2022 MAY-JUNE Hihgligts Latest Shabdam Magazine അനുഷ്ഠാനം ലേഖനം

ബലിപെരുന്നാള്‍; ഇബ്രാഹീമി ഓര്‍മകളുടെ സുദിനങ്ങള്‍

ഷാഹുല്‍ ഹമീദ് പൊന്മള ഒരു മുസ്ലിമിന് രണ്ട് ആഘോഷ ദിനങ്ങളാണ് ഇസ്ലാം അനുശാസിക്കുന്നത്. ചെറിയ പെരുന്നാളും ബലി പെരുന്നാളും. ഒരു മഹത്തായ ആരാധനയുടെ പൂര്‍ത്തീകരണ സൗഭാഗ്യത്തിന്‍റെ ആഘോഷമാണ് ചെറിയ പെരുന്നാളെങ്കില്‍ ഒരു വലിയ ത്യാഗ സ്മരണയുടെ അയവിറക്കലാണ് ബലിപെരുന്നാള്‍. ബലിപെരുന്നാള്‍ സമാഗതമാകുമ്പോള്‍ ഇബ്റാഹീം നബിയെയും കുടുംബത്തെയും കുറിച്ചുളള സ്മരണകള്‍ സത്യവിശ്വാസികളുടെ ഹൃദയത്തില്‍ തെളിഞ്ഞു വരുന്നു. ഇബ്റാഹീം നബിയുടെ അടിയുറച്ച വിശ്വാസത്തിന്‍റെ കരുത്തും ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും പകരം വെക്കാനില്ലാത്ത സമര്‍പ്പണ സന്ദേശങ്ങളുമാണ് ഓരോ ബലിപെരുന്നാളും ഓര്‍മപ്പെടുത്തുന്നത്. സത്യവും ധര്‍മ്മവും […]

2022 march-april Shabdam Magazine തിരിച്ചെഴുത്ത്

കുതിക്കുന്ന ഇന്ധനവിലയും കിതക്കുന്ന സാമ്പത്തിക മേഖലയും

SHAHUL HAMEED PONMALA ഇന്ധനവില തെല്ലും ദയയില്ലാതെ വര്‍ധിപ്പിച്ച് ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് . ജനങ്ങളുടെ നിത്യോപയോഗവുമായും തൊഴില്‍ മേഖലയുമായും ബന്ധപ്പെട്ട് കിടക്കുന്ന ഇന്ധന വിലയുടെ വര്‍ധനവ് സാമ്പത്തിക മേഖലക്ക് വലിയ തിരിച്ചടി തന്നെയായിരിക്കും ഫലം. ഇന്ധന വില വര്‍ധിക്കുന്നത് വിപണിയിലെ ആവശ്യ വസ്തുക്കളുടെ വില ഉയര്‍ത്തുന്നതിന് കാരണമാകുന്നതിനാല്‍ തന്നെ പാവങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നു. അതോടൊപ്പം പണത്തിന്‍റെ മൂല്യ ഇടിവിലേക്കും ചെന്നെത്തിക്കുന്നു. സമ്പത്തിന്‍റെ കുമിഞ്ഞുകൂടലിലേക്കും പണപ്പെരുപ്പത്തിലേക്കും ചെന്നെത്തിക്കുന്ന പ്രസ്തുത വര്‍ദ്ധനവുകള്‍ സാമ്പത്തിക […]

2022 january-february കവിത

കിന്നാരം

മുഹമ്മദ് ഷാഹുല്‍ ഹമീദ് പൊന്മള ജന്മനാ പിടിപെട്ട വിഭ്രാന്തിയാണ് ദിവസങ്ങള്‍ മുന്നോട്ടു കുതിക്കുന്നത് വലയില്‍ ശേഷിച്ച കുഞ്ഞു പരല്‍മീനുകളെപ്പോലെ ഓര്‍മ്മത്തരികള്‍ പിടച്ചിലിലാണ് വേദന തഴുകിയതിനാലാവാം ഇന്ന് ഞാന്‍ മോഹവലയും നെയ്ത് ഓര്‍മ്മത്തെരുവിലെ വില്‍പ്പനക്കാരനാകാന്‍ കാത്തിരിപ്പിലാണ് കുരുങ്ങിയ തരികള്‍ ഒത്തിരിയുണ്ട് . പ്രകാശമെത്താതിടത്ത് സോളാറിനെന്തു മെച്ചം കാറ്റെത്താതിടത്ത് കാറ്റാടിക്കെന്ത് ഫലം, അവരൊക്കെ ചുമതലകളുടെ അങ്ങാടികളില്‍ ഭാണ്ഡം ചുമക്കുകയാണത്രെ ഇനി ഞാന്‍ മരങ്ങളോട് കിന്നരിക്കട്ടെ, പൂവുകളോടും പൂമ്പാറ്റകളോടും ഓര്‍മ്മകളുടെ ചുമടിറക്കി ശുദ്ധവായുവിനെ ഉള്ളിലേക്കാവാഹിക്കണം

2021 January- February എഴുത്തോല കവിത മൊട്ടുകള്‍

ഞങ്ങളഭയാര്‍ത്ഥികള്‍

കവിത/ശാഹുല്‍ ഹമീദ് പൊന്മള ചോര്‍ന്നൊലിക്കുന്നതെങ്കിലും സ്വര്‍ഗതുല്ല്യമായിരുന്നു ഞങ്ങളുടെ കൂര നിലം, പൊട്ടിപ്പൊളിഞ്ഞിരുന്നെങ്കിലും തല ചായ്ച്ചാല്‍ ഉറക്കത്തെ മാടി വിളിച്ചിരുന്നു അടുപ്പ്, പുകഞ്ഞില്ലെങ്കിലും കരിപിടിച്ച മനസില്‍ പ്രതീക്ഷകള്‍ വേവുന്നുണ്ടായിരുന്നു പക്ഷെ, ഇന്നീ ഭൂവില്‍ ഞങ്ങളഭയാര്‍ത്ഥികള്‍… പിറന്ന മണ്ണില്‍ നിന്നും വിരട്ടിയകറ്റപ്പെട്ടവര്‍ സ്വപ്നങ്ങളെ തൂക്കിലേറ്റി അതിജീവനത്തിന്‍റെ വഞ്ചിയും വണ്ടിയുമേന്തിയവര്‍ നടുക്കടലില്‍ ജീവിതമറ്റുപോയവര്‍ മരവിച്ച ചിന്തകള്‍ പേറുന്ന പരദേശികള്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ അഭയാര്‍ത്ഥി ലേപലില്‍ എരിഞ്ഞമരുന്നവര്‍ ഞങ്ങളഭയാര്‍ത്ഥികള്‍