പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. പരിശുദ്ധ ദീനിന്‍റെ ഖിയാമത്ത് നാള്‍ വരെയുള്ള നിലനില്‍പ് അവരിലൂടെയാണ്. പണ്ഡിതന്‍റെ പിറവി ഒരു ക്ഷേമ കാലത്തിന്‍റെ പിറവിയാണ്. പണ്ഡിതന്‍റെ വിരാമം ഒരു ക്ഷേമകാല വിരാമവുമാണ്.” എന്നതു വ്യക്തം. ലോകത്തെ സര്‍വ്വ ധനത്തെക്കാളും പ്രാധാന്യമുള്ള ധനമാണ് അറിവ്. ആധുനിക യുഗത്തില്‍ അറിവുള്ള പണ്ഡിതര്‍ വിരളമല്ല. അവരുടെ അഗാധ അവഗാഹം കേവലം ഒന്നോ രണ്ടോ വിഷയങ്ങളില്‍ ഒതുങ്ങുന്നു എന്നു മാത്രം. മുന്‍കാല പണ്ഡിതന്മാരുടെ ജീവിതം ലോകത്തിനു മുന്നില്‍ ധാരാളം വിലപ്പെട്ട ഗ്രന്ഥങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഒന്നോ രണ്ടോ […]
2011 May-June
issuemay june
അഴിമതിരഹിത ഭരണം: ഒരു വിദൂര സ്വപ്നം
പൂര്‍വാധുനിക കാലഘട്ടത്തിലെ ഭരണ നിര്‍വാഹകര്‍ പണം സന്പാദിക്കാനായി കണ്ടെത്തിയിരിക്കുന്ന മാര്‍ഗമാണ് അഴിമതി. പക്ഷെ പുതിയ തലമുറയിലെ പണക്കൊതിയന്‍മാര്‍ നടത്തുന്ന അഴിമതി അല്‍പ്പം കടന്ന കയ്യായിപ്പോയി. ദിവസേന പത്രമാധ്യമങ്ങള്‍ വാര്‍ത്തകള്‍ അഴിച്ചിവിടുന്പോള്‍ ജനമനസ്സുകള്‍ സംഗ്രഹിച്ചെടുക്കുന്ന അഴിമതി’ കേട്ടു തഴന്പിച്ച വാക്കാണ്. പാലം പണിയില്‍ ഇരുന്നൂറ് ചാക്ക് സിമെന്‍റിന് വേണ്ടി കോണ്‍ട്രാക്ടര്‍ നടത്തി യ അഴിമതിയും റോഡുപണിയുടെ മറവില്‍ മൂന്നു വീപ്പ ടാര്‍ പൊക്കാന്‍ കൂട്ടുനിന്ന എഞ്ചിനീയറും സുപരിചിതം തന്നെ. അതിരു കടന്നാല്‍ ഒരു പക്ഷെ അടിതെറ്റിയാല്‍…” തുടങ്ങിയ പയമൊഴികള്‍ […]
തബറുകിന്‍റെ പ്രാമാണികത
പ്രപഞ്ചത്തെ അന്ധകാരത്തിന്‍റെ ആഴങ്ങളില്‍നിന്ന് ജ്യോതിസ്സത്തിലേക്ക് നയിക്കാന്‍ നിയുക്തനായ നബി(സ) സൗന്ദര്യത്തില്‍ പ്രകാശത്തിന്‍റെ മനുഷ്യ രൂപമായിരുന്നു. ആ പ്രവാചക പ്രഭയില്‍നിന്നാണ് പ്രപഞ്ചത്തിലെ മുഴുവന്‍ സൃഷ്ടികളെയും അല്ലാഹു പടച്ചത്. ആദം നബി(അ) മുതല്‍ ഇങ്ങോട്ടുള്ള എല്ലാ നബിമാരിലും ആ പ്രകാശത്തിന്‍റെ തെളിമ നിറഞ്ഞു കാണാമായിരുന്നു. പ്രവാചക ഗുണവിശേഷങ്ങള്‍ നബി(സ) തങ്ങളുടെ മുഖത്ത് പ്രതിഫലിച്ചു കാണാമായിരുന്നു. സാധാരണമനുഷ്യരില്‍നിന്നും തീര്‍ത്തും വ്യത്യസ്ഥമായിരുന്നു നബി(സ) തങ്ങളുടെ തിരു ശേഷിപ്പുകള്‍ ഈയൊരു വ്യതിരിക്തതയുടെ ഫലമായിട്ടായിരുന്നു മക്കാ നിവാസികള്‍ മഴ ലഭിക്കുവാന്‍ വേണ്ടി നബി (സ) തങ്ങളുടെ […]
കുടുംബാസൂത്രണം: ഒരു പുനരവലോകനം
വിഭവങ്ങള്‍ നിഷ്ക്രിയം വിഭവങ്ങള്‍ നിഷ്ക്രിയമാണ്, മനുഷ്യരാണ് അതിനെ ത്വരിതപ്പെടുത്തേണ്ടത്. പ്രകൃതി മുഴുവനും മനുഷ്യന് വേണ്ടിയാണ് സൃഷ്ടിച്ചതെന്ന് നാഥന്‍ നമ്മെ ഉണര്‍ത്തിയതല്ലേ? പക്ഷെ, മനുഷ്യന്‍ പ്രക്യതിയെ പൂര്‍ണ്ണമായി ചൂഷണം ചെയ്യുന്നുണ്ടോ എന്നാണ് നാം ചിന്തിക്കേണ്ടത്. വിഭവ സമൃദ്ധമായ പ്രകൃതി നമ്മെയും കാത്തിരിക്കുകയാണ്. ഇവിടെ വിഭവശേഷിയില്ലെന്ന് അലമുറ കൂട്ടുന്നവര്‍ നമ്മുടെ വിഭവശേഷി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ എന്തെങ്കിലും പ്രവര്‍ത്തനത്തിന് മുതിരുന്നതിന് പകരം ജനസംഖ്യാ നിയന്ത്രണത്തിലൂടെ സഹജീവികള്‍ക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാനുള്ള തിരക്കിലാണ്. ഭൂമി ഊര്‍ജ്ജ സ്രോതസ്സുകള്‍ കൊണ്ട് നിറഞ്ഞു തുളുന്പുകയാണ്. ഇവയുടെ ചൂഷണത്തിന് […]
കാവ്യ മിഴികളില്‍ മഴപെയ്തു തോരാതെ..
മഴ ഒരു വലിയ പുസ്തകമാണ്… വിശേഷാവസരങ്ങളില്‍ അധികമായി വായിക്കപ്പെടുന്ന വിശുദ്ധ ഗ്രന്ഥമാണ്. അന്നേരങ്ങളില്‍ മേഘത്തട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച മഴപ്പുസ്തകം മെല്ലെപുറത്തേക്കെടുക്കപ്പെടും. പിന്നെ അതിന്‍റെ പാരായാണമാണ്. മെല്ലെ മെല്ലെ തുടങ്ങി,ഒടുവില്‍ ഉച്ചാസ്ഥിയിലെത്തി വീണ്ടും മന്ദഗതിയിലാവുന്ന ഹിന്ദുസ്ഥാനീ സംഗീതം പോലെ… ഇടക്കാലങ്ങളില്‍ ഓര്‍മ്മപ്പെടുത്തല്‍ പോലെ വീണ്ടും ഒരു പാരായണം… ഈ പുസ്തകപാരായണത്തിലൂടെയാണ് മലയാളി മലയാളത്തില്‍ അലിഞ്ഞു ചേരുന്നത്… പ്രകൃതി ഉള്‍വരമാകുന്നത് മനസ്സ് തളിര്‍ക്കുന്നത്… മഴ, മലയാളിക്ക് അനുഗ്രഹമാകുകയാണ്.” (മഴപ്പുസ്തകം) മഴ! ഈ രണ്ടക്ഷരം കേള്‍ക്കുന്പോഴേക്ക് കരളു കുളിര്‍ക്കും, രോമം എഴുന്നു നില്‍ക്കും, […]
ഇസ്ലാമും പരിസ്ഥിതിയും
ലോകത്തുള്ള ഇതര മതങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇസ്ലാം പ്രകൃതിക്കിണങ്ങിയ മതമാണ്. ഖുര്‍ആനിന്‍റെയും ആധുനിക ശാസ്ത്രത്തിന്‍റെയും വീക്ഷണമനുസരിച്ച് പ്രകൃതിയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ഇഹലോക ജീവിതത്തിന് ശേഷം സജ്ജനങ്ങള്‍ക്ക് ഒരുക്കപ്പെടുന്ന ലോകത്തില്‍ പ്രകൃതി ഇതിനേക്കാള്‍ സുന്ദരമായ അവസ്ഥയില്‍ ദര്‍ശിക്കപ്പെടും. ഇസ്ലാം ഇന്നേവരെ അനുശാസിച്ചിട്ടുള്ള കാര്യങ്ങള്‍ പ്രകൃതിയുടെ വിളിക്ക് ഉത്തരം നല്‍കുന്നവയാണ്. മനുഷ്യ സമൂഹത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത പ്രകൃതിയുടെ ഒരുല്‍പന്നമാണ് ജലം. അത് ദുരുപയോഗം ചെയ്യരുതെന്നും കാലക്രമേണ അത് തീര്‍ന്നു പോകുമെന്നും ഇസ്ലാം കല്‍പിച്ചിട്ടുണ്ട്. അത് പോലെ തന്നെ പ്രകൃതിയുടെ കരളുകളായ […]