വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി സമാഗതമായിരിക്കുന്നു. പ്രകൃതി സംരക്ഷണത്തിന്റെ ഘോഷങ്ങള്‍ക്ക് വീണ്ടും മണിയടിച്ചിരിക്കുകയാണ്. നാനാ ഭാഗങ്ങളില്‍ മരം നടല്‍ ചടങ്ങുകള്‍ പൂര്‍വ്വാധികം ശക്തിയോടെ അരങ്ങേറുന്നു. എന്നാല്‍ ഇന്നലെകളില്‍ നട്ടുതീര്‍ത്ത മരങ്ങളുടെ സ്ഥിതിയെന്താണെന്നതില്‍ ആരും ബോധവാന്മാരല്ല. പരിസ്ഥിതി ദിനം കടന്നു പോകുന്നതോടെ ഭൂമി നേരിട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള ചിന്തകള്‍ പലരിലും അസ്തമിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ലോകം നേരിട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളിലേക്കുളള ഓര്‍മ്മപ്പെടുത്തലാണ് ഓരോ വര്‍ഷത്തെയും പരിസ്ഥിതി ദിനം. അതിന് ഒരു പ്രമേയവും അതുമായി […]
പ്രധാന ദിനങ്ങള്‍
Important Days In a year
സുരക്ഷ ഇസ്‌ലാം നല്‍കുന്നുണ്ട്
സ്ത്രീ നിത്യം പീഠനങ്ങള്‍ക്കിരയാവുകയാണ്. നടുറോഡും നട്ടുച്ചയും കാമാര്‍ത്തികളുടെ ഇടമായിമാറിയിട്ടുണ്ട്. ദിനേന നഗരവും ഗ്രാമവും രാത്രിയും പകലും ഒരുക്കുന്ന ലൈഗികാതിക്രമങ്ങളുടെ വേദിയുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച് കൊണ്ടിരിക്കുന്നു. ബലാത്സംഗവും മാനഭംഗവും പത്രമാധ്യമങ്ങളിലെ സ്ഥിരം പംക്തിയായി മാറി. വിവേക ശൂന്യരായ മൃഗങ്ങളെപ്പോലെയായി മനുഷ്യര്‍. അതിനെക്കാളും തരംതാഴ്ന്നു പോയെന്ന ഖുര്‍ആനിക വാക്യം എത്ര സത്യമാണ്. ധ്വജമെടുത്തിറങ്ങിയ കാമഭ്രാന്തരുടെ കെണിവലകളില്‍ കണ്ണീരൊഴുക്കുന്ന ഒരു പറ്റം സ്ത്രീകള്‍. ഗോവിന്ദച്ചാമിയുടെ ക്രൂര മര്‍ദ്ദനങ്ങള്‍ക്കിരയായ സൗമ്യയെന്ന പെണ്‍കുട്ടി ചര്‍ച്ചയുടെ തരംഗമായി മാറിയ ഇന്ത്യാസ് ഡോട്ടര്‍. എല്ലാം ചരിത്രത്തിന്‍റെ […]
Dec:18 International Arabic Day
അറബിഭാഷ; ചരിത്രവും വര്‍ത്തമാനവും: പുരാതന സെമിറ്റിക് ഭാഷകളില്‍ പ്രധാനമാണ് അറബി. സ്വതസിദ്ധമായ സാഹിത്യവശ്യതയും ചുരുങ്ങിയ വാക്കുകളിലൂടെ വിശാലമായ ആശയങ്ങള്‍ ഉള്‍കൊള്ളാനുള്ള കഴിവും അറബിയെ മറ്റുഭാഷകളില്‍ നിന്നും വ്യതിരിക്തമാക്കുന്നു. ലോകത്തിന്‍റെ തന്നെയും പ്രത്യേകിച്ച് അറേബ്യന്‍ ജനതയുടെയും സാമൂഹ്യ നവോത്ഥാന മണ്ഡലങ്ങളില്‍ ഗണ്യമായ സ്വാധീനം അറബി ഭാഷക്കുണ്ട്. അറേബ്യയും പരിസര പ്രദേശങ്ങളുമായിരുന്നു ആദ്യകാലത്ത് അറബിയുടെ മടിത്തട്ടായി പരിലസിച്ചിരുന്നത്. ആറാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഉടലെടുത്ത അറബി സാഹിത്യത്തിന്‍റെ സാഹിത്യ സന്പുഷ്ടതയും സൗകുമാര്യതയും ഇന്നും വിശ്രുതമാണ്. ഹമാസകള്‍, ഹിജാഅ്, മദ്ഹ്, റസാക്ക് തുടങ്ങി […]
മരണം ഒളിഞ്ഞിരിക്കും വഴിയേ നടക്കരുത്..
പരിവര്‍ത്തനത്തെ പുരോഗതിയായി വ്യാഖ്യാനിക്കാമോ? എങ്കില്‍ മനുഷ്യന്‍ പരിവര്‍ത്തനത്തിന്‍റെ പാതയിലാണ്. ഒപ്പം തിരക്കേറിയ അവന്‍റെ ജീവിതശൈലിയും ഊഷ്മളത പകരാന്‍ നൈമിഷിക സുഖങ്ങള്‍ക്ക് അടിമപ്പെടുന്നു. വിചാരങ്ങള്‍ക്ക് വികാരങ്ങളേക്കാള്‍ വില കൊടുക്കുന്ന രീതിക്ക് ഇന്ന് താളം തെറ്റിയിരിക്കുന്നു. രതി വൈകൃതങ്ങളുടെ യാത്രക്കിടയില്‍ അവന്‍ സ്വന്തവും നിരപരാധികളായ പിന്‍ തലമുറയെയും വികലമാക്കുന്നു. ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് ഒരു കൊടും ദുരന്തത്തിന്‍റെ വക്കിലാണ്. അവസാനം ചിറകൊടിഞ്ഞ പക്ഷിയെപ്പോലെ ഒഴിഞ്ഞു മാറാനാവാതെ മരണത്തിന് കീഴടങ്ങും. ശ്മശാനത്തിന്‍റെ മൂകതയില്‍ മൂങ്ങകള്‍ ഒച്ച വെക്കും. മീസാന്‍ കല്ലുകള്‍ വിളിച്ചോതുന്നുണ്ടാവും.””സമൂഹം നിന്നെ […]
മിനാരം: മൗനം നിലവിളിക്കുന്നു
1992 ഡിസംബര്‍ ആറിന് ഇന്ത്യന്‍ മതേതരത്വത്തിനേറ്റ കറുത്ത മുറിപ്പാട് ഇന്നും ഉണങ്ങിയിട്ടില്ല. ലോക മുസ്ലിംകളുടെ ഹൃദയത്തില്‍ പച്ചയായി ഇന്നും ആ ദുരന്തം സ്മരിക്കപ്പെടുന്നു. ബാബരി ധ്വംസനത്തിന് ശേഷം പിറന്നു വീണ ഓരോ ഡിസംബറുകളും “ചരിത്രധ്വംസനത്തിന്‍റെ’ കണ്ണീര്‍ തുള്ളികള്‍ സമ്മാനിച്ചു കൊണ്ടിരിക്കുന്നു. അയോധ്യയിലെയെന്നല്ല ലോകത്തുള്ള കോടാനു കോടി മുസ്ലിംകളുടെ പള്ളികളില്‍ നിന്ന് പൂര്‍ണ്ണമായും വ്യത്യസ്ഥമായ ഒന്നാണ് ബാബരി പള്ളി. ഹൈന്ദവ ഫാസിസ്റ്റുകളുടെ കറുത്ത കരങ്ങള്‍ക്കുമുന്പില്‍ പൊലിഞ്ഞു വീണ ബാബരിപ്പള്ളി ഇന്നും കനല്‍പഥങ്ങളിലെ ഒരു തീക്കനലായി ജ്വലിച്ചു കൊണ്ടിരിക്കുകയാണ്. കോടാനുകോടി […]