2022 march-april Shabdam Magazine തിരിച്ചെഴുത്ത്

കുതിക്കുന്ന ഇന്ധനവിലയും കിതക്കുന്ന സാമ്പത്തിക മേഖലയും

SHAHUL HAMEED PONMALA

ഇന്ധനവില തെല്ലും ദയയില്ലാതെ വര്‍ധിപ്പിച്ച് ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് . ജനങ്ങളുടെ നിത്യോപയോഗവുമായും തൊഴില്‍ മേഖലയുമായും ബന്ധപ്പെട്ട് കിടക്കുന്ന ഇന്ധന വിലയുടെ വര്‍ധനവ് സാമ്പത്തിക മേഖലക്ക് വലിയ തിരിച്ചടി തന്നെയായിരിക്കും ഫലം. ഇന്ധന വില വര്‍ധിക്കുന്നത് വിപണിയിലെ ആവശ്യ വസ്തുക്കളുടെ വില ഉയര്‍ത്തുന്നതിന് കാരണമാകുന്നതിനാല്‍ തന്നെ പാവങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നു. അതോടൊപ്പം പണത്തിന്‍റെ മൂല്യ ഇടിവിലേക്കും ചെന്നെത്തിക്കുന്നു. സമ്പത്തിന്‍റെ കുമിഞ്ഞുകൂടലിലേക്കും പണപ്പെരുപ്പത്തിലേക്കും ചെന്നെത്തിക്കുന്ന പ്രസ്തുത വര്‍ദ്ധനവുകള്‍ സാമ്പത്തിക മേഖലക്ക് വലിയ ആഘാതം തന്നെയായിരിക്കും സൃഷ്ടിക്കുക. അതിവേഗം കുതിക്കുന്ന ഇന്ധനവില സാമ്പത്തിക മേഖലയുടെ കിതപ്പിലേക്കായിരിക്കും ചെന്നെത്തിക്കുക എന്നതില്‍ സംശയമില്ല

Leave a Reply

Your email address will not be published. Required fields are marked *