ബദര്‍..ആത്മരക്ഷാര്‍ത്ഥവും വിശ്വാസ സംരക്ഷണാര്‍ത്ഥവും ജന്മ നാടുപേക്ഷിച്ച് ഉറ്റവരെയും ഉടയവരേയും വെടിഞ്ഞ് മദീനയിലേക്ക് പലായനം ചെയ്ത മുസ്ലിംകളെ അവിടെയും സ്വസ്തമായിരിക്കാനനുവദിക്കില്ലെന്നുളള ദുര്‍വാശിയോടെ അക്രമത്തിനു കോപ്പുകൂട്ടിയ മക്കാ മുശ്രിക്കുകളുടെ അഹങ്കാരത്തിന്‍റെ മുനയൊടിച്ച് നബി (സ) തങ്ങളും സഖാക്കളും വിജയത്തിന്‍റെ വെന്നിക്കൊടി നാട്ടിയ പോരാട്ട ഭൂമി, സത്യത്തേയും അസത്യത്തേയും വേര്‍തിരിച്ച് അതിജീവനത്തിന്‍റെ കഥകളയവിറക്കുന്ന പുണ്യ ഭൂമി. അറേബ്യന്‍ യാത്രികരുടെ വിശ്രമ സങ്കേതം, പ്രശസ്തമായ അറേബ്യന്‍ ചന്ത നിലനിന്നിരുന്നയിടം..അങ്ങനെയങ്ങനെ വിശേഷണങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ലാത്തയിടം. ബദറുബ്നു യഖ്ലദ് എന്നൊരാള്‍ ബദ്റില്‍ താമസമുറപ്പിച്ചതിനാലാണ്, ബദറുബ്നു ഖുറൈശ് എന്നവര്‍ […]
2021 March – April
ഹലാല്‍; സാംസ്കാരിക മൂല്യങ്ങളുടെ അടിത്തറ
സോഷ്യല്‍ മീഡിയയിലും അനുബന്ധ മാധ്യമങ്ങളിലുമായി സംഘ്പരിവാറും ചില തീവ്ര ക്രൈസ്തവ വിഭാഗങ്ങളും ഹലാല്‍ വിരുദ്ധ കാമ്പയിന്‍ ആരംഭിച്ചിട്ട് മാസങ്ങളായി. രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്‍െറയും അവിശ്വാസത്തിന്‍െറയും തീ ആളിക്കത്തിച്ച് വര്‍ഗീയ വംശീയ മോഹങ്ങള്‍ സഫലമാക്കുന്നതിന് സംഘ്പരിവാര്‍ ചരിത്രത്തിലങ്ങോളമിങ്ങോളം അപകടകരമായ നീക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ബാബരി മസ്ജിദ് നിലനിന്നത് രാമജന്മ ഭൂമിയിലാണെന്ന വാദവും അതേ തുടര്‍ന്ന് മസ്ജിദ് ധ്വംസനത്തിലേക്കും അതിനെ സാധൂകരിക്കുന്ന കോടതി വിധികളിലേക്കും നയിച്ച കാര്യങ്ങളും സംഘ്പരിവാറിന്‍റെ ഈ വംശീയ പദ്ധതിയുടെ ഏറ്റവും വിഷലിപ്തമായ ആവിഷ്കാരങ്ങളാണ്. ഇത്തരത്തില്‍ അധികാരത്തിന്‍റെ […]
സ്ത്രീ വിദ്യാഭ്യാസം; ഇസ്്ലാമിക വായന
ലോകത്ത് അനവധി മതങ്ങളുണ്ടെങ്കിലും സ്ത്രീകള്‍ക്ക് എക്കാലത്തും മതിയായ അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്ന മതം ഇസ്‌ലാം മാത്രമാണ്. ഇസ്‌ലാമിലെ സ്ത്രീകളെ പൊന്‍വിളക്കുകളായാണ് കാണുന്നത്. അവരെ ആദരിക്കാനും ബഹുമാനിക്കാനുമാണ് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നത്്. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകള്‍ക്കും അര്‍ഹമായ ചില അവകാശങ്ങള്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്നു. സ്ത്രീകള്‍ മഹിതമായ കുടുംബജീവിതം നയിക്കുന്നതിലൂടെ സമൂഹത്തില്‍ നല്ല തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അവര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. പെണ്‍കുട്ടികള്‍ കൂടുതലായും ജനിച്ചു വീഴുന്ന ഈ കാലത്ത് ഇക്കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഒരു കാലത്ത് സമൂഹത്തില്‍ […]
ലൈലത്തുല്‍ ഖദ്ര്‍; ഖൈറുല്‍ ഉമ്മക്ക് നാഥന്റെ സമ്മാനം
പുണ്യങ്ങളുടെ മാസമായ റമളാന്‍ ആഗതമായിരിക്കുന്നു. തിന്മയോട് മുഖം തിരിക്കാനും നന്മയിലൂടെ ജീവിതം സാഫല്യമാക്കാനും സ്രഷ്ടാവ് ഒരുക്കിത്തന്ന രാപകലിലൂടെയാണ് ഇന്ന് ലോകമുസ്‌ലിംകളൊന്നടങ്കം കടന്നുപോകുന്നത്. ഒരുപാട് സവിശേഷതകളടങ്ങിയ മാസമാണിത്. റജബിന്റെ പിറവിയോടെ തന്നെ മുസ്‌ലിം ലോകം ഇതിനുവേണ്ടി തയ്യാറെടുക്കുന്നുണ്ട്. ഓരോ ദിനങ്ങള്‍ കഴിയുന്തോറും ഇലാഹീ സാമീപ്യത്തിനുള്ള ഈ ഒരുക്കങ്ങള്‍ മുസ്‌ലിം സമൂഹം വര്‍ദ്ധിപ്പിക്കുന്നു. തുടര്‍ന്ന് വരുന്ന ശഅ്ബാനും ബറാഅത്ത് രാവും റമാളിനിന്റെ ഓരോ രാപകലുകളും സത്യവിശ്വാസിയെ ഈ ആത്മീയ ഉണര്‍വിന്റെ ഉത്തുംഗതിയിലെത്തിക്കുന്നു. ലൈലത്തുല്‍ ഖദറോടെ പുത്തനുണര്‍വ്വ് അതിന്റെ പാരമ്യതയിലെത്തുന്നുണ്ട്. റമളാന്‍ […]
ഖുര്‍ആന്‍; സമഗ്രം സമകാലികം
‘സത്യ വിശ്വാസികളുടെ ഹൃദയങ്ങള്‍ ദൈവസ്മരണക്കും തങ്ങള്‍ക്ക് അവതീര്‍ണമായ സത്യ വേദത്തിനും വിധേയമാകാന്‍ സമയമായില്ലേ? അവര്‍ മുമ്പ് വേദം കിട്ടിയവരെപ്പോലെ ആകാതിരിക്കട്ടെ, കാലം കുറേയേറെ കടന്നുപോയതിനാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തു പോയി. അവരിലേറെ പേരും അധാര്‍മ്മികരാണ്.’(57:10). ഖുര്‍ആനിലെ ഈ വചനങ്ങള്‍ തെമ്മാടിയും ജനങ്ങളില്‍ വെറുക്കപ്പെട്ടവനുമായ ഫുളൈല്‍ ബിന്‍ ഖിയാളി(റ)ന്റെ കാതുകളിലെത്തി. ‘അതെ എന്റെ നാഥാ സമയമായിക്കഴിഞ്ഞു’. പാപഭാരമോര്‍ത്ത് കണ്ണീര്‍ പൊഴിച്ച് ആരാധനയില്‍ മുഴുകിയ ഫുളൈല്ബ്‌നു ഖിയാള് (റ) അങ്ങനെ ആത്മീയ സരണിയിലെ ഉന്നത വ്യക്തിത്വമായി രൂപാന്തരപ്പെട്ടു. ജീവിതത്തിലെ നെല്ലും […]
അദൃശ്യങ്ങളില്‍ വിശ്വസിക്കുന്നവര്‍
അപരിചിതരായ രണ്ടു വ്യക്തികള്‍ നീണ്ട യാത്രക്കൊരുങ്ങി. കച്ചവടവും ഉല്ലാസയാത്രയുമായിരുന്നു അവരുടെ ലക്ഷ്യം. വൈവിധ്യങ്ങളായ നാടുകളിലൂടെ സഞ്ചരിച്ചു തങ്ങളുടെ ഉപജീവന മാര്‍ഗ്ഗം മെച്ചപ്പെടുത്തണമെന്നും നാടുകള്‍ അനുഭവിക്കണമെന്നുമുളള അതിയായ ആഗ്രഹമാണ് അവരെ യാത്രക്ക് പ്രേരിപ്പിച്ചത്. അവരില്‍ ഒന്നാമന്‍ ജീവിതത്തെ ഭൗതികതയുടെ നൈമിഷിക സുഖത്തില്‍ തളച്ചിട്ട ദുര്‍മാര്‍ഗ്ഗിയും അപലക്ഷണങ്ങള്‍ നോക്കുന്നവനും സ്വയേച്ഛകളില്‍ നിറം പൂശുന്നവനുമായിരുന്നു. രണ്ടാമനാകട്ടെ, ദൈവ വിശ്വാസിയും സത്യന്വേഷിയുമായിരുന്നു. യാഥാര്‍ത്ഥ്യത്തെ യഥാവിധി മനസ്സിലാക്കി ഏതൊരു ചലനത്തിലും സര്‍വ്വ സ്രഷ്ടാവിന്റെ ഉണ്‍മയെ തിരിച്ചറിഞ്ഞ്് വിജയത്തിന്റെ പാത സ്വീകരിക്കുന്നവനായിരുന്നു. അങ്ങനെ അവര്‍ രണ്ട് […]
ശാഫിഈ (റ); പണ്ഡിതലോകത്തെ അനശ്വര പ്രതിഭ
അമ്പിയാക്കളുടെ അനന്തരാവകാശികളായി സമൂഹത്തില്‍ ഇസ്‌ലാമിക വിജ്ഞാന പ്രസരണത്തിന് ചുക്കാന്‍ പിടിക്കുന്നവരാണ് പണ്ഡിതന്മാര്‍. ഓരോ കാലഘട്ടത്തിലും അനുയോജ്യരായ പണ്ഡിതന്മാര്‍ സമൂഹത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. ആത്മീയം, കര്‍മശാസ്ത്രം, ഭാഷ തുടങ്ങിയ നിരവധി മേഖലകളില്‍ അവര്‍ തിളങ്ങിനിന്നിരുന്നു. അവരുടെയെല്ലാം ഗ്രന്ഥവും ചരിത്രവും സമൂഹത്തില്‍ വിദ്യാര്‍ത്ഥികളിലൂടെ ഇന്നും സജീവമായി കൊണ്ടിരിക്കുകയാണ്. കര്‍മശസ്ത്രത്തില്‍ പ്രധാനമായും നാല് ഇമാമുകളാണ് വിജ്ഞാന കൈമാറ്റം സാധ്യമാക്കിയത്. അവരില്‍ പ്രധാനിയാണ് ഇമാം ശാഫിഈ (റ). ഭൂമിയിലെ മടക്കുകളെയെല്ലാം അറിവിനാല്‍ നിറക്കുന്ന ഒരു ഖുറൈശി പണ്ഡിതന്‍ ഈ സമൂഹത്തില്‍ ആഗതമാവും എന്ന സന്തോഷവാര്‍ത്ത […]
ഓണ്‍ലൈന്‍ ചാരിറ്റി; പണത്തിനു മേല്‍ ചാരുന്നു
നന്മയുടെ ഉറവ വറ്റാത്ത സുമനസ്സുകള്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്നാണ് ചാരിറ്റി എന്നു പറയുന്നത്. സമൂഹത്തില്‍ മറ്റുളളവരും തന്നെപ്പോലെ അടിസ്ഥാനപരമായി മനുഷ്യരാണെന്നുളള ബോധ്യത്തില്‍ നിന്നു കൊണ്ട് അവരുടെ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകള്‍ അനുകമ്പയും കാരുണ്യവും ഒരാളില്‍ നിറക്കുമ്പോഴാണ് യഥാര്‍ഥത്തില്‍ അയാള്‍ സേവകനാകുന്നത്. ലോകം അനുനിമിഷം വികസിത മുഖങ്ങളെ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുകയാണ്്. ഭരണ കൂടങ്ങള്‍ മാറി മറിഞ്ഞിട്ടും ഭാഗികമായ ഒരു സുഖാസ്വാദനം പോയിട്ട് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകള്‍ പോലും പരിഹരിക്കപ്പെടാനാകാതെ ജീവിച്ചുതീര്‍ക്കേണ്ടിയിരിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. ദിനേനയുളള ജീവിത ക്രമത്തെ രൂപപ്പെടുത്താന്‍ […]
ഞങ്ങളഭയാര്‍ത്ഥികള്‍
ചോര്‍ന്നൊലിക്കുന്നതെങ്കിലും സ്വര്‍ഗതുല്ല്യമായിരുന്നു ഞങ്ങളുടെ കൂര നിലം, പൊട്ടിപ്പൊളിഞ്ഞിരുന്നെങ്കിലും തല ചായ്ച്ചാല്‍ ഉറക്കത്തെ മാടി വിളിച്ചിരുന്നു അടുപ്പ്, പുകഞ്ഞില്ലെങ്കിലും കരിപിടിച്ച മനസില്‍ പ്രതീക്ഷകള്‍ വേവുന്നുണ്ടായിരുന്നു പക്ഷെ, ഇന്നീ ഭൂവില്‍ ഞങ്ങളഭയാര്‍ത്ഥികള്‍… പിറന്ന മണ്ണില്‍ നിന്നും വിരട്ടിയകറ്റപ്പെട്ടവര്‍ സ്വപ്നങ്ങളെ തൂക്കിലേറ്റി അതിജീവനത്തിന്റെ വഞ്ചിയും വണ്ടിയുമേന്തിയവര്‍ നടുക്കടലില്‍ ജീവിതമറ്റുപോയവര്‍ മരവിച്ച ചിന്തകള്‍ പേറുന്ന പരദേശികള്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ അഭയാര്‍ത്ഥി ലേബലില്‍ എരിഞ്ഞമരുന്നവര്‍ ഞങ്ങളഭയാര്‍ത്ഥികള്‍ ശാഹുല്‍ ഹമീദ് പൊന്മള
പിശാചുക്കള്‍
മത ഭ്രാന്തിളക്കി ജിഹാദിസം പറഞ്ഞ് രക്തമൂറ്റിക്കുടിക്കുന്ന പിശാചുക്കള്‍ ഈ കവലകളിലും വില്‍ക്കപ്പെടുന്നുണ്ട്. ദൈവബലിയര്‍പ്പണത്തില്‍ നിഷ്‌ക്കളങ്കതയുടെ നിരപരാധിത്വത്തിന്റെ കുഞ്ഞുകഴുത്തറുക്കുമ്പോള്‍, കുഞ്ഞായി പിറന്നതാണോ അവന്‍ ചെയ്ത കുറ്റം? കുസൃതിയുടെ കൂട്ടച്ചിരികളും കുട്ടിക്കുറുമ്പിന്റെ കലപിലകളും ആ വീട്ടു മുറികളില്‍ ഇന്നും ബാക്കിയുണ്ടാകും ബലികൊടുത്ത മാതൃത്വമിന്ന് അഴികള്‍ക്കുള്ളില്‍ കുറ്റവാളിയുടെ മൗനം തീര്‍ക്കുകയാണ് അര്‍ഹതയില്ലാത്ത കുറ്റബോധത്തിന്റെ ഇരുട്ടിലിരുന്ന് മരണമേ…. നിന്റെ വരവിനായ് കാത്തിരിപ്പിലാണ് മുഹമ്മദ് സ്വഫ്‌വാന്‍ സി മാടംചിന