ഹാരിസ് മുഷ്താഖ്
ചില അപരിഷ്കൃത നിയമങ്ങളുടെ പേരിൽ കൊടിയ വേദനകൾ അനുഭവിക്കേണ്ടി വന്ന ഒരു നിരപരാധി, അഭിമാന വീണ്ടെടുപ്പിനായി നാട്ടുക്കൂട്ടം തീരുമാനിച്ച വിധിയെ തുടർന്ന് ബലാത്സംഗത്തിനിരയായ അധ്യാപിക പാകിസ്ഥാനിലെ മീർവാല ഗ്രാമത്തിലായിരുന്നു സംഭവം. സഹോദരൻ ഷക്കീർ ഗ്രാമത്തിലെ ഉയർന്ന ജാതിയായ മസ്തോയിയിലെ പെൺകുട്ടിയുമായി സംസാരിച്ചുവെന്നതിന്റെ പേരിലാണ് ഹീനമായ ശിക്ഷക്ക് മുഖ്താർ ഇരയാകേണ്ടി വന്നത്. “മാനത്തിന്റെ പേരിൽ’ എന്ന പുസ്തകത്തിൽ ജീവിതത്തിന്റെ ആ ദിനങ്ങളെയവർ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അടുത്തിടെ രാജസ്ഥാനിൽ നിന്നും പുറത്ത് വന്ന വാർത്തയാണ് മുഖ്താറിനെ ഇവിടെ ഒാർമിക്കാൻ കാരണം. നാട്ടുകൂട്ടത്തിന്റെ ഇന്ത്യൻ പതിപ്പായ ഖാപ്പ് പഞ്ചായത്താണ് ഇവിടെയും വില്ലനായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വ്യക്തികളോ കുടുംബങ്ങളോ സാമ്പത്തിക ഇടപാടുകൾ തീർക്കാൻ 8 മുതൽ 15 വയസ്സ് വരെയുള്ള പെൺകുട്ടികളെ ഇവിടെ ലേലം ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുള്ളത്. ഇൗ പെൺകുട്ടികളെ പിന്നീട് മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോവുകയും അടിമപ്പണിക്ക് വിധേയരാക്കുകയോ ലൈംഗിക വൃത്തിക്കിരയാക്കുകയോ ചെയ്യുന്നു. കുടുംബം അതിനു തയ്യാറായില്ലെങ്കിൽ പെൺകുട്ടിയുടെ അമ്മയെ ബലാത്സംഗം ചെയ്യാനുള്ള അനുമതി നൽകുന്നു. മുമ്പും ഇത്തരം കാടൻ നിയമങ്ങൾ കൊണ്ട് വിവാദം സൃഷ്ടിച്ച വിഭാഗമാണ് ഖാപ്പ് പഞ്ചായത്തുകാർ. സമൂഹത്തിന്റെ അഭിമാനം സംരക്ഷിക്കാനും വ്യക്തികളുടെ സദാചാര നിഷ്ടകളെ നിലനിർത്താനും തങ്ങൾ അനിവാര്യമാണെന്ന് സ്വയം വിശ്വസിക്കുന്ന ഖാപ്പിലെ അംഗങ്ങൾ അതിനായി അരും കൊലകൾ വരെ ചെയ്തിട്ടുണ്ട്. ജാതി വ്യവസ്ഥയുടേയും ഫ്യൂഡലിസത്തിന്റെയും ദുഷിച്ച സ്വഭാവങ്ങൾ തീണ്ടിയ ഇൗ ഗ്രൂപ്പുകൾ ഇന്നും നമ്മുടെ രാജ്യത്ത് സ്വതന്ത്രമായി വിധി പ്രസ്താവനകൾ നടത്തുന്നു. ഇന്ത്യൻ ജുഡീഷ്യറിക്കു മുകളിൽ ബദൽ വ്യവസ്ഥിതിയായി സൈ്വര്യ വിഹാരം നടത്തുന്ന ഖാപ്പ് പഞ്ചായത്തിനെ കുറിച്ചുള്ള പഠനത്തിന് ആധുനിക സമൂഹത്തിൽ വലിയ പ്രസക്തിയുണ്ട്.
ചരിത്രത്തിലൂടെ
വേട്ടയാടിയും സ്വന്തം ആവശ്യങ്ങൾ മാത്രം പൂർത്തീകരിച്ചും നടന്നിരുന്ന ആദിമ നിവാസികൾ ഏകാന്തമായ ജീവിതത്തിൽ നിന്നും കൂട്ടായ ജീവിതത്തിലേക്ക് ചുവടുവെച്ചതോടെയാണ് നിയമങ്ങൾ അവരിൽ അനിവാര്യമായി വന്നത്. കുത്തഴിഞ്ഞ ജീവതത്തിലുപരി ക്രമീകരണമുള്ള ചിട്ടകളാണുചിതമെന്ന അവരുടെ തിരിച്ചറിവിൽ നിന്നാണ് അവ ഉയിർ കൊണ്ടത്. അങ്ങനെയാണ് അവർക്കിടയിൽ സാമൂഹികമായ നിയമങ്ങളും ചട്ടങ്ങളും ഉരുത്തിരിയുന്നത്. തുടർന്ന് സദാചാര സംബന്ധമായ അതിർ വരമ്പുകൾ സൃഷ്ടിക്കപ്പെടുകയും കാലക്രമേണ സാമൂഹികമായ ജീവിതത്തിൽ അനുവർത്തിക്കേണ്ടത്, അല്ലാത്തത് എന്നിങ്ങനെ വേർത്തിരിവുകൾ കൈവരിക്കുകയും ചെയ്തു. സമൂഹത്തിലെ അംഗങ്ങൾ അനുഷ്ഠിക്കേണ്ട നിയമങ്ങൾ രൂപപ്പെട്ട് വ്യത്യസ്ത മനുഷ്യ വിഭാഗങ്ങൾക്കിടയിൽ വിധികർത്താക്കൾ ഉയർന്ന് വന്നു. ആ മനുഷ്യക്കൂട്ടായ്മയിലെ പ്രബലരായിരുന്നു ഇത്തരത്തിൽ വിധികർത്തവ്യത്തിന് യോഗ്യതയുണ്ടായുരുന്നവർ. ഇവർ ഒത്തുചേർന്ന് വസ്തുതകൾ തീരുമാനിക്കുകയും അത് തങ്ങളുടെ അധികാര പരിധിയിൽ പ്രാവർത്തികമാക്കി. ഒാരോ നാട്ടിലും ഇത്തരം വിധികർത്തവ്യ സംവിധാനം നിലവിൽ വന്നു. നാട്ടുക്കൂട്ടത്തിന്റെ ആദിമ രൂപമായാണ് ഇതു ഗണിക്കപ്പെടുന്നത്. പിന്നീട് രാഷ്ട്രങ്ങൾ പിറവി കൊള്ളുകയും വിധികർത്തവ്യത്തിന് അധികാരികൾ നിയോഗിച്ച വിധികർത്താക്കൾ ഉത്തരവാദിത്വമേറ്റെടുത്തു. എന്നിട്ടും ഒാരോ ഗ്രാമങ്ങളിലെ നാട്ടുക്കൂട്ടങ്ങൾ കൂടിയാലോചിച്ച് പ്രശ്നം പരിഹരിക്കുന്ന ഇൗ സംവിധാനം അവസാനിപ്പിച്ചില്ല. നാട്ടു പഞ്ചായത്തുകളായി അത് തുടർന്നു.ജാതി വ്യവസ്ഥയും ഫ്യൂഡലിസവും നിറഞ്ഞ കാലത്ത് ഉയർന്ന ജാതിയിൽ പെട്ടവരായിരുന്നു ഇൗ നാട്ടുക്കൂട്ടത്തിലെ അംഗങ്ങൾ. സ്വാഭാവികമായും അതിലെ അംഗങ്ങളുടെ സ്വഭാവ രീതികൾ വിധി പ്രസ്താവ്യങ്ങളിലും പ്രകടമായി. അധസ്ഥിത വിഭാഗമെന്ന് കരുതിപ്പോന്ന ജനങ്ങൾക്കുമേൽ അവരുടെ നിയമങ്ങൾ ഇൗസംവിധാനത്തിലൂടെ അടിച്ചേൽപ്പിച്ചു. പ്രധാനമായും ഉത്തരേന്ത്യയിലാണ് ഇതു കാണപ്പെടുന്നത്. സ്വതന്ത്ര ലബ്ധിക്കു ശേഷം പതിറ്റാണ്ടുകളായെങ്കിലും ഇന്നും അത് സജീവമായി നിലനിൽക്കുന്നു.
എന്താണ് ഖാപ്പ് പഞ്ചായത്തുകൾ?
മതങ്ങളെയും ജാതിയേയും അടിസ്ഥാനമാക്കിയുള്ള 1890-91 ലെ ജോധ്പൂർ സെൻസസിലാണ് ഖാപ്പ് എന്ന പദം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഒരു വംശ നിർദിഷ്ട പ്രദേശത്തെ സൂചിപ്പിക്കുന്ന ഖത്രപ്പ് എന്ന
“സാക’ ഭാഷാ പദത്തിൽ നിന്നാണ് ഉത്ഭവമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഒരു നിശ്ചിത അധികാര പരിധിക്കുളളിലെ മൂപ്പന്മാർ ഉൾപ്പെടുന്ന കമ്മ്യൂണിറ്റിയെയാണ് ഖാപ്പ് പഞ്ചായത്ത് എന്ന് പൊതുവെ പറയുന്നത്. അഥവാ, രാജ്യത്ത് ഇന്ത്യൻ കോടതികൾക്ക് പുറമെ പ്രദേശവാസികൾ അധികാരപ്പെടുത്തുന്ന നിരവധി സാമുദായിക ന്യായാധിപന്മാരുടെ കൂട്ടമെന്ന് ഇതിനെ വിവക്ഷിക്കാം. പ്രദേശവാസികളെന്നതിലുപരി പ്രബല ജാതിയെന്ന് തിരുത്തി വായിക്കുന്നതാകുമുചിതം. പ്രധാനമായും ആ പ്രദേശങ്ങളിലെ ഉയർന്ന ജാതിയിൽ പെട്ടവരാണ് ഇതിലെ അംഗങ്ങൾ എന്നതാണ് അതിന്റെ അടിസ്ഥാന ഹേതു. ഹരിയാനയിലെ ജാട്ടു സമുദായം ഇതിനു തെളിവാണ്. പല ഖാപ്പുകൾ കൂടിയുള്ള സമ്മേളനങ്ങളും ഇടക്കിടെ നടക്കാറുണ്ട്. അക്കാലയളവിൽ നടന്ന പ്രശ്നങ്ങളും പ്രതിവിധികളും ആ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നു. ഖാപ്പ് പഞ്ചായത്തുകളെ ചില ഗ്രാമങ്ങളിൽ “തബു’ എന്നും വിളിക്കുന്നു. രാജസ്ഥാൻ, യു പി , മധ്യപ്രദേശ്, ഹരിയാന, ബീഹാർ എന്നീ സംസ്ഥാനങ്ങളിലാണ് ഇൗ സമ്പ്രദായം കണ്ടു വരുന്നത്.
പ്രവർത്തന രീതികൾ
സാമൂഹികവും രാഷ്ട്രീയവുമായ വ്യത്യസ്ത പ്രശ്നങ്ങളിലൂടെയാണ് സമകാലിക ഇന്ത്യ കടന്നു പോകുന്നത്. പ്രത്യേകിച്ചും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ പ്രതിസന്ധികൾ അനുഭവിക്കുന്നുണ്ട്. തൊഴിലില്ലായ്മ, പെൺ ഭ്രൂണഹത്യ, മദ്യപാനം, വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങി അതിന്റെ പട്ടിക നീളുന്നതാണ്. ഒാരോ തലത്തിലും ചർച്ചകൾ അനിവാര്യമായ നിരവധി മേഖലകളുണ്ട്. പരിഹാരത്തിനായി കൂടിയാലോചനകൾ വേണ്ട ഒരുപാട് പ്രശ്നങ്ങളുണ്ട്. പക്ഷേ ഇവയിലൊന്നും ഖാപ്പ് പഞ്ചായത്തുകൾ ഇടപ്പെടുന്നില്ല. തികച്ചും നിരുത്തരവാദപരമായ പ്രവർത്തനങ്ങളാണ് അവർ നടത്തുന്നത്. രാജ്യ വിരുദ്ധമായ നിയമങ്ങൾ സൃഷ്ടിച്ച് ജനങ്ങൾക്കുമേൽ അടിച്ചൽപ്പിക്കാൻ ശ്രമിക്കുന്നു. ഒരു വലിയ പ്രദേശം ഉൾക്കൊള്ളിച്ച് അവരുടേതായ നിയമമുണ്ടാക്കി വ്യക്തിജീവിതത്തിന്റെ ഒാരോ മേഖലയിലും ഇടപെടുന്നു. കടുത്ത നിയന്ത്രണങ്ങളെ കൊണ്ട് ജീവിതത്തെ ദുസ്സഹമാക്കുന്നു. അകഉണഅ വൈസ് പ്രസിഡണ്ടായിരുന്ന കുഗ്മതി സ്വാംഗ്വാന്റെ വാക്കുകൾ ശ്രദ്ധിക്കുക: “” സമൂഹത്തിൽ എന്തൊക്കെ നിയമങ്ങൾ അടിച്ചേൽപ്പിക്കണമെന്ന് ഖാപ്പ് നേതൃത്വത്തിന് നന്നായി അറിയാം. ഖാപ്പ് പഞ്ചായത്തിന്റെ അനുയായികൾ സാധാരണക്കാരാണ്. വിദ്യാഭ്യാസം തൊട്ടുതീണ്ടാത്തവർ. അവരെ പല കാര്യങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ച് ഒപ്പം നിർത്തുകയാണ്. വൈകാരികമായ കാര്യങ്ങളാണ് ഉയർത്തിക്കാട്ടുക. അഭിമാനം, പാരമ്പര്യം സംസ്കാരം തുടങ്ങിയ കാര്യങ്ങൾ പറയുമ്പോൾ ജനങ്ങൾ നേതാക്കളെ അനുസരിക്കും. സമൂഹത്തിലെ മറ്റുവിഷയങ്ങൾ അഥവാ പെൺഭ്രൂണഹത്യ, തൊഴിലില്ലായ്മ, മദ്യപാനം ഇവയിലൊന്നും ശക്തമായി ഇടപെടില്ല.” ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അനുഭവ സാക്ഷ്യങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് സമാനമായ സ്ഥിതി വിശേഷങ്ങളിലേക്കാണ്. വിചിത്രമായ വിധികളും നിയമങ്ങളുമാണ് ഖാപ്പ് പഞ്ചായത്തുകൾക്കുള്ളത്. ഒരേ ഗോത്രത്തിലുള്ളവർ സഹോദരീ-സഹോദരന്മാരാണ്, പരസ്പരം വിവാഹിതരാകാൻ പാടില്ല തുടങ്ങിയവ ഇതിൽ ചിലത് മാത്രം. തങ്ങളുടെ കൽപ്പനകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് കടുത്ത ശിക്ഷയും ഇവർ നൽകുന്നു. ആൺ-പെൺ വ്യത്യാസമൊന്നും ഇതിൽ കാണിക്കുന്നില്ല. നിയമം ലംഘിക്കുന്നവരെ ആത്മഹത്യയിലേക്ക് തള്ളിയിടുന്നു.അല്ലാത്തപക്ഷം അഭിമാന കൊലപാതകങ്ങൾക്ക് (വീൗിീൃ സശഹഹശിഴ) ഇരയാക്കുന്നു. ഇന്ത്യൻ നിയമ കമ്മീഷന്റെ ജാതി പഞ്ചായത്തുകളുടെ നിയമവിരുദ്ധ ഇടപെടൽ, ബഹുമാനത്തിന്റെ പേരിൽ വിവാഹങ്ങൾ തുടങ്ങി ഒരു നിർദ്ദേശിത നിയമ നിർമ്മാണ ചട്ടക്കൂട് എന്ന ലേഖനത്തിൽ ഖാപ്പ് പഞ്ചായത്തിന്റെ “ഹോണർ കില്ലിംഗ്’ വർദ്ധനവിനെ കുറിച്ച് വ്യക്തമായി ചർച്ച ചെയ്യുന്നുണ്ട്. ഹരിയാനയിലെ മട്ടൂർ ഗ്രാമത്തിൽ നടന്ന വേദ്പാലിന്റെ കൊലപാതകം ഇത്തരം അഭിമാനക്കൊലയുടെ ക്രൂരത കാണിക്കുന്നതാണ്. അടുത്ത ഗ്രാമത്തിലെ സോണിയ എന്ന യുവതിയെ സ്നേഹിച്ചു വിവാഹം ചെയ്തതിനാണ് വേദ്പാലിനാണ് വധശിക്ഷക്ക് ഇരയാക്കിയത്. ഒരേ ഖാപ്പ് പഞ്ചായത്തിന് കീഴിൽ വരുന്ന ഇരുവരും ബായി ചര ബന്ധത്തിന് കീഴിൽ വരുന്നതാണെന്ന നിയമത്തെ മാനിക്കാത്തതിന്റെ പേരിലായിരുന്നു ഇൗ കൊലപാതകം. വിനായ് ദാഹിയുടെ കൊലപാതകവും മറിച്ചല്ല. തെർഇതെ ഗോത്രത്തിൽപെട്ട് യുവതിയും പ്രണയിച്ച് വിവാഹിതരാകുകയായിരുന്നു. തുടർന്ന് ഹരിയാന ഹൈക്കോടതിയിൽ സംരക്ഷണാർത്ഥം ഇരുവരും ഹരജി നൽകി. സോഗ്നിപത് പോലീസിൽ നിന്നും സുരക്ഷ തേടാനായിരുന്നു കോടതി നിർദ്ദേശം.എന്നിട്ടും ഖാപ്പ് പഞ്ചായത്തിന്റെ വിധിക്ക് വിനയ് ഇരയാക്കപ്പെട്ടു. അര ഡസനോളം വരുന്ന ഖാപ്പിന്റെ ഗുണ്ടകൾ വിനയ്ക്കെതിരെ നിറയൊഴിക്കുകയായിരുന്നു. ആരോപിതരായ ദമ്പതികൾ ഒാടി രക്ഷപ്പെട്ടാലും ഖാപ്പിന്റെ ക്രൂരതകൾ അവസാനിക്കില്ല. കുടുംബങ്ങൾക്കു നേരെയായിരിക്കും പിന്നീട് വിധികൾ. അവരുടെ കുടുംബങ്ങൾ പിഴയായി വലിയ തുക നൽകണം. അതിലുപരി ആ കുടുംബത്തിലെ സ്ത്രീകളും പെൺകുട്ടികളും ഗ്രമവാസികളിൽ നിന്ന് നിരന്തരം അഭിമാന സംരക്ഷണത്തിനായി കുടുംബങ്ങൾ തന്നെ ആരോപിതരെ വിഷം നൽകിയും ഇതര മാർഗങ്ങൾ അവലംബിച്ചും കൊല്ലുന്നത് വിരളമല്ല.
സാമൂഹിക പ്രതിഫലനം
ഖാപ്പ് പഞ്ചായത്തിന്റെ നിരുത്തരവാദ പ്രവർത്തനങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങൾ ചെറുതല്ല. വലിയ പ്രത്യാഘാതങ്ങളാണ് സമൂഹത്തിൽ സൃഷ്ടിക്കുന്നത്. ജാതി വ്യവസ്ഥയെ നവകാലത്തും ജീവനോടെ നിലനിർത്തുന്നു എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. ജാതിയുടെയും ഫ്യൂഡലിസത്തിന്റെയും മനോഭാവങ്ങളാണ് ഖാപ്പ് പഞ്ചായിത്തിലിന്നും പ്രതിഫലിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് ഇന്ത്യയിലുണ്ടായിരുന്ന കാടത്തങ്ങളുടെ തനി പകർപ്പ് അവരുടെ വിധികളിൽ നമുക്ക് ദർശിക്കാനാകും. അതോടൊപ്പം ഉയർന്ന ജാതികളുടെ താത്പര്യം സംരക്ഷിക്കുന്നതിലും അവർ ബദ്ധശ്രദ്ധരാണ്. മീർച്ച് പൂരിൽ അരങ്ങേറിയ അക്രമണം വീക്ഷിച്ചാൽ ഇതു ഗ്രഹിക്കാവുന്നതേയുള്ളൂ. പ്രബല ജാതിയിൽപ്പെട്ട ഗുണ്ടകളായിരുന്നു പതിനെട്ട് വയസ്സുള്ള വികാലാംഗയും രോഗിയായ അവരുടെ പിതാവും ആ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പോലീസിന്റെ അവസരോചിതമായ ഇടപെടൽ കാരണമായി നിമിഷങ്ങൾക്കകം തന്നെ പ്രതികളെ പിടികൂടാൻ സാധിച്ചു. തുടർന്ന് ഖാപ്പ് പഞ്ചായത്ത് നടത്തിയ നീക്കം അത്ഭുപ്പെടുത്തുന്നതാണ്. കൂട്ടക്കൊല നടന്ന് മൂന്ന് ദിവസത്തിനകം തന്നെ മീർച്ച് പൂരിൽ ഖാപ്പ് സമ്മേളനം സംഘടിപ്പിക്കുകയും അറസ്റ്റിലുള്ള എല്ലാവരും നിരപരാധികളാണെന്ന് പ്രഖാപിക്കുകയുണ്ടായി. അവരുടെ മോചനത്തിനായി സർക്കാറിന് അന്ത്യശാസനം നൽകുകയും ചയ്തു. ദലിതുകൾക്കെതിരെ ആക്രമണങ്ങൾ നടന്ന ദുലീന(2002) യിലും ഗോഹന(2005) യിലും സമാനമായ സമീപനമാണ് ഖാപ്പ് പഞ്ചായത്ത് സ്വീകരിച്ചത്. ജീവിത സന്തോഷത്തേക്കാൾ അഭിമാനത്തിന് പ്രാമുഖ്യം നൽകുന്ന സമൂഹത്തെ നിർമ്മിക്കുക വഴി സ്ത്രീകളുടെ സകല സ്വാതന്ത്ര്യവും ഹനിക്കണമെന്ന ബോധ്യമാണ് അവർ ജനങ്ങളിൽ കുത്തിവെക്കുന്നത്. ഇതിൽ പിഴവുകൾ സംഭവിക്കാതിക്കാതിരിക്കാൻ പെൺകുട്ടികളെ ബാല്യകാലത്തെ വിവാഹിതരാകാൻ നിർബന്ധിപ്പിക്കുന്നു. ജനങ്ങളുടെ ചിന്താഗതിയിലും ഖാപ്പ് പ്രവർത്തനങ്ങൾ സമൂലമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്. രാജ്യത്തെ നിയമവ്യവസ്ഥയിലുള്ള പൗരന്മാരുടെ വിശ്വാസം ഇല്ലാതാക്കുകയും അധികാരം ഖാപ്പിനാണെന്ന മിഥ്യാബോധം വളർത്തുകയുമാണ് ഇക്കൂട്ടർ ചെയ്യുന്നത്. അതിനാൽ കേസുകൾ നടത്താനുള്ള സാമ്പത്തിക ചിലവും പോലീസിന്റെ അപക്വമായ പെരുമാറ്റവും പേടിച്ച് പലരും ഖാപ്പിനെ സമീപിക്കാൻ നിർബന്ധിതരാവുകയാണ്.
ആരാണ് ഉത്തരവാദികൾ
ഒരേ ഗോത്രത്തിൽ നിന്നും വിവാഹം കഴിക്കുന്നവർക്കും സ്ഥാപിത ജാതി മാനദണ്ഡങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ദമ്പതികൾക്കുമെതിരെ ആക്രമണവും കൊലപാതക ഭീഷണിയും ഖാപ്പ് നടത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് ഇന്ത്യൻ പരമോന്നത കോടതി ഇൗ കൂട്ടായ്മയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. 2017 മാർച്ചിനും സുപ്രീം കോടതിയിൽ നിന്നും സമാനമായ വിധിയുണ്ടായി. ഖാപ്പ് പഞ്ചായത്തുകൾ പ്രായപൂർത്തിയായവർ തമ്മിലുള്ള വിവാഹം അവസാനിപ്പിക്കാൻ നടത്തുന്ന ഏതുശ്രമവും നിയമ വിരുദ്ധമാണെന്നതായിരുന്നു കോടതിയുത്തരവിൽ ഉണ്ടായിരുന്നത്. ഇത്തരത്തിൽ പലഘട്ടങ്ങളിലായി രാജ്യത്തെ വിവിധ കോടതികളിൽ നിന്ന് ഖാപ്പ് പഞ്ചായത്തിനെതിരെ വിധി പ്രസ്താവനകൾ വന്നിട്ടുണ്ട്. എന്നിട്ടും ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിച്ച് ഒരു സമാന്തര സംവിധാനമായി ഇത് ഉയർന്ന് വരാനുള്ള കാരണമെന്താണ്? ഇവയ്ക്ക് ചുക്കാൻ പിടിക്കുന്നത് ആര്? ഏതു ഘടകങ്ങളാണ് ഖാപ്പിന്റെ പ്രവർത്തനങ്ങളെ ശാക്തീകരിക്കുന്നത്? ചോദ്യം ന്യായമാണ്. ഇന്ത്യൻ വ്യവസ്ഥയെപ്പോലും ഇൗ സംവിധാനം ചോദ്യം ചെയ്യുമ്പോൾ, അതിലുപരി ഗവൺമെന്റിന് അന്ത്യശാസനം നൽകുമ്പോൾ ഒാരോ ജനാധിപത്യ വിശ്വാസിയും ഖാപ്പ് പ്രവർത്തനങ്ങളെ സംബന്ധിച്ച് ആശങ്കപ്പെടേണ്ടതുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ വ്യവസ്ഥിതിയെ തന്നെയാണ് പ്രതിപ്പട്ടികയിൽ ഒന്നമാതായി കാണാനാവുക. വോട്ടുബാങ്കിന് കോട്ടം വരാതിരിക്കാൻ പ്രബല ജാതികളുടെ കൊള്ളരുതായമക്കെല്ലാം മൗനാനുവാദം നൽകുകയാണ് അധികാരികൾ അതിനാലാണ് അവർ അംഗങ്ങളായ ഖാപ്പിനെതിരെ നടപടിയെടുക്കാൻ തുനിയാത്തത്. മനോജ് ബാബ്ലി വധത്തിലും അനുബന്ധകേസിലും ഇൗ സ്ഥിതി വിശേഷം പ്രകടമായതാണ്. ചില വ്യക്തികളുടെ മനോഭാവവും ഖാപ്പിന്റെ വളർച്ചക്ക് സഹായകമാകുന്നുണ്ട്. അധികാരത്തിലിരിക്കുന്നവരിൽ തന്നെ പല വ്യക്തികളും സാമൂഹ്യസാംസ്കാരിക മൂല്യങ്ങളുടെ സംരക്ഷണത്തിന് ഖാപ്പ് പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് വിശ്വസിക്കുന്നവരാണ്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ്ങുമെല്ലാം ഇൗ പട്ടികയിൽ ഉൾപ്പെടും. മനോഹർ ലാൽ ഖട്ടർ പറയുന്നു: “കുട്ടികളെ ശ്രദ്ധിക്കുന്ന മാതാപിതാക്കളെ പോലെയാണ് ഖാപ്പ് പഞ്ചായത്ത്. കോടതികൾ നിശബ്ദത പാലിക്കുന്ന കാര്യങ്ങളിൽ ഇവ വേഗത്തിൽ തീരുമാനമെടുക്കുന്നു. ഖാപ്പ് പഞ്ചായത്തുകൾ സമൂഹത്തിലെ പരിചയ സമ്പന്നരായ അംഗങ്ങളെ ഉൾക്കൊള്ളിക്കുകയും വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു.”ഭൂപീന്ദർ സിങ് ഹൂഡ’യുടെ അഭിപ്രായവും സമാനമാണ്. റസിഡന്റ് വെൽഫയർ അസോസിയേഷൻ ഉള്ളതിനാൽ ഖാപ്പ് പഞ്ചായത്തുകൾ ചഏഛ കളെ പോലെയാണെന്നും അവ സംസ്കാരത്തിന്റെ ഭാഗമാണെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. ഇ.ജ.ക.ങ പോളിറ്റ്ബ്യൂറോ അംഗം ബൃന്ദകാരാട്ടിന്റെ തുറന്ന് പറച്ചിലും ശ്രദ്ധേയമാണ്. ഖാപ്പ് പഞ്ചായത്തിനെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രിയെ സമീപിച്ചപ്പോൾ, ഖാപ്പ് ഹരിയാനയുടെ പാരമ്പര്യമാണെന്നും അതറിയാത്തവർ ഇൗ സംവിധാനത്തെക്കറിച്ച് സംസാരിക്കരുതെന്നുമായിരുന്നത്രെ മറുപടി.
പരിഹാരമെങ്ങനെ?