മുഹമ്മദ് ഷാഹുല്‍ ഹമീദ് പൊന്മള ജന്മനാ പിടിപെട്ട വിഭ്രാന്തിയാണ് ദിവസങ്ങള്‍ മുന്നോട്ടു കുതിക്കുന്നത് വലയില്‍ ശേഷിച്ച കുഞ്ഞു പരല്‍മീനുകളെപ്പോലെ ഓര്‍മ്മത്തരികള്‍ പിടച്ചിലിലാണ് വേദന തഴുകിയതിനാലാവാം ഇന്ന് ഞാന്‍ മോഹവലയും നെയ്ത് ഓര്‍മ്മത്തെരുവിലെ വില്‍പ്പനക്കാരനാകാന്‍ കാത്തിരിപ്പിലാണ് കുരുങ്ങിയ തരികള്‍ ഒത്തിരിയുണ്ട് . പ്രകാശമെത്താതിടത്ത് സോളാറിനെന്തു മെച്ചം കാറ്റെത്താതിടത്ത് കാറ്റാടിക്കെന്ത് ഫലം, അവരൊക്കെ ചുമതലകളുടെ അങ്ങാടികളില്‍ ഭാണ്ഡം ചുമക്കുകയാണത്രെ ഇനി ഞാന്‍ മരങ്ങളോട് കിന്നരിക്കട്ടെ, പൂവുകളോടും പൂമ്പാറ്റകളോടും ഓര്‍മ്മകളുടെ ചുമടിറക്കി ശുദ്ധവായുവിനെ ഉള്ളിലേക്കാവാഹിക്കണം
2022 january-february
ഇരുള്‍
അഫ്സല്‍ മണ്ണാര്‍ ദു:ഖം മറക്കാന്‍ ഞാന്‍ ഇരുളിനെ പ്രേമിച്ചു ഇരുളില്‍ എനിക്ക് സ്വൈര്യമുണ്ട് സമാധാനമുണ്ട് സംതൃപ്തിയുണ്ട് പ്രതികാര ദാഹിയായിട്ടും ഇരുളിന്‍റെ യാമങ്ങളിലെനിക്കാശ്വാസമുണ്ട് വിഷമിച്ചിരിക്കുമ്പോള്‍ ഇരുട്ട് എന്നോട് കുശലം പറയാറുണ്ട്. മറന്നുതീരാത്ത ദു:ഖങ്ങള്‍ ഇരുട്ടിന്‍റെ ഇരുളിലെവിടെയോ അകലേക്ക് മറയാറുണ്ട്.
മൈത്ര ഉസ്താദ്; വിനയത്തിന്‍റെ ആള്‍രൂപം
നജീബുല്ല പനങ്ങാങ്ങര പഴങ്ങള്‍ കൊണ്ട് മരച്ചില്ലകള്‍ കനം തൂങ്ങി കുനിയുന്നത് പോലെ സാഗര സമാനം വിജ്ഞാനമുള്ള പണ്ഡിതര്‍ വിനയാന്വിതരായിരിക്കും. വിനയവും ലാളിത്യവും കൈമുതലാക്കി, വിജ്ഞാനത്തിന്‍റെ നിറകുടമായി അരീക്കോട് മജ്മഇന്‍റെ ചൂടും ചൂരുമറിഞ്ഞ് ജീവിച്ചു പോയ മഹാമനീഷിയായിരുന്നു ശൈഖുനാ മൈത്ര അബ്ദുല്ല ഉസ്താദ്. ഉസ്താദിനെ കുറിച്ച് പറയാന്‍ ശിഷ്യന്മാര്‍ക്ക് നൂറ് നാവായിരിക്കും. അവിടുത്തെ ശിഷ്യതം ലഭിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും അവിടുത്തെ ശിഷ്യരില്‍ നിന്നും ഉസ്താദിനെ അനുഭവിക്കാനായിട്ടുണ്ട്. ശിഷ്യന്മാരും ബന്ധുക്കളും നാട്ടുകാരും ജോലിസ്ഥലത്തുള്ളവരും, ആരോട് ഉസ്താദിനെ കുറിച്ച് ചോദിച്ചാലും ആദ്യം പറയുക […]
ചാരിറ്റിയുടെ മതവും രാഷ്ട്രീയവും
സുഹൈല്‍ കാഞ്ഞിരപ്പുഴ വേദനിക്കുന്നവന്‍റെ കണ്ണീരൊപ്പല്‍ പവിത്രമാണെന്നാണ് ഇസ്ലാമിന്‍റെ ഭാഷ്യം. ഒരു കാരക്കയുടെ കീറ് ദാനം ചെയ്തുകൊണ്ടാണെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക എന്നാണ് പ്രവാചകന്‍ (സ്വ)യുടെ അദ്ധ്യാപനം. അപരനെ സന്തോഷിപ്പിക്കുന്ന കേവലം പുഞ്ചിരി പോലും ഇസ്ലാം ദാനദര്‍മ്മമായിട്ടാണ് പരിഗണിക്കുന്നത്. സേവനങ്ങളും ധര്‍മ്മങ്ങളും നിര്‍വ്വഹിക്കുന്നതിലൂടെ അദ്ധ്യാത്മികമായി സൃഷ്ടാവിന്‍റെ സംതൃപ്തി നേടി പാരത്രിക വിജയം സ്വായത്തമാക്കുക എന്ന ലക്ഷ്യം ഉള്‍കൊള്ളേണ്ടതാണ്. വിശ്യാസിയുടെ ചാരിറ്റി ഭൗതികതയുടെ കേവല സുഖാഢംബരങ്ങളിലും സ്ഥാനമാനങ്ങളിലും ഭ്രമിക്കാനല്ല മറിച്ച് സൃഷ്ടാവിന്‍റെ പ്രീതി മാത്രം കാംഷിച്ച് കൊണ്ടായിരിക്കണം സകാത്തും സ്വദഖയുമെല്ലാം […]
വര്‍ഗീയത : ഹിജാബ് ധരിക്കുമ്പോള്‍
നിയാസ് കൂട്ടാവ് ആക്രോശിച്ച് പാഞ്ഞടുക്കുന്ന വര്‍ഗീയ വാദികളുടെ മുന്നിലൂടെ ആര്‍ജവത്തോടെ തക്ബീര്‍ മുഴക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം ഒരു വശത്തും സ്റ്റുഡന്‍റ് പോലീസ് കേഡറ്റില്‍ മഫ്ത കൊണ്ട് തല മറക്കുന്നത് ഒഴിവാക്കിയത് മറുവശത്തുമുണ്ട്. സമകാലിക ഇന്ത്യയുടെ നേര്‍ചിത്രങ്ങളാണ് രണ്ടും. ഇസ്ലാമിക മത ചിഹ്നങ്ങളിലേക്ക് ആണെങ്കിലും അവര്‍ ഒരു വിഭാഗം തീവ്രവാദികളും മറ്റൊരു വിഭാഗം ലിബറല്‍ സദാചാരത്തിന്‍റെ വക്താക്കളുമാണ്. ചഇഇ പരേഡില്‍ ശരണം വിളിക്കുമ്പോഴും പോലീസ് സ്റ്റേഷനില്‍ പൂജ നടത്തുമ്പോഴും തകര്‍ന്നു വീഴാത്ത സെക്കുലറിസമാണ് സമീപ കാലത്ത് ഇന്ത്യ […]
സഹനം പരിഹാരമാണ് സര്‍വ്വതിലും
ജാസിര്‍ മൂത്തേടം മനുഷ്യ ജീവിതം വ്യത്യസ്ത സാഹചര്യങ്ങളിലൂടെയാണ് കടന്ന് പോകാറ്. ഒരു വ്യക്തിയുടെ മാനസിക സാഹചര്യങ്ങള്‍ക്കനുസരിച്ച് അവന്‍റെ ജീവിത പ്രകടനങ്ങള്‍ വ്യത്യസ്തമാകാറുണ്ട്. ഇന്ന് ചിരിച്ച് രസിച്ച് സന്തോഷത്തോടെ കഴിച്ചു കൂട്ടിയവന്‍റെ നാളത്തെ സാഹചര്യം തീര്‍ത്തും വിപരീതമായിട്ട് അനുഭവപ്പെടാറുണ്ട്. ജീവിത്തിലെ ഈ വിപരീത സാഹചര്യത്തിലേക്ക് നയിക്കുന്ന ഒരു തരം പ്രധാനഘടകമാണ് മനുഷ്യനില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കോപം. മനുഷ്യന്‍റെ മാനസിക നിലയെ തന്നെ പാടെ തകിടം മറിക്കാന്‍ ശേഷിയുണ്ട് അവനില്‍ നിന്ന് ഉത്ഭവിക്കുന്ന ദേഷ്യത്തിന്. ദേഷ്യം മൂത്ത് സ്വന്തം കൂടെപ്പിറപ്പിന്‍റെ കഴുത്തറുത്ത് […]