2016 OCT NOV Hihgligts കാലികം പഠനം പരിചയം വായന സംസ്കാരം സാമൂഹികം

ജീവജലം ചില വീണ്ടുവിചാരങ്ങള്‍

ഇനിയൊരു ലോകമഹായുദ്ധമുണ്ടായാല്‍ അത് ജലത്തിനുവേണ്ടിയായിരിക്കുമെന്ന പരിസ്ഥിതി പ്രവര്‍ത്തക വന്ദനശിവയുടെ വാക്കുകള്‍ വീണ്ടും ഓര്‍മ്മിക്കേണ്ട സാഹചര്യമാണിത്. വെള്ളത്തിന്‍റെ പേരില്‍ പോര്‍വിളി മുഴക്കുന്നവര്‍ നമ്മെ ജലയുദ്ധം എന്നതിനെ ജലമാര്‍ഗത്തിലൂടെയുള്ള യുദ്ധം എന്നു പറയുന്നതിനു പകരം ജലത്തിന് വേണ്ടിയുള്ള യുദ്ധം എന്ന് തിരുത്തുവാന്‍ നിര്‍ബന്ധിപ്പിക്കുകയാണ്. കാവേരി നദിയുമായി ബന്ധപ്പെട്ട് തമിഴ്നാടും കര്‍ണാടകയും അയല്‍ ബന്ധം പോലും മറന്ന് രൂക്ഷമായ അക്രമണ പ്രത്യാക്രമണങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. മുല്ലപ്പെരിയാറിന്‍റെ പേരില്‍ കേരളവും തമിഴ്നാടും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് ഒരു കുറവുമില്ല. നെഞ്ച് പിളര്‍ത്തി പരുവപ്പെടുത്തിയ പാക്കിസ്ഥാന് അവരുടെ […]