2015 may - june കാലികം വായന വിദ്യഭ്യാസം സമകാലികം സാമൂഹികം

മൂല്യം മറക്കുന്ന കാമ്പസുകള്‍

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം. സര്‍വ്വ ധനത്തേക്കാളും വിദ്യാര്‍ത്ഥിക്ക്‌ പ്രധാനം നല്‍കുന്നവനാണ്‌ മനുഷ്യന്‍. അറിവാണ്‌ ലോകത്തെ നിയന്ത്രിക്കുന്നത്‌. ജ്ഞാനിക്കേ സമൂഹത്തില്‍ സ്ഥാനമുള്ളൂ. ഇങ്ങനെയുള്ള തത്ത്വങ്ങളും സംഹിതകളും നിലനില്‍ക്കുമ്പോഴും വിദ്യാഭ്യാസത്തിന്‍റെ ധര്‍മ്മത്തിനും ആവശ്യകതക്കും മൂല്യശോഷണം സംഭവിക്കുന്നതെന്തുകൊണ്ടാണ്‌.? ഇതിനുത്തരമുയരുന്നത്‌ കലാലയങ്ങളില്‍ നിന്നാണ്‌ കാമ്പസുകളുടെ മലീമസമായ സംസ്‌കാര ജീര്‍ണ്ണതയില്‍ നിന്നാണ്‌. മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന പൂര്‍ണ്ണതയുടെ ആവിഷ്‌കാരമാണ്‌ വിദ്യാഭ്യാസം. പക്ഷേ, ആ വിദ്യാഭ്യാസം ഉള്‍തിരിഞ്ഞ്‌ വരുന്ന സ്‌കൂളുകള്‍/കോളേജുകള്‍ ദുഷ്‌ പ്രഭുത്വത്തിന്‍റെയും കലുഷിത രാഷ്ട്രീയത്തിന്‍റെയും അധികാര കേന്ദങ്ങളാണെന്നും ചൂഷണത്തിന്‍റെ സങ്കേതങ്ങളാണെന്നുമുള്ള തിരിച്ചറിവ്‌ നമ്മിലുണ്ടായിരിക്കണം. പൊതുജനങ്ങളെ, പട്ടിണിപ്പാവങ്ങളെ […]

2015 may - june കാലികം പഠനം വിദ്യഭ്യാസം സമകാലികം

പുതുകാലത്തെ കാമ്പസ്‌ വര്‍ത്തമാനങ്ങള്‍

ഫെര്‍ണാണ്ടോ സൊളാനസ്‌ സംവിധാനം ചെയ്‌ത `സോഷ്യല്‍ ജിനോസൈഡ്‌’ എന്ന ഒരു ഡോക്യുമെന്ററിയുണ്ട്‌. അര്‍ജന്റീനയില്‍ ആഗോളീകരണ അജണ്ട നടപ്പിലാക്കിയ സാമ്പത്തിക ഉദാരീകരണത്തിന്‍റെ ഫലങ്ങളെ സൂക്ഷ്‌മമായി അതില്‍ വിലയിരുത്തുന്നുണ്ട്‌. ഇരട്ടത്തലയുള്ള വിഷസര്‍പ്പത്തെപ്പോലെയാണ്‌ ആഗോളീകരണം, അതിന്‍റെ സാമ്പത്തികവും സാംസ്‌കാരികവുമായ സമീപനങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌. തീക്ഷ്‌ണചിന്തകളുടെയും പോരാട്ടങ്ങളുടെയും സര്‍ഗാത്മകതയുടെയും പച്ച പടര്‍ന്നിരുന്ന കാമ്പസുകളെ എങ്ങനെ ആഗോളീകരണകാലം നിഷ്‌പ്രഭമാക്കിയെന്ന്‌ പരിശോധിക്കുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസ നയങ്ങളിലേക്ക്‌ ചിന്ത പതിപ്പിക്കേണ്ടി വരും. ഒരു വശത്ത്‌ ഭരണാധികാരികളെ അതിന്‍റെ പിണിയാളുകള്‍ മാത്രമാക്കി പുതിയ സമീപനങ്ങള്‍ രൂപവത്‌കരിക്കുമ്പോള്‍ തന്നെ ഓരോ വിദ്യാര്‍ത്ഥിയുടെയും […]