we need to talk about an injustice നാം ഒരു അനീതിയെ കുറിച്ച് സംസാരിക്കേണ്ടണ്ടതുണ്ട്. പ്രമുഖ അമേരിക്കന്‍ അഭിഭാഷകന്‍ ബ്രിയാന്‍ സ്റ്റീവന്‍സിന്‍റെ ടെഡ് ടോക്കിന്‍റെ തല വാചകമാണിത്. പറഞ്ഞുവരുന്നത് ഓഗ്മെന്‍റ് റിയാലിറ്റിയെ കുറിച്ചാണ്. അല്‍ഗോരിതമെന്നത് സമകാലിക ലോക യാഥാര്‍ഥ്യത്തിന്‍റെ ഏറ്റവും സൂക്ഷ്മമായ ദുരൂഹതയാണ്. അമേരിക്കയിലെ ഒരു ബാങ്കില്‍ പാവപ്പെട്ടവരിലെയും തൊഴിലാളി വര്‍ഗത്തിലെയും ഏറ്റവും അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേരിട്ടെത്തിക്കാനെന്ന പേരില്‍ കമ്പ്യൂട്ടര്‍വല്‍കൃത ഡാറ്റാ ബാങ്കുകളും ഡിജിറ്റല്‍ പദ്ധതികളും നടപ്പിലാക്കി. പക്ഷെ ഫലം വിപരീതമായിരുന്നു. ഉപഭോക്താക്കളെ കൂടുതല്‍ […]
2023 July – August
വിമാനം കയറുന്ന വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍
‘ ഹലോ അബ്ദുല്‍ ബാസിത്, ………..സ്റ്റഡി അബ്രോര്‍ഡില്‍ നിന്നാണ് വിളിക്കുന്നത്’ ‘ആ…’ ‘നിങ്ങളുടെ ഒരു എന്‍ക്വയറി കണ്ടിരുന്നു’ ‘ഉം…’ ‘ഏത് രാജ്യത്തേക്കാണ് നോക്കുന്നത്? ഇപ്പോള്‍ സെപ്തംബര്‍ ഇന്‍ടേക്കിനുള്ള സമയമാണ്’ ‘നിലവില്‍ എങ്ങോട്ടും പോകുന്നില്ല.’ ‘ആണോ..?’ ‘അതെ’ ‘താങ്ക്സ്, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞങ്ങളെ കോണ്‍ടാക്ട് ചെയ്യാം ട്ടൊ.’ ‘ഓകെ, താങ്ക്യൂ’ കഴിഞ്ഞ കുറച്ചു മാസമായി ആഴ്ചതോറും രണ്ടുനേരം ഇതാണ് അവസ്ഥ. കേരളത്തിലെ ഓരോ കവലകളിലും സ്റ്റഡി അബ്രോര്‍ഡിന്‍റെ പരസ്യബോര്‍ഡുകളാണ്. ‘ഫീസില്ലാതെ ജര്‍മ്മനിയില്‍ പഠിക്കാം’ ‘സ്കോളര്‍ഷിപ്പോടെ യു കെയില്‍ പഠിക്കാം’, […]
മരുന്നെഴുതി തുടങ്ങാത്ത മാനസിക രോഗങ്ങള്‍
ഇബ്നു സീനയുടെ പരീക്ഷണശാല രണ്ടു ആടുകളെ വ്യത്യസ്ത കൂടുകളില്‍ അടച്ചിരിക്കുന്നു. കൃത്യമായ പരിചരണവും ഒരേ അളവില്‍ ഭക്ഷണവും നല്‍കി അദ്ദേഹം അവയെ പരിപാലിച്ചു പോന്നു. അതിനിടയില്‍ ഒരാടിനു മാത്രം കാണാവുന്ന തരത്തില്‍ മറ്റൊരു കൂടു കൂടി സ്ഥാപിച്ചു. അതിലൊരു ചെന്നായയെ ഇട്ടു. എന്നിട്ട് നിരീക്ഷണം തുടര്‍ന്നു. ദിനങ്ങള്‍ കൊഴിഞ്ഞു വീഴുന്നതിനനുസരിച്ച് ചെന്നായയെ കാണുന്ന ആട് അസ്വസ്ഥനായി ആരോഗ്യം ക്ഷയിച്ച് മെലിഞ്ഞൊട്ടി ചത്തു പോയി. തത്സമയം മറ്റേ ആട് തടിച്ചുകൊഴുത്ത് പൂര്‍ണ്ണ ആരോഗ്യവാനായി നിന്നു. അകാരണമായ ഭയവും സമ്മര്‍ദ്ദവും […]
സഹജീവി സ്‌നേഹം മനുഷ്യനിലേക്കുള്ള വഴി
കോളേജവധിക്ക് വീട്ടിലെത്തി അടുക്കളയുടെ വാതില്‍ തുറക്കാനൊരുങ്ങിയപ്പോഴാണ് മൂന്ന് പൂച്ചക്കുട്ടികള്‍ അവകാശവാദവുമായി കാലില്‍ മാന്താന്‍ തുടങ്ങിയത്. അപ്രതീക്ഷിതമായ അക്രമണത്തിന്‍റെ ഞെട്ടലില്‍ കാല് ശക്തമായി കുടഞ്ഞു. പൂച്ചക്കുട്ടികള്‍ മൂന്നും ദൂരത്തേക്ക് തെറിച്ചു. “ജ്ജ് വെര്‍തെ മാണ്ടാത്ത പണിക്ക് നിക്കണ്ടട്ടൊ… കുട്ട്യേ, സ്വര്‍ഗോം നരഗോംക്കെ ഓലെ കയ്യിലാണെന്ന് ഒരുസ്താദു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്”. ദൃക്സാക്ഷിയായ ഉമ്മയുടെ ഡയലോഗ്.അത് കേട്ടപ്പോള്‍ മുമ്പ് വായിച്ച ബഷീറിന്‍റെ ‘ഭൂമിയുടെ അവകാശികള്‍’ എന്ന കൃതിയാണ് മനസ്സിലേക്ക് ഓടിവന്നത്. സൈലന്‍റ് വാലി മഴക്കാടുകള്‍ സംരക്ഷിക്കുന്നതിന് സമരങ്ങളും പ്രതിഷേധങ്ങളും ശക്തമായ […]
രചനാ ലോകത്തെ ഇബ്‌നു ഹജര്‍ (റ)
പത്താം നൂറ്റാണ്ടിലെ പ്രസിദ്ധ കര്‍മശാസ്ത്ര പണ്ഡിതനും ശാഫിഈ മദ്ഹബ് ക്രോഡീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയും ചെയ്ത അതുല്യ പ്രതിഭയാണ് ഇബ്നു ഹജര്‍(റ). ശിഹാബുദ്ദീന്‍ അബുല്‍ അബ്ബാസ് അഹ്മദുബ്നു മുഹമ്മദുബ്നു അലിയ്യുബ്നു ഹജര്‍ അസ്സല്‍മന്‍തി അല്‍ ഹൈതമി എന്നാണ് മഹാനവര്‍കളുടെ മുഴുവന്‍ പേര്. പത്താമത്തെ പിതാമഹനായ ഹജര്‍ എന്നവരിലേക്ക് ചേര്‍ത്താണ് ‘ഇബ്നു ഹജര്‍’ എന്ന പേര് വന്നത്. ഹിജ്റ 911 ല്‍ മിസ്വ്റിലെ സല്‍വന്‍ പ്രദേശത്ത്, അന്‍ഹറിലെ ബനൂസഅദ് കുടുഢബത്തിലാണ് മഹാനവര്‍കള്‍ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ വന്ദ്യപിതാവ് മരണപ്പെട്ടു. […]
സ്വര്‍ഗത്തില്‍ നിന്നൊരു തിരക്കഥ
നേരമിരുട്ടിത്തുടങ്ങി… അച്ഛനും വരാതിരിക്കുമോ…? അമ്മയെപ്പോലെ..! അമ്മയില്ലാത്തപ്പോഴുമിപ്പഴും കളിപ്പാട്ടമാണെന്‍റെ കമ്പം. എനിക്കിനിയും തളിര്‍ക്കണം. പസില്‍ബ്രിക്സുകള്‍ അടുക്കിവെച്ച് വല്ല കോടതിയും കയറണം അച്ഛനെപ്പോലെ… അല്ല..എങ്കിലും… ആട്ടമേറിയ അച്ഛന് കണ്ണുനീരിനെ കേള്‍ക്കണ്ട. ലഹരി ദൈവങ്ങളുടെ പ്രസാദം കുളിക്കാനൊരല്‍പം മതി എന്‍റെ കരച്ചില് കേട്ടോ മറ്റും മുറ്റം ഒച്ചയുണ്ടാക്കി പതിവ് തെറ്റിക്കാതെ, – ഇന്നും ആട്ടം മുറുകിത്തുടങ്ങിയിരുന്നു. ഞാന്‍ കളിപ്പാട്ടമന്വേഷിച്ച കൈകള്‍ അരയിലേക്ക് നീണ്ടു പുറത്തെടുത്തതിനെ- വിവരിക്കണമെന്നുണ്ട് പേരറിയില്ലെന്ന് മാത്രം. ആട്ടുകാരന്‍ മൂര്‍ദ്ദാവിലേക്ക് കയറി. ഞാന്‍ ഞെട്ടറ്റു വീണു. എന്‍റെ സ്വപ്നം സഫലമായി. […]
ട്യൂഷന്‍ സെന്ററുകള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍
ട്യൂഷന്‍ സെന്‍ററുകള്‍ നിറഞ്ഞ് നില്‍ക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്, വിദ്യാഭ്യാസത്തെ കമ്പോളവത്കരിക്കുന്നതില്‍ ട്യൂഷന്‍ സെന്‍ററുകളുടെ പങ്ക് വലുതാണ്. മികവുറ്റ വിദ്യാഭ്യാസ രീതി പിന്തുടരുന്ന ഒരുപാട് ട്യൂഷന്‍ സെന്‍ററുകള്‍ കേരളത്തിലുണ്ടെങ്കിലും, വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന അനവധി സ്ഥാപങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവാരമില്ലാത്ത അധ്യാപന രീതിയും, അടിസ്ഥാന സൗകര്യമില്ലായ്മയും പല ട്യൂഷന്‍ സെന്‍ററുകളിലും കണ്ടുവരുന്നു. സ്കൂളുകളില്‍ കുട്ടികളെ മനശാസ്ത്ര പരമായി വളര്‍ത്തി എടുക്കാനുള്ളശ്രമങ്ങള്‍ നടക്കുമ്പോള്‍, അതിന് വേണ്ടിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍, ട്യൂഷന്‍ സെന്‍ററുകളിലെ അമിത സമ്മര്‍ദവും പീഡനങ്ങളും […]
പ്രകൃതി സംരക്ഷിക്കേണ്ടതുണ്ട്
ആവാസ വ്യവസ്ഥയില്‍ മനുഷ്യന്‍റെ അനിയന്ത്രിത കടന്നു കയറ്റം, പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം എന്നിവ വളരെയധികം സമൂഹത്തിനിടയില്‍ വ്യാപിച്ചത് മുതല്‍ കാലവര്‍ഷക്കെടുതികളുടെ ദുരനുഭവങ്ങള്‍ നാം നിത്യം അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്. കാലവര്‍ഷക്കെടുതികളുടെ ഇരയായവര്‍ക്ക് സഹായകമാകും വിധം ഒട്ടനേകം സഹായങ്ങള്‍ ഗവണ്‍മെന്‍റ് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അത് എത്രത്തോളം പ്രാവര്‍ത്തികമാക്കുന്നുണ്ട്? സമൂഹത്തിനിടയില്‍ കൃത്യമായി ആവശ്യക്കാര്‍ക്ക് ഇത് പ്രയോജനപ്പെടുന്നുണ്ടോ തുടങ്ങി അനേകം ആശങ്കയുണര്‍ത്തുന്ന ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ അനിവാര്യമായ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ? കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഗാഡ്ഗില്‍ കമ്മീഷനും […]
ഖജനാവ് നിറക്കാന്‍ വേണ്ടി കുടിക്കൂ
മദ്യപാനത്തെ തുടര്‍ന്നുള്ള അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുമ്പോഴും പുതിയ മദ്യ ശാലകള്‍ തുറക്കണമെന്നുള്ള കേരള സര്‍ക്കാറിന്‍റെ നടപടി ആശങ്കയുളവാക്കുന്നതാണ്. മദ്യ നിരോധനമല്ല, വര്‍ജനമാണ് വേണ്ടതെന്ന ഉദ്ധരണി ഉയര്‍ത്തിയവരാണ് ഈ വൈരുദ്ധ്യം ചെയ്യുന്നതെന്നോര്‍ക്കണം. ഖജനാവ് നിറക്കാനോ മറ്റോ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വിടവ് സൃഷ്ടിക്കുന്ന പ്രവൃത്തിയാണ് ഭരണ കര്‍ത്താക്കളില്‍ നിന്നുണ്ടായിരിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തെ കുടിയന്മാരുടെ നാടാക്കി മാറ്റാനേ ഇതുപകരിക്കൂ. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ നിത്യോപയോഗ വസ്തുക്കള്‍ ലഭിക്കില്ല. എങ്കിലും കേരളത്തിലെ ഏതു മുക്കിലും മൂലയിലും മദ്യം ലഭിക്കുമെന്നതാണ് അവസ്ഥ. […]
‘ഇന്‍ഡ്യ’ ഇന്ത്യയുടേതാവണം
രാജ്യം മറ്റൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുന്നു. ഇന്‍ഡ്യന്‍ സഖ്യവും ഭാരതീയ ജനതാ പാര്‍ട്ടിയും ശക്തമായി കര്‍മ മണ്ഡലത്തിലുണ്ട്. 26 കക്ഷികള്‍ അണിനിരക്കുന്ന ഇന്‍ഡ്യ സഖ്യത്തിന്‍റെ ലക്ഷ്യം സംഘപരിവാറിനെതിരെ ചെറുത്ത് നിന്ന് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ 301 സീറ്റുകളില്‍ ഐക്യസ്ഥാനാര്‍ത്ഥിയെ നിയമിക്കുകയുമാണ്. ‘ഐക്യമത്ത്യം മഹാബലം’ എന്നതാണ് രാജ്യം ആവശ്യപ്പെടുന്നത്. ഇതു പോലുള്ള ഒരു സഖ്യത്തെ രാജ്യം ഉറ്റു നോക്കുകയാണ്. കാരണം, ഇനിയൊരു സംഘപരിവാര്‍ ഭരണം നടത്തിയാല്‍ രാജ്യത്തിന്‍റെ അടിമുടി മാറുന്ന സാഹചര്യം ഉണ്ടാകും. രാജാധികാരത്തിന്‍റെ ചെങ്കോലും പുതിയ […]