ഖുതുബുല്‍ അഖ്ത്വാബ്, ഗൗസുല്‍ അഅ്ളം, മുഹ്യിദ്ദീന്‍ ശൈഖ്, സുല്‍ത്താനുല്‍ ഔലിയ തുടങ്ങിയ വ്യത്യസ്ത സ്ഥാനപ്പേരുകളില്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(ഖ.സി) നമുക്കിടയില്‍ അറിയപ്പെടുന്നു. അവയില്‍ സുപ്രധാനമായ ‘ഖുത്ബുല്‍ അഖ്ത്വാബ്’ എന്ന നാമത്തിന്‍റെ രഹസ്യത്തെക്കുറിച്ച് ഒരന്വേഷണം നടത്തുകയാണിവിടെ. പ്രവാചകന്മാരില്‍ അന്പിയാക്കള്‍, മുര്‍സലുകള്‍, ഉലുല്‍അസ്മുകള്‍ തുടങ്ങി പല ഗ്രേഡുകളും ഉള്ളതു പോലെ ഔലിയാക്കള്‍ക്കിടയിലും പല പദവികളുണ്ട്. ഇമാം ശഅ്റാനി(റ) പറയുന്നു: ഖുത്വ്ബ്, അഫ്റാദ്, ഔതാദ്, അബ്ദാല്‍ എന്നീ ക്രമത്തിലാണ്. ഔലിയാഇന്‍റെ പദവികള്‍(യവാഖീത് 229). ഖുത്വ്ബ് ഒരു കാലത്ത് ഒരാള്‍ മാത്രമായിരിക്കും. […]
Tag: Shaikh Jeelani
ജീലാനി(റ): ജീവിതവും ദര്‍ശനവും
വിശ്വപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ സത്യപ്രബോധന പരിവര്‍ത്തനത്തിലൂടെ ഈമാനിന്‍റെ പ്രകാശം കത്തിജ്വലിച്ച ലോകത്ത് അതിന്‍റെ ശോഭയറ്റു തുടങ്ങുന്പോഴാണ് നിയന്ത്രണമയഞ്ഞു കൊണ്ടിരിക്കുന്ന ഇസ്ലാമിന്‍റെ അമരത്തു നില്‍ക്കാന്‍ അല്ലഹു പുതിയൊരു സുല്‍ത്താനെ ഈലോകത്തേക്ക് അയക്കുന്നത്. സത്യത്തിന്‍റെ പ്രകാശം മങ്ങി തിന്മയുടെ മുള പൊന്തുന്നേടത്തെല്ലാം അല്ലാഹു തന്‍റെ ദീനിന്‍റെ ജ്വാല ആളിക്കത്തിക്കാന്‍ വലിയ്യുമാരെയും പണ്ഢിതന്മാരെയും അയക്കാറുണ്ട്. ഹിജ്റ 400കളില്‍ ജാഹിലിയ്യാ കാലഘട്ടത്തിന്‍റെ അവസ്ഥകളും സാഹചര്യങ്ങളും വന്നു തുടങ്ങുന്പോള്‍ ജാഹിലിയ്യത്തിന്‍റെ മുളക്കുന്ന വിത്തുകളെ പറിച്ച് ലോകത്ത് നന്മയുടെ കൃഷിയിടമാക്കാനുള്ള ദൗത്യമേല്‍പിച്ച് ലോകത്ത് അയച്ച ദൂതനാണ് […]