ചോക്കും ബോര്‍ഡും,
കഥ പറഞ്ഞിരുന്ന,
ക്ലാസ്സ് മുറിയിലിന്ന്,
ചോരപ്പാടുകള്‍,
കാണാനായതാണ്,
ഞാന്‍ കണ്ട,
പരിണാമം.
മുഹമ്മദ് ഹനാന്
Related Articles
ഇസ്ലാം പിന്തുണക്കുന്ന ആരോഗ്യലോകം
ഇതര ജീവികളില്‍ നിന്ന് മനുഷ്യനെ അല്ലാഹു ജീവിക്കാനുള്ള മാര്‍ഗ്ഗവും നിയമങ്ങളും പഠിപ്പിച്ച് വിത്യസ്തനാക്കുകയും, മാര്‍ഗദര്‍ശികളായ പ്രവാചകരെ നിയോഗിച്ചും വേദഗ്രന്ഥങ്ങള്‍ നല്കി സമ്പൂര്‍ണ്ണനാക്കുകയും ചെയ്തു. ആദം സന്തതികളെ നാം ബഹുമാനിച്ചിരിക്കുന്നു എന്ന ഖുര്‍ആനിക സന്ദേശം ഇത്തരം വായനകളും നല്‍കുന്നുണ്ട്. പക്ഷേ, മനുഷ്യന് ഉല്കൃഷ്ടനും ഉന്നതനുമാവാന്‍ അല്ലാഹു കല്‍പ്പിച്ച വഴിയേ നടക്കണമെന്ന് മാത്രം. മനസ്സും ശരീരവും ഇഷ്ടാനുസരണം പ്രവര്‍ത്തിപ്പിക്കാന്‍ അല്ലാഹു മനുഷ്യനവസരം നല്‍കുന്നുണ്ട്. എന്നാല്‍, ആ അവസരം നേര്‍വഴിയില്‍ വിജയകരമാക്കുകയും ഇഹലോക പരലോക വിജയങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. വിശ്വാസത്തിന്റെയും കര്‍മ്മാനുഷ്ഠാനങ്ങളുടെയും […]
നിലക്കാത്ത സ്നേഹവിളി
പ്രപഞ്ചത്തോളം വിശാലമാണ് സ്നേഹം. ആ സ്നേഹങ്ങളുടെയെല്ലാം നിലാവുകണ്ടവരായിരുന്നു അവര്‍. മുത്ത് നബിയുടെ മുഖദര്‍ശനം തേടി കാത്തിരുന്നവര്‍. മരണത്തിന്റെ മുള്‍വഴികളും ഭീതിയുടെ കഴുമരങ്ങളും ശത്രുവിന്റെ നരക തുല്യ പരീക്ഷണങ്ങളും അവരുടെ സ്നേഹത്തിനു മുന്നില്‍ തോറ്റു കുനിഞ്ഞു. പ്രിയ സഖാക്കളുടെ സ്നേഹാശ്ലേഷത്തോളം ആര്‍ക്കാണ് ലോകത്ത് പ്രണയിക്കാനാവുക?. ഒരിക്കല്‍ നബി(സ്വ) യുടെ സമീപത്ത് വന്ന് ഒരു സ്വഹാബി ചോദിച്ചു. അല്ലാഹുവിന്റെ തിരുദൂദരെ …എപ്പോഴാണ് അന്ത്യദിനം? ചോദ്യം കേട്ട ഉടനെ നബി (സ്വ) ചോദിച്ചു. നിങ്ങള്‍ എന്താണ് അതിന് വേണ്ടി ഒരുക്കിവെച്ചിട്ടുള്ളത്? സ്വഹാബി […]
ഓ മനുഷ്യരേ
കവിത/ശഫീഖ് ചുള്ളിപ്പാറ തുടക്കവും ആയിരുന്നന്ന് ഉച്ചഭാഷിണികളുടെ അനുരണനങ്ങളില്ലായിരുന്നന്ന് എങ്കിലുമാബാലവൃദ്ധം ജനങ്ങള്‍ കൂടിയിരുന്നന്ന് ഈറനണിഞ്ഞ നയനങ്ങളുമായി കേട്ടിരുന്നന്ന് ഇനി ഞാന്‍ ഉണ്ടാവില്ലെന്ന്! ഇനി ഞാന്‍ ഉണ്ടാവില്ലെന്ന്! നിണവും ധനവും ആദരിച്ചീടണം അഹദോന്റെ കലാം ചേര്‍ത്തു പിടിച്ചീടണം വര്‍ണ്ണങ്ങളെന്നും ഒരുമിച്ചിരുന്നീടണം നീചത്വങ്ങളെയെന്നും നീ കരുതിടേണം… ചൊവ്വേ പോയിടേണം! ചൊവ്വേ പോയിടേണം! ഓ മനുഷ്യരെ…. സ്വഹ്റാഇ*ലിന്നുമത് മുഴങ്ങുന്നുണ്ട്. വിശ്വാസിയുടെ കര്‍ണപടങ്ങളിലേക്ക് അലയടിക്കുന്നുമുണ്ട് ആ അഭിസംബോധനത്തിന്റെ പ്രതിധ്വനികളിപ്പോഴും…..