മത ഭ്രാന്തിളക്കി ജിഹാദിസം പറഞ്ഞ് രക്തമൂറ്റിക്കുടിക്കുന്ന പിശാചുക്കള്‍ ഈ കവലകളിലും വില്‍ക്കപ്പെടുന്നുണ്ട്. ദൈവബലിയര്‍പ്പണത്തില്‍ നിഷ്‌ക്കളങ്കതയുടെ നിരപരാധിത്വത്തിന്റെ കുഞ്ഞുകഴുത്തറുക്കുമ്പോള്‍, കുഞ്ഞായി പിറന്നതാണോ അവന്‍ ചെയ്ത കുറ്റം? കുസൃതിയുടെ കൂട്ടച്ചിരികളും കുട്ടിക്കുറുമ്പിന്റെ കലപിലകളും ആ വീട്ടു മുറികളില്‍ ഇന്നും ബാക്കിയുണ്ടാകും ബലികൊടുത്ത മാതൃത്വമിന്ന് അഴികള്‍ക്കുള്ളില്‍ കുറ്റവാളിയുടെ മൗനം തീര്‍ക്കുകയാണ് അര്‍ഹതയില്ലാത്ത കുറ്റബോധത്തിന്റെ ഇരുട്ടിലിരുന്ന് മരണമേ…. നിന്റെ വരവിനായ് കാത്തിരിപ്പിലാണ് മുഹമ്മദ് സ്വഫ്‌വാന്‍ സി മാടംചിന
ഭീതി
തെരുവില്‍ മരിച്ചു വീണ മൃതദേഹത്തിന് പോലും ഭീതിയാണ് അടുത്തെത്തുന്ന ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും ‘മരണവൈറല്‍’ ഒപ്പിയെടുക്കുന്ന ക്യാമറക്കണ്ണുകളെ മുഹമ്മദ് മിന്‍ഹാജ് പയ്യനടം
പ്ലെയ്റ്റ്
സോമാലിയയില്‍ സുഡാനില്‍ സാന്‍ആഇല്‍, ഡമസ്‌കസിലും പിന്നെയുമനേകം അഭയാര്‍ത്ഥി കൂടാരങ്ങളിലും വിശന്ന് വയറൊട്ടിയ കുഞ്ഞിളം പൈതങ്ങളിപ്പോഴും വലിയ പ്ലേറ്റിന് ചുറ്റും വട്ടമിട്ടിരിക്കുകയാണ് പ്രതീക്ഷയുടെ കരങ്ങള്‍ തീറ്റയിടുന്നതും കാത്ത് അത്ഭുതം, ഇവിടെ ഇന്ത്യയിലുമുണ്ട് വൈവിധ്യയിനം പ്ലെയ്റ്റുകള്‍ ചാണകം വിളമ്പിയും ഗോമൂത്രം നിറച്ചും സര്‍വ്വസജ്ജമായിരിക്കുകയാണവര്‍ ഇടക്ക് വലിയ ശബ്ദത്തില്‍ പ്ലേറ്റ് കൊട്ടി വെളിച്ചമണച്ച് രാജ്യ സംരക്ഷണത്തിലാണ് കോവിഡിനിപ്പോള്‍ പ്ലേറ്റിനെ അത്രമേല്‍ ഭയമാണത്രെ! വി. എന്‍ എം യാസിര്‍ അണ്ടോണ
പരിണാമം
ജീര്‍ണത ബാധിച്ച ചുറ്റുപാടുകള്‍ ബാല്യം കീഴടക്കി നോക്കാന്‍ ആളില്ലാത്തത് കൊണ്ട് നിശാചന്ദ്രന്‍ മേഘങ്ങള്‍ക്കിടയിലൊളിച്ചു കുട്ടിക്കഥകളും പഞ്ചതന്ത്രങ്ങളും പൊടിപിടിച്ച് കിടന്നു ഒന്നിച്ച് ഉണ്ടും ഉറങ്ങിയും കഴിച്ച് കൂട്ടിയ സൗഹൃദ ദിനരാത്രങ്ങള്‍ പക പോക്കലിന്റെയും പ്രതികാര വെറിയുടെയും പകലന്തികളിലേക്ക് പരിണമിച്ചു ഫവാസ് മൂര്‍ക്കനാട്
നോവ്
പൂവന്‍കോഴിയുടെ അതിരാവിലെയുളള കൂവല്‍ കേട്ട് പതിവ് പോലെ ഒരുപാട് പ്രതീക്ഷയോടെ അവന്‍ എഴുന്നേറ്റിരുന്നു. ശരീരം ചെറുതായി വേദനിക്കുന്നുണ്ട്. കഠിനമായ തലവേദനയും. ഉമ്മയെ കുറിച്ചുളള ചിന്തകള്‍ അവന്റെ നെഞ്ചില്‍ തീക്കനലായി എരിഞ്ഞ്‌കൊണ്ടിരിക്കുന്നു. കഴിഞ്ഞുപോയ രണ്ട് ദിനങ്ങള്‍ക്ക് രണ്ട് സംവത്സരങ്ങളുടെ പ്രതീതി. ഉമ്മയുടെ വേര്‍പാടില്‍ മനസ്സ് വിങ്ങുന്നു. അന്നവന്‍ ജോലിക്ക് പോയില്ല. കുളിച്ചൊരുങ്ങി തലയില്‍ തൊപ്പിയുമിട്ട് പള്ളിക്കാട്ടിലേക്ക് ആഞ്ഞ് നടന്നു. ഉമ്മയുടെ മുമ്പില്‍ എത്തിയപ്പോള്‍ അറിയാതെ വിതുമ്പിപ്പോയി. ഉമ്മ വയ്യായ്മകളെ കുറിച്ച് പറയുമ്പോള്‍ തീരെ ഗൗനിച്ചില്ലായിരുന്നു. ഇന്ന് അവന്റെ അസുഖം […]
ആശ്വാസം
സമയം ഇരുട്ടിത്തുടങ്ങിയിരുന്നു. അയാളുടെ കൈകള്‍ക്ക് വിറയല്‍ കൂടിക്കൂടി വന്നു. കണ്ണുകള്‍ ചുവന്ന് തിളങ്ങുന്നുണ്ടായിരുന്നു. ദുര്‍ബലനായി അയാള്‍ പഴയകാല സങ്കടങ്ങള്‍ അയവിറക്കി. തന്റെ ഭാര്യ, മക്കള്‍, മദ്യപാന ശീലം, അങ്ങിനെയങ്ങിനെ. അരണ്ട വെളിച്ചത്തില്‍ ചിതറി കിടക്കുന്ന കുപ്പികളില്‍ അയാളുടെ കണ്ണുകള്‍ പരതി. ഹാവൂ… കുപ്പികളില്‍ ശേഷിച്ച തുളളികള്‍ ശേഖിരച്ച് അകത്താക്കിയപ്പോള്‍ ഒരല്‍പം ആശ്വാസം ലഭിച്ച മാത്രയില്‍ അയാളൊരു നീണ്ട ശ്വാസമയച്ചു. കിട്ടിയ ഊര്‍ജത്തില്‍ ആ കൂരിരുട്ടില്‍ അയാള്‍ ബാറിലേക്ക്ക്കുളള വഴിയിലൂടെ നടന്നുനീങ്ങി. ഇരുട്ടില്‍ ഝടുതിയില്‍ നീങ്ങുന്ന അന്ധനെ പോലെ. […]
യമന്‍ കരയുന്നു
ലോകത്തിന് മുമ്പില്‍ സാമ്പത്തികമായി വളരെ പിന്നോട്ടുളള രാജ്യമാണ് യമനെങ്കില്‍ പോലും, പുരാതന സംസ്‌കാരത്തെ അപേക്ഷിച്ച് ഏറ്റവും സമ്പന്നമായ ഒരുക്കങ്ങളുടെ പക്കലെന്ന് അവര്‍ക്ക് അവകാശപ്പെടാന്‍ കഴിയും. ബറ്റാലിയന്‍ കവിയും ചലചിത്ര സംവിധായകനുമായ പസോളിനെ യമനിലെ തലസ്ഥാന നഗരിയായ ‘സന’ യെ വിശേഷിപ്പിച്ചത് സുന്ദരമായ രാജ്യമെന്നാണ്. ഇങ്ങനെയൊക്കെയിരിക്കത്തന്നെ ഇന്നത്തെ യമനിലെ അവസ്ഥ പരിതാപകരമണ്. സൗദി നേതൃത്വത്തിലുളള സര്‍ക്കാര്‍ സേനവും യമനിലെ ഹൂതി വിമതരും നടക്കുന്ന സംഘട്ടത്തില്‍ ലോകം ഒരു യുദ്ധം പ്രതീക്ഷിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും ഇരു സൈന്യങ്ങളുടെയും ഭൂപരീക്ഷണത്തില്‍ പെട്ടുകൊണ്ട് […]
കുത്തഴിയുന്ന മാധ്യമ സര്‍വേകള്‍
പതിനഞ്ചാം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തില്‍ ഇന്ന് ചര്‍ച്ചകളെ ഏറ്റവും ചൂടുപിടിപ്പിക്കുന്നത് 1960കളില്‍ തുടങ്ങി ഇന്ന് മാധ്യമങ്ങളുടെ ശാസ്ത്രീയത കൈവെടിഞ്ഞുളള തിരഞ്ഞെടുപ്പ് സര്‍വ്വേ റിപ്പോര്‍ട്ടുകളുടെ സംപ്രേഷണമാണ്. കഴിഞ്ഞ ഒരു മാസത്തിനകം ഒരു ഡസനിലധികം സര്‍വ്വേ ഫലങ്ങളാണ് വാര്‍ത്താ മാധ്യമങ്ങള്‍ ഇളക്കിവിട്ടത്. ജനശ്രദ്ധ പിടിച്ചുപറ്റലിനെ മുഖ്യ അജണ്ടയാക്കിയുളള ഈ ചാനല്‍ സര്‍വ്വേകള്‍ ജനമധ്യേ നിന്നുളള യഥാര്‍ത്ഥ സ്വീകാര്യത പിടിച്ചുപറ്റിയില്ല. കാരണം, അത്രമേല്‍ അപലപനീയമാണ് ഓരോ ചാനല്‍ സര്‍വ്വേകളുടെ വെളിപ്പെടുത്തലുകളും. അപൂര്‍വ്വം ചില വോട്ടര്‍മാരില്‍ നിന്ന് മാത്രം ശേഖരിക്കുന്ന റിപ്പോര്‍ട്ടുകളെ […]
പ്രചരണം; മാറി ചിന്തിക്കേണ്ടതുണ്ട്
തിരഞ്ഞെടുപ്പിന്റെ ചൂടില്‍ സ്ഥാനാര്‍ത്ഥികള്‍ ഓരോ കുലഗ്രാമങ്ങളിലൂടെയും വീടുകളിലൂടെയും കയറിയിറങ്ങി അവരുടെ പ്രത്യാശകള്‍ക്ക് നിറഞ്ഞ പ്രതീക്ഷകള്‍ പകര്‍ന്ന് മോഹ വാഗ്ദാനങ്ങളുമായി പടിയിറങ്ങുമ്പോള്‍ അതേ പുഞ്ചിരിയോടെ നിറഞ്ഞ മനസ്സോടെ വീണ്ടും അവര്‍ വീടുകളിലേക്ക് കടന്നു വരിക അടുത്ത തെരെഞ്ഞെടുപ്പിന്റെ സമയത്ത് മാത്രമാകുന്നു എന്ന ഖേദകരമായ അവസ്ഥയെ വിസ്മരിക്കാന്‍ സാധിക്കില്ല. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തിരെഞ്ഞടുക്കുന്ന ഒരു ഭരണാധികാരി ചുമതലയേറ്റതിന് ശേഷമാണ് വീട് വീടാന്തരം കയറി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനും ക്ഷേമ അന്വേഷണങ്ങള്‍ നടത്താനും മറ്റു വികസനങ്ങള്‍ പ്രാബല്യപ്പെടുത്താനും സജ്ജമാകേണ്ടത്. അത്‌കൊണ്ടാവണം […]
രാഷ്ട്രീയം; മനുഷ്യനന്മയാണ് ഇസ്‌ലാമിന്റെ വഴി
ഇസ്ലാമിന്‍റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ കുറിച്ചാണല്ലോ നാം ചര്‍ച്ച ചെയ്യുന്നത്. അത്യന്തികമായി രാഷ്ട്രീയം അല്ലെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ടുള്ള വിവക്ഷ എന്താണെന്ന് പറഞ്ഞ് തുടങ്ങാമെന്ന് തോന്നുന്നു. രാഷ്ട്രവുമായി ബന്ധപ്പെട്ടതാണ് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം. രാഷ്ട്രത്തില്‍ പൗരന്മാര്‍ക്കാണല്ലോ പ്രാധാന്യം. ആ ഒരു അര്‍ത്ഥത്തില്‍ രാഷ്ട്രസേവനം എന്നത് പൗരന്മാര്‍ക്കുള്ള സേവനമാണ്. മനുഷ്യനെ അല്ലാഹു ബഹുമാനിച്ചിട്ടുണ്ട്. അവനു വേണ്ടിയാണ് ഭൂമി പടച്ചതും സംവിധാനിച്ചതും. ഭൂമിയില്‍ വിവിധ ഭാഗങ്ങളില്‍ രാഷ്ട്ര സങ്കല്‍പ്പത്തോടെ അതിര്‍ വരമ്പുകള്‍ കെട്ടി താമസിച്ച് കൊണ്ടിരിക്കുന്ന ജനങ്ങള്‍ക്ക്, ആത്യന്തികമായി മനുഷ്യര്‍ക്ക് സമാധാന പൂര്‍ണ്ണമായി […]