കുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് സ്വജീവിതത്തിലൂടെ വരച്ചു കാട്ടിയിട്ടുണ്ട് നബി (സ്വ) തങ്ങള്‍. കുരുന്നുകളോട് കൂടെ അവരിലൊരാളായി ഇടപഴകുകയും കളിക്കുകയും പിറകെ ഓടുകയും വരെ ചെയ്തിരുന്നുവത്രെ ഹബീബ്. വളരെ സൗമ്യമായി ക്ഷമയോടു കൂടെ മാത്രമായിരുന്നു അവിടുന്ന് കുട്ടികളോടുള്ള പെരുമാറ്റവും പ്രതികരണവും. സേവകനായിരുന്ന അനസ് (റ)വിനെ ഒരിക്കല്‍ പ്രവാചകന്‍ ആവിശ്യ നിര്‍വഹണത്തിനായി പുറത്തേക്ക് പറഞ്ഞു വിട്ടു. എട്ട് വയസ്സായിരുന്നു അന്ന് അനസിന്‍റെ പ്രായം. പുറത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളോടൊത്ത് കളിയിലേര്‍പ്പെട്ട അനസ് തന്നെ ഏല്‍പിക്കപ്പെട്ട ദൗത്യം മറന്നു. കുറച്ച് […]