സമീര്‍ കാവാഡ് നജീബിനെ ചുറ്റിപ്പറ്റിത്തന്നെയാണ് ‘ആടുജീവിത’ത്തിന്‍റെ വായനയും മറ്റാവിഷ്കാരങ്ങളും ഇപ്പോഴും തുടരുന്നത്. നൂറിലേറെ എഡിഷന്‍ പിന്നിട്ടിട്ടും ഈ നോവലിലെ അപരദേശീയനിര്‍മ്മിതിയെ അല്ലെങ്കില്‍ വില്ലന്‍ കഥാപാത്രമായ അര്‍ബാബിന്‍റെ പക്ഷം കൂടി പരിഗണിച്ചുകൊണ്ടുള്ള ഒരു വായന ഇനിയെങ്കിലും പ്രസക്തമല്ലേ? ദേശീയതയുടെ ഉത്പന്നമാണ് നോവല്‍ എന്ന സങ്കല്‍പ്പത്തിന്‍റെ വെളിച്ചത്തില്‍ ബെന്യാമിന്‍റെ ആടുജീവിതത്തെ പരിശോധിക്കുന്നു. കംപാരട്ടീവ് ലിറ്ററേച്ചര്‍ ഫ്രഞ്ച് സ്കൂളിന്‍റെ ഭാഗമായി വികസിച്ച ‘ഇമേജ് എപ്പോക്ക്’ എന്ന പേരിലറിയപ്പെട്ട വിശകലനരീതി സാഹിത്യപഠനത്തില്‍ ദേശീയതാ മാനദണ്ഡത്തിന് പ്രത്യേകം ഊന്നല്‍ നല്‍കിയിരുന്നു. കഥാപാത്രങ്ങളുടെ […]
Uncategorized
സംവാദ മാതൃകകള്‍ ഇബ്നു ഹമ്പലി(റ)ല്‍ നിന്ന്
തിരുനബിയും സ്വഹാബത്തും കഴിഞ്ഞാല്‍ ഇസ്ലാമില്‍ ആരാധനാകര്‍മ്മങ്ങളിലും ജീവിതത്തിന്‍റെ ഇതര മേഖലകളിലും ഏറെ സ്വാധീനം ചെലുത്തുകയും അനുധാവനം ചെയ്യപ്പെടുന്നവരുമാണ് മദ്ഹബിന്‍റെ ഇമാമുകള്‍. സുന്നീ ആശയാദര്‍ശത്തിനു കീഴില്‍ നിലകൊണ്ട് ഖുര്‍ആനും തിരുസുന്നത്തിനെയും അടിസ്ഥാനമാക്കി നിയമനിര്‍മാണം നടത്തിയതിനാല്‍ കാലഘട്ടത്തിന്‍റെ ഒഴുക്കിനെ അതിജീവിച്ച് ജനങ്ങളില്‍ വേരുറക്കാന്‍ സാധിച്ചത് ഹനഫി, മാലികി, ശാഫിഈ, ഹമ്പലി എന്നീ നാലു മദ്ഹബുകള്‍ക്കു മാത്രമാണ്. ശിയാ, ബിദഈ ആശയങ്ങളില്‍ മറ്റു ചില മദ്ഹബുകള്‍ രൂപീകൃതമായെങ്കിലും ഇസ്ലാമിക ശരീഅത്തിനെ ഇത്രമാത്രം സംരക്ഷിക്കുന്ന വിഷയത്തില്‍ അവയെല്ലാം വന്‍ പരാജയമായിരുന്നു. […]
നിരീക്ഷണ മുതലാളിത്തം; എ ഐ അപകടങ്ങള്‍
we need to talk about an injustice നാം ഒരു അനീതിയെ കുറിച്ച് സംസാരിക്കേണ്ടണ്ടതുണ്ട്. പ്രമുഖ അമേരിക്കന്‍ അഭിഭാഷകന്‍ ബ്രിയാന്‍ സ്റ്റീവന്‍സിന്‍റെ ടെഡ് ടോക്കിന്‍റെ തല വാചകമാണിത്. പറഞ്ഞുവരുന്നത് ഓഗ്മെന്‍റ് റിയാലിറ്റിയെ കുറിച്ചാണ്. അല്‍ഗോരിതമെന്നത് സമകാലിക ലോക യാഥാര്‍ഥ്യത്തിന്‍റെ ഏറ്റവും സൂക്ഷ്മമായ ദുരൂഹതയാണ്. അമേരിക്കയിലെ ഒരു ബാങ്കില്‍ പാവപ്പെട്ടവരിലെയും തൊഴിലാളി വര്‍ഗത്തിലെയും ഏറ്റവും അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേരിട്ടെത്തിക്കാനെന്ന പേരില്‍ കമ്പ്യൂട്ടര്‍വല്‍കൃത ഡാറ്റാ ബാങ്കുകളും ഡിജിറ്റല്‍ പദ്ധതികളും നടപ്പിലാക്കി. പക്ഷെ ഫലം വിപരീതമായിരുന്നു. ഉപഭോക്താക്കളെ കൂടുതല്‍ […]
വിമാനം കയറുന്ന വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍
‘ ഹലോ അബ്ദുല്‍ ബാസിത്, ………..സ്റ്റഡി അബ്രോര്‍ഡില്‍ നിന്നാണ് വിളിക്കുന്നത്’ ‘ആ…’ ‘നിങ്ങളുടെ ഒരു എന്‍ക്വയറി കണ്ടിരുന്നു’ ‘ഉം…’ ‘ഏത് രാജ്യത്തേക്കാണ് നോക്കുന്നത്? ഇപ്പോള്‍ സെപ്തംബര്‍ ഇന്‍ടേക്കിനുള്ള സമയമാണ്’ ‘നിലവില്‍ എങ്ങോട്ടും പോകുന്നില്ല.’ ‘ആണോ..?’ ‘അതെ’ ‘താങ്ക്സ്, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞങ്ങളെ കോണ്‍ടാക്ട് ചെയ്യാം ട്ടൊ.’ ‘ഓകെ, താങ്ക്യൂ’ കഴിഞ്ഞ കുറച്ചു മാസമായി ആഴ്ചതോറും രണ്ടുനേരം ഇതാണ് അവസ്ഥ. കേരളത്തിലെ ഓരോ കവലകളിലും സ്റ്റഡി അബ്രോര്‍ഡിന്‍റെ പരസ്യബോര്‍ഡുകളാണ്. ‘ഫീസില്ലാതെ ജര്‍മ്മനിയില്‍ പഠിക്കാം’ ‘സ്കോളര്‍ഷിപ്പോടെ യു കെയില്‍ പഠിക്കാം’, […]
മരുന്നെഴുതി തുടങ്ങാത്ത മാനസിക രോഗങ്ങള്‍
ഇബ്നു സീനയുടെ പരീക്ഷണശാല രണ്ടു ആടുകളെ വ്യത്യസ്ത കൂടുകളില്‍ അടച്ചിരിക്കുന്നു. കൃത്യമായ പരിചരണവും ഒരേ അളവില്‍ ഭക്ഷണവും നല്‍കി അദ്ദേഹം അവയെ പരിപാലിച്ചു പോന്നു. അതിനിടയില്‍ ഒരാടിനു മാത്രം കാണാവുന്ന തരത്തില്‍ മറ്റൊരു കൂടു കൂടി സ്ഥാപിച്ചു. അതിലൊരു ചെന്നായയെ ഇട്ടു. എന്നിട്ട് നിരീക്ഷണം തുടര്‍ന്നു. ദിനങ്ങള്‍ കൊഴിഞ്ഞു വീഴുന്നതിനനുസരിച്ച് ചെന്നായയെ കാണുന്ന ആട് അസ്വസ്ഥനായി ആരോഗ്യം ക്ഷയിച്ച് മെലിഞ്ഞൊട്ടി ചത്തു പോയി. തത്സമയം മറ്റേ ആട് തടിച്ചുകൊഴുത്ത് പൂര്‍ണ്ണ ആരോഗ്യവാനായി നിന്നു. അകാരണമായ ഭയവും സമ്മര്‍ദ്ദവും […]
സഹജീവി സ്‌നേഹം മനുഷ്യനിലേക്കുള്ള വഴി
കോളേജവധിക്ക് വീട്ടിലെത്തി അടുക്കളയുടെ വാതില്‍ തുറക്കാനൊരുങ്ങിയപ്പോഴാണ് മൂന്ന് പൂച്ചക്കുട്ടികള്‍ അവകാശവാദവുമായി കാലില്‍ മാന്താന്‍ തുടങ്ങിയത്. അപ്രതീക്ഷിതമായ അക്രമണത്തിന്‍റെ ഞെട്ടലില്‍ കാല് ശക്തമായി കുടഞ്ഞു. പൂച്ചക്കുട്ടികള്‍ മൂന്നും ദൂരത്തേക്ക് തെറിച്ചു. “ജ്ജ് വെര്‍തെ മാണ്ടാത്ത പണിക്ക് നിക്കണ്ടട്ടൊ… കുട്ട്യേ, സ്വര്‍ഗോം നരഗോംക്കെ ഓലെ കയ്യിലാണെന്ന് ഒരുസ്താദു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്”. ദൃക്സാക്ഷിയായ ഉമ്മയുടെ ഡയലോഗ്.അത് കേട്ടപ്പോള്‍ മുമ്പ് വായിച്ച ബഷീറിന്‍റെ ‘ഭൂമിയുടെ അവകാശികള്‍’ എന്ന കൃതിയാണ് മനസ്സിലേക്ക് ഓടിവന്നത്. സൈലന്‍റ് വാലി മഴക്കാടുകള്‍ സംരക്ഷിക്കുന്നതിന് സമരങ്ങളും പ്രതിഷേധങ്ങളും ശക്തമായ […]
രചനാ ലോകത്തെ ഇബ്‌നു ഹജര്‍ (റ)
പത്താം നൂറ്റാണ്ടിലെ പ്രസിദ്ധ കര്‍മശാസ്ത്ര പണ്ഡിതനും ശാഫിഈ മദ്ഹബ് ക്രോഡീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയും ചെയ്ത അതുല്യ പ്രതിഭയാണ് ഇബ്നു ഹജര്‍(റ). ശിഹാബുദ്ദീന്‍ അബുല്‍ അബ്ബാസ് അഹ്മദുബ്നു മുഹമ്മദുബ്നു അലിയ്യുബ്നു ഹജര്‍ അസ്സല്‍മന്‍തി അല്‍ ഹൈതമി എന്നാണ് മഹാനവര്‍കളുടെ മുഴുവന്‍ പേര്. പത്താമത്തെ പിതാമഹനായ ഹജര്‍ എന്നവരിലേക്ക് ചേര്‍ത്താണ് ‘ഇബ്നു ഹജര്‍’ എന്ന പേര് വന്നത്. ഹിജ്റ 911 ല്‍ മിസ്വ്റിലെ സല്‍വന്‍ പ്രദേശത്ത്, അന്‍ഹറിലെ ബനൂസഅദ് കുടുഢബത്തിലാണ് മഹാനവര്‍കള്‍ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ വന്ദ്യപിതാവ് മരണപ്പെട്ടു. […]
ഖാപ്പ് പഞ്ചായത്ത് : അറിയിമോ നിങ്ങള്‍ക്ക് മുഖ്താര്‍ മായിയെ?
ഹാരിസ് മുഷ്താഖ് ചില അപരിഷ്കൃത നിയമങ്ങളുടെ പേരിൽ കൊടിയ വേദനകൾ അനുഭവിക്കേണ്ടി വന്ന ഒരു നിരപരാധി, അഭിമാന വീണ്ടെടുപ്പിനായി നാട്ടുക്കൂട്ടം തീരുമാനിച്ച വിധിയെ തുടർന്ന് ബലാത്സംഗത്തിനിരയായ അധ്യാപിക പാകിസ്ഥാനിലെ മീർവാല ഗ്രാമത്തിലായിരുന്നു സംഭവം. സഹോദരൻ ഷക്കീർ ഗ്രാമത്തിലെ ഉയർന്ന ജാതിയായ മസ്തോയിയിലെ പെൺകുട്ടിയുമായി സംസാരിച്ചുവെന്നതിന്റെ പേരിലാണ് ഹീനമായ ശിക്ഷക്ക് മുഖ്താർ ഇരയാകേണ്ടി വന്നത്. “മാനത്തിന്റെ പേരിൽ’ എന്ന പുസ്തകത്തിൽ ജീവിതത്തിന്റെ ആ ദിനങ്ങളെയവർ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അടുത്തിടെ രാജസ്ഥാനിൽ നിന്നും പുറത്ത് വന്ന വാർത്തയാണ് മുഖ്താറിനെ […]
അമു ദര്യ പറയുന്ന കഥകള്‍
മുര്‍ഷിദ് തച്ചണ്ണ ഉസ്ബക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും പരസ്പരം ബന്ധിപ്പിക്കുന്ന അമു ദര്യ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന നഗരമാണ് ടെര്‍മസ്. മധ്യേഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളില്‍ ഒന്നാണിത്. ഉസ്ബെക്കിസ്ഥാന്‍റെ ഭാഗമായ ടെര്‍മസിന് 2500 ഓളം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ആദ്യ കാലത്ത് ബുദ്ധമതത്തിന്‍റെ പ്രഭവ കേന്ദ്രവും ഇപ്പോള്‍ മുസ്ലിംകളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമാണ് ഇവിടം. പുരാതന ഗ്രീസിന്‍റെ ദക്ഷിണ കേന്ദ്രമായ ടെര്‍മസ് ബി സി മൂന്നാം നൂറ്റാണ്ടിന് മുമ്പ് സ്ഥാപിക്കപ്പെട്ടതാണ്. അലക്സാണ്ടറുടെ നഗരമെന്ന പേരിലും ഇവിടം […]
എന്ന്,സ്നേഹപൂര്‍വ്വം ബാബരി
പ്രിയരേ, ബാബരിയാണ്. ഔദാര്യമായി മേലാളന്മാര്‍ ഇളിച്ചുകാട്ടി നല്‍കിയ അഞ്ചേക്കറിലേക്കെന്നെ മാറ്റിത്താമസിപ്പിക്കാതിരിക്കുക. എനിക്കിവിടെ പരമസുഖമാണ് ഇന്നിവിടെ വിരുന്നായിരുന്നു സംഘ പുത്രന്മാര്‍ സ്വര്‍ഗലോകത്തിലേക്കയച്ചവരുടെ. ജുനൈദും ആസിഫയും മുറ്റത്ത് കളിക്കുന്നുണ്ട് അഖ്ലാക്കും പെഹ്ലുഖാനും ഹാളിലെന്തോ വലിയ ചര്‍ച്ചയിലാണ് പറഞ്ഞു പറഞ്ഞു വിലയിടിഞ്ഞു പെരുവഴിയിലായ സഹോദരങ്ങളിലേക്കെത്തിയെന്നു തോന്നുന്നു അവര്‍ക്കിടയിലേക്ക് ഒരു കാര്‍മേഘം നടന്നടുക്കുന്നു ഗൗരിലങ്കേഷും ദബോല്‍ക്കറും പന്‍സാരെയും വരുന്നില്ലെന്ന് വിളിച്ചു പറഞ്ഞിരിക്കുന്നു. കനലടങ്ങാത്ത സമര ജ്വാലകള്‍ സജീവമാവുന്ന എഴുത്തു മുറി വിട്ടുപോരാന്‍ അവര്‍ക്കാര്‍ക്കും മനസ്സു വരുന്നില്ലെന്ന്. ഈ കത്ത് കിട്ടുന്നവര്‍ അതീവ ജാഗ്രതയിലാവുക. […]