മദ്യപാനത്തെ തുടര്‍ന്നുള്ള അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുമ്പോഴും പുതിയ മദ്യ ശാലകള്‍ തുറക്കണമെന്നുള്ള കേരള സര്‍ക്കാറിന്‍റെ നടപടി ആശങ്കയുളവാക്കുന്നതാണ്. മദ്യ നിരോധനമല്ല, വര്‍ജനമാണ് വേണ്ടതെന്ന ഉദ്ധരണി ഉയര്‍ത്തിയവരാണ് ഈ വൈരുദ്ധ്യം ചെയ്യുന്നതെന്നോര്‍ക്കണം. ഖജനാവ് നിറക്കാനോ മറ്റോ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വിടവ് സൃഷ്ടിക്കുന്ന പ്രവൃത്തിയാണ് ഭരണ കര്‍ത്താക്കളില്‍ നിന്നുണ്ടായിരിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തെ കുടിയന്മാരുടെ നാടാക്കി മാറ്റാനേ ഇതുപകരിക്കൂ. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ നിത്യോപയോഗ വസ്തുക്കള്‍ ലഭിക്കില്ല. എങ്കിലും കേരളത്തിലെ ഏതു മുക്കിലും മൂലയിലും മദ്യം ലഭിക്കുമെന്നതാണ് അവസ്ഥ. […]
‘ഇന്‍ഡ്യ’ ഇന്ത്യയുടേതാവണം
രാജ്യം മറ്റൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുന്നു. ഇന്‍ഡ്യന്‍ സഖ്യവും ഭാരതീയ ജനതാ പാര്‍ട്ടിയും ശക്തമായി കര്‍മ മണ്ഡലത്തിലുണ്ട്. 26 കക്ഷികള്‍ അണിനിരക്കുന്ന ഇന്‍ഡ്യ സഖ്യത്തിന്‍റെ ലക്ഷ്യം സംഘപരിവാറിനെതിരെ ചെറുത്ത് നിന്ന് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ 301 സീറ്റുകളില്‍ ഐക്യസ്ഥാനാര്‍ത്ഥിയെ നിയമിക്കുകയുമാണ്. ‘ഐക്യമത്ത്യം മഹാബലം’ എന്നതാണ് രാജ്യം ആവശ്യപ്പെടുന്നത്. ഇതു പോലുള്ള ഒരു സഖ്യത്തെ രാജ്യം ഉറ്റു നോക്കുകയാണ്. കാരണം, ഇനിയൊരു സംഘപരിവാര്‍ ഭരണം നടത്തിയാല്‍ രാജ്യത്തിന്‍റെ അടിമുടി മാറുന്ന സാഹചര്യം ഉണ്ടാകും. രാജാധികാരത്തിന്‍റെ ചെങ്കോലും പുതിയ […]
വിട
പകലോനുണർന്നെങ്കിലുമെന്തോ അവനുണർന്നില്ല. മിഴികൾക്ക് കനം വെച്ചിരിക്കുന്നു തൊണ്ടണ്ട വരണ്ടണ്ടുണങ്ങി ജീവച്ഛവമായിരിക്കുന്നു കൈകൾ മരവിച്ച് നിശ്ചലമായിരിക്കുന്നു പതിയെ പ്രതീക്ഷകളിനി തളിർക്കില്ലെന്നോതി, നിരാശകളേറ്റി, ഹൃത്തും ശ്വസനമവസാനിപ്പിച്ചു. പി.എം സുഫിയാൻ
ഉറക്കം
ജീവിതയാത്ര മടുത്തെന്നുറച്ച് സ്വയം പഴിച്ചിരിക്കുകയാണു ഞാൻ… കണ്ട കാഴ്ച്ചകളെല്ലാം മിഥ്യകളായിരുന്നു, മോഹങ്ങളെല്ലാം പാഴായിരിക്കുന്നു, ആശകളൊക്കെ നിരാശകളായിരിക്കുന്നു… തിരിച്ചറിവുകളുടെ തോരാത്ത മഴ വന്ന് പൊറുതി മുട്ടിക്കുന്നുണ്ട്. വയ്യ…, ഉള്ളിലെ സങ്കടങ്ങൾക്ക് മറ ചൂടിയിനിയും ചിരിക്കാൻ, മരിച്ചുജീവിക്കാൻ, ഇൗ മൈലാഞ്ചിച്ചെടികൾക്കിടയിൽ ഞാൻ സ്വസ്ഥമായൊന്നുറങ്ങട്ടെ… സഹദ് ആവിലോറ
ലിംഗ സമത്വം ഒളിഞ്ഞു നോക്കുന്നത് എങ്ങോട്ട്?
ലിംഗ സമത്വം ഒളിഞ്ഞു നോക്കുന്നത് എങ്ങോട്ട്? ‘ഛില ശ െിീ േയീൃി യൗ േൃമവേലൃ യലരീാല മ ംീാലി’ ഫ്രഞ്ച് അസ്ഥിത്വവാദിയും ചിന്തകനുമായ സിമോണ്‍ ഡി ബ്യൂവേയറിന്റെ 1949ല്‍ പുറത്തിറങ്ങിയ വേല ലെരീിറ ലെഃ എന്ന പുസ്തകത്തിലെ വാക്കുകളാണിത്. 20-ാം നൂറ്റാണ്ടിന്റെ അര്‍ധ ശതകം വരെ നിലനിന്നിരുന്ന ലിംഗ ലൈംഗിക മാനങ്ങളെ പൂര്‍ണ്ണമായും നിരാകരിക്കുന്നതായിരുന്നു സിമോണിന്റെ ആശയങ്ങള്‍. ഒരു വ്യക്തിയുടെ ലിംഗ നിര്‍ണ്ണയം ജനിതകമല്ലെന്നും സാമൂഹികാന്തരീക്ഷങ്ങളില്‍ നിന്ന് വ്യക്തി സ്വന്തം നിര്‍മ്മിച്ചെടുക്കുന്നതാണ് ജെന്‍ഡര്‍ എന്ന ഒരു പുതിയ […]
മുസ്‌ലിംകള്‍ തീവ്രവാദികളായിരിക്കല്‍ ആരുടെ ആവശ്യമാണ്?
മുസ്‌ലിംകള്‍ തീവ്രവാദികളായിരിക്കല്‍ ആരുടെ ആവശ്യമാണ്? കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍ മുസ്‌ലിമിനെക്കുറിച്ചുള്ള പൊതുബോധം ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത സമീപ കാലത്ത് വര്‍ധിച്ചു വരികയാണ്. വിദ്യഭ്യാസം, ആരോഗ്യം, വികസനം തുടങ്ങി എല്ലാ മേഖലകളിലും ഉന്നതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുമ്പോഴും കേരളത്തിന്റെ മതേതര സാമൂഹികതയുടെ അടിത്തറ അനുദിനം ഇളകി പൊളിഞ്ഞുകൊണ്ടിരിക്കുന്നുവെന്നത് വിസ്മരിക്കാനാവില്ല. എന്തൊക്കെ പ്രശ്‌നങ്ങള്‍ തല പൊക്കുമ്പോഴും അതിലെ മുസ്‌ലിം പങ്കാളിത്തം ഉയര്‍ത്തിക്കാട്ടുകയും ആ പ്രശ്‌നങ്ങളെ മുസ്‌ലിമിന്റെ മതത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ അജണ്ട കേരളവും ഏറ്റെടുക്കുന്ന അതിദയനീയമായ അവസ്ഥയാണ് നിലവിലുള്ളത്. […]
നിസ്തുല്യമായ സാഹിത്യ അത്ഭുതം
സാഹിത്യത്തെ നിര്‍വ്വചിക്കാനുള്ള ചര്‍ച്ചകളും സംവാദങ്ങളും ഇന്നും സജീവമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സുന്ദരമായ രചന എന്നര്‍ത്ഥമുള്ള ‘ബെല്ലസ്് ലെറ്റേഴ്‌സ്’ എന്ന വാക്കില്‍ നിന്നാണ് ലിറ്ററേച്ചര്‍ (സാഹിത്യം) എന്ന ഇംഗ്ലീഷ് പദം ആവിര്‍ഭവിച്ചത് എന്നാണ് പൊതുവായി പരാമര്‍ശിക്കപ്പെടാറുള്ളത്. ആഹ്ലാദം പകരുന്ന വാക്കുകളുടെ കൂട്ടം, സുന്ദരമായ വിചാരങ്ങളെ അക്ഷര രൂപത്തില്‍ അതിമനോഹരമായി പ്രകാശിപ്പിച്ചത് എന്നിങ്ങനെ വിവിധ രൂപത്തില്‍ സാഹിത്യത്തെ നിര്‍വചിക്കാറുണ്ട്. പദങ്ങള്‍ കൊണ്ടുള്ള കേവല അഭ്യാസങ്ങള്‍ക്കുപരിയായി ശ്രോതാവിന്റെ മനസ്സിലേക്ക് സുന്ദരമായി ആശയങ്ങളെ കൈമാറ്റം ചെയ്യുന്നതിനെ സാഹിത്യമെന്ന് ഒരര്‍ത്ഥത്തില്‍ പറയാമെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. അങ്ങനെ […]
മാധ്യമ ധര്‍മ്മങ്ങളുടെ മര്‍മ്മമെവിടെ?
സമകാലിക സാമൂഹിക ജീവിതത്തില്‍ അനിവാര്യമായ ഒരു ഘടകവും മാനുഷിക ചിന്തയെ വരെ സ്വാധീനിക്കാന്‍ കഴിവുള്ളതുമായ ഒരു സംവിധാനമാണ് മാധ്യമങ്ങള്‍. ജനാധിപത്യ വ്യവസ്ഥിതിയുടെ നാലാം നെടുംതൂണും ജനാധിപത്യത്തിന്റെ കാവലാളുമായിട്ടാണ് ഇവയെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. നിരവധി ധര്‍മ്മങ്ങളാണ് മാധ്യമങ്ങള്‍ സമൂഹത്തില്‍ ചെയ്യുന്നത്. അധാര്‍മികതയും അരാജകത്വവും വ്യാപകമാകുമ്പോള്‍ തിരുത്തലുകള്‍ക്ക് വഴിതുറക്കുക, സമൂഹത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കും അഴിമതികള്‍ക്കും ഭരണകൂട നീച പ്രവര്‍ത്തികള്‍ക്കുമെതിരെ പോരാടുക, അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ സഹായിക്കുക, സമൂഹത്തില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ അനീതികള്‍ക്കെതിരെ നിയമപരമായ മാര്‍ഗ്ഗത്തില്‍ […]
ഹദീസ് ലോകത്തെ അനിഷേധ്യ കയ്യൊപ്പ്
ഹദീസിന്റെ രണ്ടാമത്തെ ആധികാരിക സമാഹരമെന്നറിയപ്പെടുന്ന സ്വഹീഹുല്‍ മുസ്‌ലിമിന്റെ രചയിതാവും ഇസ്ലാമിക ലോകത്തെ പ്രഗത്ഭനായ ഹദീസ് പണ്ഡിതനുമാണ് അബുല്‍ ഹുസൈന് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് ബിന്‍ ഹജ്ജാജ് ബിന്‍ മുസ്‌ലിം (റ). സത്യസന്തത, നീതി നിഷ്ഠത, സ്വഭാവ ശുദ്ധി എന്നീ വൈശിഷ്ടങ്ങള്‍ക്കു പുറമെ ഗവേഷണ തല്പരത, ചരിത്ര പാടവം തുടങ്ങിയ ഗുണ വിശേഷങ്ങള്‍ കൊണ്ടലങ്കരിക്കപ്പെട്ടതായിരുന്നു ഇമാം മുസ്‌ലിമിന്റെ ജീവിതം. ഇമാം മുസ്ലിമിനെ കുറിച്ച് ഇമാം നവവി (റ) പറയുന്നു: സ്വഹീഹു മുസ്‌ലിമിന്റെ നിവേദക പരമ്പര, ഹദീസ് ക്രോഡീകരണം, […]
ലോകം ജസീന്തയിലേക്ക് നോക്കിയ കാലം
പ്രബുദ്ധ രാഷ്ട്രീയത്തിന്റെ ലോകമാതൃകകള്‍ പണിത ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്ഡേന് സ്ഥാനമൊഴിയുമ്പോള്‍ ലോകം അത്ഭുതത്തോടെ നോക്കിക്കാണുകയാണ്. ഞാനൊരു മനുഷ്യനാണ്. ഈ ഉത്തരവാദിത്വത്തില്‍ നീതി പുലര്‍ത്താനാവശ്യമായ ഊര്‍ജ്ജം എനിക്കില്ലാതായിരിക്കുന്നു. ഇനി എനിക്ക് നീതിപൂര്‍വ്വമായി ഭരിക്കാന്‍ സാധ്യമല്ല. കുടുംബത്തോടൊപ്പം ജീവിക്കണം. മകളെ സ്കൂളില്‍ ചേര്‍ക്കണം. പങ്കാളിയെ വിവാഹം കഴിക്കണം. സമാധാനത്തോടെ പൊതുജീവിതം അവസാനിച്ച് കുടുംബത്തോടൊപ്പം കഴിയണം. ഒക്ടോബറില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താനിരിക്കെയാണ് ജസീന്തയെന്ന ജനപ്രിയ പ്രധാനമന്ത്രി ലേബര്‍ പാര്‍ട്ടി സ്ഥാനവും പ്രധാനമന്ത്രി സ്ഥാനവും ഒഴിയുന്നത്. മാനവികതയും, മനുഷ്യത്വവും മുഖമുദ്രയാക്കി പ്രതിസന്ധികളില്‍ പുഞ്ചിരിച്ച് […]