നിങ്ങള്‍ വസ്ത്രം ധരിക്കുക, തിന്നുകയും കുടിക്കുകയും ചെയ്യുക ദുര്‍വ്യയം ചെയ്യരുത്. (ഖുര്‍ആന്‍) ജീവിക്കാനാവശ്യമായ ഭക്ഷണം, നഗ്നത മറക്കാന്‍ വസ്ത്രം, താമസിക്കാന്‍ വീട് എന്നിവ മനുഷ്യന്‍റെ അവകാശമാണ്. ഇവയല്ലാതെ ആദമിന്‍റെ സന്തതികള്‍ക്ക് അവകാശമില്ലെന്ന് നബി(സ്വ) പഠിപ്പിക്കുന്നു. പക്ഷേ ഈ മൂന്നും പരിതി ലംഘിക്കാത്ത വിധമാവണം. ദുര്‍വ്യയം പാടില്ല.” തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചിന്‍റെ സഹോദരന്മാരാകുന്നു”വെന്ന് ഖുര്‍ആന്‍ പ്രഖ്യപിച്ചിട്ടുണ്ട്. (സൂറത്തു ഇസ്റാഅ്) നിത്യജീവിതത്തില്‍ അനിവാര്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ് ജീവിതാവശ്യങ്ങള്‍. ഇവകൂടാതെയുള്ള ജീവിതം ദുഷ്കരമായിരിക്കും. പോഷകാഹാരം, നല്ല […]
Hihgligts
Importants
ധൂര്‍ത്തും ലാളിത്യവും ഇസ് ലാമിക ദര്‍ശനത്തില്‍
ഇന്ന് ലോകമനുഷ്യര്‍ നേരിടുന്ന അപകടകരമായ മുഴുവന്‍ പ്രശ്നങ്ങളും മനുഷ്യരുടെ തന്നെ ആര്‍ത്തിയുടെയും ധൂര്‍ത്തിന്‍റെയും ദുരന്തഫലങ്ങളാണ്. ആര്‍ത്തിയും ധൂര്‍ത്തും വര്‍ദ്ധിക്കുന്നതിനനുസരിച്ച് സമൂഹത്തില്‍ അതിക്രമങ്ങളും അരങ്ങേറും. തത്ഫലം ശാന്തിയും സമാധാനവും നഷ്ടപ്പെടുകയും ചെയ്യുന്നു. ധൂര്‍ത്തിന്‍റെ വ്യാപനം സ്ന്പത്തിനെ എങ്ങിനെ, ഏതുവഴിയില്‍ ചെലവഴിക്കണമെന്ന് നിശ്ചയബോധ്യമില്ലാത്തവരാണ് സമൂഹത്തില്‍ ഭൂരിപക്ഷവും. അനാവശ്യമായി പണം ധൂര്‍ത്തടിച്ചും, പാഴാക്കിയും, അവസാനം പാപ്പരായി മാറിയവരും നമ്മുടെയിടയില്‍ കൂടുതലുണ്ട്. ഗള്‍ഫ് പണം കേരളത്തിലേക്ക് ഒഴുകാന്‍ തുടങ്ങിയത് മുതലാണ് കൊച്ചു കേരളത്തില്‍ ധൂര്‍ത്ത് വ്യാപിച്ചത്. കഞ്ഞിക്ക് വകയില്ലാതെ പാടത്തും പറന്പത്തും എല്ലുമുറിയെ […]
ഖുര്‍ആന്‍; കാലത്തിന്‍റെ അനിവാര്യത
കാലത്തിനു വെല്ലുവിളിയായി നിലനില്‍ക്കുന്ന, കാലാതീതനായ അല്ലാഹുവിന്‍റെ സൃഷ്ടിയാണ് വിശുദ്ധ ഖുര്‍ആന്‍. ഈ ഗ്രന്ഥം സ്പര്‍ശിക്കാത്ത തലങ്ങളില്ല. സമഗ്രവും സന്പൂര്‍ണ്ണവും കാലികവുമാണെന്ന് വിളിച്ചുപറയുകയാണ് ഖുര്‍ആനിലെ ഓരോ സൂക്തവും. ആറാം നൂറ്റാണ്ടില്‍ ജീവിച്ച, ഖദീജയുടെ ഒട്ടകങ്ങളും കച്ചവട ചരക്കുകളും മണല്‍കാറ്റും ഈന്തപ്പനയും മാത്രം പരിചയമുള്ള, സാന്പ്രദായികമായി അക്ഷരജ്ഞാനം നേടിയിട്ടില്ലാത്ത മുഹമ്മദ് (സ) വിളിച്ചു പറഞ്ഞതാണെന്നതു തന്നെ ഖുര്‍ആനിന്‍റെ അമാനുഷികതക്ക് തെളിവ് നല്‍കുകയാണ്. ഖുര്‍ആനിനു സമാനമായ ഒന്നു കൊണ്ടുവരാന്‍ മനുഷ്യമനുഷ്യേതര സൃഷ്ടികളോട് ഖുര്‍ആന്‍ തന്നെ നടത്തിയ വെല്ലുവിളി(ഇസ്റാഅ് 88) ഇന്നും അന്തരീക്ഷത്തില്‍ […]
കുടുംബാസൂത്രണം: ഒരു പുനരവലോകനം
വിഭവങ്ങള്‍ നിഷ്ക്രിയം വിഭവങ്ങള്‍ നിഷ്ക്രിയമാണ്, മനുഷ്യരാണ് അതിനെ ത്വരിതപ്പെടുത്തേണ്ടത്. പ്രകൃതി മുഴുവനും മനുഷ്യന് വേണ്ടിയാണ് സൃഷ്ടിച്ചതെന്ന് നാഥന്‍ നമ്മെ ഉണര്‍ത്തിയതല്ലേ? പക്ഷെ, മനുഷ്യന്‍ പ്രക്യതിയെ പൂര്‍ണ്ണമായി ചൂഷണം ചെയ്യുന്നുണ്ടോ എന്നാണ് നാം ചിന്തിക്കേണ്ടത്. വിഭവ സമൃദ്ധമായ പ്രകൃതി നമ്മെയും കാത്തിരിക്കുകയാണ്. ഇവിടെ വിഭവശേഷിയില്ലെന്ന് അലമുറ കൂട്ടുന്നവര്‍ നമ്മുടെ വിഭവശേഷി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ എന്തെങ്കിലും പ്രവര്‍ത്തനത്തിന് മുതിരുന്നതിന് പകരം ജനസംഖ്യാ നിയന്ത്രണത്തിലൂടെ സഹജീവികള്‍ക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാനുള്ള തിരക്കിലാണ്. ഭൂമി ഊര്‍ജ്ജ സ്രോതസ്സുകള്‍ കൊണ്ട് നിറഞ്ഞു തുളുന്പുകയാണ്. ഇവയുടെ ചൂഷണത്തിന് […]
വെളിച്ചത്തിലേക്കുള്ള യാത്ര
ഉപ്പയുടെ കുഞ്ഞുവിരലില്‍ തൂങ്ങി മദ്രസയിലോ പള്ളിയിലോ പോയിരുന്ന ആ കുട്ടിക്കാലം ഇടക്കെങ്കിലും നിങ്ങളെത്തഴുകിത്തലോടാറില്ലേ… എന്‍റെ ബാല്യകാല സ്മൃതികളില്‍ വിഗ്രഹങ്ങളും സര്‍പ്പക്കാവും പുള്ളന്‍പാട്ടും ഉറഞ്ഞുതുള്ളുന്ന കോമരവും കാവിടിയാട്ടവമൊക്കെ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. മരിച്ചവര്‍ക്കു വിളക്കു വെച്ചു ആരാധിക്കുകയും മരണപ്പെട്ടവര്‍ മറ്റെവിടെയോ പുനര്‍ജീവിക്കുകയും ചെയ്യുന്ന വിശ്വാസം ഞാന്‍ കണ്ടുവളര്‍ന്ന ബാലപാഠങ്ങളായിരുന്നു. ചെങ്ങന്നൂരിലുള്ള ശാന്തസുന്ദരമായ ഒരു ഗ്രാമ പ്രദേശത്തായിരുന്നു(എണ്ണയിക്കാട്) എന്‍റെ വീട്. കുട്ടിക്കാലത്ത് അച്ഛന്‍ മരിച്ചുപോയിരുന്നു. അമ്മയും മൂന്ന് സഹോദരങ്ങളുമാണ് എനിക്കുള്ളത്. അവര്‍ എന്നെക്കാള്‍ വളരെ മുതിര്‍ന്നവരും വിവാഹിതരുമാണ്. ഞാനും അമ്മയും എന്‍റെ ഒരു […]
മുസ്ലിം
ജീവിത നെട്ടോട്ടത്തിനിടെ വിശപ്പിന്‍റെ സമരമുറിയില്‍ പ്രാണവായു ഭക്ഷിച്ചും വ്രതമെടുത്തും ആയുസ്സ് തള്ളിനീക്കി. പാറ്റ പൊതിഞ്ഞ തെരുവു വിളക്കിന്‍റെ അരണ്ട വെളിച്ചത്തിരുന്ന് പഠിച്ചാണ് റാങ്കു നേടിയത്. എന്നിട്ടും… അറിവിന്‍റെ ഭാണ്ഡവുമായി ജോലി തേടിയ എന്നെ പുറം തള്ളിയപ്പോഴെല്ലാം ഭിക്ഷ പെറുക്കുന്ന അപരിചിതന്‍ പോലും വിളിച്ചു പറയുന്നുണ്ട്: നീ ഒരു മുസ്ലിമാണ്” വെടിയൊച്ചകള്‍ക്ക് കാതു കൊടുക്കാതെ അതിജീവിച്ചു. നീരൊട്ടിയ കവിളില്‍ താടിക്കാടു വളര്‍ന്നതും മുണ്ഡനം ചെയ്ത തലയില്‍ മുടിക്കെട്ടു മുളച്ചതും ക്ഷൗരം ചെയ്യാനുള്ള മടി കൊണ്ടല്ല. നീ എനിക്കൊരഞ്ചു രൂപ […]
കുടുംബം പ്രവാചകമാതൃകയില്‍
ഇസ്ലാം കുടുംബത്തെ ആവോളം പ്രോത്സാഹിപ്പിക്കുന്നു.എന്നല്ല പ്രകൃതിയോടൊത്തിണങ്ങിയ ആശയത്തെയാണ്, മനുഷ്യ ജീവിതത്തെ മുഴുവന്‍ ചൂഴ്ന്ന് നില്‍ക്കുന്ന പ്രത്യയശാസ്ത്രമായ ഇസ്ലാം അനുശാസിക്കുന്നത്.സ്ത്രീപുരുഷ ബന്ധത്തോടെ രൂപപ്പെടുന്ന ഒരു പ്രത്യേകവ്യവസ്ഥയാണ് കുടുംബം.ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ പളപളപ്പില്‍ ജീവിക്കുന്ന പാശ്ചാത്യ വര്‍ഗ്ഗം പോലും കുടുംബത്തെ സംബന്ധിച്ചാണ് സംസാരിക്കുന്നത്.ഒരു തെരഞ്ഞെടുപ്പ് വേളയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ക്ലിന്‍റന്‍റെ മോട്ടോ തന്നെ കുടുംബ വത്കരണമായിരുന്നു. കുടുംബ സംവിധാനത്തിന്‍റെ അടിക്കല്ലിന് ഇളക്കം തട്ടിയത് പതിനാല്പതിനഞ്ച് നൂറ്റാണ്ടുകളില്‍ പാശ്ചാത്യ യൂറോപ്യന്‍ നാടുകളിലുണ്ടായ നവോത്ഥാനത്തോടെയും അതെ തുടര്‍ന്നു വന്ന വ്യാവസായിക വിപ്ലവത്തോടെയുമാണ്.ധനാര്‍ജ്ജന വ്യഗ്രത […]
ആരാധനയും ശ്രേഷ്ഠതയും
മുഹര്‍റം മാസത്തിലെ നോന്പാചരണത്തിന് പ്രത്യേക മഹത്വം കല്‍പിക്കപ്പെട്ടതാണ്. ചില ഹദീസുകള്‍ കാണുക. അബൂഹുറൈറ (റ)യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “”നിര്‍ബന്ധ നിസ്കാരങ്ങള്‍ കഴിഞ്ഞാല്‍ മഹത്വമുള്ളത് രാത്രിയിലെ നിന്നു നിസ്കാരമായത് പോലെ, റമളാന്‍ മാസത്തിലെ നോന്പ് കഴിഞ്ഞാല്‍ പിന്നെ ശ്രേഷ്ഠമായത് മുഹര്‍റം മാസത്തിലെ നോന്പാകുന്നു. (മുസ്ലിം, അബൂ ദാവൂദ്, ഇബ്നു മാജ, തിര്‍മുദി, നസാഈ). അലി (റ) യില്‍ നിന്ന് നിവേദനം, നബി (സ്വ) പറഞ്ഞു. മുഹര്‍റം മാസത്തില്‍ നിങ്ങള്‍ നോന്പെടുക്കുക. മുഹര്‍റം, അല്ലാഹുവിന്‍റെ വിശിഷ്ട […]