ജനനം മുഷ്ടി ചുരുട്ടികൊണ്ട് വാത്സല്യത്തിന്റെ ലാഞ്ചനയില്‍ നിന്ന് പതിയെ അവന്‍ കൗമാരത്തിന്റെ വാതില്‍ കടന്നു ചോരത്തിളപ്പുള്ള കാലത്ത് സ്വചെയ്തികളുടെ രസമറിഞ്ഞവന്‍ നടന്നു നീങ്ങി. യുവത്വത്തിന്റെ പ്രസരിപ്പില്‍ എല്ലാം അവനിലാണെന്ന് ധരിച്ചു വാര്‍ധക്യത്തിന്റെ അവസരോചിത ഇടപെടലില്‍ ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും ആത്മാവിന്റെ കരാര്‍ അവസാനിച്ചിരിക്കുന്നു കൈ വെള്ളയില്‍ ഒന്നുമില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോഴേക്കും ചുരുട്ടിപ്പിടിച്ച മുഷ്ടികള്‍ നിവര്‍ന്നു പോയിരുന്നു മുഹമ്മദലി ചട്ടിപ്പറമ്പ്
2023 january-february
നിഗൂഢമായ താളുകളിലൂടെ..
അന്തരീക്ഷം ഭയാനകതയുടെ മുഖംമൂടി അണിഞ്ഞിരിക്കുന്നു. മാനിന് മുകളില്‍ ചാടിവീഴുന്ന സിംഹത്തെ പോലെ കാര്‍മേഘം തക്കം പാര്‍ത്തിരിക്കുന്നു. പെയ്യാന്‍ കൊതിക്കുന്ന തുള്ളികളുടെ വരവറിയിച്ചുകൊണ്ട് കാറ്റ് അടിച്ചു വീശുന്നുണ്ട്. ഇലകളും പൂക്കളും പുല്‍നാമ്പുകളും പ്രകൃതിയുടെ രൗദ്ര താണ്ഡവത്തില്‍ ഭയന്ന് അന്ധാളിച്ച് നില്‍ക്കുകയാണ്. തെക്കിനിയിലെ ചെറിയ മുറിയില്‍ അരണ്ട വെളിച്ചത്തില്‍ വായിച്ചു പകുതിയാക്കിയ പുസ്തകവുമായി ചാരുകസേരയിലിരിക്കുകയാണ് അയാള്‍. പൊതുവേ വായനയില്ലാത്ത പ്രകൃതമാണ്, എന്നിട്ടു കൂടി എന്തോ ഒന്ന് അയാളെയീ പുസ്തകത്തിലേക്ക് ആകര്‍ഷിച്ചിരിക്കുന്നു. സുഹൃത്തിന്റെ നിര്‍ബന്ധത്തിന് മുമ്പില്‍ അയാള്‍ തോറ്റു […]
ഫലസ്തീന്‍ യുക്രൈനിലെത്താന്‍ എത്ര ദൂരം താണ്ടണം
വര്‍ഷങ്ങളോളമായി ഫലസ്തീനിനു മേലുള്ള അധിനിവേഷം ഇസ്രായേല്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ ഇസ്രായേല്‍ ജൂത കുടിയേറ്റക്കാര്‍ വെസ്റ്റ് ബാങ്കിലേക്ക് ഇരച്ചുകയറിയിരിക്കുന്നു. അതിന് പുറമെ ഇസ്രായേല്‍ സൈന്യം ഫലസ്തീനിലെ അഭയാര്‍ത്ഥി ക്യാമ്പുകളെ വളഞ്ഞ്, റോക്കറ്റും സൈനിക വാഹനങ്ങളും ഉപയോഗിച്ച് കനത്ത ആക്രമണമാണ് നടത്തിയിരിക്കുന്നത്. വെസ്റ്റ് ബാങ്കിലെ നാബ്‌ലസില്‍ കഴിഞ്ഞ ഏതാനും ദിവസമായി കൂട്ടക്കുരുതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ആ മനുഷ്യരെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. പക്ഷെ ആരെയും അത് സ്പര്‍ശിക്കുന്നേയില്ല. ഫലസ്തീനിന്റെ ദൈന്യത ലോകത്തിന് മുന്നില്‍ വിളിച്ചുപറഞ്ഞ ഷിറീന്‍ അബു ആഖ്ലേയ്ക്ക് സംഭവിച്ചതും […]