വിങ്ങുന്നുണ്ട്
നുരഞ്ഞു പൊങ്ങുന്നുണ്ട്
തെറ്റുകളുടെ നൂലാമാലകളില്‍
കിടന്നലയുന്നുണ്ട്
തേടുവിന്‍ നല്‍കുമെന്ന
നാഥന്റെ വാഗ്ദാനം
നല്കുന്നൊരായിര-
മാശ്വാസ കിരണം
കരളുരുകി കണ്ഠമിടറി
നേത്രദ്വയങ്ങളില് ബാഷ്പം ഒഴുക്കി
കൂരാ കൂരിരുട്ടില്‍ അന്യന്റെ
കൂര്‍ക്കം വലിക്കിടയില്‍
തേട് നിന് നാഥനില്‍
ഇരുകൈ മലര്‍ത്തി
വിശ്വാസിയുടെ ആയുധം
പ്രാര്‍ത്ഥനയാണെന്ന
പ്രവാചക വചനം പകരുന്നു
ആത്മധൈര്യവും നിര്‍വൃതിയും
ഇസ്മായീല്‍ പുല്ലഞ്ചേരി