളാന്‍ സത്യ വിശ്വാസികള്‍ക്ക് ആഹ്ലാദത്തിന്‍റെ സുദിനങ്ങളാണ്. പ്രപഞ്ചനാഥന്‍റെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിന്‍റെ രാപകലുകള്‍. തിന്മയുടെ കറുത്ത പാടുകളെല്ലാം മാഞ്ഞുപോയി വിശ്വാസികളുടെ ഹൃദയങ്ങള്‍ പ്രകാശിക്കുന്ന നോന്പു മാസത്തെ ആനന്ദത്തോടെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് നമ്മള്‍. രണ്ട് മാസം മുന്പ് തുടങ്ങിയ ഈ കാത്തിരിപ്പിന് തന്നെ മഹത്തായ ഇബാദത്തിന്‍റെ പുണ്യമുണ്ട്. വീടും പരിസരവും അഴുക്കുകളില്‍ നിന്നും സംശുദ്ധമാക്കി, മനോഹരമായ സജ്ജീകരണങ്ങളോടെ വിശുദ്ധ റമളാനെ കാത്തിരിക്കുന്ന നമ്മള്‍ നമ്മുടെ ശരീരത്തിനെയും ആത്മാവിനെയും മുഴുവന്‍ അഴുക്കുകളില്‍ നിന്നും വൃത്തിയാക്കി നോന്പിന്‍റെ ചൈതന്യവും ആത്മീയാനുഭൂതിയും […]
ഉള്ഹിയ്യത്ത്
ദുല്‍ഹജ്ജ് മാസം, ഉള്ഹിയ്യത്തിന്‍റെ കൂടി മാസമാണല്ലോ, ഈ അവസരത്തില്‍, ഉള്ഹിയ്യത്തിനെ സംബന്ധിച്ച് ഒരു വിശദീകരണം നല്‍കാമോ? ബലിപെരുന്നാള്‍ ദിനത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സുന്നത്താണ് ഉള്ഹിയ്യത്ത്.പെരുന്നാള്‍, അയ്യാമുത്തശ്രീഖ് ദിനങ്ങളുടെ രാവിലും പകലിലും അവന്‍റെയും ആശ്രിതരുടെയും ഭക്ഷണം, വസ്ത്രം എന്നിവകഴിച്ച് വല്ലതും ബാക്കിയുണ്ടെങ്കില്‍ അവര്‍ക്കെല്ലാം ഇത് സുന്നത്താണ്. പെരുന്നാള്‍ ദിനത്തില്‍ സൂര്യനുദിച്ച് ചുരുങ്ങിയ നിലയില്‍ രണ്ട് റക്അത്ത് നിസ്കാരവും, രണ്ട് ഖുതുബയും നിര്‍വഹിക്കാനുള്ള സമയം കഴിഞ്ഞതിന്‍റെയും, അയ്യാമുത്തശ്രീഖിന്‍റെ അവസാന ദിവസം സൂര്യന്‍ അസ്തമിക്കുന്നതിന്‍റെയും ഇടയിലുള്ള സമയത്താണ് അറവ് നടത്തേണ്ടത്. […]
ഹജ്ജും പെരുന്നാളും
ത്യാഗോജ്ജ്വല ചരിത്രത്തിന്‍റെ വീരഗാഥയുമായി ബലിപെരുന്നാള്‍ ഒരിക്കല്‍ കൂടി നമ്മിലേക്ക് കടന്നു വരുന്നു. പ്രക്ഷുബ്ദതയുടെ തീയുതിരുന്ന തീരങ്ങളിലൂടെ സഞ്ചരിക്കുന്പോഴും തൗഹീദിന്‍റെ അനശ്വര ധ്വജം ആകാശത്തിന്‍റെ ഉച്ചിയില്‍ സ്ഥാപിച്ച് ചരിത്രത്തിന്‍റെ ഏടുകളില്‍ ത്യാഗപ്രയാണത്തിന്‍റെ നേതാവായി എന്നും ലോകം വാഴ്ത്തുന്ന ഇബ്റാഹീം നബിയുടെയും കുടുംബത്തിന്‍റെയും സ്മരണകളാണ്്, ബലിപെരുന്നാള്‍ സുദിനത്തില്‍ മുസ്ലിം ലോകം ആവേശത്തോടെ അയവിറക്കുന്നത്. പുണ്യങ്ങളുടെ പൂത്തിരിയുമായി, അര്‍പ്പണബോധത്തിന്‍റെ സന്ദേശവുമായി നമ്മിലേക്ക് കടന്നുവരുന്ന ബലിപെരുന്നാള്‍ സ്നേഹത്തിന്‍റെയും ശാന്തിയുടെയും എ്യെത്തിന്‍റെയും സന്ദേശമാണ് നല്‍കുന്നത്. പ്രതിസന്ധിയുടെ കനല്‍കട്ടയില്‍, അജ്ഞതയുടെയും അന്ധകാരത്തിന്‍റെയും സര്‍വ്വത്ര സാമൂഹ്യ തിന്മകളുടെയും […]
ആരാധനയും ശ്രേഷ്ഠതയും
മുഹര്‍റം മാസത്തിലെ നോന്പാചരണത്തിന് പ്രത്യേക മഹത്വം കല്‍പിക്കപ്പെട്ടതാണ്. ചില ഹദീസുകള്‍ കാണുക. അബൂഹുറൈറ (റ)യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “”നിര്‍ബന്ധ നിസ്കാരങ്ങള്‍ കഴിഞ്ഞാല്‍ മഹത്വമുള്ളത് രാത്രിയിലെ നിന്നു നിസ്കാരമായത് പോലെ, റമളാന്‍ മാസത്തിലെ നോന്പ് കഴിഞ്ഞാല്‍ പിന്നെ ശ്രേഷ്ഠമായത് മുഹര്‍റം മാസത്തിലെ നോന്പാകുന്നു. (മുസ്ലിം, അബൂ ദാവൂദ്, ഇബ്നു മാജ, തിര്‍മുദി, നസാഈ). അലി (റ) യില്‍ നിന്ന് നിവേദനം, നബി (സ്വ) പറഞ്ഞു. മുഹര്‍റം മാസത്തില്‍ നിങ്ങള്‍ നോന്പെടുക്കുക. മുഹര്‍റം, അല്ലാഹുവിന്‍റെ വിശിഷ്ട […]
ചാന്ദ്രിക കലണ്ടറിന്‍റെ യുക്തി
വര്‍ഷത്തിന്‍റെ കാലയളവ് നിര്‍ണയിക്കുന്നതിന് ലോകത്ത് വിവിധ സമൂഹങ്ങള്‍ വ്യത്യസ്ഥ മാനദണ്ഢങ്ങളാണ് അവലംബിച്ചിരുക്കുന്നതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കൃഷികളുടെ വിളവെടുപ്പ്, നക്ഷത്രങ്ങളുടെ ഗതിവിഗതികള്‍, നദികളിലെ ജലവിതാനം, സൂര്യ ചന്ദ്രചലനങ്ങള്‍ തുടങ്ങിയവ പണ്ടുകാലം മുതലേ സ്വീകരിക്കപ്പെട്ടു പോന്നിരുന്ന മാനദണ്ഢങ്ങളില്‍ ചിലതാണ്. ഇവയില്‍ സൂര്യ ചന്ദ്രചലനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണ് ഇന്നും കൂടുതല്‍ പ്രചാരത്തോടെ നിലവിലുള്ളത്. സൗരവര്‍ഷം, ചന്ദ്രവര്‍ഷം എന്നിങ്ങനെ രണ്ടു വര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിന്‍റെ പശ്ചാതലം ഇതാണ്. സൗരവര്‍ഷപ്രകാരം ഒരുവര്‍ഷം 365 1/4 ദിവസമാണെങ്കിലും ചന്ദ്രവര്‍ഷപ്രകാരം ഇത് 355 ദിവസമേ വരുന്നുള്ളൂ. അഥവാ സൗര […]