മാനത്ത് നിന്നു വര്‍ഷിക്കുന്ന ഒരോ മഞ്ഞുകഷ്ണങ്ങളും അത്യുല്യമാണ്. ഈ ഒരൊറ്റ വാചകമാണ് ജപ്പാനിലെ ഹാഡോ സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകന് മസാറോ ഐമോട്ടോ (Masaru Emoto))യെ സംസമെന്ന അത്ഭുത ജലത്തെ തന്റെ ഗവേഷണത്തിന് പഠനവിധേയമാക്കാന്‍ പ്രേരിപ്പിച്ചത്. മണ്ണില്‍ പെയ്തിറങ്ങുന്ന മഞ്ഞുകഷ്ണങ്ങള് വ്യതിരിക്തമാണെന്ന വാദം പൊള്ളയാണെന്ന് തെളിയിക്കാനുള്ള കഠിന പരിശ്രമത്തലായിരുന്നു വര്‍ഷങ്ങളോളമദ്ദേഹം. സ്വന്തമായി ഒരു ലബോറട്ടറി പോലും അതിനായി പണിതു. വൈവിദ്യമാര്‍ന്ന രൂപങ്ങളില്‍ ജല കണികകളിലെ ഘടനകളില്‍ പഠനം നടത്തി. അദ്ദേഹത്തിന്റെ ചിന്താമണ്ഡലങ്ങളില് അപ്പോഴും ഒരു ചോദ്യം വട്ടമിട്ടുകൊണ്ടിരുന്നു. രണ്ടു ഹൈഡ്രജന്‍ ആറ്റവും ഒരു ഓക്സിജന്‍ ആറ്റവും ഇഴികി ചേര്‍ന്നാണ് ജലകണികകളുണ്ടാകുന്നത്. പിന്നെ എങ്ങനെയാണ് ആകാശത്തു നിന്നു പെയ്തിറങ്ങുന്ന ഹിമശിലകളില്‍ പരസ്പരം വൈജാത്യം പ്രകടമാവുക?. ഈ സിദ്ധാന്തം പിഴച്ചതാണെന്ന് തെളിയിക്കണം. പിന്നെ പരീക്ഷണങ്ങളുടെ കാലഘട്ടമായിരുന്നു. പെട്ടന്നു ദ്രാവകങ്ങള്‍ ഗനീഭവിക്കാതിരിക്കാന് റെഗുലേറ്ററോടു കൂടിയ ഒരു ഫീസര്‍ തന്റെ ലബോറട്ടറിയല്‍ സ്ഥാപിച്ച് ക്യാമറകളുടെ സാനിധ്യത്തിലായി ഹിമകണങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ചിത്രീകരിച്ച് പഠനങ്ങളും പരീക്ഷീണങ്ങളും നടത്തികൊണ്ടിരുന്നു. രണ്ടു പാത്രത്തിലുള്ള വെള്ളമെടുത്തു പരീക്ഷിച്ചു. ഫലം രണ്ടില്‍ നിന്നും നിര്‍മിച്ച മഞ്ഞു കഷ്ണങ്ങള്‍ വിത്യസ്തമായിരുന്നു. രണ്ടു കിണറിലെയും നദിയിലെയും തടാകത്തിലെയും ജലമെടുത്ത് ഇതേ പരീക്ഷണങ്ങള്‍ നടത്തി. ഒരോ മഞ്ഞുശിലകളിലും വൈജാത്യം പ്രകടമായി. ഇത് അദ്ദേഹത്തെ വളരെ ദുഃഖിതനാക്കി.
ഇതിനിടക്കാണ് Tokyo എന്ന സര്‍വകലാശാലയില്‍ പഠിക്കുന്ന സഊദീ വിദ്യാര്‍ത്ഥിയെ മസാറോ ഐമോട്ടോ കണാനിടയായത്. അദ്ദേഹത്തിന്റെ സങ്കടം മനസ്സിലാക്കിയ സഊദി വിദ്യാര്‍ത്ഥി സംസം ജലത്തെ മസാറോക്ക് പരിചയപ്പെടുത്തി. പിന്നെ പരീക്ഷണങ്ങളുടെ നവ വാതായനങ്ങളാണ് അദ്ദേഹത്തിന് മുന്നില്‍ തുറക്കപ്പെട്ടത്. നാനോടെക്നോളജി ഉപയോഗിച്ചായിരുന്നു പരീക്ഷണം. സംസം മസാറോയുടെ മനോമുകിരത്തില്‍ ചിന്തോദ്ദീപക കിരണങ്ങളിട്ടുകൊടുത്തു.
തന്റെ ഗവേഷണ പ്രബദ്ധം ജിദ്ദയില്‍ അഞ്ചൂറിലധികം ഗവേഷകരുള്ള സദസ്സിലവതരിപ്പിച്ചു. അതിലദ്ദേഹം ഞെട്ടലുളവാക്കുന്ന പല സത്യങ്ങളും തുറന്നു പറഞ്ഞു. അതിലൊന്നായിരുന്നു ആയിരം ജല കണികകളില്‍ ഒരു തുള്ളി സംസം കലര്‍ത്തിയാല്‍ മൊത്തം സംസത്തിന്റെ പവര്‍ ആ ജലത്തിന് ലഭ്യമാകുന്നുണ്ടെന്നത്. തീര്‍ന്നില്ല, സംസം ജലത്തിന്റെ ക്രിസ്റ്റലുകള്‍ക്ക് അതിശയകരമായ പ്രത്യേകതകളുണ്ടെന്നും അദ്ദേഹത്തിന്റെ കാമ്പസിലെ ഒരു മുസ്ലിം വിദ്യാര്‍ത്ഥി സംസത്തിനരികില് ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്തപ്പോഴും ടാപ്പ് റെക്കോര്‍ഡര്‍ കൊണ്ടു വന്നു ചില സൂക്തങ്ങള്‍ ഓതികേള്പ്പിച്ചപ്പോഴും ജലകണികകളില് ചെതോഹരമായ ചില പ്രതികരണങ്ങള്‍ കണ്ടതായും ഏറ്റവും നല്ല ക്രിസ്റ്റലുകളപ്പോള് അവയില്‍ നിന്ന് ലഭ്യമായതായും ഐമോട്ടൊ സദസ്സിനു മുമ്പാകെ വെട്ടിതുറന്നു പറഞ്ഞു. ശേഷം അല്ലാഹുവിന്റെ 99 നാമ്മങ്ങളും ഉരുവിട്ടു നോക്കി. ഒരോ നാമങ്ങള്‍ക്കും വിവിധ മാതൃകയിലാണ് സംസം കണികകള്‍ പ്രതികരിച്ചത്. യുദ്ധം പോലുള്ള മോശമായ വാചകങ്ങള്‍ ഉച്ചരിച്ചപ്പോള്‍ അതിനെതിരെയും സംസം പ്രതികരിച്ചുവത്രെ. പതിനഞ്ചു വര്‍ഷത്തോളം നീണ്ട ഈ വലിയ പരീക്ഷണങ്ങള്‍ക്കു ശേഷമുള്ള ചില പ്രധാന നിഗമനങ്ങളായിരുന്നു ഭൂമിയില്‍ സംസത്തേക്കാള്‍ ശുദ്ധമായ ജലം കണ്ടെത്താന്‍ സാധിക്കുകയില്ലെന്നും റിസൈക്കിള്‍ ചെയ്തിട്ടുമതിന്റെ പരിശുദ്ധിയില്‍ മാറ്റമില്ലെന്നതും ഘടനയില്‍ മാറ്റം വരുത്താന്‍ സാധ്യമല്ലെന്നതും. ബിസ്മില്ലാഹ് എന്നുച്ചരിച്ച ശേഷമുള്ള സംസത്തിന്റെ സ്വഭാവ ഗുണം കൂടുതല്‍ മെച്ചപ്പെട്ട രീതിയിലാണ് കാണുന്നതെന്നദ്ദേഹം പറയുന്നു. ചില ഖുര്‍ആനിക സുക്തങ്ങള്‍ ഓതിയ സംസം രോഗശമനത്തിന് ഉപയോഗിക്കാമത്ര. മസാറോ ഐമോട്ടോ ജലത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍ ( Messages from Water)എന്ന നാമത്തില്‍ അഞ്ചു വാള്യമുള്ള ഒരു പുസ്തകം തന്നെ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കാനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഊദി വാര്‍ത്താ ഏജന്‍സിയാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ഇതിനു മുമ്പും സംസത്തിന്റെ ശാസ്ത്രീയ വശങ്ങള് ചൂണ്ടികാണിച്ച് പുതുമയാര്‍ന്ന പല ഗവേഷണങ്ങളും നടന്നിട്ടുണ്ട്. 1971ല്‍ അത്തരമൊരു ഗവേഷണത്തിന് ലോകം സാക്ഷിയായതാണ്. അന്ന് യുറോപ്യന്‍ ലാബിലായിരുന്നു പരിശുദ്ധ സംസത്തെ പുതിയ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയത്. വിശുദ്ധ ജലത്തില്‍ ഗുണകരമാം വിധം കാല്‍സ്യവും മഗ്നീഷ്യവും അടങ്ങിയിരിക്കുന്നതായി യൂറോപ്യന്‍ ലാബിലെ പഠനം വിലയിരുത്തി. അണുനാശിനിയായി വര്‍ത്തിക്കുന്നു എന്ന നിലക്ക് സംസത്തിന്റെ സവിശേഷതയും പഠനം എടുത്തുപറഞ്ഞു.
എഞ്ചിനീയര്‍ യഹ്യാ ഹംസാ കുഷ്കും സംഘവും സംസം കിണറിനെയും ജലത്തെയും സംബന്ധിച്ച് മറ്റൊരു ഗവേഷണം നടത്തിയിരുന്നു. അതിന്റ അടിസ്ഥാനത്തില്‍ അവര്‍ പറയുന്നു. ശക്തിയേറിയ നാല് മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ച് പൈപ്പുകള്‍ വഴി ഇടതടവില്ലാതെ വെള്ളം പുറത്തേക്കൊഴിക്കിയിട്ടും കിണറ്റില്‍ ജലക്കുറവ് അനുഭവപ്പെട്ടില്ലെന്ന്.( www.saudigazette.com)
ബംഗ്ലാദേശിലെ ആറ്റോമിക് എനര്‍ജി കമീഷനിലെ (Bangladesh Atomic Energy Commission)നാല് മുതിര്‍ന്ന വിദഗ്ദ്ധരുടെ ഗവേഷണത്തില്‍ സംസം ജലം ശാസ്ത്രീയ പരമായി ടാപ്പ് സോളാര്‍ ജലത്തേക്കാള്‍ നല്ലതാണെന്നാണ് എം.എ ഗാന്, എ.കെ.എം ശരീഫ്, കെ. എം ഇദ്രീസ് നേതൃത്വം നല്കിയ ഈ ഗവേഷണത്തില്‍ വിസ്തരിക്കുന്നത്. മാഗ്നീഷ്യവും സോഡിയവും പൊട്ടാസ്യവു സംസത്തില്‍ ടാപ്പ,് സോളാര്‍ പമ്പ് വെള്ളത്തേക്കാളധികമാണ് എന്നാണ്. ഭൂഗര്ഭജലത്തേക്കാള് പോഷക ഗുണങ്ങളടങ്ങിയ ജലവും സംസം തന്നെ. ആമാശയത്തില്‍ രൂപപ്പെടുന്ന ആധിക്യമുള്ള ഹൈഡ്രോക്ലോറിക്കാസിഡിനെ സമതുലിതമാക്കി നെഞ്ചുപുകച്ചിലില്‍ നിന്ന് സംരക്ഷണമേകാന്‍ സംസത്തിന് സാധിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍ (S. H. A. Careem – The miracle of ZamZam – Sunday Observer, January 30, 2005)