സലീക്ക് ഇഹ്സാന്‍ മേപ്പാടി
മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും
കല്ലിനുമുണ്ടൊരു സൗരഭ്യം
കുഞ്ചന്‍ നമ്പ്യാരുടെ വളരെ പ്രശസ്തമായ വരികളാണിത്. അത്യന്തികമായി മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. സാമൂഹികമായ ഇടപെടലുകളില്‍ നിന്ന് അകന്ന് മറ്റൊരു ജീവിതം പുലര്‍ത്തുന്നത് വെല്ലുവിളികളെ വിളിച്ചു വരുത്തലാണ്. എന്നാല്‍ സാമൂഹ്യ പശ്ചാത്തലത്തില്‍ എല്ലാവരോടുമുള്ള സഹവാസം ഒരിക്കലും മനുഷ്യന് അനുഗുണമാവില്ല. ഈ അവസരത്തില്‍ തെരഞ്ഞെടുപ്പ് അവനെ സംബന്ധിച്ചെടുത്തോളം പ്രസക്തമാവുന്നു. മുല്ലപ്പൂവിന്‍റെ സൗരഭ്യം ആസ്വദിക്കാന്‍ ശരിയായ തിരഞ്ഞെടുപ്പ് അവനെ സഹായിക്കും.
സാമൂഹിക പശ്ചാതലത്തില്‍ ഉടലെടുക്കുന്ന നന്മയും തിന്മയുമായ അനിവാര്യതകള്‍ സ്വാഭാവികമായും മനുഷ്യനില്‍ സ്വാധീനം ചെലുത്തുന്നു. അത് വ്യക്തിയുടെ ചിന്ത, സ്വഭാവം തുടങ്ങിയ വളരെ പ്രധാനപ്പെട്ട ചേദനകളില്‍ മാറ്റം വരുത്തുന്നു. മനുഷ്യനില്‍ അനുകരണ ശേഷി ഉയര്‍ന്ന തോതിലാണ് ശൈശവത്തിലാകുമ്പോള്‍ ഈ ശേഷി അതിന്‍റെ പാരമ്യത്തിലായിരിക്കും. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇതില്‍ കുറവ് സംഭവിക്കുമെങ്കിലും അനുകരണം മനുഷ്യന്‍റെ മുഖമുദ്രയാണ്. സാമൂഹിക പ്രവണതകള്‍ ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണം നടത്തുന്നു എന്നെതിനെക്കാള്‍ സാമൂഹിക സാഹചര്യങ്ങളെ വ്യക്തി പുണരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
മോശം ജീവിത പശ്ചാത്തലത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിയുടെ പെരുമാറ്റം പരുഷമായിരിക്കും. കാരണം അവന്‍റെ എല്ലാ ഇന്ദ്രിയങ്ങളും നിത്യമായി സ്വാംശീകരിക്കുന്നത് തിന്മയാണ്. കലുഷിത സാഹചര്യങ്ങളിലും വ്യക്തികളുമായി അവന്‍റെ ശരീരം ഇഴകിയമരുന്നു. തത്ഫലമായി മനുഷ്യന്‍റെ പ്രകൃതിയാലുള്ള നന്മയുടെ വസന്തം അസ്തമിക്കുകയും മോശമായ ചിന്തകളും കുറ്റകൃത്യങ്ങളും അവനെ കീഴടക്കുകയും ചെയ്യുന്നു.
ഏകാന്തമായ ജീവിതം അവന്‍റെ നിലനില്‍പിനെ പ്രതിസന്ധിയിലാക്കുന്നു. പ്രശസ്ത മനശാസ്ത്ര വിദഗ്ധനായ ടവലലവമി ഉ ളശവെലൃ തന്‍റെ ഗവേഷണ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത് ഒറ്റപ്പെടുന്ന മനുഷ്യന്‍റെ പ്രശ്നങ്ങളെ ചര്‍ച്ച ചെയ്ത് കൊണ്ടാണ്. മാനസികാരോഗ്യത്തിന് ക്ഷതമേല്‍ക്കാനും കടുത്ത വിഷാദത്തിന് അടിമപ്പെടാനും ഏകാന്തത കാരണമാവുമെന്ന് അദ്ദേഹം തെളിവുകളുടെ വെളിച്ചത്തില്‍ വ്യക്തമാക്കുന്നു. ആല്‍ബര്‍ട്ട് ബാന്തൂര (അഹയലൃേ ആമിറൗൃമ) എന്ന സാമൂഹ്യ ശാസ്ത്ര ഗവേഷകന്‍റെ പ്രസിദ്ധമായ പരീക്ഷണമാണ് ആഛആഛ ഉഛഘഘ ഋതജഋഞകങഋചഠ. കുട്ടികളില്‍ സ്വഭാവരൂപീകരണത്തിന്‍റെ തോത് അറിയുന്നതിന് വേണ്ടിയാണ് അദ്ദേഹം ഈ ഒരു ശ്രമത്തിന് മുതിര്‍ന്നത്. തന്‍റെ കണ്ടെത്തലില്‍ കുട്ടികളില്‍ അക്രമവാസന വളരെ വേഗത്തില്‍ വളരുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. പ്രത്യേകിച്ച് ആണ്‍കുട്ടികളില്‍ കിലേൃ ജലൃീിമെഹ ഢശീഹലിരല വളരെ വേഗത്തില്‍ വളരുന്നു എന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. ഇന്ദ്രിയങ്ങളിലൂടെ കരസ്ഥമാക്കുന്ന പല നിരീക്ഷണ കഴിവ് ശിലേൃമശേീികളിലൂടെ അതിന്‍റെ പാരമ്യത്തിലെത്തുന്നുവെന്നും അദ്ദേഹം കണ്ടെത്തി. ആദം(അ)മിന് ഒറ്റക്കുള്ള ജീവിതം അസാധ്യമായത് കൊണ്ടാണ് ഹവ്വാഅ് (റ)യെ സൃഷ്ടിച്ചത്. ഇത് സാമൂഹിക ജീവിതത്തിന്‍റെ പ്രാധാന്യം അസന്നിഗ്ധമായി പ്രഖ്യാപിക്കലാണ്.
സജ്ജനങ്ങളോടൊപ്പം ഇരിക്കുന്നത് വിശ്വാസികളെ ബാധിക്കുന്ന ഒരു തെളിയിക്കപ്പെട്ട കാര്യമാണ്. അശ്രദ്ധയില്‍ നിന്ന് ഉണര്‍ച്ചകളിലേക്കും മോശമായ വിശ്വാസത്തില്‍ നിന്ന് നന്മയിലേക്കും മാനസികമായ പിരിമുറുക്കത്തില്‍ നിന്ന് സമാധാനത്തിലേക്കും വ്യക്തിയെ പരിവര്‍ത്തനം ചെയ്യാന്‍ ഇത്തരം സഹവാസം ഉപകരിക്കും. ജീവിതത്തില്‍ പ്രയാസമനുഭവിക്കുന്ന ആളുകളുമായി ബന്ധം പുലര്‍ത്തുമ്പോള്‍ നിങ്ങള്‍ക്ക് സങ്കടം വരും. ഒപ്പം ഇരിക്കുന്നവര്‍ സന്തോഷത്തിന്‍റെ മധ്യത്തിലാണെങ്കില്‍ ആ സന്തോഷം ഹൃദ്യമായി അനുഭവിക്കാന്‍ സാധിക്കും. പരിചയമില്ലാത്ത ആളുകളാണ് നമുക്ക് ചുറ്റുമെങ്കില്‍ നമ്മളില്‍ നിന്ന് പ്രകടമാവുന്നത് അശ്രദ്ധയായിരിക്കും. ഇത് മനഃശാസ്ത്രപരമായി തെളിയിക്കപ്പെട്ടതാണ്. പ്രമുഖ സ്വഹാബി മാലിക് ബിന്‍ ദീനാര്‍ (റ) പറഞ്ഞു: ڇഭക്തിയില്ലാത്തവരോടൊപ്പം മധുര പലഹാരങ്ങള്‍ കഴിക്കുന്നതിനെക്കാള്‍ നല്ലത് നല്ലവരോടൊപ്പം കല്ലുകള്‍ കൊണ്ടു പോകലാണ്.ڈ സ്വാലിഹീങ്ങള്‍ നിങ്ങളുടെ സാമീപ്യത്തില്‍ ഒരിക്കലും വിരസത പ്രകടിപ്പിക്കുകയില്ല. അവര്‍ നിങ്ങളോട് നന്മ ചെയ്യാന്‍ കല്‍പിച്ച് കൊണ്ടേയിരിക്കും. തിന്മകളില്‍ നിന്ന് വിലക്കുകയും ഉപകാരപ്രദമായ അറിവുകള്‍ നല്‍കി ബോധവത്കരിക്കുകയും ചെയ്യും.
പ്രവാചകര്‍ (സ്വ) സ്വാലിഹീങ്ങളുമായി ബന്ധം പുലര്‍ത്തുന്നവരെ ഉപമിച്ചത് സുഗന്ധം ചുമക്കുന്നതിനോടാണ്. ആ സുഗന്ധം എത്ര അവഗണിച്ചാലും ആ വാസന അവനെ പൊതിഞ്ഞിരിക്കും. മറ്റൊരു അവസരത്തില്‍ മുത്ത് നബി (സ്വ) അരുളി: ڇഒരു മനുഷ്യന്‍ അവന്‍റെ സുഹൃത്തിന്‍റെ മതത്തിലാണ്. അതിനാല്‍ നിങ്ങളില്‍ ഓരാള്‍ അവന്‍ ആരെയാണ് സുഹൃത്തായി സ്വീകരിക്കേണ്ടതെന്ന് ചിന്തിക്കട്ടെ.ڈ
നവകാല സാമൂഹിക പശ്ചാത്തലത്തില്‍ സുഹൃത്തുക്കള്‍ കാരണമായി തിന്മകളിലേക്ക് നടന്നടുക്കുന്നവര്‍ നിരവധിയാണ്. കൗമാരങ്ങള്‍ ലഹരിയിലേക്കും മറ്റു കുറ്റകൃത്യങ്ങളിലേക്കും ആകൃഷ്ടരാവുന്നത് സ്വന്തം സുഹൃത്തുക്കളുടെ ആജ്ഞ മൂലവും പ്രേരണ കൊണ്ടുമാണ്. ഈ സന്ദര്‍ഭങ്ങളിലെല്ലാം മനുഷ്യന്‍റെ ഹൃദയത്തിന്‍റെ ദൗര്‍ലബ്യം മറ്റുള്ളവര്‍ മുതലാക്കുകയാണ് ചെയ്യുന്നത്. നിര്‍മല ഹൃദയത്തിന്‍റെ ഉടമയായ ഒരു വ്യക്തി ഇത്തരം വശീകരണങ്ങള്‍ക്ക് വിധേയനായി തെറ്റുകളിലൂടെ നീങ്ങുകയും പിന്തുണകള്‍ക്കൊണ്ട് അതിന്‍റെ പാരമ്യത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഒരു അവസരത്തില്‍ കടുത്ത വിശാദത്തിലേക്ക് വീഴാനും ആത്മഹത്യയില്‍ എത്തിച്ചേരാനും വരെ സാധ്യതയുണ്ട്. ഇമാം മുസ്ലിമും ബുഖാരിയും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം; അല്ലാഹുവിന്‍റെ ചില മാലാഖമാര്‍ ഭൂമിയിലൂടെ സഞ്ചരിക്കുകയും അല്ലാഹുവിനെ സ്മരിക്കുന്ന സദസ്സുകളില്‍ ഹാജരാവുകയും ചെയ്യുന്നു. ഈ വാര്‍ത്ത അവര്‍ അല്ലാഹുവിനെ അറിയിക്കുമ്പോള്‍ അല്ലാഹു പ്രതിവചിക്കും: ڇആ സദസ്സിലെ എല്ലാവര്‍ക്കും നാം പൊറുത്ത് നല്‍കിയിരിക്കുന്നു.ڈ ആ അവസരത്തില്‍ മലാഖമാര്‍ പറയും: ڇഅവരുടെ ഇടയില്‍ ഒരു മനുഷ്യനുണ്ട്. അവന്‍ നിന്നെ സ്മരിക്കാന്‍ വേണ്ടി വന്നതല്ല മറിച്ച് അവന്‍റെ വ്യക്തിപരമായ ആവശ്യത്തിന് വേണ്ടി വന്നതാണ്. അവനും പൊറുത്ത് നല്‍കണോ?ڈ അപ്പോള്‍ അല്ലാഹു പറയും: ڇസജ്ജനങ്ങളായ തന്‍റെ അടിമകളോടൊപ്പം ഇരുന്ന കാരണത്താല്‍ അവന്‍റെ ദോഷങ്ങളും നാം പൊറുത്തു നല്‍കിയിരിക്കുന്നു.ڈ
ഒരു നല്ല കൂട്ടുകാരന്‍ നിങ്ങളുടെ കുറവുകളെ സംബന്ധിച്ച് നിങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും. ബലഹീനതകള്‍ ചൂണ്ടിക്കാണിച്ചു തരും. എന്നാല്‍ നിങ്ങളുടെ ന്യൂനതകള്‍ മനസ്സിലാക്കി അത് നിങ്ങളോട് ഉണര്‍ത്തുകയോ തിരുത്തുകയോ ചെയ്യാത്ത സുഹൃത്ത് പ്രത്യക്ഷത്തില്‍ നിങ്ങളുടെ ഗുണകാംക്ഷിയായി വര്‍ത്തിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് അനുയോജ്യരല്ല എന്നല്ല പ്രസ്തുത ബലഹീനതകളും ന്യൂനതകളും നീതീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. څവിശ്വാസി അവന്‍റെ സഹോദരന്‍റെ കണ്ണാടിയാണ് چ എന്ന പ്രാവാചക വാക്കുകള്‍ വളരെ ആഴത്തിലുള്ള ആശയങ്ങളെ ഉള്‍ക്കൊള്ളുന്നതാണ്. കണ്ണാടി യാഥാര്‍ത്ഥ്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. അതുപോലെയാണ് നിങ്ങളുടെ നല്ല കൂട്ടുകാരനും. കണ്ണാടിയില്‍ ഒരു മനുഷ്യന്‍റെ രൂപം തെളിയുമ്പോള്‍ വസ്ത്രത്തിന്‍റെ ചുളിവുകളും ശരീരത്തിന്‍റെ മറ്റു ന്യൂനതകളും കണ്ണാടി കൃത്യമായി പറഞ്ഞു തരും. ഇതിലൂടെ ചുളിവ് നികത്താനും ന്യൂനതകളെ പരിഹരിക്കാനും സാധിക്കും.
ജ്ഞാന സമ്പാദനത്തിന്‍റെ പ്രധാനമായ ഒരു മാര്‍ഗമാണ് പണ്ഡിതന്മാരുമായി സഹവാസം പുലര്‍ത്തുന്നത്. സ്വന്തമായി പഠനം സാധ്യമാവാത്തവനും സാഹചര്യം ലഭിക്കാത്തവനും ഇത്തരം ബന്ധങ്ങള്‍ വളരെ ഉപകാരപ്പെടും. സമൂഹം ഒരു പാഠശാലയായതിനാല്‍ സാമൂഹിക ബന്ധം പുലര്‍ത്തുന്നതിലൂടെയും സ്വാഭാവികമായ അറിവ് മനുഷ്യന് നേടാനാവും. ഒരു വിദ്യാലയത്തിലെ ജോലിക്കാരനും പട്ടണത്തിലെ ജോലിക്കാരനും അറിവുകള്‍ ലഭിക്കും. പക്ഷെ അത് വ്യത്യസ്തമായിരിക്കും.
മഹാന്മാരായ ഇമാമുമാരും പണ്ഡിതന്മാരും ഇല്‍മ് നേടിയെടുക്കാന്‍ വലിയ ബന്ധങ്ങള്‍ സൃഷ്ടിച്ചവരാണ്. അതിന് വേണ്ടി അവര്‍ ദേശങ്ങള്‍ തേടി അലഞ്ഞു മഹത്തുക്കളായ പണ്ഡിതന്മാരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഹദീസ് പണ്ഡിതനായ ജാബിര്‍ ബിന്‍ അബ്ദില്ലാഹ് (റ) ഒരു ഹദീസ് കരസ്ഥമാക്കുന്നതിന് വേണ്ടി ഒരു മാസത്തെ വഴിദൂരം നടന്നവരാണ്. ലോക ജനങ്ങളില്‍ മറ്റുള്ള ഏതൊരു കാലഘട്ടത്തിലെ ജനങ്ങളെക്കാളും ശ്രേഷ്ഠത മഹത്തുക്കളായ സ്വഹാബികള്‍ക്കുണ്ട്. അതിന്‍റെ കാരണം പ്രവാചകര്‍ (സ്വ) യുടെ കാലഘട്ടത്ത് ജീവിച്ചതും മുത്ത് നബിയുമായി ബന്ധം പുലര്‍ത്തി എന്നതുമാണ്. ശേഷമുള്ള പിന്‍ഗാമികള്‍ക്ക് മഹത്വം നല്‍കികൊടുത്തത് സ്വഹാബികളുമായി സഹവസിച്ചു എന്ന കാരണമാണ്.
കരിമ്പാറ പോലെ കനത്ത ഹൃദയമുള്ള വ്യക്തിയുടെ ഉള്ളില്‍ പോലും സ്നേഹത്തിന്‍റെ ഉറവ നിര്‍ഗളിക്കാന്‍ മറ്റൊരാളുടെ വാക്കുകള്‍ക്കൊ പ്രവര്‍ത്തനങ്ങള്‍ക്കൊ സാധിക്കും. എന്നാല്‍ ആ വ്യക്തി ഏകാന്തമായ സ്ഥലത്ത് മാത്രമായി നിലനിന്നാല്‍ മാറ്റങ്ങള്‍ക്ക് വിധേയനാവുന്നില്ല, മറിച്ച് സാമൂഹികമായ മറ്റു പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും സ്വന്തമായ വ്യക്തിത്വം രൂപീകരിക്കുകയും ചെയ്യുന്നതിലൂടെ സാമൂഹ്യ പ്രക്രിയയുടെ ഭാഗമാവുകയും തല്‍ഫലമായി മാനസിക കാഠിന്യം അലിഞ്ഞില്ലാതാവുന്നതിലേക്ക് ചെന്നെത്തുകയും ചെയ്യും. കേരളത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ സംഭവിച്ച ആത്മഹത്യാ കേസുകള്‍ക്കും മറ്റു കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ ടീരശമഹ കീഹെമശേീി അല്ലെങ്കില്‍ മോശം കൂട്ടുകെട്ടുകളോ ആണ്. ലോകത്ത് സിംഹതാണ്ഡവമാടിയ څബ്ലൂവെയില്‍چ എന്ന മരണഗെയിമിന്‍റെ ആദ്യ നിര്‍ദേശം തന്നെ സാമൂഹത്തില്‍ നിന്ന് അകന്ന് നില്‍ക്കുക എന്നതാണ്. തുടര്‍ന്ന് പൂര്‍ണമായും ഗെയിം കളിക്കുന്ന വ്യക്തിയുടെ മാനസിക സന്തുലിതാവസ്ഥ വരുതിയിലാക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. മാനസികമായി തകര്‍ന്ന ശരീരങ്ങളില്‍ തിന്മയുടെ വിത്തുകള്‍ പെട്ടെന്ന് മുളക്കും എന്നുള്ള യാതാര്‍ത്ഥ്യത്തെയാണ് ഇത്തരം മാഫിയകള്‍ കൈമുതലാക്കുന്നത്.
ഓരോ വ്യക്തിയിലും അന്തര്‍ലീനമായി നിലനില്‍ക്കുന്ന നന്മ കെട്ടുപോവാതിരിക്കാന്‍ സല്‍വൃതരായ ജനങ്ങളുമായുള്ള സഹവാസം അവനെ സഹായിക്കും. വെളിച്ചത്തിലേക്ക് അടുത്ത് നില്‍ക്കുമ്പോള്‍ മാത്രമാണ് പ്രകാശം നമ്മളിലേക്ക് പകരുന്നത്. ആ ദിവ്യത്വം ജീവിത പാതകളില്‍ വെളിച്ചം കാട്ടിയായി നിലനില്‍ക്കും.