2021 March - April തിരിച്ചെഴുത്ത്

കുത്തഴിയുന്ന മാധ്യമ സര്‍വേകള്‍

പതിനഞ്ചാം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തില്‍ ഇന്ന് ചര്‍ച്ചകളെ ഏറ്റവും ചൂടുപിടിപ്പിക്കുന്നത് 1960കളില്‍ തുടങ്ങി ഇന്ന് മാധ്യമങ്ങളുടെ ശാസ്ത്രീയത കൈവെടിഞ്ഞുളള തിരഞ്ഞെടുപ്പ് സര്‍വ്വേ റിപ്പോര്‍ട്ടുകളുടെ സംപ്രേഷണമാണ്. കഴിഞ്ഞ ഒരു മാസത്തിനകം ഒരു ഡസനിലധികം സര്‍വ്വേ ഫലങ്ങളാണ് വാര്‍ത്താ മാധ്യമങ്ങള്‍ ഇളക്കിവിട്ടത്. ജനശ്രദ്ധ പിടിച്ചുപറ്റലിനെ മുഖ്യ അജണ്ടയാക്കിയുളള ഈ ചാനല്‍ സര്‍വ്വേകള്‍ ജനമധ്യേ നിന്നുളള യഥാര്‍ത്ഥ സ്വീകാര്യത പിടിച്ചുപറ്റിയില്ല. കാരണം, അത്രമേല്‍ അപലപനീയമാണ് ഓരോ ചാനല്‍ സര്‍വ്വേകളുടെ വെളിപ്പെടുത്തലുകളും. അപൂര്‍വ്വം ചില വോട്ടര്‍മാരില്‍ നിന്ന് മാത്രം ശേഖരിക്കുന്ന റിപ്പോര്‍ട്ടുകളെ […]

2021 March - April തിരിച്ചെഴുത്ത്

പ്രചരണം; മാറി ചിന്തിക്കേണ്ടതുണ്ട്

തിരഞ്ഞെടുപ്പിന്റെ ചൂടില്‍ സ്ഥാനാര്‍ത്ഥികള്‍ ഓരോ കുലഗ്രാമങ്ങളിലൂടെയും വീടുകളിലൂടെയും കയറിയിറങ്ങി അവരുടെ പ്രത്യാശകള്‍ക്ക് നിറഞ്ഞ പ്രതീക്ഷകള്‍ പകര്‍ന്ന് മോഹ വാഗ്ദാനങ്ങളുമായി പടിയിറങ്ങുമ്പോള്‍ അതേ പുഞ്ചിരിയോടെ നിറഞ്ഞ മനസ്സോടെ വീണ്ടും അവര്‍ വീടുകളിലേക്ക് കടന്നു വരിക അടുത്ത തെരെഞ്ഞെടുപ്പിന്റെ സമയത്ത് മാത്രമാകുന്നു എന്ന ഖേദകരമായ അവസ്ഥയെ വിസ്മരിക്കാന്‍ സാധിക്കില്ല. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തിരെഞ്ഞടുക്കുന്ന ഒരു ഭരണാധികാരി ചുമതലയേറ്റതിന് ശേഷമാണ് വീട് വീടാന്തരം കയറി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനും ക്ഷേമ അന്വേഷണങ്ങള്‍ നടത്താനും മറ്റു വികസനങ്ങള്‍ പ്രാബല്യപ്പെടുത്താനും സജ്ജമാകേണ്ടത്. അത്‌കൊണ്ടാവണം […]

2020 Sep-Oct Shabdam Magazine തിരിച്ചെഴുത്ത്

ജനാധിപത്യം ഫാസിസ്റ്റ്ആധിപത്യം ആകുമ്പോൾ

രാമക്ഷേത്രത്തിന് വേണ്ടി രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ശിലാസ്ഥാപനം നടത്തുകയും ചടങ്ങിൽ സംസ്ഥാന ഗവർണർ മുഖ്യമന്ത്രി എന്നിവർ പങ്കെടുക്കുകയും ചെയ്തതോടെ ബിജെപി ബാബി ഇന്ത്യക്ക് വളരെ വ്യക്തമായ ചൂണ്ടുപലക നിർമ്മിച്ചിരിക്കുകയാണ് ഇന്ത്യയുടെ മതേതരത്വം വികാരത്തെ വ്രണപ്പെടുത്തി കൊണ്ടാണ് രാമ ക്ഷേത്രത്തിന്റെ ഉയർച്ച അധിനിവേശ ശക്തികൾ നിന്നും സ്വാതന്ത്ര്യം പൊരുതി നേടുമ്പോൾ മഹാത്മജിയുടെ മനസ്സിൽ മതസൗഹാർദ രാജ്യമായിരുന്നു കടന്നു വന്നിരുന്നത് എന്നാൽ ഇന്ന് വർഗീയ ഫാസിസ്റ്റുകൾ അതൊരു രാമരാജ്യം ആക്കി മാറ്റിയിരിക്കുന്നു ഇന്ത്യൻ ജനാധിപത്യം ഒരു മതത്തിന്റെ മാത്രം തേർവാഴ്ച്ച […]

2020 Sep-Oct Shabdam Magazine തിരിച്ചെഴുത്ത്

അദ്ധ്യാപകർ അപ്രസക്തമാകുമോ?

ഓൺലൈൻ വിദ്യാഭ്യാസം സമൂഹത്തിൽ ഇടം പിടിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അദ്ധ്യാപകർ അപ്രസക്തമാകുമോ എന്ന സംശയങ്ങൾ പലരും പ്രകടിപ്പിക്കാറുണ്ട്. മഹാമാരിയുടെ പിടിയിലമർന്ന നാം ഒരു ബദൽ മാർഗമായി സ്വീകരിച്ച ഓൺലൈൻ വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ ജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തീട്ടുണ്ടെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ക്ലാസ് മുറികളിൽ തന്റെ ശിഷ്യഗണങ്ങൾക്ക് വിദ്യ നുകരുന്നതിനൊപ്പം അവരിൽ വരുന്ന വീഴ്ച്ചകൾ പരിഹരിച്ച് മതിയായ ഉപദേശ നിർദ്ദേശങ്ങൾ നൽകുക എന്നതാണ് ഒരു അദ്ധ്യാപകൻ്റെ ധർമ്മം. കേവലം വിദ്യാർഥികളെ പഠിപ്പിക്കുക എന്നതിലുപരി പരിശീലനം ആർജ്ജിച്ചെടുത്ത അദ്ധ്യാപകർ […]

2020 January-February Shabdam Magazine തിരിച്ചെഴുത്ത്

നിരത്തില്‍ പൊലിയുന്ന ജീവനുകള്‍

കേരളത്തിലെ നിരത്തുകളില്‍ ഏറ്റവും കൂടുതല്‍ ജീവനുകള്‍ പൊലിഞ്ഞ വര്‍ഷമാണ് കഴിഞ്ഞു പോയത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 41151 റോഡപകടങ്ങളിലായി 4408 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 32577 പേര്‍ക്ക് ഗുരുതര പരിക്കുകളേല്‍ക്കുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റോഡുകളില്‍ ഏറ്റവും കൂടുതല്‍ മനുഷ്യഹാനി രേഖപ്പെടത്തിയ വര്‍ഷമാണിതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ സംസ്ഥാനത്ത് റോഡുകളില്‍ പൊലിഞ്ഞത് 60315 ജീവനുകളാണ്. വാഹനങ്ങളുടെ അമിത വേഗതയും ഡ്രൈവിംഗിലെ അശ്രദ്ധയുമാണ് അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നത്. […]

2020 January-February Shabdam Magazine തിരിച്ചെഴുത്ത്

നീതി പീഠം തരം താഴരുത്

ബാബരി വിധിക്കു ശേഷം ദൗര്‍ഭാഗ്യകരവും അന്യായവുമായ വിധി തീര്‍പ്പുകളാണ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യമൊട്ടുക്കും ജനങ്ങള്‍ തെരുവിലറങ്ങി പ്രതിഷേധിക്കുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണ് പരമോന്നത നീതീ പീഠം. പൗരത്വ നിയമവുമായി ബന്ധപ്പെട്ട കേന്ദ്ര നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്യാതെ അവര്‍ക്ക് സൗകര്യമൊരുക്കും വിധം നാലാഴ്ച്ച കൂടി നീട്ടി നല്‍കിയത് തീര്‍ത്തും പ്രധിഷേധാര്‍ഹമാണ്. ഹരജികളുടെ വര്‍ധനവ് സൂചിപ്പിച്ചും നിയമം പ്രാബല്യത്തില്‍ ആയില്ലെന്ന് പറഞ്ഞും ഭരണകൂടത്തെ പ്രീണിപ്പിക്കാന്‍ സ്വയം തരം താഴുകയാണ് നീതീ പീഠം ചെയ്തിരിക്കുന്നത്. […]

2020 January-February Shabdam Magazine തിരിച്ചെഴുത്ത്

പ്രതിഷേധം സമാധാനപരമാകണം

കേന്ദ്ര ഭരണകൂടം വീര്‍സവര്‍ക്കറുടെ മുസ്ലിം ഉന്മൂലന സിദ്ധാന്തം നടപ്പാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്. രാജ്യത്ത് ഉടനീളം വര്‍ഗീയത സൃഷ്ടിച്ച് ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം. കഴിഞ്ഞ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ ഭൂരിപക്ഷം കുറച്ച് ബി. ജെ. പി ക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചതിനു പിന്നില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടെനീളം നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളായിരുന്നു. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പിലാക്കുമെന്നുള്ള നരേന്ദ്രമോദിയുടെ പരാമര്‍ശം ബംഗ്ലാദേശില്‍ നിന്നും കുടിയേറിയ ഹിന്ദുസമൂഹത്തെ ബി. ജെ. പി ക്ക് വോട്ട് […]

2020 January-February Shabdam Magazine തിരിച്ചെഴുത്ത്

അടിതെറ്റിയ സമ്പദ് വ്യവസ്ഥ

2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ച അപൂര്‍വ്വ സമ്പദ് വ്യവസ്ഥകളിലൊന്നായിരുന്നു ഇന്ത്യയുടേത്. കമ്പോളാധിഷ്ഠിത നയങ്ങളെ ശക്തമായി പിന്തുടരുമ്പോഴും മാന്ദ്യകാലത്ത് സുശക്തമായ പൊതുമേഖലാ ബേങ്കിംഗ് സംവിധാനത്തെ ഫലപ്രദമായി വിനിയോഗിക്കാനും സര്‍ക്കാര്‍ ചെലവുകള്‍ വര്‍ധിപ്പിച്ച് വിപണിയിലെ പണമൊഴുക്കിന് വലിയ വിഘാതമാകാതെ കാക്കാനും അന്നത്തെ യു പി എ സര്‍ക്കാറിന് സാധിച്ചിരുന്നു. സര്‍ക്കാറിന് വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടായിരുന്നതുകൊണ്ടാണ് അത് സാധിച്ചത്. അത്തരമൊരു സമ്പദ് വ്യവസ്ഥയെ ആഘാതത്തിന്‍റെ ആഴം കണക്കാക്കാതെ നടപ്പാക്കിയ അനിയന്ത്രിതമായ തീരുമാനങ്ങള്‍ ഏതാണ്ട് തകര്‍ത്തു എന്നതാണ് 2014 മുതല്‍ […]

2019 Nov-Dec Shabdam Magazine തിരിച്ചെഴുത്ത്

സമൂഹ മന:സാക്ഷി ഉണരട്ടെ…

പെട്ടെന്ന് പണം കണ്ടെത്താനുള്ള എളുപ്പവഴികള്‍ തേടുകയാണ് പുതിയ സമൂഹം. സോഷ്യല്‍ സൈറ്റുകളിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും നിരന്തരം പുതുമകളുമായെത്തി കാഴ്ച്ചക്കാരെ സ്വീകരിക്കാനുള്ള വ്യഗ്രതയിലാണവര്‍. സാഹസികതകളും പുതിയ കണ്ടുപിടുത്തങ്ങളും സമൂഹമധ്യേ പ്രദര്‍ശിപ്പിക്കുന്നതിലാണ് എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പക്ഷേ ഇതൊരു തെറ്റായ പ്രവണതയിലേക്ക് നീങ്ങുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അതിസാഹസികതകളില്‍ ജീവന്‍ നഷ്ടപെടുന്നതും സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിക്കുന്നതുമാണ് ഫലം. അമേരിക്കയില്‍ രണ്ടു കുഞ്ഞുങ്ങളെ ദത്തെടുത്ത് അവരില്‍ ക്രൂരവിനോദം നടത്തി അത് ചാനല്‍ റേറ്റിംഗിന് വേണ്ടി ഉപയോഗപ്പെടുത്തിയ വാര്‍ത്ത ഈ പ്രവണതയെ സൂചിപ്പിക്കുന്നു. കാഴ്ചക്കാരുണ്ടാക്കുക […]

2019 Nov-Dec Shabdam Magazine തിരിച്ചെഴുത്ത്

സ്ത്രീസുരക്ഷ നിയമങ്ങള്‍ ശക്തമാവണം

രാജ്യ വ്യാപകമായി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രായപൂര്‍ത്തിയാവാത്ത നിരവധി പെണ്‍കുട്ടികള്‍ പോലും കാപാലികരാല്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബലാത്സംഗങ്ങള്‍ക്കുപുറമെ ആസിഡ് ഒഴിച്ചും തീ കൊളുത്തിയും ഇരകളുടെ ജീവനെടുത്ത് ആത്മരതി കൊള്ളുന്നവര്‍ പലപ്പോഴും ശിക്ഷിക്കപ്പെടുന്നില്ലായെന്നാണ് യാഥാര്‍ത്ഥ്യം. നിയമപാലകര്‍ പലപ്പോഴും സംരക്ഷണ റോളിലെത്തുന്നുവെന്നതും സങ്കടകരം തന്നെ. പീഢനത്തില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചവര്‍ക്ക് കിട്ടിയ മറുപടി പീഡനത്തിനിരയായി എന്നതിന് തെളിവുമായി വരാനാണ്. ഉന്നാവോയില്‍ തന്നെ ആക്രമിച്ചവര്‍ക്കെതിരെ നിയമപരമായ പോരാട്ടം നടത്തിയ യുവതിയെയാണ് പ്രതികള്‍ ചുട്ടുകൊന്നത്. പോലീസിന്‍റെ ഭാഗത്ത് നിന്ന് വന്ന ഗുരുതരമായ […]