പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് ഒരഭിമുഖത്തില്‍പറഞ്ഞു. “ഞാനും ഭര്‍ത്താവ് പ്രകാശ് കാരാട്ടും സന്താനങ്ങള്‍ വേണ്ടെന്ന് വെച്ചത് രാഷ്ട്രീയ, പൊതുപ്രവര്‍ത്തനത്തിന് പേറും കുടുംബജീവിതവുമൊക്കെ തടസ്സമാകുന്നുവെന്നതിനാലാണ്”.
വൃന്ദാകാരാട്ടിന്‍റെ ഈ ഏറ്റു പറച്ചില്‍, നമ്മുടെ രാജ്യത്ത് സ്ത്രീശാക്തീകരണത്തിന്‍റെ ഭാഗമായി പാര്‍ലിമെന്‍റ് ബില്ലടിസ്ഥാനത്തില്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ അന്പത് ശതമാനം സ്ത്രീ സംവരണം ചെയ്യപ്പെടുന്ന ഈ അവസരത്തില്‍ വളരെ പ്രസക്തമേറിയതാണ്. വരും കാലങ്ങളില്‍ പെണ്‍പട ഭരണചക്രത്തിന് സാരഥ്യമരുളുന്പോളുള്ള വരും വരായ്മകള്‍ കണ്ടെറിയേണ്ടിയിരിക്കുന്നു.അവയുടെ കെട്ടുറുപ്പും ഫലപ്രാപ്തിയും ആശങ്കാജനകമാണെന്നാണ് പെണ്‍പൊലിമയില്‍ കൊഴുക്കുന്ന തെരഞ്ഞെടുപ്പു കോലാഹലങ്ങള്‍ നല്‍കുന്ന സൂചനകള്‍
ഭരണാധികാരം നല്‍കി മഹിളകളെ ശക്തരാക്കാന്‍ തിരക്കു കൂട്ടുന്പോള്‍ അതുമൂലം കൈവിട്ടുപോകുന്ന കുറേകാര്യം ചര്‍ച്ചക്കു വിധേയമാക്കേണ്ടതുണ്ട്. കുടുംബത്തിനും സമൂഹത്തിനും ഇതുമൂലം ഉണ്ടാകുന്ന വിപത്തുകള്‍ ദൂരവ്യാപകമായിരിക്കും.
സ്ത്രീയെ അവളുടെ പ്രകൃതി കഴിവിനപ്പുറം പൊതുരംഗത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ ദുരന്ത ഫലങ്ങള്‍ ലോകമിന്നനുഭവിക്കുന്നു. സ്ത്രീ ഉദ്യോഗവും, ഭരണവും, തൊഴിലും തേടി പുറത്തിറങ്ങിയതോടെ കുടുംബ സാമൂഹ്യ ഛിദ്രതകള്‍ വര്‍ദ്ധിച്ചുവെന്ന് ആധുനിക പഠനങ്ങള്‍തെളിയിക്കുന്നു. ടിബറ്റന്‍ ചിന്തകനായ ലോബ് സാംഗ്റാബ സമൂഹത്തിന്‍റെ നാശോമുഖതയെ കുറിച്ച് പറയുന്നത്: ലോകത്ത് സ്ത്രീകള്‍ കുടുംബം വിട്ട് പുറത്തിറങ്ങിയ അന്നുമുതല്‍ക്കാണ് കുടുംബം തകര്‍ന്നതും സമൂഹം മോശമായിത്തീര്‍ന്നതെന്നുമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കുടുംബ ഛിദ്രത 30%ത്തിലധികം വര്‍ദ്ധിച്ചതായി സ്ത്രീകളെ കുറിച്ച് നടത്തിയ പഠനം തെളിയിക്കുന്നു.
സ്ത്രീയും പുരുഷനും തുല്യരാണോ?
സ്ത്രീ പുരുഷ സമത്വത്തിനുള്ള ക്രമമാണ് പകുതി ഭരണം സ്ത്രീകള്‍ക്ക് ഏല്‍പ്പിക്കുവാനുള്ള ഹേതുവെങ്കില്‍ ഒരിക്കലും തുല്യരാവാത്ത ഇവരെ തുല്യരാക്കുന്നതില്‍ ഒരുപാട് അപാകതകളുണ്ട്. പ്രഥമകാഴ്ചയില്‍ തന്നെ ആണും പെണ്ണും തമ്മില്‍ വ്യത്യാസമുണ്ട്. ശാരീരിക മാനസിക അന്തരങ്ങള്‍ നിരവധിയാണ്. ബുദ്ധി, ആരോഗ്യം, നിയന്ത്രണശേഷി, ധ്യൈം തുടങ്ങിയ കാര്യങ്ങളിലെല്ലാം പുരുഷന്‍ സ്ത്രീയേക്കാള്‍ ബഹുദൂരം പിന്നിലായതുപോലെ സ്നേഹം, കാരുണ്യം, സഹനം, ക്ഷമ തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീയാണ് മുന്നിട്ട് നില്‍കുന്നത്. ലൈഗിംകാവയവങ്ങളിലും സന്താനോല്‍പാദനത്തിലും സ്ത്രീ പുരുഷ വ്യത്യാസം അംഗീകരിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഈ വ്യത്യാസത്തില്‍ നിംമ്നോന്നതികളുടെയോ ഭാവങ്ങളുടേയോ ഭിന്നതയിലും സര്‍വ്വാംഗീകൃതമാണ്. രണ്ട് വിഭാഗവും ഒരു പോലെയാവണമെന്നത് സൃഷ്ടികര്‍മ്മത്തില്‍ തീരുമാനിക്കപ്പെട്ടതല്ല. ഇനി സൃഷ്ടാവിനെ അംഗീകരിക്കാത്തവര്‍ക്കും പ്രകൃതിയുടെ അനിവാര്യമായ തീര്‍പ്പായിരുന്നു ഇതെന്ന് അംഗീകരിക്കാതിരിക്കാന്‍ വയ്യ. ശരീരത്തിന്‍റെ പ്രത്യക്ഷ പ്രകൃതത്തില്‍നിന്നും അത് അവളുടെ മസ്തിഷ്കത്തിലും മനന നിരീക്ഷണ ശേഷിയിലേയെല്ലാം വ്യാപകമാണ് അവര്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍.
സ്ത്രൈണതയുടെ ജീവിത പരിസരങ്ങളെകുറിച്ചും ജീവ പരിണാമങ്ങളെകുറിച്ചും ധര്‍മ്മത്തെ കുറിച്ചും കൃത്യമായ നിര്‍വ്വചനമോ വിവേചനമോ ഇല്ലാതെ ചില മുദ്രാവാക്യങ്ങള്‍ ഉയര്‍ന്ന് കേള്‍ക്കാന്‍ സാധിക്കും. ഫെമിനിസം എന്ന ചിന്തക്ക് കുറച്ചൊക്കെ ബാഹ്യമായ ചന്തം വരുത്താന്‍ പ്രചാരകര്‍ക്ക് കുറച്ചൊക്കെ സാധിച്ചിട്ടുണ്ട്.സ്ത്രൈണ ധര്‍മ്മത്തിന്‍റെ തെറ്റായ സങ്കല്‍പ്പം അവതരിപ്പിച്ചു കൊണ്ടാണവര്‍ പ്രവര്‍ത്തിക്കുന്നത്. എതിര്‍ ലിംഗത്തോടും സമഷ്ടിയോടും സൗഹാര്‍ദ്ദത്തിലാവുന്നതിനു പകരം അനാവശ്യ സംഘട്ടനത്തിനാണിതിന്‍റെ പ്രചാരകര്‍ കാരണമായത്.യഥാര്‍ത്ഥത്തില്‍ പുരുഷന്‍റെ തന്നെ അവിശുദ്ധ വിചാരണത്തിനാണ് സ്ത്രീത്വ വാദികള്‍ കൂട്ടുനില്‍കുന്നത്.അവളുടെ പ്രകൃതിയുടെ സ്വാഭാവികതയെ നിഷേധിച്ചുകൊണ്ട് അവളെ സംരക്ഷിക്കാനായി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്നത് എത്രമാത്രം ശരിയാണെന്ന് അനുഭവത്തില്‍നിന്നും വായിച്ചെടുക്കാവുന്നതാണ്.
സ്ത്രീയും പൊതുഭരണവും.
പൊതുഭരണാധികാരികള്‍ക്ക് അവിശ്രമജോലിയുണ്ടാവും. രാപകല്‍ വ്യത്യാസമില്ലാതെ പണിയെടുക്കണം. ഏതു സമയത്തും പ്രജകളെ കാണാന്‍ തയ്യാറാവണം. നിരന്തര യാത്രയും, മനോധൈര്യവും, നിയന്ത്രണ ശേഷിയും ആവശ്യമാണ്. സ്ത്രീ പ്രകൃതം ഇതിനനുയോജ്യമല്ലെന്ന് സ്പഷ്ടം. പൊതു രംഗത്ത് ഏറ്റവും കൂടുതല്‍ സാന്നിധ്യമറിയിച്ച രണ്ടുലക്ഷത്തിലധികം പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചെങ്കിലും ഇതില്‍ ഒരാള്‍ പോലും പെണ്ണുണ്ടായിട്ടില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
ഇതില്‍നിന്നു തന്നെ പൊതു രംഗത്ത് പ്രവര്‍ത്തിക്കേണ്ടത് പുരുഷന്‍മാരാണെന്ന് വ്യക്തമായി. മലീമസമായ ഇന്നത്തെ രാഷ്ട്രീയ ഗോഥയില്‍ സ്ത്രീകള്‍ക്ക് വല്ല രക്ഷയുമുണ്ടോ..? നിലവിലെ ഇന്ത്യയുടെ റയില്‍വേ മന്ത്രി പറയുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു, “”ചൊവ്വാഴ്ച മമതാ ബാനര്‍ജിയുടെ ദിവസമായിരുന്നു. പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടക്ക് നിരവധിപേര്‍ കൊല്ലപ്പെടുകയും ത്രിണമൂല്‍ കോണ്‍ഗ്രസിന്‍റെ ഒട്ടേറെ വനിതാ പ്രവര്‍ത്തകര്‍ വസ്ത്രാക്ഷേപത്തിനും ബലാത്സംഗത്തിനും ഇടയായത് ഉന്നയിച്ചുകൊണ്ടാണ് മമതയും സംഘവും സഭാനടപടികള്‍ സതംഭിപ്പിച്ചത്. ഒരു വീഡിയോ ടേപ്പും കൊല്ലപ്പെട്ടവരുടെയും പീഢിപ്പിക്കപ്പെട്ടവരുടെയും പട്ടികയും തെളിവുകളുമായി അവര്‍ ആവേശഭരിതരായി ”(1998 ജൂണ്‍ 10).
അധികാരത്തിലേറിയ പെണ്ണുങ്ങളൊക്കെ ദുരന്തമായൊടുങ്ങിയ ചരിത്രമാണ് നമുക്കുള്ളത്. ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശുമെല്ലാം നമുക്ക് തെളിവാണ്. സ്ത്രീകള്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ തീരുമെന്ന വാദം ശുദ്ധ അസംബന്ധമാണ്. പന്ത്രണ്ട് വര്‍ഷം ഇന്ത്യാരാജ്യം ഭരിച്ചത് ഒരു സ്ത്രീയാണ്. ഇന്ത്യയിലെ സ്ത്രീകളുടെ ഏത് പ്രശ്നമാണ് ആ ഭരണം കൊണ്ട് മാത്രം ഇല്ലാതായത്. ഇപ്പോള്‍ ഭരിക്കുന്നത് ആണാണെങ്കിലും പിന്‍സീറ്റില്‍ നിന്നും മുന്‍സീറ്റിലേക്ക് നീണ്ട് കിടക്കുന്ന വളയിട്ട കൈകള്‍ നാം കാണുന്നു. എല്ലാവരുടെയും മുകളില്‍ രാഷ്ട്രപതിയും ഒരു സ്ത്രീയാണ്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഏറുന്നോ അതോ കുറയുന്നോ നമ്മുടെഅയല്‍സംസ്ഥാനം വര്‍ഷങ്ങളോളം ഭരിച്ചത് ഒരു പെണ്ണാണ്. ആ സംസ്ഥാനത്തെ പെണ്ണുങ്ങളുടെ കഥ അന്നും തമിഴ്നാട്ടിലെ പെണ്ണുങ്ങള്‍ മുഷിഞ്ഞ ചേലചുറ്റിയും നഗ്ന പാദരായും കേരളത്തിലെ തെരുവുകളില്‍ കടലാസു പെറുക്കിയും കൂലിപ്പണി നടത്തിയും പോന്നു. പക്ഷേ ഭരിച്ചവര്‍ക്ക് മുവ്വായിരത്തി മുന്നൂറു പട്ടുചേലയും സമം തുകല്‍ ചെരുപ്പുകളും സന്പാദ്യമുണ്ടായിരുന്നു. ഉദാഹരണങ്ങള്‍ മായാവതിയിലുണ്ട്.
രാജ്യത്തിനു പുറത്ത് കടന്നാല്‍ ബംഗ്ലാദേശിലുമുണ്ട് രണ്ടുപെണ്ണുങ്ങള്‍ ചേര്‍ന്ന് ഒരു രാജ്യം കുട്ടിച്ചോറാക്കിയതിന്‍റെ കഥ. അറിയാമല്ലോ, പാകിസ്ഥാന്‍ ഇന്നത്തെ രൂപത്തില്‍ കുഴച്ചുമറിച്ചത് ഒരു പെണ്ണായിരുന്നില്ലേ. ഒരു ദുരന്തമായി മാഞ്ഞുപോയതും…
സംവരണം വരുത്തുന്ന വിനകള്‍
സംവരണം എന്ന ആശയം തന്നെ നീതി നിഷേധവും വിവേചനവുമാണ്. സംവരണം അവസര സമത്വത്തിനെതിരാണ്. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കമായ അവശ ദുര്‍ബല വിഭാഗങ്ങളെ പൊതു ധാരക്കൊപ്പം കൊണ്ടവരുന്നതിന് വേണ്ടിയാണ് വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ ഭരണഘടനാ ശില്‍പ്പികള്‍ സംവരണം എന്ന ആശയം കൊണ്ടുവന്നത്. സാധാരണ ജനങ്ങള്‍ മുഖ്യധാരക്കൊപ്പം എത്തുന്ന പക്ഷം ഭരണഘടനാപരമായി തന്നെ സംവരണം അസാധുവാകും. വനിതാ സംവരണത്തെ ഈ മാനദണ്ഢങ്ങള്‍ക്കു വിധേയമാക്കാന്‍ കഴിയില്ല. സ്ത്രീത്വം പിന്നാക്കാവസ്ഥയല്ല. സ്ത്രീത്വം ദുര്‍ബലതയോ അവശതയോ അല്ല. നമ്മള്‍ തന്നെ പദവിയില്‍ തുല്യരാണെന്നു പറയുന്നവര്‍ക്കെന്തു സംവരണം.
അധികാരത്തിന്‍റെ നേര്‍പകുതി ഒരു വിഭാഗത്തിനു നിഷേധിക്കും പ്രകാരം ജനാധിപത്യ വിരുദ്ധമാണീ സ്ത്രീ സംവരണം. ലിംഗ ഭാഷാ ഭേദമില്ലാതെ അധികാര സ്ഥാപനത്തിലേക്കു മത്സരിക്കാനുള്ള പൗരന്‍റെ അവസര നിഷേധമാണിത്. പെണ്ണിന് നൂറു ശതമാനം സീറ്റിലും മത്സരിക്കാം, പുരുഷന് അന്പതുശതമാനം മാത്രമേ പറ്റൂ എന്ന അവസ്ഥ വരുന്നു. സംവരണത്തിന്‍റെ മൂലതത്വം ജാതീയതയും ന്യൂനപക്ഷവുമാണ്. സ്ത്രീത്വം ജാതീയതയോ ന്യൂനപക്ഷമോ അല്ല. പെണ്ണുങ്ങളുടെ കാര്യം നോക്കാന്‍ പെണ്ണുതന്നെ വേണമെന്ന് പറഞ്ഞ് പൗരസമൂഹത്തെ ആണും പെണ്ണുമാക്കിതിരിക്കുന്നത് വിഭജന വാദമാണ്. സര്‍വ്വോപരി ഇതൊരു സ്ത്രീ പീഢനമാണ്. സാമൂഹികാവസ്ഥയില്‍ പ്രകൃതി സ്ത്രീകള്‍ക്കു കല്‍പിച്ചുനല്‍കിയ ചില ചുമതലകളുണ്ട്. ഇതില്‍ ചിലതെങ്കിലും സ്ത്രീക്കുമാത്രം ചെയ്യാവു ന്നതാണ്. ബാക്കിപലതും സ്ത്രീ ചെയ്താല്‍ ഫലപ്രദമാകാത്തവയാണ്. പുരുഷനു ഗര്‍ഭം ധരിക്കാനോ പ്രസവി ക്കാനോ കഴിയില്ല. അപ്പോള്‍ പേറും പോറ്റും ഗൃഹഭരണവുമായി കഴിയുന്ന സ്ത്രീയെ അധികാരത്തിലേക്കു വലിച്ചി ഴച്ച് അധികഭാരം ചുമത്തി പീഢിപ്പിക്കുക യാണ്. പഴയതൊന്നും ഒഴിവാക്കുന്നില്ല പുതിയത് കെട്ടിവെക്കുകയും ചെയ്യുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ കാളയെ തൊഴുത്തില്‍കെട്ടി പശുവിനെക്കൊണ്ട് വണ്ടിവലിപ്പിക്കുന്ന ഏര്‍പ്പാടാണിത്.
സ്ത്രീകള്‍ വീട്ടിലിരുന്നാല്‍ സമൂഹ ത്തില്‍ ഒരു പ്രത്യാഘാതവുമില്ല. പുരുഷന് അധികാരവും തൊഴിലുമില്ലാതായാല്‍ വീട്ടിലിരിക്കില്ല. പുറത്തിറങ്ങി പ്രശ്നങ്ങളു ണ്ടാക്കും. പിടിച്ചുപറി, മോഷണം, സ്ത്രീപീഢനം തുടങ്ങിയ ക്രമാതീതമായി വര്‍ദ്ധിക്കും. പയ്യോളിക്കാരി നേതാവിന്‍റെ കഥയും, പ്രതിശ്രുത വനിതാസ്ഥാനാര്‍ത്ഥി ആത്മഹത്യചെയ്തതും, പഞ്ചായത്ത് വികസന സമിതി ചെയര്‍പേഴ്സണായ എടപ്പാളിലെ സാഹിറ സഹപ്രവര്‍ത്തകന്‍ ജയകൃഷ്ണനുമായി അവിഹിത ബന്ധം സ്ഥാപിച്ചതും പൊതുഭരണത്തില്‍ വരുന്ന സ്ത്രീകളുടെ കുടുംബം കുളം തോണ്ടു മെന്നതിന്‍റെ തെളിവുകളാണ്. കുഞ്ഞു ങ്ങളെ അനാഥരാക്കിയും ദാന്പത്യം തകര്‍ത്തുമുള്ള ഇവയൊക്കെ ഒറ്റപ്പെട്ട സംഭവമല്ല. കാസര്‍ഗോഡ് ഒരു പഞ്ചായത്ത് പ്രസിഡന്‍റും ചെയര്‍പേഴ്സ ണും ആളൊഴിഞ്ഞ വീട്ടില്‍ സൈറ്റുനോ ക്കാന്‍ പോയി നാട്ടുകാര്‍ കയ്യോടെ പിടകൂടിയതു മുതല്‍ എണ്ണമറ്റ ഉദാഹരണ ങ്ങള്‍…ഇനി താല്‍പര്യ സംരക്ഷണത്തിനും അവകാശങ്ങള്‍ക്കും ഒരു പെണ്ണൊരുന്പെട്ടിട്ടെന്തു കാര്യം? ഇന്നു സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതും ജയിപ്പിക്കുന്നതും ഭരിക്കുന്നതും പാര്‍ട്ടികളാണ്. കല്‍പിക്കുന്നതും ശാസിക്കുന്നതും അവരാണ്. ആണായാലും പെണ്ണായാലും 33% സംവരണത്തിലേറിയ പുതുമുഖ പെണ്ണുങ്ങള്‍ വെറും റബ്ബര്‍സ്റ്റാന്പുകളാ യിരുന്നു. വൈസ്പ്രസിഡന്‍റോ, ഭര്‍ത്താ വോ ഇവരെ വെച്ച് റിമോട്ട് കണ്‍ട്രോള്‍ ഭരണം നടത്തുകയാണ്. പാര്‍ട്ടിയുടെ ശാസനകള്‍ക്കെതിരായി പ്രവര്‍ത്തിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് കാസറഗോഡ് ജില്ലയിലെ പുത്തുഗെ പഞ്ചായത്ത് പ്രസിഡന്‍റ് ഫാത്തിമ സുഹ്റ പറയും. ഇവിടെ സംവരണ താല്‍പര്യങ്ങള്‍ അര്‍ത്ഥശൂന്യമാവുകയാണ്.
സ്ത്രീ സംവരണത്തിന്‍റെ ഇസ്ലാമിക പക്ഷം
സ്ത്രീ മനുഷ്യ വര്‍ഗ്ഗത്തിന്‍റെ അര്‍ദ്ധഭാഗമാണ്. സ്ത്രീയെ സമുദ്ധരിക്കാനുള്ള ചര്‍ച്ചക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചര്‍ച്ചകളുടെ ബഹളം അന്തരീക്ഷമലി നീകരണം സൃഷ്ടിച്ചതൊഴിച്ചാല്‍ സ്ത്രീകളുടെ പുരോഗതിക്കുപകരം അധോഗതിയുടെ ആഴം വര്‍ദ്ധിക്കുകയാണ് ചെയ്തത്. ഇസ്ലാം സ്ത്രീകള്‍ക്കു നല്‍കിയ വിലയും നിലയും മനസ്സിലാക്കണമെങ്കില്‍ ഇസ്ലാമേതര മതങ്ങളിലും സംസ്കാരങ്ങളിലും അവര്‍ക്കുനല്‍കിയ പരിഗണനകള്‍ മുന്നില്‍ വെക്കുന്നത് നന്നായിരിക്കും.
പ്രാചീന ഗ്രീക്ക് സംസ്കാരം സ്ത്രീയെ തിന്മകളുടെ പ്രതിരൂപമായി അവതരിപ്പിച്ചിരുന്നു. ജൂതന്‍മാര്‍ ഹവ്വ(റ)യെ തിന്‍മകളുടെ പ്രേരകശക്തിയായി കണ്ടതുപോലെ പണ്ടോറ എന്ന സ്ത്രീയെ ഇതിന്നവര്‍ പ്രതീകമാക്കി. പിന്നീട് വ്യോവൃത്തിക്കും സ്വവര്‍ഗ്ഗ രതിക്കും അവര്‍ മതകീയ അംഗീകാരം നല്‍കി. ഈ ദുരവസ്ഥ കേളിപെറ്റ ഗ്രീക്കു സംസ്കാരത്തിന്‍റെ സന്പൂര്‍ണ്ണ തകര്‍ച്ചയിലാണ് അവസാനിച്ചത്.
റോമന്‍ നിയമങ്ങളിലും സ്ത്രീ അവഹേളിക്കപ്പെട്ടു. ഇന്ത്യയില്‍ സ്ത്രീ കാമത്തിന്‍റെ പ്രതീകം മാത്രമായിരുന്നു. ലിംഗവും യോനിയും ആരാധിക്കപ്പെട്ടു. നമ്മുടെ കേരളത്തിലും സ്ത്രീ വേട്ടയാടപ്പെട്ടു. അവര്‍ണ്ണര്‍ക്ക് മാറുമറക്കാന്‍ അവകാശമുണ്ടായിരുന്നില്ല. ആറാം നൂറ്റാണ്ടിലെ അറ്യേയിലും സ്ത്രീ, കാമലീലകള്‍ക്കുള്ള ഉപകരണം മാത്രമായിരുന്നു. പെണ്‍കുഞ്ഞ് അപമാനകരമായിക്കണ്ടു. സ്ത്രീകള്‍ കേവലം അടിമകളെപ്പേലെയായിരുന്നു.
ഇസ്ലാം സൃഷ്ടാവിന്‍റെ മതമായത് കൊണ്ട് അതിന്‍റെ നിയമങ്ങളത്രയും പ്രകൃതിയോടിണങ്ങിയതായിരിക്കും. സ്ത്രീയുടെയും പുരുഷന്‍റെയും ശാരീരിക മാനസിക അവസ്ഥകള്‍ക്കനുസരിച്ചുള്ള പരിഗണനകളും ബാധ്യതകളുമാണ് ഇരുവിഭാഗങ്ങള്‍ക്കും നല്‍കിയത്. പലവിഷയങ്ങളിലും ആണിനെയും പെണ്ണിനെയും തുല്യരായിക്കാണുന്പോഴും അനിവാര്യമായ വിഷയങ്ങളില്‍ ചിലതില്‍ ആണിനും മറ്റുചിലതില്‍ പെണ്ണിനും പരിഗണനകള്‍ നല്‍കിയിട്ടുണ്ട്.
പെണ്‍കുഞ്ഞ് അപമാനവും ദാരിദ്രത്തിന്‍റെ പ്രതീകവുമായി കണ്ടിരുന്നകാലത്ത് ജീവിക്കാനുള്ള സ്വാതന്ത്രം നേടിക്കൊടുത്തും അവള്‍ സ്വര്‍ഗ്ഗപ്രാപ്തിക്കുതകുന്ന നിധിയാണെന്ന് പ്രഖ്യാപിച്ചുമാണ് ഇസ്ലാം സ്ത്രീ ശാക്തീകരണത്തിന് തുടക്കമിട്ടത്. നബി(സ) പറഞ്ഞു “ആര്‍ക്കെങ്കിലും ഒരു പെണ്‍കുഞ്ഞ് പിറക്കുകയും അതിനെ കുഴിച്ച്മൂടാതെയും അവഹേളിക്കാതെയും ആണ്‍കുഞ്ഞിന് അവളേക്കാള്‍ പരിഗണന നല്‍കാതെയും പരിപാലിച്ചാല്‍ അല്ലാഹു അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകതന്നെ ചെയ്യും”.(അബൂദാവൂദ്)
“”ഒരാള്‍ക്ക് കൂടുതല്‍ പെണ്‍മക്കള്‍ നല്‍കപ്പെടുകയും അവരോട് നല്ലനിലയില്‍ പെരുമാറുകയും ചെയ്താല്‍ അവര്‍ നരകത്തില്‍നിന്നും അവന് മറയാകുന്നതാണ്”(മുസ്ലിം)
ഇത്തരം പ്രഖ്യാപനങ്ങള്‍ സ്ത്രീകളുടെ സാമൂഹിക നിലവാരം വാനോളമുയര്‍ത്തി. പെരുമാറ്റങ്ങളില്‍പോലും സ്ത്രീകളോട് തുല്യത പുലര്‍ത്താന്‍ നബി(സ) പഠിപ്പിച്ചു. വിദ്യാഭ്യാസം പുരുഷനെപ്പോലെ സ്ത്രീകള്‍ക്കും ഇസ്ലാം നിര്‍ബന്ധമാക്കി.
സ്ത്രീകള്‍ക്ക് ധാരാളം അവകാശങ്ങള്‍ ഇസ്ലാം കല്‍പിച്ചു നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിനെ തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ട്. മതിയായ കാരണങ്ങളാല്‍ ത്വലാഖ് ചൊല്ലാനുള്ള പുരുഷന്‍റെ അവകാശം പോലെ നിശ്ചിതഘട്ടത്തില്‍ ഭര്‍ത്താവുമായി വേര്‍പ്പിരിയാന്‍ “ഖുല്‍അ്’, “ഫസ് ഖ്’ എന്നീ അവകാ ശങ്ങള്‍ ഇസ്ലാം സ്ത്രീകള്‍ക്ക് നല്‍കിയിട്ടുണ്ട്.
സിവില്‍ ക്രിമിനല്‍ കോടതി നിയമങ്ങളില്‍ സ്ത്രീ പുരുഷര്‍ തു ല്യരാണ്. ഇസ്ലാ മില്‍ ജീവന്‍, സന്പ ത്ത്, അഭിമാനം, എന്നിവ സംരക്ഷിക്കുന്നതിലും സ്ത്രീ പുരുഷന്‍മാര്‍ക്കിടയില്‍ യാതൊരു വേര്‍ത്തിരിവുമില്ല.
പ്രായത്തിന്‍റെ ഏത് ഘട്ടത്തിലും പുരുഷന്‍റെ സംരക്ഷണം സ്ത്രീകള്‍ക്ക് സ്വാന്തനമേകുന്നു. മകള്‍, സഹോദരി, ഭാര്യ, ഉമ്മ എന്നീ ഏത് അവസ്ഥകളിലും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് പുരുഷന്‍റെ ചുമതലയാണ്. ഇസ്ലാമേതര സംഹിതകളില്‍ സ്ത്രീകളുടെ സ്വത്തവകാശത്തിനു സുവ്യക്തമായ നിയമങ്ങളുണ്ടായിരു ന്നില്ല. പുരുഷനെപ്പോലെ അദ്ധ്വാനിച്ചു ജീവിക്കാനായിരുന്നു 19ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ സ്ത്രീകളുടെ വിധി. കുടുംബത്തിന്‍റെ അടിസ്ഥാന കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ഗര്‍ഭം, പ്രസവം, മുലയൂട്ടല്‍, സന്താനപരിപാലനം, ഗൃഹപരിപാലനം, തുടങ്ങിയ ഭാരമേറിയ ദൗത്യം നിര്‍വ്വഹിക്കുന്നതിനു പുറമേ പുരുഷനെപ്പോലെ പുറത്തു പോയി അദ്ധ്വാനിച്ചു കുടുംബ ചെലവിലേക്ക് പണം കണ്ടെത്തുക കൂടി ചെയ്യണമെന്ന് പറയുന്നത് സ്ത്രീ ശാക്തീകരണമല്ല ചൂഷണമാണത്.
സ്ത്രീ ശാക്തീകരണത്തിന്‍റെ പേരില്‍ സ്ത്രീയെ പുരുഷനാക്കാനാണ് ഇന്ന് ശ്രമം നടക്കുന്നത്. അവരുടെ ശാരീരിക മാനസിക ദുര്‍ബലതകള്‍ പരിഗണിക്കാതെ പ്രതികൂല സാഹചര്യങ്ങളില്‍ പോലും കഠിനമായ ജോലികളാണ് ഏല്‍പ്പിക്കുന്നത്. വലിയ കരിങ്കല്ലുകളും ചുമടുകളും തലയില്‍ വെച്ച് കൊടുത്ത് നടക്കൂ നീ സ്വതന്ത്രയാണ് എന്ന് പറഞ്ഞ് തുന്പിയെ കല്ലെടുപ്പിക്കുന്ന വികൃതിയാണ് സ്ത്രീപുരുഷ സമത്വ വാദികള്‍ ഇന്നു സ്ത്രീകളെ വെച്ചു കളിപ്പിക്കുന്നത്.
ഇസ്ലാമിലെ സ്ത്രീ വീട്ടിലെ രാജ്ഞിയാണ്. അവള്‍ ഇരിക്കുന്നിടത്തേക്ക് പുരുഷന്‍ ആവശ്യവസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്നു. എന്നാല്‍ ഭര്‍ത്താവ്, പിതാവ്, മകന്‍, സഹോദരന്‍ തുടങ്ങിയ ആരും തന്നെ ഇല്ലാത്ത അവസ്ഥ ഉണ്ടാ വാം അതിനാലാണ് സ്ത്രീക്ക് ഇസ്ലാം തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്രം നല്‍കുന്നു. അവളുടെ ശാരീരിക മാനസിക അവസ്ഥകളോട് യോചിക്കുന്ന രീതിയിലുള്ള ജോലി ചെയ്യുന്നതിന് ഇസ്ലാം അനുമതി നല്‍കുന്നു.
“”മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്ക് രണ്ടുവര്‍ഷം മുലയൂട്ടട്ടെ. ഇത് മുലകുടി പൂര്‍ത്തിയാക്കാന്‍ ഉദ്ധേശിക്കുന്നവ ര്‍ക്കാകുന്നു. അവര്‍ക്ക് മര്യാദയനുസരിച്ച് ആഹാരവും വസ്ത്രവും നല്‍കേണ്ടത്, കുട്ടികള്‍ ആര്‍ക്ക് ജനിച്ചോ അവരുടെ ബാധ്യതയാണ്”. (അല്‍ബഖറ 233)
സ്ത്രീ സമത്വവാദികള്‍ സൃഷ്ടിച്ച കണ്ണില്ലാത്ത സ്വതന്ത്രചിന്ത അവര്‍ക്ക് നല്‍കിയ ജോലിഭാരം പ്രസവാനന്തര ശുശ്രൂഷപോലും വേണ്ടവിധം ലഭിക്കാത്ത അവസ്ഥ സൃഷ്ടിച്ചു. മുലയൂട്ടാന്‍ അവര്‍ക്ക് സമയമില്ല. ഇതിനവര്‍ വന്‍ വിലയാണ് നല്‍കേണ്ടിവരുന്നത്. സ്വന്തം മക്കളുടെ സ്നേഹം അന്യം നിന്നുപോകുന്നതിനു പുറമെ മാരകമായ രോഗങ്ങള്‍ പോലും അവര്‍ക്ക് വന്നു ഭവിക്കുന്നു.
സ്ത്രീ ഭരണമേറ്റെടുക്കുന്ന ചരിത്രമോ, അവളെ ഭരണസാരഥ്യമേല്‍പ്പിച്ച ചരിത്രമോ ഇസ്ലാമിലില്ല. പതിനാലു നൂറ്റാണ്ടുകളായി കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍മാരുടെ വിധിയും ഇതിനുമതിയായ പിന്തുണ നല്‍കുന്നു. ഖുര്‍ആനിലേയും ഹദീസിലേയും വ്യക്തമായ വിധികളുടെ വെളിച്ചത്തിലാണിത്.
സ്ത്രീകളുടെ ബാധ്യതയും പ്രവര്‍ത്തനമേഖലയും സൂറത്തുല്‍ അഹ്സാബില്‍ നിന്നും സ്പഷ്ടമാണ്. “”നിങ്ങളുടെ വീട്ടല്‍ നിങ്ങള്‍ ഒതുങ്ങിയരിക്കുക കഴിഞ്ഞുപോയ ജാഹിലിയ്യാകാലത്ത് അലങ്കാരം പ്രദര്‍ശിപ്പിച്ച് നടന്നത് പോലെ നിങ്ങള്‍ പുറത്തിറങ്ങരുത്”(33:33)
“”കൈകാര്യകര്‍തൃത്വം സ്ത്രീയെ ഏല്‍പ്പിക്കുന്നൊരു സമൂഹവും വിജയിച്ചിട്ടില്ല” (ബുഖാരി)
വീട്ടില്‍ നിന്നും പുറത്തിറങ്ങി നിര്‍വഹിക്കേണ്ട നിരവധി ഇസ്ലാമിക കാര്യങ്ങളും ആരാധനകളും ഉണ്ട്. അതില്‍ നിന്നെല്ലാം സ്ത്രീകളെ ഒഴിവാക്കിയിരിക്കുന്നു. വീട്ടല്‍നിന്നു തന്നെ നിര്‍വ്വഹിച്ചാല്‍മതിയെന്ന പരിഗണനയും മികച്ച പ്രതിഫലവും നല്‍കുന്നു. ജുമുഅ നിസ്കാരം സ്രേഷ്ടമായ ആരാധനയാണ്. ഖുര്‍ആനും സുന്നത്തും ശക്തമായ ആഹ്വാനമാണ് ജുമുഅയുടെ കാര്യത്തിലും അതിനായി പള്ളിയില്‍ സന്നിഹിതരാകുന്നതിനും വേണ്ടി നടത്തിയത്. പക്ഷേ ഈ നിര്‍ബന്ധ ശാസനകളില്‍നിന്നും സ്ത്രീയെ ഇസ്ലാം ഒഴിവാക്കിയിരിക്കുന്നു.
ഇസ്ലാമില്‍ മര്‍മ്മ പ്രധാനവും അനുശാസനയുമുള്ള നിരവധികര്‍മ്മങ്ങള്‍ക്ക് പുറത്തിറങ്ങുന്പോള്‍ തന്നെയും പരിമിതിയും പരിധികളും ഇസ്ലാം കല്‍പ്പിക്കുന്നുണ്ട്. ഹജ്ജിനുള്ള യാത്രക്കുപോലും സ്ത്രീ പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമാകേണ്ടതുണ്ട്.
ഖലീഫമാരേയും ഭരണാധികാരികളേയും തിരഞ്ഞെ ടുക്കല്‍ നബി(സ) ക്ക് ശേഷം ഇസ്ലാമിക ലോകം അനുഭവിച്ച രാഷ്ട്രീയ പ്രശ്നമായിരുന്നു. പക്ഷെ സ്ത്രീ നേതൃത്വത്തി നെക്കുറിച്ച് ഇസ്ലാമിക പണ്ഡിതലോകമോ രാഷ്ട്രനായകരോ ചിന്തിച്ചിട്ട് പോലുമില്ലെന്ന് സത്യം ഇവിടെയെല്ലാം വ്യക്തമാണ്.
ഇസ്ലാം വെളിപ്പെടുത്തേണ്ട ജുമുഅ ജമാഅത്തകള്‍ക്ക് പോലും സ്ത്രീകള്‍ വീടുവിട്ടിറങ്ങേണ്ടതില്ല. ഗര്‍ഭം ചുമക്കുക, പ്രസവിക്കുക, മുലയൂട്ടുക, സന്താനപരിപാലനം തുടങ്ങിയ നിരവധി ജോലിത്തിരക്കുള്ള സ്ത്രീ അഞ്ചുനേരം ബാങ്കുകേട്ടാല്‍ പള്ളിയില്‍ ചെന്ന് നമസ്കരിക്കണമെന്ന് പറഞ്ഞാല്‍ അത് സ്വാതന്ത്രമോ പാരതന്ത്ര്യമോ
സ്ത്രീകളോട് അല്‍പ്പമെങ്കിലും ദയയുണ്ടെങ്കില്‍ അവരെ ഈ ബാധ്യതകളില്‍നിന്നും ഒഴിവാക്കിക്കൊടുക്കുകയല്ലേ വേണ്ടത് പിന്നയല്ലേ ഭരണവും പൊതു പ്രവേശനവും.
നബി പറഞ്ഞു “”അവര്‍ക്ക് അവരുടെ വീടാണ് ഉത്തമം”(അബൂദാവൂദ്) സ്ത്രീകളെ പുറത്തിറക്കി അധികാരം ചുമലില്‍ വെച്ചുകൊടുത്താല്‍ അത് ജനാധിപത്യത്തെയും സ്ത്രീസമൂഹത്തെയും ശക്തിപ്പെടുത്തുമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. ഞെക്കിപ്പഴുപ്പിച്ചത് ചീഞ്ഞ് പോകും . പ്രകൃതിയോട് കാണിക്കുന്ന വികൃതി നാശത്തിന്‍റെ കുഴിതോണ്ടും