2022 October-November Shabdam Magazine കവിത

പരദേശി

ഉവൈസ് ചെമ്രക്കാട്ടൂര്‍

കലി തുള്ളുന്ന കടലില്‍
ആടിയുലയുന്ന വഞ്ചിയില്‍
അവന്‍ അള്ളിപിടിച്ചതാ
ജീവിത നൗക
തകരാതിരിക്കാനായിരുന്നു.
പക്ഷേ…,
പ്രതീക്ഷകള്‍ക്ക് ചിറകു പിടിപ്പിച്ച്
കൂടും കൂട്ടൂം കുടുംബവും വിട്ട്
മറുനാട്ടിലണഞ്ഞപ്പോള്‍
അവിടെയും അവനെ വരവേറ്റത്
ദുരിതപര്‍വ്വങ്ങളുതിര്‍ത്ത
ചോദ്യചിഹ്നങ്ങള്‍ തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *