മുഹിബ്ബോട്ടോ ഓട്ടോ ഓടിച്ചായിരുന്നു അപ്പൻ ഞങ്ങളെ പള്ള നീർത്തിയിരുന്നത്. ഓട്ടം കൊറഞ്ഞാല് കഞ്ഞീടളവ് കൊറയും. കടം ചോയിച്ച് വരണോലെ മുമ്പില്, അപ്പന് വടി മുണ്ങ്ങിയ നിർത്തം നിൽക്കും. വാങ്ങിയ ഓട്ടോകൾക്കെല്ലാം ദീനമായി. എല്ലാരും ഷഡ്ഡില് ശയ്യയില് കിടപ്പായി. പഞ്ചറ്, എഞ്ചിന് കേട്, വീല് പൊട്ടല്, ഉള്ളീന്നുള്ള മൊരൾച്ച, പലജാതി സുക്കേടുകൾ. ഒരൂക്കൻ മഴയില് ഉള്ള് നനഞ്ഞ് കുതിരുന്ന കുടിയായിരുന്നു ഞങ്ങളുടേത്. അകിടുവറ്റിയയൊരു പശുവുണ്ടായിരുന്നു വീട്ടില്. എത്രയൂറ്റിയാലും അമ്മിണീടെ പാല് അഞ്ച് ക്ലാസ് തികയൂല. പള്ളിപ്പെരുന്നാളിൻ്റന്ന് ഫുള്ള് ഫിറ്റിൽ […]
കവിത
വിട
പകലോനുണർന്നെങ്കിലുമെന്തോ അവനുണർന്നില്ല. മിഴികൾക്ക് കനം വെച്ചിരിക്കുന്നു തൊണ്ടണ്ട വരണ്ടണ്ടുണങ്ങി ജീവച്ഛവമായിരിക്കുന്നു കൈകൾ മരവിച്ച് നിശ്ചലമായിരിക്കുന്നു പതിയെ പ്രതീക്ഷകളിനി തളിർക്കില്ലെന്നോതി, നിരാശകളേറ്റി, ഹൃത്തും ശ്വസനമവസാനിപ്പിച്ചു. പി.എം സുഫിയാൻ
ഉറക്കം
ജീവിതയാത്ര മടുത്തെന്നുറച്ച് സ്വയം പഴിച്ചിരിക്കുകയാണു ഞാൻ… കണ്ട കാഴ്ച്ചകളെല്ലാം മിഥ്യകളായിരുന്നു, മോഹങ്ങളെല്ലാം പാഴായിരിക്കുന്നു, ആശകളൊക്കെ നിരാശകളായിരിക്കുന്നു… തിരിച്ചറിവുകളുടെ തോരാത്ത മഴ വന്ന് പൊറുതി മുട്ടിക്കുന്നുണ്ട്. വയ്യ…, ഉള്ളിലെ സങ്കടങ്ങൾക്ക് മറ ചൂടിയിനിയും ചിരിക്കാൻ, മരിച്ചുജീവിക്കാൻ, ഇൗ മൈലാഞ്ചിച്ചെടികൾക്കിടയിൽ ഞാൻ സ്വസ്ഥമായൊന്നുറങ്ങട്ടെ… സഹദ് ആവിലോറ
അവരോടൊന്നും പറഞ്ഞില്ല
ജലദോഷം പിടിപെട്ടൊരു ഫോറിന്‍ക്ലോക്കിന്റെ കീഴെക്കുനിഞ്ഞ ബുക്ക് അലമാരയുടെ മൂത്രസഞ്ചീന്ന് അപ്പനെ നുള്ളിയൂരി വീല്‍ചെയറിലിരുത്തി കടപ്പുറേത്തേക്കുന്തും മൂന്നാള്. ഞാന്‍, അപ്പന്‍, ഞാനെന്നും അപ്പനെന്നും പേരായ ഞങ്ങള്‍ കടലുഞ്ചുണ്ടത്ത് കമ്പിചക്രം നിര്‍ത്തം പഠിച്ചാല്‍ അപ്പനൊരു ദയനീയതയുടെ നോട്ടമുണ്ട് ‘ഈ തിരകെളെന്നോടൊന്നും പറഞ്ഞില്ല, അവരറേബ്യ കണ്ടേച്ചും വരേണ്, മൊഹമ്മദിനെ ഓരു കണ്ട് കാണും കണ്ടില്ലേ അവരുടെ ക്ഷീണം’. ഒരു തിരയപ്പോള്‍ നുരയും പതയുമായി കരക്ക് കേറി കുത്തിയിരുന്നു ഒരു നനവല്ലാതൊന്നും മടക്കത്തിലത് ബാക്കിവെച്ചതേയില്ല. ഗൗനിച്ച് ഗൗനിച്ചപ്പനോടൊരിക്കല്‍ വീട്ടില്‍ കേറിവന്ന് പേരക്കുട്ടിക്ക് […]
മിഴികള്‍ക്കെന്തെ ?
നിറമാര്‍ന്ന മിഴികളെന്റെ നേര്‍ക്കു എന്തിനു കൂര്‍പ്പിച്ചു വെച്ചു നീ ഇന്നലെ പെയ്ത തുള്ളിതന്‍ കഥയിലും എന്നെ നീ മറച്ചുപിടിച്ചൂ താളത്തിനൊട്ടുന്ന ഓരോ യാമങ്ങളില്‍ പെട്ടെന്നെന്തിത് മാറുവാന്‍ കാരണം ഒഴുക്കിലോടുന്ന മീന്‍പറ്റങ്ങളെ എടുത്തുയര്‍ത്തിയാലറിയാം മൗനങ്ങളെ എന്നും മറയാതെ സ്വര്‍ണ്ണം ജ്വലിക്കുമ്പോള്‍ അവിടെയും മൗനത്തിന്റെ തീക്ഷ്ണത കണ്‍കൃഷ്ണമണികളില്‍ അച്ചടിച്ച ഓരോ ജ്വലിക്കും മിഴികള്‍ക്കിന്ന് മീതെ മറഞ്ഞ മൗനത്തില്‍ തൂവാല രക്ത രൂക്ഷിതമാം കാലങ്ങളില്‍ എന്തൊരര്‍ത്ഥമീ നിന്‍ മൗനങ്ങളില്‍ കിളികള്‍ ചിലക്കുന്ന പോലെ നിറഞ്ഞരാവര്‍ത്തമാനങ്ങളില്‍ ഇപ്പോള്‍ ചിരികള്‍ മാത്രമായീ.. ദിശയേതെന്ന ബോധമെ […]
ജീവന്റെ കഥ
ജനനം മുഷ്ടി ചുരുട്ടികൊണ്ട് വാത്സല്യത്തിന്റെ ലാഞ്ചനയില്‍ നിന്ന് പതിയെ അവന്‍ കൗമാരത്തിന്റെ വാതില്‍ കടന്നു ചോരത്തിളപ്പുള്ള കാലത്ത് സ്വചെയ്തികളുടെ രസമറിഞ്ഞവന്‍ നടന്നു നീങ്ങി. യുവത്വത്തിന്റെ പ്രസരിപ്പില്‍ എല്ലാം അവനിലാണെന്ന് ധരിച്ചു വാര്‍ധക്യത്തിന്റെ അവസരോചിത ഇടപെടലില്‍ ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും ആത്മാവിന്റെ കരാര്‍ അവസാനിച്ചിരിക്കുന്നു കൈ വെള്ളയില്‍ ഒന്നുമില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോഴേക്കും ചുരുട്ടിപ്പിടിച്ച മുഷ്ടികള്‍ നിവര്‍ന്നു പോയിരുന്നു മുഹമ്മദലി ചട്ടിപ്പറമ്പ്
മനുഷ്യൻ
പി എം സുഫിയാൻ കുഴിഞ്ഞ കണ്ണുകളിൽ വിശപ്പിന്റെ തീനാളം പരക്കം പായുന്നു വരണ്ടുണങ്ങിയ കവിളിൽ ദാഹത്തിന്റെ പ്രതിഷേധം എരിഞ്ഞമരുന്നു. കടമെടുത്ത മണ്ണിൽ മർത്യന്റെ അസ്ഥിപഞ്ജരം ജാതിയില്ല മതവുമില്ല വർഗമോ മനുഷ്യന്രേത
രോദനം
അഫ്സൽ കോട്ടോപാടം ജനനം മുതൽക്കെ അടിമത്വത്തിലായുറഞ്ഞ ബാല്യം അവകാശങ്ങളൊന്നായ് പൊലിഞ്ഞ് പോയൊരു കാലം ജീവിത സ്വപ്നങ്ങൾ ഒാരോന്നായ് അറുത്തു മാറ്റിയ നേരം ബിലാൽ തേങ്ങി കരഞ്ഞു ചുടുമണലിൽ നൊന്ത പ്രാണൻ വ്യഥ പറയാതെ മൗനം മൊഴിഞ്ഞുനിന്നു ഉമയ്യത്തിന്റെ കൊടും പീഡനങ്ങളെ അവശതയറിയാതെ നേരിട്ട ബിലാലോരെ അങ്ങ് താണ്ടിയ സഹനത്തിന്റെ ഗിരിപർവ്വങ്ങളാരു മിവിടെ താണ്ടിയിട്ടില്ല ആ പോരാട്ട കഥകൾ ആരും മറക്കുകില്ല, സ്വാതന്ത്ര്യമെന്ന സൗഖ്യത്തിനു മുന്നിൽ അടിയറ വെക്കാത്ത വിശ്വാസ ദാർഢ്യത്തെ ആരുമോർക്കാതിരിക്കുകില്ല അടിമത്വത്തിൻ ചങ്ങലകളെ അറുത്തു മാറ്റിയ […]
പാഴ് ജീവിതം
സിനാന്‍ കരുളായി കണ്ടു മടുത്ത കാഴ്ചയാല്‍ ചാരുകസേര സ്വന്തമാക്കി ഭൂതകാല വേദനയിലാണിപ്പോള്‍ യുവത്വ തിളപ്പിലെത്തുമ്പോള്‍ അറിയാതെ കണ്ണിടറും അന്നവര്‍ വെച്ചു നീട്ടിയ സിഗററ്റ് കുറ്റി മതിയെന്ന് തോന്നി ഇരുട്ടിനെ ചുംബിച്ച് മാതൃത്വത്തെ അകറ്റി സൗഹാര്‍ദത്തെ വെടിഞ്ഞ് ഏകാകിയായി യൗവ്വനം വാര്‍ദ്ധക്യമാം അനുഭൂതി നല്‍കി തുടങ്ങിയിരിക്കുന്നു വിറക്കുന്ന ശബ്ദം, ഇടറിയ കൈകാലുകള്‍ മങ്ങിയ കാഴ്ചകള്‍ അന്ന് കേവലാനന്ദം ഒന്നു വെടിഞ്ഞിരുന്നേല്‍ ഇന്നെത്ര നന്നായേനെ ലഹരിക്കറ പുരണ്ട യൗവ്വന ദേഹങ്ങള്‍ കണ്ണുനീരുപ്പിലുള്ള ജീവിതവും പേറി ജന്മമാകും ശിഷ്ടം
പരദേശി
ഉവൈസ് ചെമ്രക്കാട്ടൂര്‍ കലി തുള്ളുന്ന കടലില്‍ ആടിയുലയുന്ന വഞ്ചിയില്‍ അവന്‍ അള്ളിപിടിച്ചതാ ജീവിത നൗക തകരാതിരിക്കാനായിരുന്നു. പക്ഷേ…, പ്രതീക്ഷകള്‍ക്ക് ചിറകു പിടിപ്പിച്ച് കൂടും കൂട്ടൂം കുടുംബവും വിട്ട് മറുനാട്ടിലണഞ്ഞപ്പോള്‍ അവിടെയും അവനെ വരവേറ്റത് ദുരിതപര്‍വ്വങ്ങളുതിര്‍ത്ത ചോദ്യചിഹ്നങ്ങള്‍ തന്നെയായിരുന്നു.