അല്ലാഹു ജീവിതവും മരണവും സൃഷ്ടിച്ചത് മനുഷ്യരില്‍ ആരാണ് ഉന്നതര്‍ എന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ്. നാഥന്‍റെ നിയമ സംഹിതകള്‍ക്ക് വഴിപ്പെട്ട് ജീവിച്ചാല്‍ പുണ്യം ലഭിക്കും. നിയമ വിരുദ്ധമായ ജീവിതം നയിച്ചാല്‍ അത് പാതകമായി ഗണിക്കപ്പെടും. പാപം ചെയ്തവര്‍ക്ക് മടങ്ങാന്‍ അവസരമുണ്ട്. നിഷ്കളങ്കമായ പശ്ചാതാപം നടത്തിയാല്‍ അവന്‍ പാപം ചെയ്യാത്തവനെപ്പോലെ പരിശുദ്ധനായി. പാപി എന്നും പാപിയായി കഴിയണമെന്ന ധാര്‍ഷ്ട്ഠ്യം മതത്തിനില്ല. എത്ര കരുണാമയനാണ് അല്ലാഹു. പാരാവാര സമാനമായ അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടും നന്ദിചെയ്യാതെ അധമജീവിതം നയിക്കുന്ന മനുഷ്യന്‍ വന്‍പാപങ്ങള്‍ ചെയ്താല്‍ പോലും […]
2014 May-June
2014 May-June
അവധിക്കാലം ഇങ്ങനെ മോഷ്ടിക്കണോ?
രാവിലെ മുതല്‍ പണിയാണ്. പണിയോട് പണി, സുബ്ഹിക്ക് മുന്നെ ചായക്ക് വെള്ളം വെക്കണം, ഏഴ് മണിക്ക് നാസ്തയാവണം. എട്ടു മണിക്കു മുന്പ് ചോറ്റുപാത്രങ്ങളില്‍ ചോറും ഉപ്പേരിയും എല്ലാമായി നിറച്ചുവെക്കണം, ചിലപ്പോള്‍ ബേഗും കുടയും പുസ്തകവും എല്ലാം ശരിപ്പെടുത്തി വെക്കണം. രണ്ട് മൂന്ന് കുട്ടികള്‍ സ്കൂളില്‍ പോവാറുള്ള വീട്ടിലെ തിരക്കാണിത്. എന്നാല്‍ കുട്ടികളോ? പത്ത് മാസം പേറിനടക്കണം, വയറ്റിനകത്തല്ല, പുറത്ത,് തന്നെക്കാള്‍ വലിപ്പമുള്ള ബാഗില്‍ പുസ്തകങ്ങള്‍ കുത്തിനിറച്ച് പോവണം. ഒരേ ഒഴുക്ക്, ഒരേ പോക്ക്, വരവ്. മാറ്റങ്ങളില്ലാതെ ഒരു […]
സന്താനപരിപാലനം; അറിഞ്ഞിരിക്കേണ്ട പാഠങ്ങള്‍
അല്ലാഹു കനിഞ്ഞേകിയ വലിയ അനുഗ്രഹമാണ് നമ്മുടെ സന്താനങ്ങള്‍. ഇഹലോകത്തും പരലോകത്തും വളരെയേറെ നേട്ടങ്ങള്‍ സന്താനങ്ങള്‍വഴി നമുക്ക് ലഭിക്കാനുണ്ട്. മരണത്തോടെ നമ്മുടെ സല്‍കര്‍മ്മങ്ങളുടെ വെള്ളിനൂല്‍ അറ്റുപോകുന്പോള്‍ സ്വന്തം മക്കളുടെ സല്‍പ്രവൃത്തനങ്ങളാണ് നമുക്കാശ്രയം. പക്ഷെ, സന്താനങ്ങള്‍ക്ക ജന്മം നല്‍കിയതുകൊണ്ട് മാത്രം ഇത് ലഭിക്കുകയില്ല. അതിലുപരി ഇസ്ലാം മുന്നോട്ടുവെക്കുന്ന സന്താനപരിപാലനത്തിന്‍റെ രീതികള്‍ നാം അവലംബിക്കേണ്ടതുണ്ട്. ശിശുവിനോടുള്ള ബാധ്യതകള്‍ “എല്ലാ കുഞ്ഞും ഭൂമിയില്‍ പിറന്നുവീഴുന്നത് ശുദ്ധപ്രകൃതിയിലാണ്, അവനെ ജൂതനോ കൃസ്ത്യാനിയോ തീയാരാധകനോ ആക്കുന്നത് അവന്‍റെ മാതാപിതാക്കളാണ്.” കുട്ടിയെ നല്ലരൂപത്തില്‍ വളര്‍ത്തിയില്ലെങ്കിലുള്ള ഭയാനകതയാണ് പ്രസ്തുത […]
ഈ ആകാശം നിങ്ങളുടേതാണ്
കൂട്ടുകാര്‍ വേനലവധി ആഘോഷിച്ചുകൊണ്ടിരിക്കുകയാണല്ലൊ, ഒരു വര്‍ഷത്തെ പഠനഭാരങ്ങള്‍ക്ക് വിശ്രമം നല്‍കി ഫലപ്രദമായ വിനോദ, ആസ്വാദന പ്രവൃത്തികളുമായി മുന്നോട്ടുപോകേണ്ട സമയമാണിത്. പത്താം തരം പൂര്‍ത്തിയാക്കി ജീവിതത്തിന്‍റെ ടേണിംഗ് പോയിന്‍റിലെത്തി നില്‍ക്കുന്നവരും നിങ്ങള്‍ക്കിടയിലുണ്ടാകും. ഇവിടെ ചില ചിന്തകള്‍ക്ക് പ്രസക്തിയുണ്ട്. സ്കൂള്‍ ജീവിതം, അതിന്‍റെ ഓര്‍മക്കു തന്നെ ഒരുപാട് മധുരമുണ്ട്.ചിരിച്ചും കളിച്ചും ക്ഷീണമറിയാത്ത യാത്ര. മനപ്പാഠത്തിന്‍റെയും,കഥകളുടെയും,പരീക്ഷണത്തിന്‍റെയും ക്ലാസ്മുറി. തല്ല് കൂടിയും പന്തുകളിച്ചും തീരാത്ത ഇന്‍റര്‍വെല്ലുകള്‍, ക്ലാസ്മുറിയിലെ കൂട്ടുകാര്‍ക്കു മുന്പില്‍ ആളായും കൊളായും പടിയിറങ്ങുന്ന വൈകുന്നേരം. വിശാലമായ ഗ്രൗണ്ടിലെ കളിയും കഴിഞ്ഞ് വസ്ത്രത്തിലെ […]
സഅദുദ്ദീനു തഫ്താസാനി; നിസ്തുലനായ ധിഷണശാലി
എട്ടാം നൂറ്റാണ്ടില്‍ വിജ്ഞാന വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ് മസ്ഊദ്ബ്നു ഉമര്‍ എന്ന സഅദുദ്ദീനുത്തഫ്താസാനി(റ). വിവിധ നാടുകളില്‍ ചുറ്റിക്കറങ്ങി ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തരണം ചെയ്ത് ജ്ഞാനം നുകരാനും പിന്നീട് അത് പ്രസരിപ്പിക്കാനും വേണ്ടിയായിരുന്നു അദ്ദേഹം ജീവിതകാലം മുഴുവന്‍ ശ്രമിച്ചത്. തന്‍റെ മുന്പിലുള്ള മുഴുവന്‍ വിജ്ഞാന മേഘലകളിലും കയ്യിടുക മാത്രമായിരുന്നില്ല അതില്‍ അഗാധ പാണ്ഡിത്യവും നേടി അത് ലോകത്തിന് സമര്‍പ്പിക്കുകയും ചെയ്തു. തൈമൂറ് ലെങ്കിന്‍റെ രാജസദസ്സിലെ പണ്ഡിതനായ തഫ്താസാനി(റ) ആ കാലഘട്ടത്തില്‍ നിരവധി വൈജ്ഞാനിക സംവാദങ്ങളിലൂടെ ലോകത്ത് വിജ്ഞാനം വിതറുകയായിരുന്നു. […]
സൈബര്‍ലോകം നമ്മെ വലയം ചെയ്യുന്നു
നമ്മുടെ സ്വത്ത് നമ്മുടെ സന്താനങ്ങളാണ്. അവരാണ് നാളെയുടെ വാഗ്ദാനങ്ങള്‍. മക്കളെ നന്നായി വളര്‍ത്തലാണ് രക്ഷിതാക്കളുടെ കടമ. കൗമാരം മാറ്റത്തിന്‍റെ ഘട്ടമാണ്. ഈ സമയത്താണ് അവരുടെ മനസ്സില്‍ പല ചിന്തകളും കടന്നുവരിക. കൂടുതല്‍ കരുതല്‍ വേണ്ട സമയമാണിത്. അവരുടെ കൗമാര ഘട്ടത്തെ മുതലെടുക്കാന്‍ വിരിച്ചു വെച്ച വലകളില്‍ ചെന്നു വീഴുന്നതിനെത്തൊട്ട് നാം ബോധവാന്മാരാകേണ്ടതുണ്ട്. പിഴച്ച കൂട്ടുകെട്ടിലേക്ക് ചേക്കേറാനുള്ള അവസരങ്ങളെയാണ് നാം ഇല്ലാതാക്കേണ്ടത്. ഇല്ലെങ്കില്‍ നമ്മുടെ മക്കള്‍ നമ്മുടേതല്ലാതായി മാറും. ദുഷിച്ച ശകാരത്തിന്‍റെയും ഭീഷണിയുടെയും തടങ്കല്‍ ജീവിതമാണ് നാമവര്‍ക്കു നല്‍കുന്നതെങ്കില്‍ […]
നമുക്കു നഷ്ടപ്പെടുന്ന മക്കള്‍
“പ്രിയപ്പെട്ട ഉപ്പാ..അങ്ങേക്ക് ഒരായിരം നന്ദി. എന്തിനാണെന്നു മനസ്സിലായോ? ഇന്നലെ ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മയോടൊപ്പം ഞങ്ങളേയും ആ വെള്ളക്കെട്ടിലേക്ക് എറിഞ്ഞു കൊന്നില്ലേ? അതിന്..ഞങ്ങള്‍ ഉമ്മയോടൊപ്പം സുരക്ഷിതരാണ്. ഈ പെരുമഴയത്തും മരംകോച്ചുന്ന തണുപ്പിലും ചുടുവെണ്‍ പാലൂട്ടി മാറോട് ചേര്‍ത്താണ് ഉപ്പാ ഞങ്ങളെ ഉമ്മ ഉറക്കിയത്. ഉപ്പ ഞങ്ങളുടെ പൊന്നുമ്മയെ മാത്രം വെള്ളക്കെട്ടില്‍ എറിഞ്ഞു കൊന്നിരുന്നെങ്കില്‍..ഞങ്ങള്‍ വളര്‍ന്ന് കഥയെല്ലാം അറിയുന്പോള്‍ ഉപ്പയോട് ഞങ്ങള്‍ക്ക് തീരാ വെറുപ്പാകുമായിരുന്നു. ഞങ്ങള്‍ക്ക് ഇപ്പോള്‍ വെറുപ്പില്ല ഉപ്പയോട്. കാരണം ഉപ്പ ഞങ്ങളെ പറഞ്ഞു വിട്ടത് പ്രിയപ്പെട്ട ഞങ്ങളുടെ […]
മൂല്യശോഷണം; ഭീതി പരത്തുന്ന ക്ലാസ് റൂമുകള്‍
വിദ്യാഭ്യാസം കൊണ്ടു മാത്രമേ ഒരു മനുഷ്യനെ സംസ്കരിക്കാനാവൂ എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഒരു കലാലയം തുറക്കപ്പെടുന്പോള്‍ ആയിരം കാരാഗൃഹങ്ങള്‍ അടക്കപ്പെടുമെന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ പ്രസക്തമാവുന്നത് ഇവിടെയാണ്. മൂല്യ വിദ്യാഭ്യാസം കൊണ്ടു മാത്രമേ മേല്‍പറഞ്ഞ മാറ്റങ്ങളും വിപ്ലവങ്ങളും സാധ്യമാവുകയുള്ളൂ. കലാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മുഴത്തിനു മുഴം മുളച്ചു പൊന്തുന്ന നമ്മുടെ നാടുകളില്‍ പോലും കലാലയങ്ങള്‍ അധാര്‍മികതയുടെ കൂത്തരങ്ങായി മാറാന്‍ കാരണം മൂല്യവിദ്യാഭ്യാസത്തിന്‍റെ അഭാവമാണ്. സമഗ്രവും സന്പൂര്‍ണ്ണവുമായ വിശുദ്ധ ഇസ്ലാം വിദ്യാഭ്യാസ ജാഗരണ പ്രവര്‍ത്തനങ്ങളെ ശക്തമായി പ്രേരിപ്പിച്ച മതമാണ്. ജ്ഞാന […]