ഒരു വര്‍ഷം കൂടി കഴിഞ്ഞുപോയി. പുതുവര്‍ഷത്തെ കാത്തിരിക്കുകയാണ്. ഡിസംബര്‍ വിട പറയുന്നത് ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും സന്തോഷപൂര്‍ണ്ണവുമായ ഓര്‍മ്മകള്‍ സമ്മാനിച്ചു കൊണ്ടാണ്. ഡിസംബര്‍ പിറക്കുന്നതോടെ ക്രിസ്തുമസ് സ്റ്റാറുകളും ക്രസ്തുമസ് ട്രീകളും കടകളിലും ക്രിസ്തീയവിശ്വാസികളുടെ വീടുകളിലും പൊതുസ്ഥലങ്ങളിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. ക്രിസ്മസ് സമ്മാനങ്ങളും കേക്കുകളും ഗ്രീറ്റിംങ് കാര്‍ഡുകളും എസ്.എം.എസുകളും നമ്മുടെ ഇടയില്‍ നിറഞ്ഞ് നില്ക്കും. ലോകത്ത് നിറഞ്ഞു നില്ക്കുന്ന ഒരേയൊരാഘോഷമാണ് ക്രിസ്തുമസ്. ക്രിസ്തീയ രാജ്യങ്ങളിലും മറ്റു രാജ്യങ്ങളിലും ഒരു പോലെ ആഘോഷിക്കപ്പെടുന്നതെന്ന പ്രത്യേകത ഒരു പക്ഷേ ക്രിസ്തുമസിനു മാത്രം അവകാശപ്പെടുന്നതാണെന്നു പറയാം. ക്രൈസ്തവ ലോകത്തിന്റെ സാമൂഹികമായ ഇടപെടലുകളും മിഷിനറി പ്രവര്‍ത്തനവും ജനസംഖ്യാധിക്യവുമാണ് ഇത്തരമൊരു മതേതരസ്വഭാവവും ക്രിസ്തുമസിന് സാധിപ്പിച്ചു കൊടുത്തത്. ക്രൈസ്തവ വിശ്വാസപ്രകാരം യേശുവിന്റെ ജനനദിവസമായി ഡിസംബര്‍ 25 ഗണിക്കപ്പെടുകയും ക്രിസ്തുമസ് ആചരിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഡിസംബര്‍ 25ക്രിസ്തുമസ് ആഘോഷിക്കുന്നതിനെതിരെ ക്രിസ്തുമതത്തിന്റെ അകത്തു നിന്നും പുറത്തു നിന്നും ഒരു പോലെ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. പ്രശസ്തരുടെയും ആത്മീയ നേതാക്കന്മാരുടെയുമൊക്കെ ജന്മദിനം ആഘോഷിക്കുന്നതിനെ ആരും എതിര്‍ത്തിട്ടില്ല. അത് സമൂഹത്തില്‍ നിലനിന്നു പോന്ന സത്യവുമാണ്. ഗാന്ധിജയന്തിയും ശ്രീകൃഷ്ണ ജയന്തിയും മീലാദുന്നബിയും ശിശുദിനവുമൊക്കെ അതിനുദാഹരണമാണ്. ക്രിസ്തുമസ് വിമര്ശിക്കപ്പെടാനുള്ള പ്രധാനകാരണം പൗരോഹിത്യത്തിന്റെ കടത്തിക്കൂട്ടലുകളും അന്ധവിശ്വാസങ്ങളുടെ കടന്നുകൂട്ടലുമൊക്കെയാണ്. ഊഹത്തിന്റെയും സങ്കല്പ്പത്തിന്റെയും അടിസ്ഥാനത്തിലാണ് ഡിസംബര്‍ 25 ക്രിസ്തുവിന്റെ ജന്മദിനമായി ചിത്രീകരിക്കപ്പെട്ടത്.
ക്രിസ്റ്റസ് മെസ്സേ (cristes maesse)ആണ് ക്രിസ്തുമസ്സായി പരിണമിച്ചത്. ക്രിസ്തുവിന്റെ ആഗമനം, ജനനം എന്നൊക്കെയാണ് ഇതിന്റെ അര്‍ത്ഥം. ആദ്യമായി എ.ഡി 336 ഡിസംബര്‍ 25നാണ് ആദ്യമായി ക്രിസ്തുമസ് ആഘോഷിക്കപ്പെട്ടത്. റോമന്‍ രാജാവായിരുന്ന കോണ്‍സ്റ്റന്റയിന്റെ കാലത്താണ് ഇത് നടത്തപ്പെടുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം പോപ്പ് ജൂലിയസ് ഒന്നാമന് ഈ ദിവസത്തെ ക്രിസ്തുവിന്റെ ജന്മദിനമായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ക്രിസ്തുമസിന് മതാചാരത്തിന്റെ പരിവേഷം നല്‍കുകയും ചെയ്തു.
ക്രിസ്തുവിന്റെ ജനനം ഡിസംബര്‍ 25ലേക്ക് മാറ്റിപ്പണിതതിനു പിന്നില്‍ പാല കാരണങ്ങളും നിരത്തപ്പെടുത്തുന്നതു കാണാം. എന്നിരുന്നാലും ഡിസംബര്‍ 25നാണ് ക്രിസ്തുവിന്റെ ജനനമെന്ന് ബൈബിള്‍ കൊണ്ടോ മറ്റോ ഒരിക്കലും തെളിയിക്കാന്‍ സാധ്യമല്ല. ഊഹങ്ങളുടെ മേലിലാണ് ക്രിസ്തുമസ് കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ളത്. പ്രധാനമായും അനുകൂലികള്‍ ഉയര്‍ത്തിക്കാട്ടുന്നത് ഗബ്രിയേല്‍ മാലാഖയുടെ പ്രവചനമാണ്. കന്യകയായ മറിയം മാതാവാകും എന്ന് ഗബ്രിയേല്‍ അറിയിച്ചത് വസന്തകാല സമരാത്രദിനത്തിലാണെതാണ് (spring equinox) സങ്കല്പം. ഇത് സംഭവിച്ചത് മാര്‍ച്ച് 25നാണെന്ന് ഗണിക്കപ്പെടുന്നു. ഈ ദിവസം മുതല്‍ കൃത്യം ഒന്‍പതുമാസം തികഞ്ഞ് ഡിസംബര്‍25 ന് മറിയം പ്രസവിച്ചുവെന്നാണ് വിശദീകരിക്കപ്പെടുന്നത്. വെറും ബാലിശമായ വാദഗതിയായിട്ടേ ഇതിനെ കണക്കാക്കപ്പെടുന്നുള്ളൂ. മറിയം അന്ന് ഗര്ഭിണിയായെന്നതിനും പ്രസവിച്ചതിനും തെളിവുകളൊന്നും നില നില്ക്കുന്നില്ല.
മറ്റു മതാചാരങ്ങളും വിശ്വാസങ്ങളുമാണ് ക്രിസ്തുമസിന്റെ ആധാരമെന്ന് ചില ചരിത്രകാരന്മാര് സുചിപ്പിക്കുന്നുണ്ട്. കാരണം യഥാര്‍ത്ഥത്തില്‍ യേശു ഉള്‍പ്പെടെ യഹൂദന്മാര് സൗര കലണ്ടറായിരുന്നില്ല ഉപയോഗിച്ചിരുന്നത്. എന്നാല്‍ സൂര്യാരാധകരായ റോമക്കാര്‍ സൗരകലണ്ടറായിരുന്നു ഉപയോഗിച്ചിരുന്നത്. അവരുടെ മതവിശ്വാസപ്രകാരം ഒരു പ്രധാന മതാചാരമായ ിമമേഹശ െീെഹശ െശി്ശരശേ (അജയ്യനായ സൂര്യന്റെ ജന്മദിനം) ആഘോഷിക്കപ്പെട്ടിരുന്നത് ഡിസംബര്‍ 25നായിരുന്നു. അന്നേ ദിവസം അതുപോലെ ആഘോഷിക്കാനുള്ള ക്രൈസ്തവദിനം എന്ന നിലക്ക് ക്രിസ്്്തുമസ്് തീരുമാനിക്കപ്പെടുകായിരുന്നെന്ന് ഒരു പറ്റം ചരിത്രകാരന്മാര് ചൂണ്ടിക്കാട്ടുന്നു. സൂര്യാധകനായിരുന്ന കോണ്‍സ്റ്റന്റയിനിന്റെ സ്വാധീവും സൂര്യന്റെ ജന്മദിനം ക്രൈസ്തവ വിശേഷദിനമായി ആചരിക്കാന്‍ കാരണമായിട്ടുണ്ട്്്.
എന്നാല്‍ ഒരു പറ്റം മുന്‍കാല ക്രിസ്ത്യാനികള്‍ ജനുവരി 6 ക്രിസ്തുവിന്റെ ജന്മദിനമായി ആഘോഷിച്ചിരുന്നു. കാരണം ഈ ദിവസത്തിലായിരുന്നു യേശു ദൈവത്തിന്റെ പുത്രനായി വെളിപാടുണ്ടായതെന്നും യേശുവിനെ സ്നാനം കഴിപ്പിക്കപ്പെടുന്നതെന്നും വിശ്വസിക്കപ്പെട്ടിരുന്നത്. ക്രിസ്തുമസ് ഡിസംബറിലാവാനുള്ള കാരണം ജൂതവിശ്വാസ പ്രകാരമുള്ള വമിൗസസമവ ആെഘോഷപ്രകാരമാണെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ജൂതകലണ്ടര്‍ പ്രകാരമുള്ള കിസലേവ് (kislev)മാസം 25നാണ് ഇത് നടക്കുന്നത്. ഈ മാസം ഡിസംബര്‍ മാസത്തോട് ചേര്‍ന്നാണ് വരുന്നതെന്ന സാദൃശ്യതയാണ് ഈ നിരീക്ഷണത്തിനാധാരം.
ഗ്രിഗോറിയന്‍ കലണ്ടറില്‍ വന്ന മാറ്റങ്ങളും ക്രിസ്തുമസ് ആഘോഷത്തിന്റെ പ്രാമാണികതയെ ചോദ്യം ചെയ്യുന്നുണ്ട്. ഇന്ന് അധിക പേരും ഉപയോഗിക്കുന്നത് ഗ്രിഗോറിയന്‍ കലണ്ടറാണ് (pope gregory xii). (ല്‍ 1582ലാണ് ഈ കലണ്ടര്‍ നടപ്പിലാക്കിയത്. അതിനു മുന്‍പ് റോമന്‍ കലണ്ടറായിരുന്നു വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നത്. റോമന്‍ കലണ്ടറിനേക്കാള്‍ വളരെ കൃത്യത പുലര്‍ത്തുന്നതും വര്‍ഷങ്ങളിലെ ദിവസങ്ങളുടെ എണ്ണത്തില്‍ റോമന്‍ കലണ്ടറിനേക്കാള്‍ കുറവുമായിരുന്നു ഗ്രിഗോറിയന്‍ കലണ്ടര്‍. പുതിയ കലണ്ടര്‍ നിലവില്‍ വന്നതോടെ പത്തു ദിവസം നഷ്ടപ്പെട്ടു. അങ്ങിനെ 1582 ഒക്ടോബര്‍ നാലിന് ശേഷം പിന്നീട് വന്നത് ഒക്ടോബര്‍ 15 ആയിരുന്നു. ബ്രിട്ടനില്‍ ഈ മാറ്റം നിലവില്‍ വന്നത് 1752ലായിരുന്നു. അങ്ങിനെ 1752 സെപ്റ്റംബര്‍ രണ്ടിനു ശേഷം പിന്നീടുള്ള തിയ്യതി സെപ്റ്റംബര്‍ 14 ആയി മാറി.
ഇതുകൊണ്ടു തന്നെ പല ഓര്ത്തുഡോക്സുകാരും കോപ്റ്റിക് ചര്‍ച്ച് വിഭാഗവും ഇപ്പോഴും റോമന്‍ കലണ്ടറാണ് ഉപയോഗിക്കുന്നത്. അതു പ്രകാരം അവര്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത് ജനുവരി 7നാണ്. കാരണം റോമന്‍ കലണ്ടറിലെ ഡിസംബര്‍ 25 ഈ ദിവസത്തിലായിരിക്കും സംഭവിക്കുക. അര്‍മീനിയ അപ്പോസ്റ്റല്‍ ചര്‍ച്ച് ജനുവരി 6നാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. ബ്രിട്ടനിലെ ചില ഭാഗങ്ങളില്‍ ജനുവരി 6 ഓള്‍ഡ് ക്രിസ്തുമസ് എന്ന പേരില്‍ ഇപ്പോഴും ആഘോഷിക്കുന്നുണ്ട്. മാറ്റമില്ലെങ്കില്‍ ഈ ദിവസമായിരുന്നു ക്രിസ്തുമസ് ആചരിക്കേണ്ടത് എന്ന വീക്ഷണത്തിലാണ് ഈ ഓര്മയാഘോഷം നടക്കുന്നത്. അതിലും വലിയ നര്‍മം ഈ കലണ്ടര്‍ നമ്മെ കബളിപ്പിച്ചെന്നു പറഞ്ഞ് ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗിക്കാത്ത വിഭാഗമടക്കം ക്രിസ്തീയ സമൂഹത്തില്‍ ഇന്നുമുണ്ടെന്നതാണ്.
ഇത്തരത്തില്‍ ബുദ്ധിക്ക് നിരക്കാത്തതും മതത്തിന്റെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതുമാണ് ക്രിസ്തുമസ് ആഘോഷം. യേശുവിന്റെ ജീവിതത്തെ കുറിച്ചോ ജനനത്തെ കുറിച്ചോ വ്യക്തമായ രേഖ പോലുമില്ലാത്ത ക്രിസ്ത്യന്‍ സമൂഹം ഇത്തരം ചോദ്യങ്ങള്‍ക്കു മുന്പില് ഇരുട്ടില്‍ തപ്പുകയാണ്. യേശു ജനിച്ചിട്ടുണ്ടെന്ന് ക്രിസത്യാനികള്‍ക്കും നമുക്കും എല്ലാവര്ക്കും പറയാം. പക്ഷെ, അതു ഡിസംബര്‍ 25 നാണെന്നു തെളിയിക്കാന്‍ ഒരു കാലത്തും ക്രിസ്ത്യാനികള്‍ക്കു കഴിയുകയില്ല. എന്ന്് നമുക്ക് തറപ്പിച്ചു പറയാം.