‘അവനൊരു പബ്ജിയായി മാറിയിട്ടുണ്ട്. ഒന്നിനും പ്രതീക്ഷിക്കേണ്ട ‘.ഈയടുത്തായി സുഹൃത്തിനെ കാണാത്തത് തിരക്കിയപ്പോള്‍ കിട്ടിയ മറുപടിയാണിത്. സംഘടന പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ സേവനങ്ങളിലും സജീവമായിരുന്നവന്‍ ഉള്‍വലിഞ്ഞ് പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കുകയാണത്രെ. സുഹൃത്ത്ബന്ധത്തിന് ഏറെ വില കല്‍പിച്ചവന്‍ അതിനെല്ലാം വിരുദ്ധമായി തന്‍റെ സമയങ്ങള്‍ ഗെയിമിന്‍റെ ലോകത്ത് ചിലവഴിക്കുന്നു. ഗെയിമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആധി കയറുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. പുതുതലമുറയുടെ ചിന്താഗതിയെയും സംസ്കാരത്തെയും മാറ്റി മറിക്കുന്നതിലേക്ക് ഗെയിമുകള്‍ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നതാണ് വാസ്തവം. ജീവനെടുക്കുന്ന കൊലക്കയറായി പലഗെയിമുകളും പ്രത്യക്ഷ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു […]
ലേഖനം
വിദ്യാഭ്യാസ രംഗം അപനിര്‍മാണങ്ങളെ ചെറുക്കാം
“ഒരു കുട്ടി ഒരു അധ്യാപകന്‍, ഒരു പുസ്തകം, പിന്നെയൊരു പെന്‍. ഇവയ്ക്കു ഈ ലോകം മാറ്റിമറിക്കാന്‍ സാധിക്കും.” -മലാല യൂസഫ് സായ് 1990-കളുടെ തുടക്കം മുതല്‍ പുരോഗമനപരമായ ചര്‍ച്ചയിടങ്ങളില്‍ കൂടുതല്‍ വ്യവഹരിക്കപ്പെട്ട പദം വിദ്യാഭ്യാസമായിരുന്നു. അങ്ങ് യുനെസ്കോയും യൂനിസെഫും മുതല്‍ ഗ്രാമങ്ങള്‍ക്കുള്ളിലെ ചെറുകിട ക്ലബ്ബുകള്‍ വരെ ആ ഒരു സംജ്ഞയുടെ ലക്ഷ്യപ്രാപ്തിയെ കുറിച്ചുള്ള ചര്‍ച്ചയുടെ ഭാഗഭാക്കായിരുന്നു.മനുഷ്യ നന്മക്കായി ഉടലെടുത്ത ലോകത്തിലെ എല്ലാ ദര്‍ശനങ്ങളും വിജ്ഞാന സമ്പാദനത്തിന്‍റെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞിരുന്നു. അങ്ങനെ ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തോട് കൂടെയാണ് ആധുനിക […]
ആത്മീയ ചികിത്സ കരുതിയിരിക്കേണ്ട ചതിക്കുഴികള്‍
ജിന്ന് ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ മന്ത്രവാദിയുടെ മര്‍ദനമേറ്റു കരുനാഗപ്പള്ളി സ്വദേശിനി ഹസീന മരണപ്പെടുകയുണ്ടായി. കുപ്പിയിലേക്ക് ഊതിച്ച് ജിന്നിനെ പുറത്തെത്തിക്കുമെന്നു പറഞ്ഞ് കാലുകള്‍ മടക്കിക്കെട്ടി കമഴ്ത്തികിടത്തിയ ഹസീനയുടെ ദേഹത്ത് കയറിയിരുന്ന് മുടിപിടിച്ച് വലിക്കുകയും പുറത്ത് മുട്ടുകൊണ്ട് കുത്തുകയും ചെയ്തിരുന്നു. ആഴ്ച്ചകളോളം ഇത് തുടരുകയും ആന്തരാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും വയറ്റില്‍ ഒന്നര ലിറ്ററില്‍ അധികം രക്തം കെട്ടിക്കിടന്നിരുന്നുവെന്നുമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പേര്‍ട്ട്. അഞ്ചു ലക്ഷം രൂപയാണ് മന്ത്രവാദി വീട്ടുക്കാരില്‍ നിന്നും കൈപറ്റിയത്. കൊല്ലം മുതിരപറമ്പ് സ്വദേശിനി 16കാരിയെ […]
അല്ലാഹുവിന്‍റെ അതിഥികള്‍
ഹജ്ജ് ചെയ്യാന്‍ കൊതിക്കാത്ത ഒരു വിശ്വാസിയും ഉണ്ടാവില്ല. ലോക മുസ്ലികളുടെ ലക്ഷക്കണക്കിന് പ്രതിനിധികള്‍ ഒത്തുകൂടി നിര്‍വഹിക്കുന്ന വിശുദ്ധഹജ്ജ് കര്‍മ്മം ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുസ്ലിം ഐക്യത്തിന്‍റെയും കീഴ്പ്പെടലിന്‍റെയും കൂടി പ്രതീകമാണ് ഹജ്ജ്. നിസ്കാരവും നോമ്പും സകാത്തും ശാരീരികമോ അല്ലങ്കില്‍ സാമ്പത്തികമോ ആയ ഇബാദത്താണെങ്കില്‍ ഹജ്ജ് ഇവ രണ്ടും കൂടിയ സല്‍കര്‍മ്മമാണ്. ആദ്യമായി ഹജ്ജിനെത്തുന്ന വിശ്വാസിയുടെ മുന്നില്‍ കഅ്ബയും അതില്‍ സ്ഥാപിച്ചിരിക്കുന്ന ഹജറുല്‍ അസ്വദും ഒരു വികാരം തന്നെയാണ്. സ്വഫയും മര്‍വയും അറഫയും എല്ലാം വത്യസ്തമായ ആത്മീയാനുഭൂതിയും […]
തളരരുത്, ഈ വീഴ്ച ഉയിര്‍ത്തെഴുന്നേല്‍പ്പിനാവട്ടെ
രാജ്യം തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടക്കുന്ന സമയത്ത് സര്‍ഫ് എക്സല്‍ ഒരു പരസ്യ ചിത്രം പുറത്ത് വിട്ടിരുന്നു. വര്‍ണങ്ങള്‍ വാരി വിതറി ഹോളി ആഘോഷിക്കുന്ന കുട്ടികള്‍. നിരത്തിലൂടെ കടന്നുപോകുന്നവരെയെല്ലാം അവര്‍ വാട്ടര്‍ ബലൂണുകളെറിഞ്ഞും കളര്‍ വെള്ളമൊഴിച്ചും കുളിപ്പിച്ചുകളയുന്നുണ്ട്. എല്ലാവരും സെലബ്രേഷന്‍ മൂഡിലാണ്. അതിനിടയിലൂടെ വെളുത്ത പൈജാമയുമുടുത്ത് തലയില്‍ തൊപ്പി വെച്ച ഒരു ബാലന്‍ പള്ളിയില്‍ നിസ്കാരത്തിനായ് പോകുന്നു. ആ തൂവെള്ളയില്‍ വര്‍ണനിറമാകാതെ അവനെ ശ്രദ്ധയോടെ കൊണ്ടുപോകുന്ന ഹോളി ആഘോഷിക്കുന്ന പെണ്‍കുട്ടി. പരസ്യചിത്രത്തിലെ അട്രാക്ഷന്‍ ഇത്രയും രംഗങ്ങളാണ്. സോഷ്യല്‍ മീഡിയ […]
അറുതി വേണം, കുരുന്നു രോദനങ്ങള്‍ക്ക്
ഭിത്തിയുറയ്ക്കാനീ പെണ്ണിനെയും ചെത്തിയ കല്ലിനിടയ്ക്കു നിര്‍ത്തി കെട്ടിപ്പടുക്കും മുന്‍പൊന്നെനിക്കുണ്ട് ഒറ്റയൊരാഗ്രഹം കേട്ടു കൊള്‍വിന്‍ കെട്ടി മറക്കല്ലെയെന്‍ പാതി നെഞ്ചം കെട്ടി മറക്കല്ലെയെന്‍റെ കയ്യും എന്‍റെ പൊന്നോമന കേണിടുമ്പോള്‍ എന്‍റെയടുത്തേക്ക് കൊണ്ടു വരൂ ഈ കയ്യാല്‍ കുഞ്ഞിനെയേറ്റു വാങ്ങി ഈ മുലയൂട്ടാന്‍ അനുവദിക്കൂ ഓരോ അമ്മയും കുഞ്ഞിനോടു കാണിക്കുന്ന കരുതലിനേയും സ്നേഹത്തേയും ഒ.എന്‍.വി തന്‍റെ അമ്മ എന്ന കവിതയില്‍ ചിത്രീകരിക്കുന്ന വരികളാണിത്. സ്നേഹവായ്പും സുരക്ഷിതത്വ ബോധവും തലമുറകളിലേക്ക് പകരുന്നതില്‍ മുലപ്പാലിലേറെ മറ്റെന്താണ് ഉദാഹരിക്കാനുള്ളത്. കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് […]
സി.എം വലിയുല്ലാഹി (റ) പ്രതിസന്ധികളില്‍ കൂടെയുണ്ട്
ജീവിത വിശുദ്ധിയിലൂടെ അല്ലാഹുവിന്‍റെ സാമീപ്യം നേടി സമൂഹത്തെ സംസ്കരണത്തിന്‍റെ ശാദ്വല വിതാനത്തിലേക്കും നന്മയുടെ വിശാലതയിലേക്കും നയിച്ച ആത്മജ്ഞാനിയാ4് ഖുതുബുല്‍ ആലം സി.എം വലിയുല്ലാഹി(റ). 1929 (ഹി.1348 റബീഉല്‍ അവ്വല്‍12) നാണ് മഹാന്‍ ജനിക്കുന്നത്. തികഞ്ഞ പണ്ഡിതനും ആത്മജ്ഞാനിയുമായിരുന്നു പിതാമഹന്‍ കുഞ്ഞിമാഹിന്‍ മുസ്‌ലിയാര്‍. നിരവധി കറാമത്തുകള്‍ അവരില്‍ നിന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കുഞ്ഞിമാഹിന്‍ മുസ്ലിയാരുടെ മൂന്ന് ആണ്‍മക്കളില്‍ ഇളയമകന്‍ കുഞ്ഞിമാഹിന്‍ കോയ മുസ്ലിയാരാണ് സി.എം വലിയുല്ലാഹിയുടെ പിതാവ്. മടവൂരിലെ പെരിയട്ടിചാലില്‍ ഇമ്പിച്ചിമൂസയുടെ പുത്രി ആയിഷ ഹജ്ജുമ്മയാണ് മാതാവ്. ശൈഖുനയെ ഗര്‍ഭം […]
ആറ്റല്‍ നബിയോട് കള്ളം പറയാനില്ല
സായാഹ്ന സൂര്യന്‍ മടിച്ച് മടിച്ച് പടിഞ്ഞാറന്‍ ഗര്‍ത്തത്തിലേക്ക് കുമ്പിടാനൊരുങ്ങുന്നു. അതിന്‍റെ നനുത്ത രശ്മികള്‍ കൊണ്ട് അത് മദീനയെ ഒന്നാകെ തലോടി. പതിവിലേറെ മദീന ഇന്ന് സജീവമാണ്. മുത്ത് നബിയും സ്വഹാബത്തും ഒരു ദീര്‍ഘയാത്രക്ക് വട്ടം കൂട്ടുന്നു. മദീനയിലെ ഓരോ ഗൃഹങ്ങളും ഒരുക്കങ്ങളില്‍ വ്യാപൃതരാണ്. അതേ സമയം എങ്ങുനിന്നോ വന്ന ഒരു യുവാവ് മദീനയാകെ റോന്തുചുറ്റി ചുറ്റുപാടുകള്‍ നിരീക്ഷിച്ച് വന്ന വഴിയെ ഉള്‍വലിഞ്ഞു. അങ്ങനെ ആ സന്ധ്യാസമയം ഏതാണ്ട് അവസാനിക്കാറായി. പൊടുന്നനെ, രാത്രിയുടെ ഘനാന്ധകാരത്തിന് വിടവുകള്‍ വരുത്തി മാനത്ത് […]
ഖുറാസാനിന്റെ സുഗന്ധം
പ്രവാചക സഹചാരികള്‍ക്കും യുഗപ്രഭാവരായ മദ്ഹബിന്‍റെ ഇമാമുകള്‍ക്കും ശേഷം മുസ്ലിം സമുഹത്തിന് അനശ്വരാനുഗ്രഹമാസ്വദിക്കാന്‍ നിമിത്തരായ വിശ്വപ്രസിദ്ധ പ്രതിഭാശാലിയാണ് ഇമാമുല്‍ മുഹദ്ധിസീന്‍ ഇസ്മാഈലുല്‍ ബുഖാരി (റ). യത്തീമായാണ് വളര്‍ന്നതെങ്കിലും സമ്പന്നനായിരുന്ന ഇമാം തന്‍റെ ഹദീസ് പഠനത്തില്‍ നിന്നും വ്യതിചലിക്കാതെ മുന്നോട്ട് സഞ്ചരിച്ചു. യാത്രകളിലെ വിഷമങ്ങളെ ക്ഷമയുടെ പുടവ കൊണ്ട് പുതപ്പിച്ച് ഘനം കുറച്ച ത്യാഗമായിരുന്നു ഇമാമിന്‍റെ പാഠപുസ്തകത്തിന്‍റെ സവിശേഷതകളത്രെയും. ആ വിസ്മയ ലോകത്തെ വിവരിക്കാന്‍ പര്‍വ്വത സമാനമായ തൂലികകള്‍ വേണ്ടിവരും. അപാര വ്യക്തിത്വത്തിന്‍റെയും ബുദ്ധികൂര്‍മതയുടെയും തികഞ്ഞ അധ്യായമായിരുന്നു ഇമാം ബുഖാരി(റ). […]
പള്ളിദര്‍സുകള്‍, ജീവിക്കുന്ന ഇസ്ലാമിന്‍റെ നേര്‍സാക്ഷ്യം
പള്ളികള്‍ വിശ്വാസികളുടെ ആരാധനാകേന്ദ്രങ്ങളെന്ന പോലെ വൈജ്ഞാനിക-സാംസ്കാരിക കേന്ദ്രങ്ങളായാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. മദീനാ പലായനത്തിനു ശേഷം തിരുനബി (സ്വ) പള്ളിനിര്‍മാണത്തില്‍ വ്യാപൃതരായെന്ന വസ്തുത ഇവിടെ ചേര്‍ത്തുവായിക്കുമ്പോള്‍ ഇത് എളുപ്പത്തില്‍ ബോധ്യപ്പെടും. മദീനാ പള്ളി കേന്ദ്രീകരിച്ചായിരുന്നു നബി(സ്വ) മദീനാ രാഷ്ട്രസങ്കല്‍പ്പം പടുത്തുയര്‍ത്തിയതും വിജ്ഞാന ദാഹികളായ അഹ്ലുസ്സുഫയെ വളര്‍ത്തിയെടുത്തതും. പ്രവാചകനു ശേഷവും വിശുദ്ധ ഇസ്ലാമെത്തിയ രാജ്യങ്ങളിലെല്ലാം മസ്ജിദുകള്‍ കേന്ദ്രീകരിച്ച് വൈജ്ഞാനിക സാംസ്കാരിക വിനിമയങ്ങള്‍ നടന്നിരുന്നതായി ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ‘ഇന്നു നാം അഭിമാനം കൊള്ളുന്ന വൈജ്ഞാനിക പാരമ്പര്യവും ധൈഷണിക പൈതൃകവും സാഹിത്യ സമ്പത്തും […]