2014-ന് ശേഷം ഇസ്രായേല്‍ ഫലസ്തീനിനെതിരെ നടത്തിയ ഏറ്റവും വലിയ അക്രമമായിരുന്നു ഈ കഴിഞ്ഞ വിശുദ്ധ റമളാനിലെ അവസാന വാരത്തില്‍ നടന്നത്. 128 പുരുഷന്മാരും 65 കുഞ്ഞുങ്ങളും 39 സ്ത്രീകളുമാണ് സയണിസ്റ്റുകളുടെ കിരാത ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. 1900-ത്തിലധികം ആളുകള്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 250,000ത്തോളം ജനങ്ങള്‍ക്ക് ജലസ്രോതസ് തടയുകയും, 58ഓളം വിദ്യാലയങ്ങള്‍ അടച്ചു പൂട്ടുകയും, 75000ത്തോളം വരു ജനങ്ങളെ കുടിയൊഴിപ്പിക്കുകയും, 230ഓളം കെട്ടിടങ്ങള്‍ തകര്‍ത്തതുമെല്ലാം സയണിസ്റ്റ് ആക്രമണങ്ങളുടെ അനന്തരഫലമായിരുന്നു. ഇന്നോ ഇന്നലെയോ പൊട്ടിപുറപ്പെട്ട കേവലമൊരു ആക്രമണ പരമ്പരയായി ഇതിനെ കണക്കാക്കാനാവില്ല.
1948-ല്‍ ഇസ്രായേല്‍ രൂപീകരിക്കപ്പെട്ടത് മുതല്‍ തുടര്‍ന്ന് പോകുതാണ് ഈ അധിനിവേശ പോരാട്ടങ്ങള്‍. ചെറുത്തുനില്പിന്റെയും പ്രതിരോധത്തിന്റെയും ചരിത്രത്തിനുമുണ്ട് ഇത്രയധികം പഴക്കം. ഫലസ്തീന് പ്രശ്നം ഒരു മുസ്ലിം പ്രശ്നമായി കണക്കാക്കാനാവില്ല. ലോകത്തിനു മുന്നില്‍ ഈ പ്രശ്നത്തെ ഒരു മതത്തിന്റെ പ്രശ്നമായി ചിത്രീകരിക്കുതില്‍ സയണിസ്റ്റ് സാമ്രാജ്യത്വ ശക്തികള്‍ വിജയിച്ചു എന്നു തന്നെ പറയാം. അത്കൊണ്ടാണ് ഫലസ്തീനില്‍ സംഘര്‍ഷം തുടങ്ങുമ്പോഴേക്കും ലോകം അറബ് രാഷ്ട്രങ്ങളിലേക്ക് ശ്രദ്ധ കേന്ദീകരിക്കുത്.
വിശുദ്ധ റമളാനിലെ അവസാന വെള്ളിയാഴ്ച്ച അല്‍-അഖ്സ പള്ളിയില്‍ ഇസ്രായേല്‍ പട്ടാളം നടത്തിയ അതിക്രൂരമായ ആക്രമണം വര്‍ഷങ്ങളായി നടത്തുന്ന അക്രമ പരമ്പരയുടെ തുടര്‍ച്ച മാത്രമായിരുന്നു എന്ന് ചരിത്രമറിയുന്ന ഏതൊരാള്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. മസ്ജിദുല്‍ അഖ്സക്ക് സമീപത്തുള്ള ശൈഖ് അല്‍ ജറയിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സംഘര്‍ഷം അല്‍ അഖ്സ പള്ളിയിലെ അക്രമത്തില്‍ എത്തിച്ചത് വെറും ഹമാസും ഇസ്രായേല്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷമായി കണക്കാക്കുതിനെ ശുദ്ധ മണ്ടത്തരമെന്നേ പറയാനാവൂ.
ലോകത്തു പല ഭാഗത്തും ചിന്നിച്ചിതറി അന്തിയുറങ്ങാന്‍ ഇടമില്ലാത്ത ഒരു വിഭാഗത്തിന് സ്വന്തം മണ്ണില്‍ ഒരു ഇടം നല്കിയ ഒരു ജനത ഇന്നനുഭവിക്കുന്നത് ഒട്ടകത്തിന് ഇടം നല്‍കിയത് പോലുള്ള ദുരിതമാണെതാണ് യാഥാര്‍ത്ഥ്യം.
ബല്‍ഫര്‍ പ്രഖ്യാപനം മുതല്‍ വന്‍ ശക്തിയുടെ കൂട്ട് പിടിച്ചു ഫലസ്തീനിനെ കാര്‍ന്നു തിന്നുകയാണ് ഇസ്രായേല്‍. ആക്രമണങ്ങള്‍ അഴിച്ച് വിട്ടും അറബ് വംശജരായ ഫലസ്തീനികളെ നാട് കടത്തിയും അക്രമ പരമ്പര തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണവര്‍.
അല്പാല്പ്പമായി ഫലസ്തീന് മണ്ണ് പിടിച്ചെടുത്ത് ഒടുവില്‍ യഥാര്‍ത്ഥ അവകാശികള്‍ ജീവിക്കാന്‍ ഇടമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നു. ജോര്‍ദാന്‍, ലബനാന് പോലോത്ത രാജ്യങ്ങളിലുള്ള ഫലസ്തീന് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പോലും ഇസ്രായേല്‍ അക്രമണം അഴിച്ചു വിടല്‍ പതിവാണ്. ഇസ്രായേല്‍ എന്ന അധിനിവേശ ശക്തിയുടെ ഈ ക്രൂരതകള്‍ എല്ലാ സമാധാന സീമകളും ലംഘിക്കുകയാണ്. ഒരു ജനതയോടുള്ള പക തീര്‍ക്കല്‍, അതിനാണ് ഫലസ്തീന് മണ്ണ് ഇന്ന് സാക്ഷ്യമാവുന്നത്. എല്ലാ അന്തര്‍ദേശീയ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള ഭീകര യുദ്ധമുറകള്‍ അതാണ് ഫലസ്തീന് സമൂഹത്തിന് നേരേ അവര്‍ അഴിച്ച് വിടുന്നത്.
ഫലസ്തീന് ചെറുത്ത് നില്പ്പിനെ വലിയ കുറ്റമായി കണക്കാക്കുന്ന ചില കപട മാനവിക വാക്താക്കളും ലോകത്തുണ്ട.. അവരോടോക്കെ ഒന്നേ പറയാനുള്ളു, അധിനിവിഷ്ട ജനതയുടെ ന്യായമായ അവകാശം കൂടിയാണ് ചെറുത്തുനില്‍പ്പ്. 1948 മുതലേ ഫലസ്തീനില്‍ ഒറ്റയായും കൂട്ടമായും ചെറുത്തുനില്‍പ്പ് ആരംഭിച്ചിട്ടുണ്ടായിരുന്നു. ജനിച്ച മണ്ണില്‍, അവകാശപ്പെട്ട ഭൂമിയില്‍ അധിനിവേശ ശക്തികള്‍ അഴിഞ്ഞാടുമ്പോള്‍ ചെറുത്തുനില്‍പ്പ് അവകാശമല്ലേ എന്നത് ഒരു ചോദ്യം തന്നെയാണ്.
ഇന്ന് ലോകത്ത് ഇത്രയധികം അനീതിക്കിരയായിക്കൊണ്ടിരിക്കുന്ന മറ്റൊരു ജനതയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇസ്രായേലിന്റെ അധിനിവേഷ നടപടികളുടെ ഭാഗമായി നടക്കുന്ന കുടിയൊഴിപ്പിക്കലും കോളനിവത്കരണവും വംശീയ ഉന്മൂലനവുമാണ് ഫല്സ്തീന് ജനതയെ ഇത്രയധികം നിസ്സാഹായവസ്ഥയിലേക്ക് എത്തിച്ചത്.
ഒരു രാജ്യത്തെ ഇല്ലായ്മ ചെയ്ത് പുതിയ രാജ്യം കെട്ടിപ്പടുക്കുന്നതിലൂടെ ഇല്ലാതാവുന്നത് ലക്ഷക്കണക്കിന് മനുഷ്യരുടെ അവകാശങ്ങളും സ്വപ്നങ്ങളുമാണ്. ലോക രാജ്യങ്ങളെ കൂട്ടു പിടിച്ചു കൃത്യമായ മനുഷ്യാവാകാശ ലംഘനമാണ് ഇസ്രായേല്‍ നടത്തി പോരുന്നത്. രണ്ട് മതങ്ങള്‍ തമ്മിലുള്ള പ്രശ്നമായി ഉയര്‍ത്തി കാണിച്ച് അവിടെ നടപ്പിലാക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ മറച്ച് വെക്കാനുള്ള കുത്സിത ശ്രമമാണ് സയണിസ്റ്റുകള്‍ നടത്തുന്നത്. 70 ലക്ഷത്തിലധികം ഫലസ്തീനികളാണ് കുടിയിറക്കപ്പെട്ടത്, പ്രാഥമിക വിദ്യാഭ്യാസങ്ങള്‍ ലഭിക്കാതെ ബോംബൊച്ചകള്‍ മാത്രം കേട്ട് വളരുകയാണ് ഫലസ്തീനിലെ കുരുന്നുകള്‍. ഇത്രയും ഭീകരമായ അടിച്ചമര്‍ത്തലില്‍ യാതൊന്നും ചെയ്യാനാകാതെ നിസ്സഹായരാവുകയാണ് ഫലസ്തീന് യുവത്വം.
ഇതിനിടയില്‍ ഹമാസിനെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കുവരുണ്ട, എന്തിനവര്‍ വടി കൊടുത്ത് അടി വാങ്ങുന്നു എന്ന് ചോദിക്കുന്നവര്‍ അതില്‍ ധാരാളമുണ്ട്, തുടക്കത്തിലേ പരാമര്‍ശിച്ചത് പോലെ 1948 മുതല്‍ തന്നെ അധിനിവേശ ശക്തികള്‍ക്കെതിരെ പല രീതിയിലും ഒറ്റയായും കൂട്ടമായും ഫലസ്തീനികള്‍ ചെറുത്തുനില്‍പ്പ് ആരംഭിച്ചിട്ടുണ്ട. 1940-60 കാലങ്ങളില്‍ ലോകത്തുള്ള അധിക കോളനികളും സ്വാതന്തൃം പ്രഖ്യാപിക്കുകയും തങ്ങളുടെ സ്വപ്നം സാക്ഷാല്‍കരിക്കുകയും ചെയ്തിട്ടുണ്ട, പക്ഷെ ഫലസ്തീന് ഇന്നും ആ ദുരിതത്തില്‍ നിന്ന് കര കയറിയിട്ടില്ല.
അത് കൊണ്ട് തന്നെയാണ് പറയുന്നത് ഇത്രയധികം പഴക്കമുള്ള യുദ്ധ ഭൂമി വേറെയില്ലെന്ന്. ഇവിടെയാണ് 1987 ല്‍ രൂപീകൃതമായ ഹമാസ് (ഹറകത്തുല്‍ മുഖാവമത്തുല്‍ ഇസ്ലാമിയ) ഫലസതീനികള്ക്ക് പ്രസക്തമാവുന്നത്, പല പല സംഘം ചേര്‍ന്നുള്ള ചെറുത്തുനില്‍പ്പ് നടത്തിയിട്ടുണ്ടെങ്കിലും അതിലധികവും പരാജയമായിരുന്നു ഫലം. ഹമാസിന്റെ വരവോട് കൂടെയാണ് ചെറുത്തുനില്പിനു അല്പം ഫലം കണ്ടതെന്ന് പറയാം. 1948 ല്‍ ഇസ്രായേല്‍ രൂപീകരിക്കാന്‍ സയണിസ്റ്റുകള്‍ ഏതൊരു മാര്‍ഗമാണോ സ്വീകരിച്ചത് അത് തയൊണ് ചെറുത്ത് നില്‍പ്പിനായി ഹമാസും സ്വീകരിച്ചത്. സായുധപരമായി ഹമാസ് നേരിടുമ്പോള്‍ നെതന്യാഹുവിനും കൂട്ടാളികള്‍ക്കും അല്പം പൊള്ളലേല്‍ക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ആ യാഥാര്‍ത്ഥ്യത്തെ മറച്ചു വെക്കാന്‍ ഹമാസിനെ ഒരു ഭീകരവാദി സംഘടനയായി ലോകത്തിന് മുമ്പില്‍ പ്രതിഷ്ഠിക്കുത് സയണിസ്റ്റുകളുടെ ഏറ്റവും പുതിയ അജണ്ടയായി മാത്രമേ കണക്കാക്കാനാകൂ. മഹാത്മഗാന്ധി പറഞ്ഞത് പോലെ ‘ഇന്ത്യക്കാര്‍ക്ക് ഇന്ത്യ എങ്ങനെയാണോ അത് പോലെയാണ് അറബികള്‍ക്ക് ഫലസ്തീനും; തങ്ങള്‍ ജനിച്ച, തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം അത് തയൊണ് ഫലസ്തീന് ജനതയെ ചേര്‍ത്തുപിടിച്ച് ഹമാസും ചെയ്യുന്നതെന്ന് ചരിത്ര ബോധ്യമുള്ള ഏതൊരാള്‍ക്കും സുവ്യക്തമാണ്.
ലോകത്തിലെ വന്‍ശക്തികളും അവരുടെ ആയുധങ്ങളും തങ്ങള്‍ക്കെതിരെയാണ് അറിഞ്ഞിട്ടും നിലനില്‍പ്പിനായി ലഭ്യമായ ആയുധങ്ങളുമായി പോരാടുകയാണവര്‍.
ലോകമെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധരായ മനുഷ്യ സ്നേഹികളുടെ പ്രാര്‍ത്ഥനയാണ് അവര്‍ക്ക് ഉര്‍ജ്ജം നല്‍കുന്നത്. അവരുടെ പോരാട്ടവീര്യം വിജയം കാണുക തന്നെ ചെയ്യും. അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാകട്ടെ…
മുഹമ്മദ് ജാസിര്‍ കെ കെ