ഇസ്ലാമിക് തീവ്രവാദം മുമ്പെങ്ങുമില്ലാത്ത വിധം മാധ്യമങ്ങള്‍ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്ന മതമായി ഇസ്ലാം ഇതിനകം മാറിക്കഴിഞ്ഞിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ പറയപ്പെടുന്ന തീവ്രവാദ നിലപാടുകളോട് വിശുദ്ധ ഇസ്ലാമിന് ഒരു ബന്ധവുമില്ല എന്നതാണ് സത്യം. ഇസ്ലാം എന്ന പേരുപോലും ശാന്തിയും സമാധാനവുമാണ് സൂചിപ്പിക്കുന്നത്. മുസ്ലിംകള്‍ പരസ്പരം കൈമാറുന്ന അഭിവാദ്യ വാക്യം ‘രക്ഷയുണ്ടാകട്ടെ, സമാധാനം വര്‍ഷിക്കട്ടെ’ എന്നാണ്. മുസ്ലിംകള്‍ വിശ്വസിക്കുന്ന പേരുകളിലൊന്ന് രക്ഷ, സമാധാനം എന്നാണ്. ഇഹലോകത്തെ ശ്രേഷ്ട ജീവിതത്തിന് മുസ്ലിമിന് പരലോകത്ത് പകരം […]
മതം
മതം
സുരക്ഷ ഇസ്‌ലാം നല്‍കുന്നുണ്ട്
സ്ത്രീ നിത്യം പീഠനങ്ങള്‍ക്കിരയാവുകയാണ്. നടുറോഡും നട്ടുച്ചയും കാമാര്‍ത്തികളുടെ ഇടമായിമാറിയിട്ടുണ്ട്. ദിനേന നഗരവും ഗ്രാമവും രാത്രിയും പകലും ഒരുക്കുന്ന ലൈഗികാതിക്രമങ്ങളുടെ വേദിയുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച് കൊണ്ടിരിക്കുന്നു. ബലാത്സംഗവും മാനഭംഗവും പത്രമാധ്യമങ്ങളിലെ സ്ഥിരം പംക്തിയായി മാറി. വിവേക ശൂന്യരായ മൃഗങ്ങളെപ്പോലെയായി മനുഷ്യര്‍. അതിനെക്കാളും തരംതാഴ്ന്നു പോയെന്ന ഖുര്‍ആനിക വാക്യം എത്ര സത്യമാണ്. ധ്വജമെടുത്തിറങ്ങിയ കാമഭ്രാന്തരുടെ കെണിവലകളില്‍ കണ്ണീരൊഴുക്കുന്ന ഒരു പറ്റം സ്ത്രീകള്‍. ഗോവിന്ദച്ചാമിയുടെ ക്രൂര മര്‍ദ്ദനങ്ങള്‍ക്കിരയായ സൗമ്യയെന്ന പെണ്‍കുട്ടി ചര്‍ച്ചയുടെ തരംഗമായി മാറിയ ഇന്ത്യാസ് ഡോട്ടര്‍. എല്ലാം ചരിത്രത്തിന്‍റെ […]
തൗബ; നാഥനിലേക്കുള്ള മടക്കം
അല്ലാഹുവിന്‍റെ ഏറ്റവും ഉല്‍കൃഷ്ടമായ സൃഷ്ടിയാണ് മനുഷ്യന്‍. വികാരവും വിവേകവുമുള്ള ജീവിയെന്നതാണ് മനുഷ്യനെ ഇതര ജീവികളില്‍ നിന്ന് വ്യതിരിക്തമാക്കുന്നത്. വിവേകം മാത്രമുള്ള മാലാഖമാരെ പോലെയോ വെറും വികാര ജീവികളായ മൃഗങ്ങളെ പോലെയോ അല്ല മനുഷ്യന്‍. സുകൃതങ്ങള്‍ ചെയ്തു ജീവിച്ചാല്‍ മാലാഖമാരെക്കാള്‍ വിശുദ്ധരാവുകയും വികാരത്തിനു അടിമപ്പെട്ടുകഴിഞ്ഞാല്‍ മൃഗങ്ങളെക്കാള്‍ അധഃപതിക്കുകയും ചെയ്യും. പൊതുവെ മനുഷ്യ പ്രകൃതി തിന്മകളില്‍ അഭിരമിക്കാന്‍ താത്പര്യപ്പെടുന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അവന്‍റെ സാഹചര്യങ്ങളും കൂട്ടുകാരും മറ്റു ഘടകങ്ങളും അനുകൂലമായി വരുമ്പോള്‍ തിന്മകള്‍ ചെയ്യാനാണ് മനുഷ്യന് […]
പരിസ്ഥിതിയുടെ ഇസ്ലാം
മൃതിയടയാനിരിക്കുന്ന ഭൂമിയെ നോക്കി വ്യാകുലതയോടെയാണ് ഒ.എന്‍.വി കുറിപ്പ് ഭൂമിക്കൊരു ചരമഗീതത്തില്‍ ഇങ്ങനെ പാടിയത്. ‘ഇനിയും മരിക്കാത്ത ഭൂമീ/ നിന്നാസന്ന മൃതിയില്‍/ നിനക്കാരു ശാന്തി’. നമ്മുടെ ഭൂമിയുടെ സൗന്ദര്യാത്മകത മുഴുവനും പൊളിച്ചടക്കപ്പെട്ടിരിക്കുന്നു. വനങ്ങളും മരങ്ങളും പുല്‍മേടുകളും അരുവികളുമെല്ലാം തീര്‍ത്തിരുന്ന പ്രകൃതിയുടെ മനോഹാരിത നമ്മുടെ വികൃതമായ കരങ്ങള്‍ കൊണ്ട് മാന്തിപ്പിളര്‍ത്തിയിരിക്കുന്നു. നമ്മള്‍ വെട്ടി നുറുക്കിയ മരങ്ങളുടെ കണക്കനുസരിച്ച് അനേകായിരം ജീവികള്‍ പ്രകൃതിയില്‍ അലഞ്ഞു കൊണ്ടിരിക്കുന്നു. വേനലിന്‍റെ തീക്ഷണത സഹിക്കവെയ്യാതെ കുഞ്ഞിച്ചിറകുകള്‍ മണ്ണിനോട് ചേര്‍ത്ത് വെച്ച് മനുഷ്യന് മുന്നില്‍ അവകള്‍ അടിയറവ് […]
ഖുര്‍ആന്‍ എന്ന വെളിച്ചം
പ്രപഞ്ചത്തില്‍ നിലകൊള്ളുന്ന ഓരോ മതങ്ങള്‍ക്കും അതിന്‍റെ ആശയാദര്‍ശങ്ങള്‍ വിവരിക്കാനും അതിലേക്ക് ക്ഷണിക്കാനും അവരുടേതായ ദര്‍ശനങ്ങളും ഗ്രന്ഥങ്ങളുമുണ്ട്. ഇസ്ലാമിന്‍റെ പ്രമാണമായ ഖുര്‍ആനിനു പകരം വെക്കാന്‍ ഒരു ദര്‍ശനത്തിനും പ്രത്യയശാസ്ത്രത്തിനുമായിട്ടില്ല. കാരണം ഖുര്‍ആന്‍ എന്നത് ഒരു ദൈവിക ഗ്രന്ഥമാണ്. റസൂല്‍ (സ്വ) യുടെ കാലത്ത് ഖുര്‍ആന്‍ അവതരിച്ചപ്പോള്‍ അന്നത്തെ സാഹിത്യസാമ്രാട്ടുകളെ മുഴുവന്‍ വെല്ലുവിളിച്ചിട്ടും അവര്‍ക്കതിന് സാധിച്ചിട്ടില്ല. എന്നു മാത്രമല്ല അതിനോട് സമാനമായ ഒരു ആയത്തോ സൂറത്തോ കൊണ്ടുവരാന്‍ പോലും അവര്‍ക്ക് സാധിച്ചില്ല. നാവുകൊണ്ട് തുടര്‍ച്ചയായി പാരായണം ചെയ്യപ്പെടുന്നത് എന്ന അര്‍ത്ഥത്തില്‍ […]
കലാത്മകത; ഇസ്ലാമിന്‍റെ സമീപനം
ഇസ്ലാം സര്‍വ്വസ്പര്‍ശിയായ മതമാണ്. തത്വശാസ്ത്രം, കല, സാഹിത്യം, ധാര്‍മിക വീക്ഷണം, നീതി, ഭരണം തുടങ്ങിയ ഒരു ജനതയുടെ സാംസ്കാരിക തലങ്ങളെ മുഴുവന്‍ ഇസ്ലാം ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു. വിശ്വാസിയുടെ ജീവിതശൈലി രൂപപ്പെടുത്തുന്നതില്‍ കലയും സാഹിത്യവും വലിയ പങ്കുവഹിക്കുന്നുണ്ട്. പ്രപഞ്ച സൃഷ്ടിപ്പിലെ താളപ്പൊരുത്തം സംബന്ധിച്ച് ഖുര്‍ആന്‍ വിവരണങ്ങളും, ‘അല്ലാഹു സൗന്ദര്യമുള്ളവനാണ്, അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു.’ തുടങ്ങിയ തിരുവചനങ്ങളുമാണ് ഇസ്ലാമിക കലയുടെ പ്രചോദനം. ഇസ്ലാമിക കലാ സാഹിത്യങ്ങളുടെ ആത്മാവന്വേഷിച്ച് പോയാല്‍ സ്വാഭാവികമായും നാമെത്തുക വിശുദ്ധ ഖുര്‍ആനിലും, തിരുചര്യയിലും, അവകള്‍ക്ക് ജീവിതം കൊണ്ട് […]
ഖുര്‍ആന്‍, പാരായണത്തിലെ പവിത്രതയും പാകതയും
അത്ഭുതങ്ങളുടെ അതുല്ല്യപ്രപഞ്ചമാണ് വിശുദ്ധ ഖുര്‍ആന്‍. അതിന്‍റെ മാഹാത്മ്യങ്ങളും അര്‍ത്ഥതലങ്ങളും സൃഷ്ടികള്‍ക്ക് പറഞ്ഞോ വരഞ്ഞോ തീര്‍ക്കാന്‍ സാധ്യമല്ല. സമുദ്രസമാനമായ മഷിത്തുള്ളികള്‍ കൊണ്ട് എഴുതിയാലും അതിന്‍റെ ആശയസാഗരം സമ്പൂര്‍ണ്ണമാക്കാന്‍ കഴിയില്ലെന്ന സത്യം ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. ദൈവീക ബോധനങ്ങളാണ് ഖുര്‍ആന്‍. പവിത്രതകളുടെ പരമോന്നതി കൈവരിച്ച വിശുദ്ധ ഗ്രന്ഥം അര്‍ത്ഥം പറഞ്ഞ് തീര്‍ക്കാന്‍ പോലും കഴിയാത്ത നാം അത് പാരായണം ചെയ്യുന്നതിലെങ്കിലും ബദ്ധശ്രദ്ധരായിരിക്കണം. ഖുര്‍ആനിന്‍റെ മാസമായ റമളാനില്‍ വിശേഷിച്ചും. “ഖുര്‍ആനിന്‍റെ ഓരോ അക്ഷരങ്ങളും അതിവിശിഷ്ടമാണ്. അവകള്‍ മൈതാനങ്ങളും പൂന്തോപ്പുകളും കൊട്ടാരങ്ങളും പട്ടുവസ്ത്രങ്ങളും […]
നീതിന്യായം, ലോകം ഇസ്ലാമിനെ പിന്തുടരുന്നു
പെരുമ്പാവൂരില്‍ ദലിത് നിയമവിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് സാംസ്കാരിക കേരളം ഉള്‍കൊണ്ടത്. സൗമ്യക്കും നിര്‍ഭയക്കും ശേഷം ഒരു പെണ്ണുടല്‍ കൂടി പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു. വീടിനകത്തുകൂടി പെണ്ണ് സുരക്ഷിതയല്ലെന്ന തിരിച്ചറിവാണ് ഇത്തരം വാര്‍ത്തകള്‍ നമ്മോട് വിളിച്ചോതുന്നത്. ന്യൂഡല്‍ഹിയില്‍ നിന്നും പെരുമ്പാവൂരിലെത്തി നില്‍ക്കുമ്പോള്‍ പ്രതിഷേധങ്ങള്‍ക്ക് ശക്തി കുറഞ്ഞിരിക്കുന്നു. ഇര ദലിതാണെന്നതാണ് കാരണം. എന്ത്കൊണ്ടാണ് ജനാധിപത്യ രാജ്യത്ത് ഇന്നും ഇരുള്‍ വീഴാന്‍ കാരണം. ആരാണ് മനുഷ്യരെ സവര്‍ണരെന്നും അവര്‍ണരെന്നും വര്‍ഗീകരിച്ചത്? എല്ലാവര്‍ക്കും തുല്യ നീതി നടപ്പാക്കല്‍ നീതി […]
നോമ്പ്; പ്രതിരോധത്തിന്‍റെ വഴികള്‍
ദ്ധിയാവുക എന്നത് ഭൗതികമായി തന്നെ വല്ലാത്തൊരനുഭൂതിയാണ്. പൊടിപടലങ്ങള്‍ അടിഞ്ഞു ചെളിയും ചേറുമായി തീരും മുമ്പേ എല്ലാം നാം കഴുകി ശുദ്ധിയാക്കാറുണ്ട്. കുളിച്ചും വസ്ത്രമലക്കിയും അടിച്ചുവാരിയും തുടച്ചും വൃത്തിയാക്കുന്ന നാം ഭൗതികമായ ശുദ്ധി മാത്രമല്ല ഇവകൊണ്ട് പ്രതീക്ഷിക്കാറുള്ളത്. അഴുക്കുകള്‍ കാണുമ്പോള്‍ മുശിപ്പിലാവുന്ന മനസ്സിനൊരു ആത്മശാന്തി ലഭിക്കണമെങ്കില്‍ ഭൗതികമായ ഇത്തരം ശുചീകരണങ്ങള്‍ കൂടിയേ തീരൂ. നെറികേടുകളുടെയും അശ്ലീലങ്ങളുടെയും ചേറും ചെളിയും പുരണ്ട മനസ്സ് വിശുദ്ധ റമളാനില്‍ ആത്മീയയാത്രക്കൊരുങ്ങുമ്പോള്‍, മുന്നോടിയായി കടന്നു വന്ന റജബിലും ശഅ്ബാനിലും വീടും പരിസരവും നാം നനച്ചു […]
മണ്‍മറഞ്ഞവര്‍ക്കുവേണ്ടി സല്‍കര്‍മ്മങ്ങള്‍
ഒരു മുസ്ലിം മരണപ്പെട്ടാല്‍ കുളിപ്പിച്ച്, കഫന്‍ ചെയ്ത്, നിസ്കരിച്ച്, മറമാടുക എന്നതിലുപരി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നാണ് കേരളത്തിലെ ചില വിഭാഗക്കാരുടെ കാഴ്ചപ്പാട്. എന്നാല്‍ മരിച്ച് പോയവര്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ സ്വദഖ ചെയ്താല്‍ അതിന്‍റെ പ്രതിഫലം എത്തിച്ചേരുമെന്ന് പ്രാമാണിക ഹദീസുകളില്‍ നമുക്ക് കാണാവുന്നതാണ്. ദാനധര്‍മ്മങ്ങള്‍ ഇവ്വിഷയകമായി ശരിയായ സനദോടെ ഉദ്ധരിക്കപ്പെട്ട ധാരാളം നബി വചനങ്ങള്‍ പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. ചിലത് ഇവിടെ ഉദ്ധരിക്കാം: ആയിഷ (റ) യില്‍ നിന്ന് നിവേദനം. നിശ്ചയം ഒരാള്‍ നബി (സ) യെ […]