കവിത/വി. എന്‍ എം യാസിര്‍ അണ്ടോണ സോമാലിയയില്‍ സുഡാനില്‍ സാന്‍ആഇല്‍, ഡമസ്കസിലും പിന്നെയുമനേകം അഭയാര്‍ത്ഥി കൂടാരങ്ങളിലും വിശന്ന് വയറൊട്ടിയ കുഞ്ഞിളം പൈതങ്ങളിപ്പോഴും വലിയ പ്ലേറ്റിന് ചുറ്റും വട്ടമിട്ടിരിക്കുകയാണ് പ്രതീക്ഷയുടെ കരങ്ങള്‍ തീറ്റയിടുന്നതും കാത്ത് അത്ഭുതം, ഇവിടെ ഇന്ത്യയിലുമുണ്ട് വൈവിധ്യയിനം പ്ലെയ്റ്റുകള്‍ ചാണകം വിളമ്പിയും ഗോമൂത്രം നിറച്ചും സര്‍വ്വസജ്ജമായിരിക്കുകയാണവര്‍ ഇടക്ക് വലിയ ശബ്ദത്തില്‍ പ്ലേറ്റ് കൊട്ടി വെളിച്ചമണച്ച് രാജ്യ സംരക്ഷണത്തിലാണ് കോവിഡിനിപ്പോള്‍ പ്ലേറ്റിനെ അത്രമേല്‍ ഭയമാണത്രെ!
കവിത
ഭീതി
കവിത/മുഹമ്മദ് മിന്‍ഹാജ് പയ്യനടം തെരുവില്‍ മരിച്ചു വീണ മൃതദേഹത്തിന് പോലും ഭീതിയാണ് അടുത്തെത്തുന്ന ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും ‘മരണവൈറല്’ ഒപ്പിയെടുക്കുന്ന ക്യാമറക്കണ്ണുകളെ
പരിണാമം
കവിത/ഫവാസ് മൂര്‍ക്കനാട് ജീര്‍ണത ബാധിച്ച ചുറ്റുപാടുകള്‍ ബാല്യം കീഴടക്കി നോക്കാന്‍ ആളില്ലാത്തത് കൊണ്ട് നിശാചന്ദ്രന്‍ മേഘങ്ങള്‍ക്കിടയിലൊളിച്ചു കുട്ടിക്കഥകളും പഞ്ചതന്ത്രങ്ങളും പൊടിപിടിച്ച് കിടന്നു ഒന്നിച്ച് ഉണ്ടും ഉറങ്ങിയും കഴിച്ച് കൂട്ടിയ സൗഹൃദ ദിനരാത്രങ്ങള്‍ പക പോക്കലിന്‍റേയും പ്രതികാര വെറിയുടേയും പകലന്തികളിലേക്ക് പരിണമിച്ചു.
ഇന്ത്യ @ 2050
കവിത/അനസ് കുണ്ടുവഴി രാവിലെ ചായ കുടിക്കാന്‍ അടുക്കളയിലെത്തിയപ്പോഴാണ് അടുപ്പില്‍ തീ മണക്കാത്ത കാര്യം കുഞ്ഞോള്‍ ശ്രദ്ധിച്ചത്. ഇന്നലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് തോറ്റ കാരണം ജിയോയുടെ അരി വിതരണം നിലച്ചത്രേ; ആഹാരം കഴിക്കാതെ പ്രതിഷേധിക്കാന്‍ കഴിയാത്തോണ്ട് ആര്‍ക്കും പ്രതി കരിക്കാന്‍ വയ്യ. ജിയോ സ്റ്റോറില്‍ നിന്നും കഴിഞ്ഞയാഴ്ച വാങ്ങിയ തില്‍ മിച്ചമുള്ള രണ്ട് കുപ്പിവെള്ളം ഉള്ളത് കൊണ്ട് വെള്ളംകുടി മു ട്ടാതെയെങ്കിലും ജീവിക്കാമെന്ന് പറഞ്ഞ് ഉമ്മ നിസ്സഹായതയുടെ നെടുവീര്‍പ്പിട്ടു.
എന്ന്,സ്നേഹപൂര്‍വ്വം ബാബരി
പ്രിയരേ, ബാബരിയാണ്. ഔദാര്യമായി മേലാളന്മാര്‍ ഇളിച്ചുകാട്ടി നല്‍കിയ അഞ്ചേക്കറിലേക്കെന്നെ മാറ്റിത്താമസിപ്പിക്കാതിരിക്കുക. എനിക്കിവിടെ പരമസുഖമാണ് ഇന്നിവിടെ വിരുന്നായിരുന്നു സംഘ പുത്രന്മാര്‍ സ്വര്‍ഗലോകത്തിലേക്കയച്ചവരുടെ. ജുനൈദും ആസിഫയും മുറ്റത്ത് കളിക്കുന്നുണ്ട് അഖ്ലാക്കും പെഹ്ലുഖാനും ഹാളിലെന്തോ വലിയ ചര്‍ച്ചയിലാണ് പറഞ്ഞു പറഞ്ഞു വിലയിടിഞ്ഞു പെരുവഴിയിലായ സഹോദരങ്ങളിലേക്കെത്തിയെന്നു തോന്നുന്നു അവര്‍ക്കിടയിലേക്ക് ഒരു കാര്‍മേഘം നടന്നടുക്കുന്നു ഗൗരിലങ്കേഷും ദബോല്‍ക്കറും പന്‍സാരെയും വരുന്നില്ലെന്ന് വിളിച്ചു പറഞ്ഞിരിക്കുന്നു. കനലടങ്ങാത്ത സമര ജ്വാലകള്‍ സജീവമാവുന്ന എഴുത്തു മുറി വിട്ടുപോരാന്‍ അവര്‍ക്കാര്‍ക്കും മനസ്സു വരുന്നില്ലെന്ന്. ഈ കത്ത് കിട്ടുന്നവര്‍ അതീവ ജാഗ്രതയിലാവുക. […]
തേട്ടം
വിങ്ങുന്നുണ്ട് നുരഞ്ഞു പൊങ്ങുന്നുണ്ട് തെറ്റുകളുടെ നൂലാമാലകളില്‍ കിടന്നലയുന്നുണ്ട് തേടുവിന്‍ നല്‍കുമെന്ന നാഥന്‍റെ വാഗ്ദാനം നല്‍കുന്നൊരായിര- മാശ്വാസ കിരണം കരളുരുകി കണ്ഠമിടറി നേത്രദ്വയങ്ങളില്‍ ബാഷ്പം ഒഴുക്കി കൂരാ കൂരിരുട്ടില്‍ അന്യന്‍റെ കൂര്‍ക്കം വലിക്കിടയില്‍ തേട് നിന്‍ നാഥനില്‍ ഇരുകൈ മലര്‍ത്തി വിശ്വാസിയുടെ ആയുധം പ്രാര്‍ത്ഥനയാണെന്ന പ്രവാചക വചനം പകരുന്നു ആത്മധൈര്യവും നിര്‍വൃതിയും ഇസ്മായീല്‍ പുല്ലഞ്ചേരി
തെരുവു പട്ടികള്‍
1 ഇന്നലെയും വന്നിരുന്നു. പാതിരായ്ക്ക്… പുലരാന്‍ നേരത്ത്… നട്ടുച്ചയ്ക്ക്… കേല തുപ്പി കണ്ണ് ചുവപ്പിച്ച് നാലഞ്ചു പട്ടികള്‍. പൂച്ച കേറാതിരിക്കാന്‍ ഉമ്മ, പടിക്കല്‍ വെച്ച കുപ്പി വെള്ളങ്ങള്‍ തട്ടിത്തെറിപ്പിച്ചാണിന്നുമവര്‍ പിരിഞ്ഞു പോയത് വന്നാല്‍, കാളിംഗ്ബെല്ലു പോലുമടിക്കാതെ കസേരയില്‍ കയറി അധികാര ഭാവത്തില്‍ ഇരിക്കാറുണ്ട്. താനിരിക്കേണ്ടടത്തിരുന്നില്ലേല്‍ മറ്റാരോ ഇരിക്കുമെന്ന പുതുമൊഴി കണക്കെ, ചിലര്‍, ഘോരഘോരം കുരയ്ക്കാറുണ്ട് കേട്ടുമടുത്തതു കൊണ്ടാണോ കൂട്ടിരിക്കാന്‍ അധികപേരുമുണ്ടാവാറില്ല. ഉറക്കങ്ങള്‍ക്കിടെ മുട്ടി മുട്ടി ഗതികെടാറുണ്ടെങ്കിലും ഒന്നു മുള്ളാന്‍ പുറത്തിറങ്ങാനുള്ള എന്‍റെ അവകാശങ്ങള്‍ക്കു മീതെ കുരച്ചു ചാടാറുണ്ട് […]
സ്മാരകം
മൃതിയടയാത്ത മൗനത്തിന്‍റെ സ്മാരക കല്ലറകളെ നിശബ്ദമായ ക്ലാസ് മുറികളെ നിങ്ങള്‍ക്കറിയുമോ? ലഹരി പുതച്ചുറങ്ങുന്ന കാല്‍ നിലത്തുറക്കാത്തവരുടെ കലഹങ്ങളുടെ നിലവിളി കേള്‍ക്കുന്നുണ്ടോ നിങ്ങള്‍ ‘പ്രണയ’ രതിയുടെ മരച്ചുവട്ടില്‍ പ്രാണനില്ലാ നിശബ്ദതകള്‍ കാമം തീര്‍ക്കുമ്പോള്‍ മാറുന്ന കാമ്പസ് ചിത്രങ്ങളാല്‍ മാതൃത്വത്തിന്‍റെ നിലക്കാത്ത നിലവിളികളുമായ് അഭിമന്യൂവും അന്തിയുറങ്ങുന്നുണ്ട്. ജീവനെടുക്കുന്ന ആയുധ പുരകളാല്‍ പ്രബുദ്ധത മങ്ങിയ പ്രതിഷേധങ്ങള്‍, പ്രണയമില്ലാത്ത വരാന്തകള്‍, കവിത മണക്കാത്ത ചുമരുകള്‍, വറ്റിയ സര്‍ഗാത്മകതകള്‍ കാമ്പസിന്‍റെ നിറങ്ങള്‍ ചത്തൊടുങ്ങിയതെവിടെ? സുഹൈല്‍ കാഞ്ഞിരപ്പുഴ
ഒരു സ്ത്രീ ജന്മം
ഉഷ്ണം നിലക്കാത്ത ഒരു നയനമുണ്ടിവിടെ കടിഞ്ഞൂല്‍ പേറിന്‍റെ നോവും ചൂരുമറിഞ്ഞ് വളര്‍ത്തിയ പിഞ്ചോമനയുടെ വിരഹത്തെയോര്‍ത്ത് ഒരു തുണ്ട് താലിച്ചരട് ചാര്‍ത്തി കഷ്ടതകളെ സമ്മാനിച്ച പ്രിയതമനെയോര്‍ത്ത് അയലത്തെ പയ്യന്‍റെ കാമം പുരട്ടിയ നോട്ടങ്ങള്‍ക്കു മുന്നിലെ നിസ്സഹായതയോര്‍ത്ത് നാത്തൂന്മാരുടെ മുന വെച്ച അടക്കം പറച്ചിലുകളുടെ പൊരുളുകളോര്‍ത്ത് നാട്ടുകാരുടെ നാവിന്‍ നീളത്തില്‍ പിടഞ്ഞമരുന്ന മാനത്തെയോര്‍ത്ത് കണ്ണീരില്‍ കുതിര്‍ന്ന് വേദനയില്‍ കിതച്ച് മരണം കൊതിച്ച് പിടയുന്ന ഹൃദയവുമായി ഒരു സ്ത്രീ ജന്മം ഹാരിസ് കിഴിശ്ശേരി
ഹിബ്ബീ
ഈ ഭൂലോകത്ത് ഒന്നൂടെ പിറന്ന് വീഴണം നിഴലില്ലാത്ത ആറ്റലോരുടെ നിഴലായി കൂടണം ഉഹ്ദില്‍ മുത്തിനെതിരെ വന്ന ശത്രു ശരമാല, പരിച കണക്കെ നെഞ്ചേറ്റു വാങ്ങിയ ത്വല്‍ഹത്താകണം ഹബീബിന്‍റെ കാലില്‍ മുള്ള് തറക്കുന്നത് പോലും താങ്ങാനാവില്ലെന്നു തേങ്ങി കഴുമരമേറിയ ഖുബൈബോരുടെ ഇടറിയ കണ്ഠമാവണം തന്ത്രത്തില്‍ തഞ്ചം പാര്‍ത്ത് പൂമേനി വാരിപ്പുണര്‍ന്ന സഹദോരുടെ ഭാഗ്യമാവണം ഹബീബി.. ഒരു അനുരാഗിയുടെ തേട്ടമാണിത് കനിവരുളണേ ഹീബ്ബീ… മലിക്ക് ഐ ടി ഐ