2023 September - October ആത്മിയം കാലികം നബി സാമൂഹികം

അധ്യാപന രീതി പ്രവാചകന്‍റെ മാനിഫെസ്റ്റോ

  മനുഷ്യ ജീവിതത്തിന്‍റെ ഭാഗമാണ് അറിവ്. അറിവ് സ്വായത്തമാക്കുന്നതിന് വ്യത്യസ്ത മാര്‍ഗങ്ങളുണ്ട്. എല്ലാ രീതികളും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനകരമല്ല. ചില പ്രത്യേക രൂപത്തിലുള്ള രീതികള്‍ എല്ലാവര്‍ക്കും ഉള്‍കൊള്ളാവുന്നതായിരിക്കും. പ്രവാചകാധ്യാപന രീതികള്‍ എല്ലാവര്‍ക്കും ഫലപ്രദമായിരുന്നു. മനശാസ്ത്രത്തില്‍ അറിവ് പകര്‍ന്നുനല്‍കുന്നതിലുള്ള അനേകം ശാസ്ത്രീയ മാര്‍ഗങ്ങള്‍ പറയുന്നുണ്ട്. മുഹമ്മദ് നബി (സ) തങ്ങള്‍ ഈ ലോകത്ത് 63 വര്‍ഷക്കാലം ജീവിച്ച്, അധ്യാപന രീതികള്‍ മാതൃകായാവും വിധം സമ്മാനിച്ചു കൊണ്ടാണ് വിട പറഞ്ഞത്. സ്വഹാബത്തിന്‍റെ ചരിത്രങ്ങളിലൂടെ നമുക്കത് വ്യക്തമാകും. ഒന്നാമതായി, ആവര്‍ത്തന രീതിയാണ്. […]

2023 July - August തിരിച്ചെഴുത്ത്

‘ഇന്‍ഡ്യ’ ഇന്ത്യയുടേതാവണം

  രാജ്യം മറ്റൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുന്നു. ഇന്‍ഡ്യന്‍ സഖ്യവും ഭാരതീയ ജനതാ പാര്‍ട്ടിയും ശക്തമായി കര്‍മ മണ്ഡലത്തിലുണ്ട്. 26 കക്ഷികള്‍ അണിനിരക്കുന്ന ഇന്‍ഡ്യ സഖ്യത്തിന്‍റെ ലക്ഷ്യം സംഘപരിവാറിനെതിരെ ചെറുത്ത് നിന്ന് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ 301 സീറ്റുകളില്‍ ഐക്യസ്ഥാനാര്‍ത്ഥിയെ നിയമിക്കുകയുമാണ്. ‘ഐക്യമത്ത്യം മഹാബലം’ എന്നതാണ് രാജ്യം ആവശ്യപ്പെടുന്നത്. ഇതു പോലുള്ള ഒരു സഖ്യത്തെ രാജ്യം ഉറ്റു നോക്കുകയാണ്. കാരണം, ഇനിയൊരു സംഘപരിവാര്‍ ഭരണം നടത്തിയാല്‍ രാജ്യത്തിന്‍റെ അടിമുടി മാറുന്ന സാഹചര്യം ഉണ്ടാകും. രാജാധികാരത്തിന്‍റെ ചെങ്കോലും പുതിയ […]