ബെഞ്ചില്‍ കയറി നില്‍ക്കുമ്പോഴൊന്നും ഹംസക്കോയക്ക് യാതൊരു ഭാവഭേദവുമില്ല. കുട്ടികളൊക്കെ അവനെ നോക്കി ചിരിക്കുന്നുണ്ട്. അവന് വല്യാപ്പയുടെ പേരായതിനാല്‍ തന്നെ കുട്ടികളുടെ പരിഹാസം എത്രയോ അനുഭവിച്ചതാ.. ആദ്യത്തിലൊക്കെ അവനു വിഷമം തോന്നിയിരുന്നു. വിഷമം ഉമ്മയോടു പറയും. ‘അതിനെന്താ ഹംസ്വോ… നീ കേട്ടിട്ടില്ലേ ധീരരായ ഹംസ(റ) വിനെ കുറിച്ച്. നമ്മള്‍ എന്ത് ഉദ്ദേശിച്ചാണോ പേരിട്ടത് അതുപോലെ അല്ലാഹു അവരെ അനുഗ്രഹിക്കുമെന്നാ’ ഉമ്മയുടെ വാക്കുകള്‍ അവനു പ്രചോദനമായി. എന്നും ആ വാക്കുകള്‍ അവന്റെ ചെവിയില്‍ മുഴങ്ങിക്കൊണ്ടേയിരിക്കും. അതുകൊണ്ടു തന്നെ […]
കഥ
നന്മ മരങ്ങൾ
ഹോട്ടലിനു മുമ്പിൽ നിന്ന് എല്ലാവരെയും നിസ്സഹായതയോടെ നോക്കുന്ന പത്തു വയസ്സുകാരൻ ബാലനെ കണ്ടില്ലെന്നു നടിച്ചു കൊണ്ടോരോരുത്തരും അവനവനു വേണ്ടി നടന്നു നീങ്ങിക്കൊണ്ടിരുന്നു. വിശപ്പടക്കാനാവാതെ വയറിന് മുകളിൽ കൈ മുറുക്കി പിടിച്ചുകൊണ്ട് പലരും തൂക്കി പിടിച്ച കവറിലേക്കും അവന്റെ കുഞ്ഞു കണ്ണുകൾ നീങ്ങിയിരുന്നു. ഒടുക്കം പശിയുടെ നോവു സഹിക്ക വയ്യാതെ ക്യാഷ് കൗണ്ടർ വിട്ടുപോകുന്ന ഭക്ഷണസാധനങ്ങളാൽ മുഴച്ചു നിൽക്കുന്ന ഒരു കവറിനെ ലക്ഷ്യമാക്കിയവനോടി. ഒറ്റ നിമിഷത്തിൽ കവറും കയ്യിലാക്കി തിരിഞ്ഞു നോക്കാതെ പഴയ പൊളിഞ്ഞ കെട്ടിടത്തിനു പിൻവശത്തേക്ക് പാഞ്ഞു. […]
വേരറുത്ത ഹൃദയം
മുഹ്സിന കുരുകത്താണി ഇടവഴിലൂടെ സഞ്ചരിക്കുമ്പോള്‍ കാണുന്ന ആ ചെറിയ വീട്ടിലാണ് താമസം. വാര്‍ധക്യത്തിന്‍റെ മുരടിപ്പില്‍ ആ വീട്ടിലെ ഒരു കാവലായി തനിച്ചു കഴിയുന്നു. തോരാത്ത മഴയത്ത് ഓര്‍മയുടെ താളുകള്‍ പിറകോട്ട് മറിച്ചു. അശ്രുക്കളോടെ വേദനിക്കുന്ന ഹൃദയത്തെ സമാധാനിപ്പിക്കാന്‍ ഉറ്റിവീഴുന്ന കണ്ണുനീര്‍ മാത്രം. അന്ന് ഇക്ക മരിച്ചപ്പോള്‍ സല്‍മാനും സലീമും ചെറിയ കുട്ടികളായിരുന്നു. അവര്‍ക്കു വേണ്ട ഭക്ഷണം പോലും കിട്ടാതെ കരയുമ്പോള്‍ അടുത്ത വീട്ടിന്ന് സുബൈദ തന്ന കഞ്ഞി മുക്കിക്കൊടുത്തും വിശപ്പകറ്റിയ കാലം. മറ്റുള്ളവരുടെ വീട്ടിലേക്ക് പണിക്കു പോയി […]
പ്രവാസിയുടെ ലോക്ക് ഡൗൺ
അന്ന് വിദേശത്തേക്ക് വിസ കിട്ടിയെന്നറിഞ്ഞപ്പോഴാണ് ഈ നാടും, വീടും, എല്ലാം വിട്ട് അകലങ്ങളിലേക്ക് പോകണമല്ലോ എന്ന നഗ്നസത്യം ഞാൻ തിരിച്ചറിഞ്ഞത്, എല്ലാം വിധിയാണല്ലോന്നോർത്ത് അന്നാ വീട്ടിൽ നിന്നിറങ്ങുമ്പോൾ, അവളുടെ പിൻവിളിക്കായ് ഞാൻ കാതോർത്തിരുന്നു. പ്രതീക്ഷിക്കാതെ തന്നെ ഇക്കാ എന്ന് വിളിചോടിവരുന്ന അവളെ വാരിപുണർന്നപ്പോൾ കണ്ണുകൾ നിറയാതിരിക്കാൻ പാടുപെട്ട് പിടിച്ചു നിർത്തിയിരുന്നു ഞാൻ, പെട്ടന്നവൾ എന്നിൽ നിന്നകന്നു നിന്നുകൊണ്ട് കൈയിൽ ഒരു പുസ്തകം തന്നിട്ട് പറയാൻ തുടങ്ങി, ” ഇക്കാ….. നമ്മുടെ ഓർമ്മകൾ നിറഞ്ഞു തുളുമ്പുന്ന ഡയറിയാണിത്, എന്നും […]
കുഞ്ഞുങ്ങളുടെ സ്വര്‍ഗം
ഇന്നലെയാണ് ഞാന്‍ ഇവിടെയെത്തിയത് ഈ കുട്ടികളുടെ സ്വര്‍ഗത്തില്‍, ഞങ്ങളെല്ലാവരും ഒരേ പ്രായക്കാര്‍ ഒരേ വേഷം ധരിച്ചവര്‍ എനിക്കു മുമ്പേ എത്തിയവരാണെല്ലാവരും, അവര് പറയാ… ഭൂമിയില്ലുള്ളവരെല്ലാം ക്രൂരന്മാരാണത്രേ. ഇനി എന്‍റെ കാഥ പറയാം… കഴിഞ്ഞ എട്ടു മാസക്കാലം ഞാന്‍ ഭൂമിയിലുണ്ടായിരുന്നു. എന്‍റുമ്മയുടെ വയറ്റില്‍ … ഉമ്മ എനിക്ക് കഥ പറഞ്ഞുതരുമായിരുന്നു. പാട്ടുപാടിത്തരുമായിരുന്നു എനിക്ക് വിശക്കുമ്പോഴൊക്കെ ഭക്ഷണം നല്‍കുമായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ പെണ്‍ കുഞ്ഞാണെന്ന സന്തോഷം ഉമ്മ മറ്റുള്ളവരോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പിന്നെ ഉമ്മ പാട്ട് […]