ആരമ്പ റസൂല്‍ വഫാത്താവുകയോ..!? സ്വഹാബികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.. നബിക്ക് തീരേ വഫാത്തുണ്ടാകില്ലെന്ന് നിനച്ച പോലെയുണ്ട് പലരും. മദീന മുഴുവന്‍ സങ്കടക്കടലിലാണ്ടു.. എന്നു കരുതി നാഥന്‍റെ വിധിയെ മറികടക്കാനാകില്ലെല്ലോ..! ജനിച്ചവരെല്ലാം മരിക്കേണ്ടവരല്ലേ..? ഇല്ലെന്നു വിശ്വസിച്ചാല്‍ ഇത്ര കാലവും മുത്ത്നബി പഠിപ്പിച്ച വിശ്വാസത്തിന് എതിരാകില്ലേയത്..? വഫാത്തിനു ശേഷം ചെയ്യാനുള്ള അനന്തര ക്രിയകളൊക്കെ മുത്ത് നബി(സ്വ) മുന്‍കൂട്ടി പറഞ്ഞു കൊടുത്തുവെന്നാണ് ചരിത്രം പറയുന്നത്.. ‘ആരാ നബിയേ അങ്ങയുടെ മയ്യിത്തു കുളിപ്പിക്കേണ്ടത്..?’ ‘നിസ്കരിക്കേണ്ടത്..?’ ‘ഏത് വസ്ത്രത്തിലാണ് കഫന്‍ ചെയ്യേണ്ടത്..?’ തേങ്ങിക്കരച്ചിലിനിടയിലും സ്വഹാബികള്‍ […]
Tag: കഥ
ഇരുള്‍ പ്രകാശിക്കുന്നു
ഹരിതാഭം നിറഞ്ഞ വയലേലകളും ആകാശത്തൂണുകളായ മലകളും ചിക്കിച്ചികഞ്ഞിട്ട പോലെ അങ്ങിങ്ങായി കിടക്കുന്നു. കുറേ ചെറ്റക്കുടിലുകളും. പ്രഭാതം പൊട്ടിവിടര്‍ന്നു. ജീലാന്‍ നഗരം ഉണര്‍ന്നുകഴിഞ്ഞു. ദൂരെയതാ ഒരു കച്ചവടസംഘം ബഗ്ദാദ് ലക്ഷ്യമാക്കി നടന്ന് നീങ്ങുന്നു. ജീലാനില്‍ നിന്ന് ബഗ്ദാദിലേക്കുള്ള വഴി അത്ര സുഖകരമല്ല. കാടും മേടും നിറഞ്ഞ ദുര്‍ഘടമായ ആ കാട്ടുപാത തസ്കരരുടെയും കവര്‍ച്ചാസംഘത്തിന്‍റെയും വിളനിലമാണ്. പക്ഷേ അതിലൂടെ വേണം ബഗ്ദാദിലെത്താന്‍. ചെറിയൊരു കച്ചവടസംഘമാണത്. കൂട്ടത്തില്‍ ചെറിയൊരു കുട്ടിയുമുണ്ട്. സംഘത്തലവന്‍റെ ആജ്ഞയനുസരിച്ച് സംഘം മലമടക്കുകളിലൂടെ മന്ദം മന്ദം ചലിച്ചു തുടങ്ങി. […]
വിലാപം
ക്രീ ക്രീ ചീവീടിന്‍റെ ഇരമ്പം വ്യക്തതയോടെ കേള്‍ക്കുന്നു. ഗ്രാമം ഉറങ്ങുകയാണ്. ഇരുട്ടിന്‍റെ കാഠിന്യത്തില്‍ ഒരു വീട് മാത്രം കണ്ണടക്കാതെ നില്‍ക്കുന്നു. വീട്ടുടമസ്ഥന്‍ തിരക്കിട്ട് പെട്ടികള്‍ കെട്ടി ഭദ്രമായി ഒരിടത്ത് മാറ്റി വെക്കുന്നുണ്ട്. അയാളുടെ മുഖത്ത് നിരാശയുടെ കാര്‍മേഘം മൂടിക്കെട്ടിയിരുന്നു. വാച്ചിലേക്കൊന്നു നോക്കി. കൃത്യം മൂന്ന് മണി. നേരം പുലരാന്‍ മണിക്കൂറുകള്‍ ബാക്കിയുണ്ട്. എങ്ങനെയെങ്കിലും നേരം പുലര്‍ന്നിരുന്നെങ്കില്‍ എന്ന ചിന്ത അയാളുടെ മനസ്സ് കൊതിച്ചു. പിന്നെ തലക്ക് കൈ കൊടുത്ത് ബെഡില്‍ കിടന്നു. ഒന്നു തിരിഞ്ഞ് നോക്കി. ഫസ്ലയും […]